1. യു.എസ്. പ്രസിഡന്റിന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാവാൻ പോകുന്ന ഇന്ത്യൻ വംശജയായ ഭൗതിക ശാസ്ത്രജ്ഞ- ആരതി പ്രഭാകർ
2. 2022- ലെ Global Startup Ecosystem Report (GSER)- ൽ Affordable Talent വിഭാഗത്തിൽ ഏഷ്യയിൽ നിന്ന് ഒന്നാംസ്ഥാനം നേടിയ സംസ്ഥാനം- കേരളം
3. 2022 ജൂണിൽ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- കോയമ്പത്തൂർ-ഷിർദി
4. പി. കേശവദേവ് സാഹിത്യ പുരസ്കാരം 2022- ന് അർഹനായ സാഹിത്യ നിരൂപകൻ- ഡോ. പി.കെ. രാജശേഖരൻ
5. 2022 ജൂണിൽ അന്തരിച്ച പ്രശസ്ത ഉറുദു പണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായിരുന്ന വ്യക്തി- പ്രൊഫ. ഗോപി ചന്ദ് നാരംഗ്
6. 2022- ൽ 10-ാമത് Prince sultan Bin Abdulaziz International Prize for Water- ന് അർഹനായ ഐ.ഐ.ടി. അധ്യാപകനും മലയാളിയുമായ വ്യക്തി- തലപ്പിൽ പ്രദീപ്
7. കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്- മൻപ്രീത് സിങ്
8. കേരളത്തിലെ ആദ്യ സമ്പൂർണ ബയോമൈനിങ്ങ് പദ്ധതി നടപ്പാക്കിയത്- കുരീപ്പുഴയിൽ
- മാലിന്യം പരിസ്ഥിതിയ്ക്ക് പ്രശ്നമുണ്ടാക്കാതെ വേർതിരിച്ച് നീക്കം ചെയ്യുന്ന പദ്ധതിയാണ് ബയോമൈനിങ്
- റാംസർ സൈറ്റിൽപ്പെട്ട ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ ബയോ മൈനിങ് പദ്ധതിയും ഇതുതന്നെയാണ്.
9. REN21 (Renewable Energy Policy Network for the 21st Century) പുറത്തിറക്കിയ 'Renewable Energy 2022: Global Status Report' പ്രകാരം 2021- ൽ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജം സ്ഥാപിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക്- 3
10. അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ- പൃഥ്വി- 2
11. 2024- ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം- പാരീസ് (France)
12. ലോകത്തെ പ്രമുഖ കളിക്കാരെ കുറിച്ച് ഫിഫ തയ്യാറാക്കുന്ന പരമ്പരയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ താരം- സുനിൽ ഛേത്രി
13. സംസ്ഥാനത്തെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതി നിലവിൽ വരുന്നത്- കുരീപ്പുഴ കൊല്ലം
14. 2022 ജൂണിൽ അന്തരിച്ച പ്രശസ്ത ഉറുദു പണ്ഡിതനും കേന്ദ്ര - സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായിരുന്ന വ്യക്തി- പ്രൊഫ.ഗോപിചന്ദ് നാരംഗ്
15. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വനമേഖല- നെല്ലിയാമ്പതി വനമേഖല
16. 2022- ലെ ഫൈനലിസിമ ഫുട്ബോൾ മത്സര ജേതാക്കൾ- അർജന്റീന
17. നബാർഡിൻറെ കേരള മേഖല ചീഫ് ജനറൽ മാനേജരായി 2022 ജൂണിൽ നിയമിതനായ വ്യക്തി- ഡോ. ജി. ഗോപകുമാരൻ നായർ
18. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (BCAS) പുതിയ ഡയറക്ടർ ജനറലായി 2022 ജൂണിൽ നിയമിതനായതാര്- സുൽഫിഖർ ഹസൻ
19. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടറായി 2022 ജൂണിൽ നിയമിതയായതാര്- എ.മണിമേഖല
20. യൂണിസെഫിന്റെ ഗുഡ് വിൽ അംബാസിഡറായി ഇരുപതാം വർഷവും തൽസ്ഥാനത്ത് തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം- സച്ചിൻ ടെൻഡുൽക്കർ
21. 2022 ജൂണിൽ പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ വനിത അധ്യക്ഷയായി നിയമിതയായ വ്യക്തി- ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി
22. 2022 World Competitiveness Index- ൽ ഇന്ത്യയുടെ സ്ഥാനം- 37
23. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി റെക്കോർഡ് ഇട്ട രാജ്യം- ഇംഗ്ലണ്ട്
24. 2022 ജൂലൈയിൽ നടക്കാൻ പോകുന്ന കോമൺ വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തെ നയിക്കുന്നത്- നീരജ് ചോപ്ര
25. മഹാകവി പി.കവിതാ പുരസ്കാര ജേതാവ്- ആലങ്കോട് ലീലാകൃഷ്ണൻ
- 'അപ്രത്യക്ഷം' എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.
26. യുക്രെയ്ൻ യുദ്ധത്തിൽ അഭയാർത്ഥികളായ കുട്ടികളുടെ പുനരധിവാസത്തിന് പണം കണ്ടെത്തുന്നതിന്, നൊബേൽ പുരസ്കാരമായി ലഭിച്ച സ്വർണ മെഡൽ ലേലത്തിൽ വിറ്റ 2021- ലെ സമാധാന നൊബേൽ ജേതാവ്- ദിമിത്രി മുറടോവ്
- ലേലത്തിൽ ലഭിച്ച റെക്കോർഡ് തുക- 10.35 കോടി ഡോളർ (808 കോടി രൂപ)
- ഫിലിപ്പീൻസിലെ മാധ്യമ പ്രവർത്തകയായ മരിയ റെസയ്ക്കൊപ്പമാണ് മുറടോവ് കഴിഞ്ഞവർഷം നൊബേൽ പുരസ്കാരം പങ്കിട്ടത്.
27. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രിതിനിധിയായി നിയമിതയായത്- രുചിര കംബോജ്
- ടി.എസ്.തിരുമൂർത്തിയാണ് ഇതുവരെ യു.എന്നിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്.
28. അടുത്തിടെ പുറത്തിറക്കിയ പാറശ്ശാല ബി.പൊന്നമ്മാളുടെ ജീവചരിത്രം- ഹേമവതി
29. മത്സര ബൈക്ക് ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന പദ്ധതി- ഓപ്പറേഷൻ റേസ്
30. ഫെഡറേഷൻ ഓഫ് അന്താരാഷ്ട്ര ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- ലിസ സ്ഥലേക്കർ (ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആയിരുന്നു)
31. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ആകുന്ന ആദ്യ ഗോത്ര വനിത- ദ്രൗപതി മുർമു
- എൻ.ഡി.എ. സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.
- ഝാർഖണ്ഡ് മുൻ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
- ഝാർഖണ്ഡിലെ ആദ്യ വനിതാ ഗവർണർ
- ഝാർഖണ്ഡിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ ഗവർണർ.
- രാജ്യത്ത് ഗവർണർ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിത
- ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയിൽ ജനനം.
- വിജയിച്ചാൽ രാജ്യത്തെ ആദ്യ ഗോത്രവർഗ്ഗ രാഷ്ട്രപതി എന്ന സവിശേഷത സ്വന്തമാകും.
- സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്- യശ്വന്ത് സിൻഹ
32. ലോകാരോഗ്യദിനം എന്നാണ്- ഏപ്രിൽ ഏഴ്
33. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ 2018- ലെ പുരസ്സാരങ്ങൾ ലഭിച്ച മലയാളികൾ- ഗോപികാവർമ (മോഹിനിയാട്ടം), എ.എം. പരമേശ്വര ചാക്യാർ (കുടിയാട്ടം)
34. പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായ ഷഹബാസ് ഷറീഫ് (70) ഏത് രാഷ്ട്രീയ കക്ഷിയെ പ്രതിനിധാനം ചെയ്യുന്നു- പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്)
- മൂന്നുതവണ പ്രധാനമന്ത്രിപദവി വഹിച്ചി നവാസ് ഷരീഫിന്റെ ഇളയസഹോദരനാണ്.
- പാകിസ്താന്റെ 23-ാമത്തെ പ്രധാനമന്ത്രി കൂടിയാണ്
- പാക് ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് (പാകിസ്താൻ തെഹ് റിക് ഇ ഇൻസാഫ് പാർട്ടി)
- പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോയാണ് പുതിയ വിദേശ കാര്യ മന്ത്രി
35. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയ്ക്ക് 2022 ഏപ്രിൽ മൂന്നിന് എത്ര വർഷം തികഞ്ഞു- 70
- 1952 ഏപ്രിൽ മൂന്നിനാണ് രാജ്യസഭ രൂപവത്കരിച്ചുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനമിറങ്ങിയത്.
- തുടക്കത്തിൽ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്നറിയപ്പെട്ട രാജ്യസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചത് 1952 മേയ് 13-നാണ്. 1954 ഓഗസ്റ്റ് 23-നാണ് രാജ്യ സഭ എന്ന് നാമകരണം ചെയ്യപ്പെട്ടത്.
- രാഷ്ട്രപതിയാൽ നാമനിർദേശം ചെയ്യപ്പെടുന്ന 12 അംഗങ്ങളുൾപ്പെടെ 245 ആണ് അംഗസംഖ്യ.
- ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവാണ് രാജ്യസഭയുടെ അധ്യക്ഷൻ. ഹരിവംശനാരായൺ സിങ്ങാണ് ഉപാധ്യക്ഷൻ. സഭാനേതാവ് പിയൂഷ് ഗോയൽ (കേന്ദ്രമന്ത്രി). പ്രതിപക്ഷ നേതാവ് മല്ലി കാർജുൻ ഖാർഗെ
- 2022 ഏപ്രിൽ 17- ന് ലോക്സഭയ്ക്കും 70 തികഞ്ഞു
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിനുശേഷം 1952 ഏപ്രിൽ 17- നാണ് ലോക്സഭ രൂപവത്കരിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കിയത്. ആദ്യ സമ്മേളനം 1952 മേയ് 13- ന് ആരംഭിച്ചു.
- ആരംഭത്തിൽ ഹൗസ് ഓഫ് ദ പീപ്പിൾ എന്നറിയപ്പെട്ട അധോസഭ 1954 മേയ് 14- നാണ് ലോക്സഭയായി മാറിയത്.
- ഇപ്പോഴത്തെ (17-ാമത്) ലോക്സഭയി ലെ അംഗസംഖ്യ 543.
- ലോക്സഭയുടെ പിതാവ് എന്നറിയപ്പെടുന്നത് ആദ്യ സ്പീക്കർകൂടിയായ ജി.വി. മാവങ്കറാണ്.
- ഇപ്പോഴത്തെ സ്പീക്കർ- ഓംബിർള
- സഭാനേതാവ്- നരേന്ദ്രമോദി (പ്രധാനമന്ത്രി )
- ഉപനേതാവ്- രാജ്നാഥ് സിങ് (പ്രതിരോധമന്ത്രി)
- പ്രതിപക്ഷ നേതാവ്- അംഗീകൃത അംഗ സംഖ്യയില്ലാത്തതിനാൽ പ്രതിപക്ഷ നേതാവ് എന്ന പദവി ഇല്ല
- സെക്രട്ടറി ജനറൽ- ഉത്പൽകുമാർ സിങ്
No comments:
Post a Comment