1. സാംസ്കാരിക രംഗത്ത് സംഭാവനകൾ നൽകുന്ന പ്രശസ്തരായ അധ്യാപകർക്കുള്ള പ്രൊഫ.എസ്.ഗുപ്തൻ നായർ അവാർഡ് ജേതാവ്- ഡോ.എം.എം.ബഷീർ
2. രാജ്യത്തെ ആദ്യ സോളാർ ക്രൂസിയർ- ഇന്ദ്ര
3. ഉത്തരകൊറിയയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി- ചോ സൻഹുയി
4. സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂപടവും ഭൂവുടമകൾക്ക് വേഗത്തിൽ പരിശോദിക്കാൻ നിലവിൽ വരുന്ന പോർട്ടൽ- എന്റെ ഭൂമി
5. ഇന്ത്യയിലെ ആദ്യ ഡിപ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് നിലവിൽ വന്നത്- തെലുങ്കാന
6. കൽക്കരിയിൽ നിന്നും വൈദ്യുതി നിർമ്മിച്ച ആദ്യ അറബ് രാജ്യം- UAE
7. സാംസ്കാരിക രംഗത്ത് സംഭാവനകൾ നൽകുന്ന പ്രശസ്തരായ അധ്യാപകർക്കുള്ള പ്രഫ. എസ്. ഗുപ്തൻ നായർ അവാർഡ് ലഭിക്കുന്നത്- ഡോ.എം. എം. ബഷീർ
8. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (Mahatma Gandhi National Rural Employment Guarantee Scheme) ഓംബുഡ്സ്മാൻ ആയി നിയമിതനായത്- NJ Ojha
9. 2022- ൽ സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് നൽകുന്ന ദേശീയ അവാർഡിൽ ഒന്നാം സ്ഥാനം ലഭിച്ചത്- കേരള ബാങ്ക്
10. ഇന്ത്യയുടെ 74-ാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ- രാഹുൽ ശ്രീവത്സവ്
11. 2022 ജൂണിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (IN- SPACE) ആസ്ഥാനം എവിടെയാണ്- ഭോപ്പാൽ, അഹമ്മദാബാദ്
12. 2022 ജൂണിൽ ഏതു നദിക്ക് കുറുകെയാണ് ചൈനയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പാലം ഉദ്ഘാടനം ചെയ്തത്- അമുർ നദി
13. മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതിൽനിന്നും മോചിതരാക്കാൻ എന്ന ഉദ്ദേശത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി- കൂട്ട്
14. 2022 മെയിൽ പശ്ചിമ ലണ്ടനിലെ ഈലിങ് കൗൺസിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- മൊഹിന്ദർ കെ. മിധ (ബ്രിട്ടണിൽ മേയറാകുന്ന ആദ്യ ദലിത് വനിത)
15. നാഷണൽ സൂപ്പർ കമ്പ്യൂട്ടിങ് മിഷന്റെ (NSM) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി NIT തിരുച്ചിനപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത സൂപ്പർ കമ്പ്യൂട്ടർ- പരം പൊരുൾ
16. ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്- അഭിലാഷ ബറാക് (ഹരിയാന സ്വദേശി)
17. ഹൈഡജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കപ്പലുകൾ നിർമ്മിക്കപ്പെടുന്ന കപ്പൽ നിർമ്മാണ ശാല- കൊച്ചിൻ ഷിപ്പിയാർഡ്
18. നാലരക്കോടി രൂപ വീതം മുതൽമുടക്കിൽ പ്രതിവർഷം നാല് സിനിമകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി സിനിമാരംഗത്തേക്ക് കടന്ന് വരുന്ന സഹകരണ രംഗത്തെ പ്രമുഖ സ്ഥാപനം- കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
19. ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) ഇമ്പാക്റ്റ് റാങ്കിംഗ് 2022 പ്രകാരമുള്ള ലോകത്തെ മികച്ച 100 സർവ്വകലാശാലകളുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി- ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, ജലന്ധർ (74-ാമത്)
20. ശ്രീലങ്കയിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനുള്ള ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യൻ നാവിക കപ്പലായ ഐ.എൻ.എസ്. ഗാരിയൽ ഏപ്രിൽ 29- ന് കൊളംബോയിൽ എത്തിയത്- മിഷൻ സാഗർ XI
21. കരിങ്കടലിൽ നാവിക താവളം സംരക്ഷിക്കാൻ വേണ്ടി ഡോൾഫിനുകളുടെ സൈന്യത്തെ വിന്യസിച്ച രാജ്യം- റഷ്യ
22. ലോകത്ത് ലഭ്യമായിട്ടുള്ള എല്ലാ സിനിമാ ഫോർമാറ്റിലും 160 വ്യത്യസ്ത ഭാഷകളിലും പുറത്തിറക്കുന്ന ആദ്യ ചലച്ചിത്രം- അവതാർ 2
23. ഖേലോ ഇന്ത്യ സർവ്വകലാശാല ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിസിൽ സ്വർണം നേടിയ മലയാളി താരം- ആർ. ആരതി
24. ബാംഗ്ലൂരിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ 50 m Rifle Three Positions- ൽ സ്വർണ്ണ മെഡൽ നേടിയത്- സർതാജ് സിംഗ് തിവാന
25. 2022 ഏപ്രിലിൽ അന്തരിച്ച ‘കോമിക് ചിത്ര രചനയിലെ ഇതിഹാസം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക പ്രശസ്ത ചിത്രകാരൻ- നീൽ ആഡം
26. വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ സ്മാർട്ട് അങ്കണവാടി ഏത് ജില്ലയിലാണ് ഉദ്ഘാടനം ചെയ്തത്- തിരുവനന്തപുരം (പൂജപ്പുര)
27. സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച പുതിയ ദൗത്യം- ഓപ്പറേഷൻ ജാഗറി
28. 2022- ൽ കെ.എസ്.ഇ.ബി. സ്ഥാപിച്ച 24 മെഗാവാട്ടിന്റെ ജലവൈദ്യുത യൂണിറ്റ് കമ്മീഷൻ ചെയ്ത ജലവൈദ്യുത പദ്ധതി- പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി, തൃശ്ശൂർ
29. നാണ്യപ്പെരുപ്പ് (വിലക്കയറ്റ) ഭീഷണി നേരിടുന്നതിനായി റിസർവ്വ് ബാങ്ക് പണയ സമിതി (എം.പി.സി) പലിശ നിരക്ക് (റിപ്പോ) എത്ര ശതമാനമാണ് വർദ്ധിപ്പിച്ചത്- 0.4% (നിലവിൽ 4.4%)
30. 2022 ആഗോള മാധ്യമ സ്വാതന്ത്ര്യ റാങ്കിംഗിൽ (World Press Freedom Index 2022) ഇന്ത്യയുടെ സ്ഥാനം- 150 (ഒന്നാം സ്ഥാനം- നോർവേ)
31. 2022 മെയ്ൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായത്- തരുൺ കപൂർ
32. ആഭ്യന്തര വ്യോമയാന കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചെയർമാൻ- വെങ്കടരമണി സുമന്ത്രൻ
33. കാൻ ചലച്ചിത്ര മേളയുടെ ഭാഗമായുള്ള കാൻ ഫിലിം മാർക്കറ്റിന്റെ ആദ്യ ‘കൺട്രി ഓഫ് ഓണർ' അംഗീകാരം നേടിയത്- ഇന്ത്യ
34. 2022 ഗില്ലർമോ കാനോ പുരസ്കാര ജേതാവ്- ബെലറൂസിയൻ അസോസിയേഷൻ ഓഫ് ജേണലിസ്റ്റ്സ്
35. 2022 ലെ പ്രഥമ കേരള ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയത്- ടി. വരുൺ (ആന്ധാപ്രദേശ്), എൻ. പ്രസീത (മണിപ്പൂർ)
36. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ചെയർമാനായി നിയമിക്കപ്പെട്ടത്- ഡോ. വി.കെ. വിജയൻ
37. കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷന്റെ (National Urban Livelihood Mission) 2020-21- ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാന മേത്- കേരളം
- നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദേശീയ നഗര ഉപജീവന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി വരുന്നത് കുടുംബശ്രീ മുഖേനയാണ്. പദ്ധതി നിർവഹണത്തിലെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗര മന്ത്രാലയമാണ് റാങ്കിങ് നടത്തുന്നത്.
- ആദ്യമായാണ് കേരളം ഒന്നാംസ്ഥാനത്ത് എത്തിയത്. 20 കോടി രൂപയാണ് സമ്മാനത്തുക.
38. 2022-ലെ ഇന്ത്യൻ സൂപ്പർലീഗ് (ഐ.എസ്. എൽ) ഫുട്ബോൾ കിരീടം നേടിയത്- ഹൈദരാബാദ് എഫ്.സി
- കേരള ബ്ലാസ്റ്റേഴ്സിനെയാണ് തോൽ പ്പിച്ചത്.
39. അന്തരാഷ്ട്ര വനദിനം എന്നാണ്- മാർച്ച് 21
- മാർച്ച് 22- നാണ് ലോകജലദിനം.
40. ഐക്യരാഷ്ട്രസഭയുടെ പുതുതായി രൂപം കൊണ്ട് ബഹുമുഖ ഉന്നത ഉപദേശക സമിതിയംഗമായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ- ജയതി ഘോഷ്
- യു.എൻ. സെക്രട്ടറി ജനറൽ അന്റോണി യോഗുട്ടറസാണ് നിയമിച്ചത്
No comments:
Post a Comment