Tuesday 5 November 2019

Current Affairs- 07/11/2019

ജർമ്മനിയിൽ നടന്ന Saar Lorlux Open Badminton- ൽ ജേതാവായ ഇന്ത്യൻ താരം- ലക്ഷ്യസെൻ

അടുത്തിടെ കേരള സർക്കാർ ഏർപ്പെടുത്തിയ ഭരണ ഭാഷാ
പുരസ്കാരം നേടിയ ജില്ല- കണ്ണൂർ


വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് അടുത്തിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- ഡൽഹി 

2019 റഗ്ബി ലോകകപ്പ് ജേതാക്കൾ- ദക്ഷിണാഫ്രിക്ക 
  • (റണ്ണേഴ്സ് അപ്പ്- ഇംഗ്ലണ്ട്)
നവംബറിൽ നടക്കുന്ന National Tribal Festival ന് വേദിയാകുന്ന നഗരം- ന്യൂഡൽഹി 

ISRO ഏത് IIT യുമായി ചേർന്നാണ് Space Technology Cell ആരംഭിക്കാൻ പോകുന്നത്- IIT ഡൽഹി

2019- നവംബറിൽ ഡോ. പൽപ്പു പുരസ്കാരത്തിന് അർഹനായത്- പി.വി. ചന്ദ്രൻ 

ഹിമാചൽ പ്രദേശ് സർക്കാരിന്റെ Global Investor Meet 2019- ന്റെ ബ്രാന്റ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി- യാമി ഗൗതം 

UAE- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- പവൻ കപൂർ

2019- ലെ Emerging Teams Asia Cup ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ 
  • (ശ്രീലങ്കയെ പരാജയപ്പെടുത്തി) 
ദാരിദ്ര്യ നിർമ്മാർജനത്തിനായി, അഭിജിത്ത് ബാനർജിയുടെ The Abdul Latif Jameel Poverty Action Lab (J-PAL)- മായി ധാരണയിൽ ഏർപ്പെട്ട സംസ്ഥാനം- ഒഡീഷ  

3-ാമത് Ayurveda Summit 2019- ന്റെ വേദി- കൊച്ചി 

Italian Golden Sand Art Award 2019- ന് അർഹനായ ഇന്ത്യൻ- സുദർശൻ പട്നായിക് 

2019 നവംബറിൽ UNESCO- യുടെ Creative Cities list- ൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ- മുംബൈ (ഫിലിം), ഹൈദരാബാദ് (Gastronomy) 

2019 നവബറിൽ നടക്കുന്ന International Film Festival of India (IFFI)- ൽ Special Icon of Golden Jubilee Award- ന് അർഹനാകുന്നത്- രജനീകാന്ത്  

2019- ലെ UN Climate Change Conference (COP 25)- ന് വേദിയാകുന്നത്- മാഡ്രിഡ് (സ്പെയിൻ) 
  • (ചിലിയിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്നാണ് വേദി മാഡ്രിഡിലേക്ക് മാറ്റിയത്)
Sri Guru Nanak Dev Ji Award ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- പഞ്ചാബ് 

2019 നവംബറിൽ അമേരിക്കയുടെ അവാർഡ് ഫോർ കോർപ്പറേറ്റ് എക്സലൻസ് നേടിയ സ്ഥാപനം- PepsiCo India

5- മത് India International Science Festival (IISF)- ന്റെ വേദി-  Kolkata

കേന്ദ്ര നാളികേര വികസന ബോർഡിന്റെ പുതിയ ചെയർപേഴ്സൺ ആയി നിയമിതയായ വ്യക്തി- ജി. ജയലക്ഷ്മി 

'Suncatcher' എന്ന പുസ്തകം രചിച്ച വ്യക്തി- Romesh Gunesekera 

ജനങ്ങൾക്ക് ശുദ്ധജലം നൽകുന്ന പദ്ധതിയായ 'Drink from Tap Mission' ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ 
  • (UNICEF- മായി ചേർന്ന് ആരംഭിച്ച പദ്ധതിയാണിത്)
അടുത്തിടെ National Research Institute of Unani Medicine സ്ഥാപിതമായ ഇന്ത്യൻ സംസ്ഥാനം- Sikkim 

ലോകത്തിലെ വാർഷിക കാലാവസ്ഥാ സമ്മേളനമായ COP 25 (Conference of the Parties)- ന് വേദിയാകുന്ന നഗരം- Madrid (Spain) 

ഗോവയിൽ നടക്കാൻ പോകുന്ന International Film Festival of India വേദിയിൽ വച്ച് നൽകുന്ന Icon of Golden Jubilee Award 2019- ന് അർഹനായ തമിഴ് ചലച്ചിത്ര താരം- Rajinikanth 

ലോകത്തിലെ ഏറ്റവും മലിനമായ നഗരം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്ത്യൻ നഗരം- കാൺപുർ (ഉത്തർപ്രദേശ്)

കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ  പുരസ്കാരത്തിന് 2019- ൽ അർഹനായ വ്യക്തി- പി. സച്ചിദാനന്ദൻ 
  • ആനന്ദ് എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. 
  • 2018- ലെ പുരസ്കാര ജേതാവ്- എം. മുകുന്ദൻ
കേരള സർവ്വകലാശാല നൽകുന്ന ഒ.എൻ.വി. സ്മാരക പുരസ്കാരത്തിന് 2019- ൽ അർഹനായ വ്യക്തി- ടി. പത്മനാഭൻ 
  • 1 ലക്ഷം രൂപയും, ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
  • 2018 പുരസ്കാര ജേതാവ്- സുഗതകുമാരി
21-ാമത് നോർത്ത് ഈസ്റ്റ് ബുക്ക് ഫെയറിന് വേദിയായ ഇന്ത്യൻ നഗരം- ഗുവാഹത്തി (അസം)  

Armed Forces Medical Services- ന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനായ വ്യക്തി- Lt. Gen Anup Banerji 

കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി ആയി നിയമിതനായ വ്യക്തി- Sanjiv Nandan Sahai 

'The Parrot Green Saree' എന്ന പുസ്തകം രചിച്ച വ്യക്തി- Nabaneeta Dev Sen 

ആദ്യമായി Contract Farming- ന് ഒരു നിയമം കൊണ്ടുവന്ന ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട് 

ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന Brain Atlas സംവിധാനത്തിന് നൽകിയിരിക്കുന്ന പേര്- IBA 100
  • രോഗങ്ങൾ മുൻകൂട്ടി നിർണ്ണയിക്കുന്നതിനുള്ള സംവിധാനമാണിത്
ബുക്കർ പുരസ്ക്കാരം - ബ്രിട്ടീഷ് എഴുത്തുകാരി ബെർണാഡിനെ എവരിസ്റ്റോയും കനേഡിയക്കാരി മാർഗരറ്റ് അറ്റ്വുഡും 2019- ലെ ബുക്കർ പുരസ്കാരം പങ്കിട്ടു. 
  • 'ഗേൾ, വുമൺ, അതർ' എന്ന പുസ്തകം എവരി സ്റ്റോയെയും "ദ ടെസ്റ്റ്മെന്റ്സ്' എന്ന കൃതി അറ്റ്വുഡിനെയും പുരസ്കാരത്തിന് അർഹരാക്കി.
ആഗോള പട്ടിണി സൂചിക 2019- ൽ ഇന്ത്യക്ക് 102-ാം സ്ഥാനം- കഴിഞ്ഞവർഷം 103-ാം സ്ഥാനത്തായിരുന്നു. ആഗോള സന്നദ്ധസംഘടനയായ വെൽത്ത് ഹങ്കർ ഹൈലൈഫ് ആണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. 

ഇന്ത്യയിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിൽ 69%- വും പോഷകാഹാരക്കുറവ് കാരണമെന്ന് യൂണിസെഫിന്റെ റിപ്പോർട്ട്. 'ദ സ്റ്റേറ്റ് ഓഫ് ദ വേൾഡ്സ് ചിൽഡൻ 2018' എന്ന പേരിലുളളതാണ് റിപ്പോർട്ട്. 

ഇന്ത്യ ഇനവേഷൻ സൂചിക - നൂതനാശയങ്ങളും സാങ്കേതികവിദ്യയും ആവിഷ്കരിക്കാനും ഫലപ്രാപ്തിയി ലെത്തിക്കാനും മത്സരബുദ്ധിയോടെ പ്രവർത്തിക്കാൻ സംസ്ഥാനങ്ങളെ പ്രോഹത്സാഹിപ്പിക്കാനാണ് നീതി ആയോഗ് സൂചിക തയ്യാറാക്കുന്നത്. 
  • നൂതനാശയങ്ങളും സാങ്കേതികവിദ്യയും ഫലപ്രദമായി നടപ്പാക്കിയതിൽ കേരളത്തിന് എട്ടാം സ്ഥാനം ലഭിച്ചു. മെച്ചപ്പെട്ട വ്യാപാരന്തരീക്ഷത്തിന് രണ്ടാം സ്ഥാനവും നിക്ഷേപത്തിന് നാലാം സ്ഥാനവും നൂതനാശയ പ്രോത്സാഹനത്തിന് നാലാം സ്ഥാനവും അറിവുള്ള തൊഴിലാളി വിഭാഗത്തിന് എട്ടാം സ്ഥാനവും സുരക്ഷാ-നിയമ പരിരക്ഷയ്ക്ക് എട്ടാം സ്ഥാനവും, കേരളത്തിന് ലഭിച്ചു.
മലയാള സിനിമയിൽ സജീവമായിരുന്ന ആദ്യകാല നടി ടി.പി. രാധാമണി അന്തരിച്ചു. 

മികച്ച സാമാജികന് ടി.എം. ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് എം. ഉമ്മർ എ എൽ.എ. അർഹനായി. 

ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ നിർമ്മിച്ച കേണൽ ചെവങ് റിഞ്ചൻ പാലം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. 
  • കിഴക്കൻ ലഡാക്കിൽ ഷ്യോക് നദിക്ക് കുറുകെ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബി.ആർ.ഒ) അണ് പാലം നിർമ്മിച്ചത്. 
രാജ്യത്തെ മികച്ച ബാലസൗഹൃദ പഞ്ചായത്ത്- വടക്കാഞ്ചേരിയിലെ കോലഴി ഗ്രാമപഞ്ചായത്ത് 

കദ്രി ഗോപാൽനാഥ് അന്തരിച്ചു- പാശ്ചാത്യസംഗീത ഉപകരണമായ സാക്സഫോണിനെ കർണാടക സംഗീത സദസ്സുകൾക്ക് കദ്രി പരിചയപ്പെടുത്തി. 
  • പത്മശ്രീ, കേന്ദ്ര  സംഗീതനാടക അക്കാദമി, കർണ്ണാടക കലാശ്രീ, സംഗീതകലാ ശിഖാമണി തുടങ്ങി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
'അതിജീവിക' കുടുംബനാഥൻ രോഗബാധിതനായി കിനടപ്പിലാകുകയോ മരിക്കുകയോ ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് അതിജീവിക. 

പ്രസിദ്ധ കാഥികൻ കടയ്ക്കോട് വിശ്വംഭരൻ അന്തരിച്ചു. കേരള സർക്കാർ അവാർഡും സംഗീത നാടക അക്കാദമി അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ടുണീഷ്യാ പ്രസിഡന്റായി കൈസ് സെയ്ദ് സ്ഥാനമേറ്റു. 

ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ മാത്രമായി ബഹിരാകാശത്ത് നടന്നു. യു.എസ്. ബഹിരാകാശ സഞ്ചാരികളായ ക്രിസ്റ്റിന കൊക്, ജസിക്ക മെയ്ർ എന്നിവരാണ്
ഒക്ടോബർ 18- ന് ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. 
  • റഷ്യൻ ബഹിരാകാശ സഞ്ചാരി സ്വറ്റ്ലാന സവിറ്റ്സ്കയയാണ് ആദ്യ സ്പേസ് വാക്ക് നടത്തിയ വനിത (1984)

No comments:

Post a Comment