Sunday, 26 June 2022

Current Affairs- 26-06-2022

1. ഫിൻലാൻഡിലെ കുർട്ടേൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയത്- നീരജ് ചോപ്ര (86.69 m)


2. 2022- ലെ 14 -ാമത് BRICS ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ബീജിംഗ്, ചൈന


3. 2022 ജൂണിൽ മുളങ്കാടുകളിൽ വസിക്കുന്ന കട്ടിയുള്ള തള്ളവിരലുകൾ ഉള്ള വവ്വാലുകളെ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം- മേഘാലയ


4. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചലച്ചിത്രം- സബാഷ് മിതു


5. 2022 ജൂണിൽ യുനെസ്കോയുടെ ലോക ജൈവ വൈവിധ്യ പട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയോദ്യാനം- Khuvsgul Lake (മംഗോളിയ)


6. 2022 ജൂണിൽ ചൈന പുറത്തിറക്കിയ വിമാനവാഹിനി കപ്പൽ- Fujian


7. തായ് ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം- അനഹത് സിങ്ങ്


8. പ്രഗതി മൈതാൻ ഇടനാഴി രാജ്യത്തിന് സമർപ്പിച്ചത്- നരേന്ദ്ര മോദി


9. 'എന്നും എഴുതും സ്കീം' നിലവിൽ വന്ന സംസ്ഥാനം- തമിഴ്നാട്


10. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷയായി നിയമിതയായത്- ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി


11. ജീവനക്കാർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി "പുനർനവ" എന്ന പദ്ധതി ആരംഭിച്ച യൂണിവേഴ്സിറ്റി- കാലിക്കറ്റ് യൂണിവേഴ്സിറ്റി


12. ഇന്ത്യയിലെ ആദ്യ സമാധാന നഗരമാകാൻ ഒരുങ്ങുന്ന കേരളത്തിലെ നഗരം- തിരുവനന്തപുരം


13. ഇന്ത്യയിലെ ആദ്യത്തെ ഓങ്കോളജി ലാബോറട്ടറി സ്ഥാപിച്ചത് എവിടെ- കൊച്ചി


14. 2021- ലെ ഫോറസ്റ്റ് സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ആകെ വിസ്ത്യതിയുടെ എത്ര ശതമാനമാണ് വനം- 54.7%


15. സോമാലിയയുടെ പ്രധാനമന്ത്രി ആയി നിയമിതനായത്- ഹംസ അബ്ബി ബാരെ


16. ഈ വർഷത്തെ “വിമൻസ് പ്രസ് ഫോർ ഫിക്ഷൻ നേടിയ 'The Book of Form and Emptiness' എന്ന നോവലിന്റെ രചയിതാവ്- റുത് സൈകി


17. കൊളംബിയയുടെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്- ഗുസ്താവോ പെട്രോ


18. കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം- കേരളം


19. കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതി നിലവിൽ വരുന്നത്- കുരീപ്പുഴ (കൊല്ലം)


20. Mrs India World 2022-23 അവാർഡ് ലഭിച്ചത്- സർഗ്ഗം കൗശൽ


21. ഡൽഹി ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- എസ്.സി.ശർമ


22. 2022- ലെ ഇന്റർനാഷണൽ യോഗാ ദിനത്തിന്റെ (ജൂൺ 21) പ്രമേയം- Yoga for Humanity


23. 2022 ജൂണിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്- ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി


24. 2022 ജൂണിൽ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായി നിയമിതനായത്- പ്രമോദ്. കെ.മിത്തൽ


25. 2022 ജൂണിൽ 'ഹിസ്റ്ററിക് ഇംഗ്ലണ്ട്' കമ്മീഷണറായി നിയമിതയായ ഇന്ത്യൻ വംശജ- നൈരിത ചക്രബർത്തി


26. 2022- ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി- ബുഡാപെസ്റ്റ്, ഹംഗറി


27. സിതാര - ഇ- പാക്കിസ്ഥാൻ (sitara-i-pakisthan) അവാർഡ് നേടിയ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ- ഡാരൻ സമി


28. ആദ്യത്തെ അറബ് സ്വാതന്ത്ര്യ വ്യാപാര കരാറിൽ 2022- ൽ ഒപ്പുവെച്ച രാജ്യങ്ങൾ- ഇസ്രായേലും യു. എ. ഇയും


29. മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ 17 മത് എഡിഷൻ ഡോ.വി.ശാന്താറാം ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അർഹനായതാരാണ്- സ് ജിത് നർവേക്കർ


30. ദേശീയ സൂപ്പർ കമ്പ്യൂട്ടിങ് മിഷൻറെ (NSM) കീഴിൽ രാജ്യത്തിന് സമർപ്പിച്ച ഗാന്ധിനഗർ ഐ.ഐ.ടി യിലെ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ- പരം അനന്ത


31. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ കാറിന്റെ പേര്- മിറായ് (Toyota Mirai)

  • ഹൈഡ്രജനും ഓക്സിജനും സംയോജിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. 

32. യു.എൻ. പരിസ്ഥിതി പ്രോഗ്രാം (UNEP) തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരം ശബ്ദമലി നീകരണംകൊണ്ട് പൊറുതിമുട്ടുന്ന നഗരങ്ങളിൽ ആദ്യസ്ഥാനത്തുള്ളത്- ധാക്ക (ബംഗ്ലാദേശി 

  • രണ്ടാംസ്ഥാനം മൊറാദാബാദിനും (യു. പി.) മൂന്നാംസ്ഥാനം ഇസ്ലാമാബാദിനുമാണ് (പാകിസ്താൻ). 
  • WHO യുടെ മാർഗനിർദേശപ്രകാരം 55 ഡെസിബെലാണ് ജനവാസമേഖലകളിലെ അംഗീകൃത ശബ്ദത്തിന്റെ അളവ്. വാണിജ്യ മേഖലകളിൽ 70 ഡെസിബെലും. 

33. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിവരുന്ന ആർദ്രകേരളം പുരസ്കാരങ്ങളിൽ ജില്ലാ പഞ്ചായത്തു കളിൽ ഒന്നാം സ്ഥാനം നേടിയത്- കൊല്ലം 

  • ആലപ്പുഴ, എറണാകുളം ജില്ലാപഞ്ചായ ത്തുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.  
  • മറ്റ് പുരസ്കാരങ്ങൾ (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ): മുനിസിപ്പൽ കോർപ്പറേഷൻ കൊല്ലം, തൃശ്ശൂർ (മൂന്നാം സ്ഥാനം ഇല്ല), നഗരസഭ - പിറവം, ആന്തൂർ, കരുനാഗപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് - മുല്ലശ്ശേരി, നീലേശ്വരം, ആര്യാട്, ഗ്രാമപഞ്ചായത്ത്. നൂൽപ്പുഴ (വയനാട്), ശ്രീകൃഷ്ണപുരം (പാലക്കാട്), നൊച്ചാട് (കോഴിക്കോട്) 

34. ആന്ധ്രാപ്രദേശിൽ രൂപംകൊണ്ട 26-ാമത്ത ജില്ലയുടെ പേര്- ശ്രീ സത്യസായി ജില്ല 

  • പുട്ടപർത്തിയാണ് ആസ്ഥാനം

35. അടുത്തിടെ അന്തരിച്ച പ്രേമ ഗോപാലൻ (66) ഏത് മേഖലയിൽ പ്രവർത്തിച്ച വനിതയാണ്- സാമൂഹിക പ്രവർത്തനം 

  • 1998- ൽ പുണ ആസ്ഥാനമാക്കി സ്വയം ശിക്ഷൺ പ്രയോഗ് എന്ന സന്നദ്ധസംഘ ടന സ്ഥാപിച്ചു 

3 comments: