Saturday 16 November 2019

Current Affairs- 19/11/2019

അടുത്തിടെ രാജിവച്ച കേന്ദ്ര Heavy Industries and public Enterprises വകുപ്പ് മന്ത്രി- അരവിന്ദ് സാവന്ത് 

അടുത്തിടെ അന്തരിച്ച മലയാളിയായ മുൻ മുഖ്യ തെരഞെഞ്ഞെടുപ്പ് കമ്മീഷണർ- ടി.എൻ.ശേഷൻ 
  • (ഇന്ത്യയുടെ 10-ാമത് മുഖ്യ തെരഞെഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു) 



2023- ൽ പുരുഷ ഹോക്കി ടൂർണമെന്റിന് വേദിയാകുന്നത്- ഇന്ത്യ 

ഇന്ത്യ അണ്ടർ 17 വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകനായി നിയമിതനായത്- Thomas Dennerby 

കൊല്ലാപ്പാട്ടി ദയ എന്ന കൃതിയുടെ രചയിതാവ്-ജി.ആർ.ഇന്ദുഗോപൻ 

രാജ്യത്ത് ഇന്റർനെറ്റ് വ്യാപ്തിയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം/കേന്ദ്രഭരണപ്രദേശം- ന്യൂഡൽഹി 
  • (രണ്ടാമത്- കേരളം)

നാഷണൽ സെക്യൂരിറ്റി ഗാർഡ് മാതൃകയിൽ കേരള പോലീസ് രൂപവത്കരിച്ച കമാൻഡോ സംഘം- കേരള തണ്ടർ ബോൾട്ട് (Kerala Thunderbolt) 

തൃശ്ശൂർ ആസ്ഥാനമായ കേരള ആരോഗ്യ സർവകലാശാലയുടെ (കെ.യു.എച്ച്.എസ്) പുതിയ വൈസ്ചാൻസലർ- ഡാ. മോഹനൻ കുന്നുമ്മൽ 

ഇറാഖിലെ പുതിയ ഇന്ത്യൻ സ്ഥാനപതി- ബിരേന്ദർസിങ് യാദവ് 

ഹരിയാണയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി- മനോഹർ ലാൽ ഖട്ടർ 
  • (ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല) 

കേരള സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിൻറ ക്യാപ്റ്റൻ- വി. മിഥുൻ 

നാഗാലാൻഡിലെ ഗവർണർ കേരള കേഡറിലെ ഒരു മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. പേര്- ആർ.എൻ. രവി 

ഇന്ത്യയുടെ റുപേ കാർഡ് (Rupay card) ഉപയോഗത്തിന് അനുമതി നൽകുന്ന എത്രാമത് ഗൾഫ് രാജ്യമാണ് സൗദി അറേബ്യ- മൂന്നാമത് 

അറബിക്കടലിന് മുകളിൽ അത്യപൂർവമായി ഒരേസമയം രണ്ട്
ചുഴലിക്കാറ്റുകൾ രൂപപ്പെടുകയുണ്ടായി. പേര്- ക്യാർ, മഹ 

യു.എ.ഇ. (United Arab Emirates) യിലെ പുതിയ ഇന്ത്യൻ സ്ഥാനപതി- പവൻ കപൂർ (Pavan Kapoor) 

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് അടുത്തിടെ തയ്യാറാക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ തൊഴിൽരഹിതരുടെ എണ്ണം എത്രയാണ്- 36.25 ലക്ഷം 

ജമ്മു-കശ്മീർ സംസ്ഥാനം ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം- 28 
  • (കേന്ദ്രഭരണ പ്രദേശങ്ങൾ ഏഴിൽ നിന്നും ഒൻപതായി)

പുതിയ കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ തലസ്ഥാനങ്ങൾ- യഥാക്രമം ശ്രീനഗർ, ലേ (Leh)

ഐ.എസ്. തലവൻ ബാഗ്ദാദിയെ കണ്ടെത്താൻ സഹായിച്ച ചാരന് യു.എസ്. നൽകുന്ന പാരിതോഷികം എത്രയാണ്- രണ്ടര കോടി ഡോളർ (ഏകദേശം 177 കോടി രൂപ)

വായുമലിനീകരണം ഗുരുതരമായതിനെ തുടർന്ന് ഇന്ത്യയിലെ ഏത് നഗരത്തിലാണ് ഈയിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്- ഡൽഹി

2019- ൽ ഭേദഗതി ചെയ്ത യു.എ. പി.എ. നിയമപ്രകാരം കുറ്റപത്രം നൽകാതെ എത്ര ദിവസംവരെ കുറ്റാരോപിതരെ ജയിലിൽ അടയ്ക്കാം- 180 ദിവസം

പ്രതിസന്ധിയിലായി പ്രവർത്തനം നിലച്ച 178 വർഷത്തെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ട്രാവൽ ഏജൻസി തോമസ് കുക്കിനെ (Thomas Cook) ചൈനയിലെ ഏത് വ്യവസായ ശൃംഖലയാണ് 100 കോടി രൂപ മൂല്യത്തിൽ ഏറ്റെടുത്തത്- ഫാസൺ (Fosun)

സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽസ് ലിമിറ്റഡ് (KAL) ഈയിടെ പുറത്തിറക്കിയ കേരള ത്തിന്റെ സ്വന്തം 'ഇ-ഓട്ടോ'- യുടെ പേര്- 'നീം ജി' (Neem G) 

മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ ശിവസേനയുടെ സ്ഥാപകനായ കാർട്ടൂണിസ്റ്റ്- ബാൽ താക്കറെ (2012-ൽ അന്തരിച്ചു)

തായ്ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നടന്ന ചടങ്ങിൽ വെച്ച് തമിഴ് സാഹിത്യത്തിലെ ഏത് അനശ്വര ഗ്രന്ഥത്തിൻറ തായ് (Thai) ഭാഷയിലുള്ള പരിഭാഷയാണ് ഇന്ത്യൻ പ്രധാനമന്ത്രി പ്രകാശനം ചെയ്തത്- തിരുവള്ളുവരുടെ 'തിരുക്കുറൽ' 

2018 ജൂണിൽ ഫുട്ബോൾ പരിശീലനം കഴിഞ്ഞു മടങ്ങിയ 12 സ്കൂൾ വിദ്യാർഥികളും പരിശീലകനും തായ്ലാൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഒരു ഗുഹയിൽ അകപ്പെട്ടു. രണ്ടാഴ്ചത്തെ സംഭവബഹുലമായ രക്ഷാദൗത്യത്തിലൂടെ എല്ലാവരെയും രക്ഷിച്ചെടുത്തു. ഈയിടെ സഞ്ചാരികൾക്കായി വീണ്ടും തുറന്നുകൊടുത്ത ആ ഗുഹയുടെ പേര്- താം ലുവാങ് ഗുഹ (Tham Luang Cave)

സൈനിക ട്രിബുണലിൻറ (Armed Forces Tribunal) പുതിയ അധ്യക്ഷനായി ചുമതലയേറ്റ മലയാളി- ജസ്റ്റിസ് രാജേന്ദ്ര മേനോൻ 

ആമസോൺ വനത്തി അനഃധികൃത മരം വെട്ടലിനെതിരേ പൊരുതുന്ന ഗോത്രസംഘ ടനയായ 'ഗാർഡിയൻസ് ഓഫ് ദ ഫോറസ്റ്റി'- ൻറ ഒരു പ്രമുഖ പോരാളിയെ ബ്രസീലിൻറ വന ഭാഗത്തുവെച്ച് മരംവെട്ടുകാർ കൊലപ്പെടുത്തി. 26-കാരനായ ആ യുവാവിൻറെ പേര്- പൗലോ പൗളിനോ ഗുവാജ ജാര

No comments:

Post a Comment