Monday 25 November 2019

Current Affairs- 26/11/2019

അയോധ്യ ഭൂമി തർക്ക കേസിൽ തുടർച്ചയായി എത്രദിവസം വാദം കേട്ടശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് 1045 പേജുള്ള വിധിന്യായം പുറപ്പെടുവിച്ചത്- 40 ദിവസം 
  •  (1973- ൽ തുടർച്ചയായി 68 ദിവസം വാദം കേട്ട് കേശവാനന്ദ ഭാരതി കേസാണ് സുപ്രീംകോടതി ചരിത്രത്തിലെ ഏറ്റവും നീണ്ട വാദം)
1990-96 കാലത്ത് മുഖ്യ തിരഞെഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന അന്തരിച്ച ടി.എൻ. ശേഷൻ 1997- ൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. ആർക്കെതിരേയായിരുന്നു ഇത്- കെ.ആർ. നാരായണനെതിരേ 

കിഫ്ബി (KIIFB)- യുടെ പൂർണ് രൂപം എന്താണ്- കേരള അടിസ്ഥാനസൗകര്യ വികസന നിധി
  • (Kerala Infrastructure Investment Fund Board)
1999- ൽ പ്രവർത്തനം തുടങ്ങിയ കിഫ്ബിയുടെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആര്- ഡാ. കെ.എം. എബ്രഹാം 

1932-ൽ നടന്ന സിവിൽ നിയമ ലംഘന സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ എ.വി. കുട്ടിമാളു അമ്മയ്ക്കൊപ്പം അവരുടെ 41 ദി വസം പ്രായമുള്ള കൈക്കുഞ്ഞും രണ്ടര വർഷക്കാലം മദ്രാസ് പ്രസിഡൻസി ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ആ കുട്ടി ഈയിടെ 88-ാം വയസ്സിൽ അന്തരിച്ചു പേര്- ആനക്കര വടക്കത്ത് മീനാക്ഷി 

എ.ഡി. 629-ൽ മാലിക് ദിനാർ - നിർമിച്ചതായി വിശ്വസിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്ത മുസ് ലിം പള്ളിയിൽ ഈയിടെ പുനർനിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ പേര്- ചേരമാൻ ജുമാമസ്ജിദ്, കൊടുങ്ങല്ലൂർ 

ഇന്ത്യയുടെ പക്ഷിമനുഷ്യൻ (Bird man of India) എന്നുവിളിക്കപ്പെടുന്ന വ്യക്തിയുടെ ജന്മദിനമായിരുന്നു നവംബർ 12- ന്. ഈ ദിനം ദേശീയ പക്ഷിനിരീക്ഷണദിനമായും (National Bird watching Day) ആചരിക്കപ്പെടുന്നു. ഈ പക്ഷിശാസ്ത്രജ്ഞൻറ പേര്- ഡോ. സാലിം അലി 

പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ എത്രാമത്ത ജന്മവാർഷികമാണ് 2019 നവംബർ 14- ന് ആഘോഷിച്ചത്- 130

അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമന്നെ സച്ചിൻ തെണ്ടുൽക്കറുടെ മുപ്പതുവർഷം പഴക്കമുള്ള റെക്കോഡ് തകർത്ത വനിതാതാരത്തിൻറ പേര്- ഷെഫാലി വർമ (Shafali Verma)  
  • (വെസ്റ്റിൻഡീസിനെതി രെ നടന്ന വനിതാ ട്വൻറി-20 മത്സരത്തിൽ 49 പന്തിൽ നിന്ന് 78 റൺസാണ് ഈ 15 കാരി സ്വന്തമാക്കിയത്.)
ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ശ്രീഗുരുവായൂരപ്പൻ ചെബൈ സ്മാരക പുരസ്കാരത്തിന് അർഹനായത്- മൃദംഗ വിദ്വാൻ ഡോ. ഉമയാൾപുരം കെ. ശിവരാമൻ 

ഇസ്ലാമോഫോബിയ (ഇസ്ലാം പേടി- Islamophobia)- ക്കെതിരേ പതിനായിരത്തിലധികം പേർ പങ്കെടുത്ത പ്രതിഷേധറാലി നടന്നതെവിടെയാണ്- പാരീസ് (ഫ്രാൻസ്)

ചെഗുവേരയുടെ 'ബൊളീവിയൻ ഡയറി'- യിലൂടെ അറിയപ്പെട്ട തെക്കേ അമേരിക്കൻ രാജ്യമാണ് ബൊളീവിയ. 14 വർഷമായി ആ രാജ്യം ഭരിച്ചിരുന്ന പ്രസിഡൻറ് ഈയിടെ രാജിവെച്ചു. പേര്- ഇവോ മൊറെയ്ൽസ് (Evo Morales)

ഏത് ഏഷ്യൻ രാജ്യത്താണ് 2019- ലെ ഈസ്റ്റർ ദിനത്തിൽ നടന്ന ബാംബ് സ്ഫോടനങ്ങളുടെ ഫലമായി 350- ലേറെപ്പേർ കൊല്ലപ്പെട്ടത്- ശ്രീലങ്ക

യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരേ ആ രാജ്യത്ത് ഇമ്പീച്ച്മെൻറ് നടപടികൾ ആരംഭിക്കുന്നു. എന്ത് കാരണത്താലാണ് ട്രംപ് ഈ നടപടി നേരിടുന്നത്- 2020- ൽ നടക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയാകാൻ സാധ്യതയുള്ള ഡെമോക്രാറ്റിക് പാർട്ടിയിലെ ജോബൈഡനും മകൻ ഹണ്ടറിനുമെതിരേ കേസെടുക്കാൻ യുക്രൈൻ പ്രസിഡൻറ് വ്ളാദി മിർ സെലെൻസ്കിയോട് ട്രംപ് ആവശ്യപ്പെട്ടതായ ആരോപണത്തിൻ മേൽ. 

ഭഗത്സിങ് കേഷിയാരി ഏത് സംസ്ഥാനത്തെ ഗവർണറാണ്- മഹാരാഷ്ട്ര  

രാജ്യത്തെ ഏറ്റവും ഉന്നതമായ ഏത് സ്ഥാപനമാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി ഈയിടെ വിധിച്ചത്- സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് 

രണ്ടുദിവസം നീണ്ട 11-ാമത് ബ്രിക്സ് ഉച്ചകോടി നടന്നത്. എവിടെയാണ്- ബ്രസീലിയ (ബ്രസീൽ) 

റഫാൽ യുദ്ധവിമാന ഇടപാടിന് ശുദ്ധിപത്രം നൽകിയതിനെതിരേയുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളി. എന്താണ് റഫാൽ ഇടപാട്- ഫ്രാൻസിലെ ദസോ ഏവിയേഷനിൽനിന്ന് 59,000 കോടി രൂപയ്ക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം നടത്തിയ ഇടപാട്. 

ചിത്ര-ശില്പ കലാകാരന്മാർക്കുള്ള സംസ്ഥാന സർക്കാരിൻറ 2016, 2017 വർഷങ്ങളിലെ രാജാ രവിവർമ പുരസ്കാരങ്ങൾ ഈയിടെ സമ്മാനിച്ചു. ആർക്കൊക്കെയായിരുന്നു ഇത്- 
  • ശില്പി അനിലാ ജേക്കബ് (2016) 
  • ചിത്രകാരൻ പി. ഗോപിനാഥ് (2017)
ഹരിയാണയിൽ നിന്നുള്ള ഏഴു വയസ്സുകാരി വരച്ച 'വാക്കിങ് ട്രീസ്' എന്ന ചിത്രം ഡൂഡിലാക്കിക്കൊണ്ട് 'ഗൂഗിൾ ഇന്ത്യ' ശിശു ദിനാഘോഷത്തിൽ പങ്കാളിയായി. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളയച്ച ഒരു ലക്ഷത്തിലധികം ചിത്രങ്ങളിൽ നിന്നാണ് ഈ ചിത്രം ഗൂഗിൾ തിരഞ്ഞെടുത്തത്. ചിത്രകാരിയു ടെ പേര്- ദിവ്യാംശി സിൻഘൽ (Divyanshi Singhal) 

2019 നവംബറിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ സംസ്ഥാനം- മഹാരാഷ്ട് 

സംസ്ഥാന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകം- 'നവോത്ഥാനം നവജനാധിപത്യം നവകേരളം' 

2019 നവംബറിൽ ഫിറ്റ് ഇന്ത്യ പ്രോഗ്രാമിൻറ ഭാഗമായി റെയിൽവേ രണ്ട് ഹെൽത്ത് എ.ടി. എം. സ്ഥാപിച്ച റെയിൽവെ സ്റ്റേഷൻ- ലഖ്നൗ (യു.പി.)

ഇന്ത്യ, ഇൻഡൊനീഷ്യ എന്നിവയുടെ സംയുക്ത നാവികാഭ്യാസം ഈയിടെ ബംഗാൾ ഉൾക്കടലിൽ നടന്നു. പേര്- സമുദ്ര ശക്തി (Samudrasakti) 

ഇന്ത്യയുടെ എത്രാമത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ഗോവയിലെ പനജിയിൽ നവംബർ 20- ന് ആരംഭിച്ചത്- 60-ാമത്തെ 

മെക്കയിൽ ജനിച്ച ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുടെ ജന്മദിനമായിരുന്നു നവംബർ 11- ന്. ദേശീയവിദ്യാഭ്യാസദിനം കൂടിയായ ആ ദിനം ആരുടെ ജന്മദിനമായിരുന്നു- മൗലാനാ അബുൾകലാം ആസാദ്

രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സർവീസായ ഡൽഹി- ലഖ്നൗ തേജസ് എക്സ്പ്രസിൻറ ആദ്യമാസത്തെ ലാഭം എത്രയാണ്- 70 ലക്ഷം രൂപ 
  • (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻറ് ടൂറിസം കോർപ്പറേഷനാണ് തേജസിൻറ നടത്തിപ്പുകാർ)
തേജസ് എക്സ്പ്രസിൻറ രണ്ടാമത്തെ സർവീസ് ഏത് നഗരങ്ങളെയാണ് ബന്ധിപ്പിക്കുക- മുംബൈ- അഹമ്മദാബാദ്

No comments:

Post a Comment