Sunday, 12 June 2022

Current Affairs- 12-06-2022

1. 2022 ജൂണിൽ അൽബേനിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- Bajram Begaj

2. സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രാമം 'എൻ ഊര് ' നിലവിൽ വന്നത്- പൂക്കോട് (വയനാട്)


3. 2022 ജൂണിൽ യു. എൻ അംഗീകരിച്ച തുർക്കിയുടെ പുതിയ പേര്- തുർക്കിയെ (Turkiye)


4. നിർദ്ദിഷ്ട പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടി 2022 ജൂണിൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- ശ്രേഷ്ഠ പദ്ധതി


5. 2022 ജൂണിൽ അന്തരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും, മിൽമയുടെ മുൻ ചെയർമാനുമായിരുന്ന വ്യക്തി- പ്രയാർ ഗോപാലകൃഷ്ണൻ


6. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ പ്രത്യേക നാണയങ്ങൾ- 1, 2, 5, 10, 20


7. അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച രാജ്യത്തിന്റെ സൈനികശേഷി വർധിപ്പിക്കുന്നതിൽ കുതിച്ചു ചാട്ടത്തിന് സഹായിക്കുന്ന മധ്യദൂര ബാലിസ്റ്റിക് മിസൈൽ- അഗ്നി-4 (അഗ്നി 2 പ്രം എന്ന് അറിയപ്പെട്ടിരുന്നു)


8. സിംഗപ്പുർ ഉപപ്രധാനമന്ത്രിയായി നിയമിതനായത്- ലോറൻസ് പോങ് 


9. കാഴ്ച വെല്ലുവിളി നേരിടുന്ന സ്കൂൾ കുട്ടികൾക്കായി ശബ പുസ്തകങ്ങളുടെ ലൈബ്രറി ഒരുക്കുന്നതിനായി 100 ദിവസങ്ങൾ കൊണ്ട് 100 പുസ്തകങ്ങൾ ശ്രവ്യ രൂപത്തിലേക്ക് മാറ്റാൻ ലക്ഷ്യമിടുന്ന പദ്ധതി- ശ്രുതിപാഠം- സഹപാഠിക്കൊരു കൈത്താങ്ങ്


10. കേരളത്തിൽ കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യ തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല- തിരുവനന്തപുരം


11. പുതിയ “Foreign debt payment system" ആരംഭിച്ചത് ഏത് രാജ്യമാണ്- റഷ്യ


12. 2022- ലെ ഫൈനലിസിമ ഫുട്ബോൾ കിരീടം നേടിയത് ആരാണ്- അർജൻറീന

  • കോപ്പ - യൂറോ ജേതാക്കളുടെ 'കപ്പ് ഓഫ് ചാമ്പ്യൻസ്' പോരാട്ടമാണ് 'ഫൈനലിസിമ'.

13. ബിനാമി നിരോധന നിയമ പ്രകാരം ആദ്യമായി ആദായനികുതി വകുപ്പ് ആരുടെ ആസ്തികളാണ് ഏറ്റെടുത്തത്- മെഹുൽ ചോക്സി 


14. ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ താരം- രോഹൻ ബൊപ്പണ്ണ


15. 2022- ലെ ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും ബ്രാൻഡ് മൂല്യമുള്ള കമ്പനി- ടാറ്റ


16. ഇന്ത്യയിലെ ആദ്യ കടൽപ്പായൽ (Sea Weed) പാർക്ക് നിലവിൽ വരുന്നത്- തമിഴ്നാട് 


17. 2022- ൽ അഞ്ചു വയസിനു താഴെയുള്ള കുട്ടികളിൽ ന്യൂമോണിയ രോഗം നേരത്തെ കണ്ടെത്തുന്നതിനായി "SAANS' എന്ന ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം- കർണാടക 


18. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സമൂഹ വായനശാലകൾ ഉള്ള രാജ്യത്തെ ആദ്യ ജില്ലയായി മാറിയത്- ജംതാര, ജാർഖണ്ഡ് 


19. ആസാദി കാ അമൃത് മഹോത്സവിന്റെ കീഴിൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്യാഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങൾ വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനായി ആരംഭിച്ച സംരംഭം- അമൃത് സരോവർ 


20. സർവ്വകലാശാലകളിൽ വൈസ് ചാൻസിലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ പാസ്സാക്കപ്പെട്ട സംസ്ഥാനം- തമിഴ്നാട് 


21. 2022- ലെ Mumbai International Film Festival- ൽ Best Documentary Film- നുളള Golden Conch Award നേടിയത്- 'Turn Your Body to the Sun'


22. 2022- ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ (ജൂൺ 7) പ്രമേയം- Safer food, better health


23. ലോകത്തിൽ ആദ്യമായി ഫിഷിങ് ക്യാറ്റ് സെൻസസ് നടത്തിയത്- ചിൽക്ക തടാകം


24. 2022 ജൂണിൽ 'My Pad My Right Programme' ആരംഭിച്ച ഇന്ത്യയിലെ ദേശീയ ബാങ്ക്- NABARD


25. യുവാക്കൾക്ക് പ്രതിരോധ സേനകളിൽ കരാറടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാനുള്ള പദ്ധതി- അഗ്നിപഥ് (ടൂർ ഓഫ് ഡട്ടി)


26. 2022 ജൂണിൽ FSSAI- യുടെ National Food Laboratory ഉദ്ഘാടനം ചെയ്തത്- റക്നൗൾ, ബീഹാർ


27. കേന്ദ്രസർക്കാരിന്റെ വായ്പാ സംബന്ധമായ പദ്ധതികളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പോർട്ടൽ- ജൻ സമർഥ് പോർട്ടൽ


28. പരിസ്ഥിതി മേഖലയിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ലോക പരിസ്ഥിതി പ്രവൃത്തി സുചികയിൽ ഇന്ത്യയുടെ സ്ഥാനം- 180 (ഏറ്റവും പിന്നിൽ)- 18 പോയിന്റ്

  • 1-ാം സ്ഥാനം- ഡെൻമാർക്ക്- 77.9 പോയിന്റ്

29. കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം നേടിയ സ്റ്റേഷൻ- ഒറ്റപ്പാലം സ്റ്റേഷൻ


30. 'അസ്തമയത്തിലെ നിഴലുകൾ' എന്ന കൃതിയുടെ രചയിതാവ്- ഓമന ഗംഗാധരൻ


31. പ്രൊഫ. എം.കെ. സാനു ആദ്യമായി രചിച്ച നോവൽ അടുത്തിടെ പുറത്തിറങ്ങി. പേര്- കുന്തീദേവി

  • നിരൂപണം, ജീവചരിത്രം, ലേഖനസമാഹാരം തുടങ്ങിയവ ഉൾപ്പെടെ 70 ലേറെ കൃതികൾ രചിച്ചിട്ടുണ്ട്. 95-ാം വയസ്സിലാണ് "കുന്തീദേവി' പ്രസിദ്ധീകരിച്ചത്.
  • 1987-91 കാലത്ത് സംസ്ഥാന നിയമസ ഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

32. മൊറോക്കോയിലെ യു.എസ്. നയതന്ത്ര പ്രതിനിധിയായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ- പുനീത് തൽവാർ

  • ഇന്ത്യൻ വംശജയായ ഷെഫാലി റസ്മാൻ ദുഗലിനെ നെതർലൻഡ്സിലെ യു.എസ്. സ്ഥാനപതിയായി നേരത്തെ നിയമിച്ചിരുന്നു. 

33. കേരളത്തിന്റെ എത്രാമത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് 2022 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്ത് നടന്നത്- 26-ാമത് 


പുരസ്കാരങ്ങൾ 

  • മികച്ച ചിത്രം (സുവർണചകോരം)- ക്ലാ രസോള (കോസ്റ്ററീക്ക) 
  • മികച്ച സംവിധാനം (രജതചകോരം) ഇനേസ് ബാരിയോ യൂയെവോക്ക് (ചിത്രം- കമീലാ കംസ് ഔട്ട് ടുനെറ്റ്, അർജന്റീന) 
  • സ്പിരിറ്റ് ഓഫ് സിനിമ- ലിസ ചലാൻ (കുർദിഷ്) 

  • പ്രേക്ഷക പുരസ്സാരം- കുഴങ്കൽ (വിനോദ് രാജ്, തമിഴ്) 
  • മികച്ച മലയാള ചിത്രം- ആവാസവ്യൂഹം (കൃഷന്ദ്) 

34. 2022 മാർച്ച് 21 ഏത് മലയാള സാഹിത്യ കാരന്റെ ചരമശതാബ്ദി ദിനമായിരുന്നു- സി.വി. രാമൻപിള്ള 


35. കേരളത്തിൽനിന്ന് രാജ്യസഭാംഗമായ എത്രാമ ത്തെ വനിതയാണ് ജെ ബി മേത്തർ- അഞ്ചാമത്തെ

  • കെ ഭാരതി ഉദയഭാനു (1954-58, 1958-64), ദേവകി ഗോപിദാസ്, (1962-68), ലീലാ ദാമോദര മേനോൻ (1974-80), ടി.എൻ. സീമ (2010-16) എന്നിവരാണ് മുൻഗാമികൾ

No comments:

Post a Comment