Tuesday 19 November 2019

Current Affairs- 21/11/2019

എഥനോൾ ഉൽപ്പാദിപ്പിക്കുന്ന ഉത്തരേന്ത്യയിലെ ആദ്യ ഷുഗർമിൽ ആരംഭിച്ചതെവിടെ- ഗൊരഖ്പൂർ (ഉത്തർപ്രദേശ്)  

2019 ഇന്തോനേഷ്യ ഓപ്പൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ താരം- Harmeet Desai

പ്രഥമ ഇന്ത്യ-ഖത്തർ സംയുക്ത നാവികാഭ്യാസമായ Zair-AI-Bahr നടക്കുന്നതെവിടെ- ദോഹ  

രാജ്യസഭയുടെ 250-ാമത് സെഷൻ ആരംഭിച്ചത് എന്ന്- 2019 നവംബർ 18

IMD World Talent Ranking 2019- ൽ ഇന്ത്യയുടെ സ്ഥാനം- 59 
  • (ഒന്നാം സ്ഥാനം- സ്വിറ്റ്സർലാന്റ്)
അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു Sisseri River Bridge എവിടെ സ്ഥിതി ചെയ്യുന്നു- അരുണാചൽ പ്രദേശ്

നാഷണൽ ട്രൈബൽ ഫെസ്റ്റിവൽ Aadi Mahotsav 2019- ന്റെ വേദി- ന്യൂഡൽഹി

ഓൺലൈൻ വിപണിയിൽ വ്യാജ ഉൽപ്പന്നങ്ങൾ ഇല്ലാതാക്കുന്നതിനായി പ്രോജക്ട് സീറോ ആരംഭിച്ച ഷോപ്പിംഗ് കമ്പനി- ആമസോൺ  

കേരളത്തിലെ പുതിയ ജി.എസ്.ടി കമ്മീഷണർ- ആനന്ദ് സിംഗ്  

ഇന്ത്യയിലെ ആദ്യ എലിഫെന്റ് മെമ്മോറിയൽ ആരംഭിച്ച സ്ഥലം- മഥുര 

അടുത്തിടെ വിവരാവകാശ നിയമം 2005- ന്റെ പരിധിയിൽ ഉൾപ്പെടുത്തിയത്- ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ 

കരിമ്പ് കർഷകർക്കായി e-Ganna App ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ 2 ജി എഥനോൾ പ്ലാന്റ് നിലവിൽ വരുന്ന നഗരം- പാനിപ്പത്ത് (ഹരിയാന) 

സൂയസ് കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തതിന്റെ 150-ാം വാർഷികം ആചരിച്ച വർഷം- 2019

ലോക സഹിഷ്ണുതാ ദിനം (World Tolerance Day)- നവംബർ 16

അടുത്തിടെ കായിക രംഗത്തുനിന്നും വിരമിച്ച ഡേവിഡ് വില്ല (സ്പെയിൻ) ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ്- എൻ. വാസു

ട്രാൻസ് നെപ്റ്റണിയൻ ഒബ്ജക്ട് ആയ Ultima Thule- യ്ക്ക്  നാസ നൽകിയ പുതിയ പേര്- Arrokoth

അടുത്തിടെ ഉദ്ഘാടനം ചെയ്ത Sisseri River Bridge ഏത് സംസ്ഥാനത്തിലാണ്- അരുണാചൽ പ്രദേശ് (Project Brahmank)

അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഗണിത ശാസ്ത്ര പ്രതിഭ- വസിഷ്ഠ് നാരായൺ സിംഗ് 

ഇന്ത്യൻ ഐൻസ്റ്റീൻ എന്നറിയപ്പെടുന്നത്- വസിഷ്ഠ് നാരായൺ സിംഗ്

Netherlands Golden Leaf award 2019 പബ്ലിക് സർവ്വീസ് ഇനിഷേറ്റീവ് വിഭാഗത്തിൽ നേടിയത്- cen Tobacco Board of India 

പാലിന്റെ പരിശുദ്ധി കണ്ടുപിടിക്കുന്ന പേപ്പർ സെൻസർ കണ്ടുപിടിച്ചത്- IIT ഗുവാഹത്തി

അടുത്തിടെ അന്തരിച്ച Tony Mann (ആസ്ട്രേലിയ) ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്

അടുത്തിടെ പാകിസ്ഥാനിൽ കണ്ടെത്തിയ പ്രാചീന അലക്സാൻഡ്രിയൻ നഗരം- ബസീറ

Italian Golden Sand Art Award നേടുന്ന ആദ്യ ഇന്ത്യക്കാരൻ- Sudarsan Pattnaik 

അടുത്തിടെ നടന്ന International Conference on Yoga- യുടെ  വേദി- Mysuru

India International Cherry Blossom Festival അടുത്തിടെ ആഘോഷിച്ച സംസ്ഥാനം- Meghalaya 

International Association of Athletics Federation (IAAF) അടുത്തിടെ സ്വീകരിച്ച പുതിയ പേര്- World Athletics

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആയി നിയമിതനാകുന്ന വ്യക്തി- Gotabaya Rajapaksa 

അടുത്തിടെ കണ്ടെത്തിയ ഇന്ത്യയിലെ ആദ്യ Signal fish- Pteropsaron indicun

ദുബായിൽ നടക്കുന്ന Indo Arab Leaders Summit & Awards 2019- ൽ Indian Personality of the Year Award- ന് അർഹനായ വ്യക്തി- Bajrang Punia

നൊബേൽ സമ്മാനം ലഭിച്ച ആദ്യ ബംഗ്ലാദേശ് സാമ്പത്തിക ശാസ്ത്രജ്ഞൻ തൊഴിൽ നിയമലംഘനക്കേസിൽ ആ രാജ്യത്ത് പ്രതിയാക്കപ്പെട്ടു. ആര്- മുഹമ്മദ് യൂനസ് 

രാജ്യത്തെ കാർഷിക-ഉത്പാദന മേഖലകൾ കടുത്ത ആശങ്കകൾ പ്രകടിപ്പിച്ച ഏത് കരാറിൽ ഒപ്പു വെക്കേണ്ടെന്നാണ് ഇന്ത്യ ഒടുവിൽ തീരുമാനിച്ചത്- മേഖലാ-സമഗ്ര സാമ്പത്തിക പങ്കാളിത്ത (Regional Comprehensive Economic Partnership-RCEP) കരാർ. 

സംസ്ഥാനത്തെ പ്രമുഖ സർക്കാർ ധനകാര്യ സ്ഥാപനമായ കെ.എ സ്.എഫ്.ഇ.ക്ക് ഈ നവംബർ ആറിന് 60 വയസ്സ് തികഞ്ഞു. KSFE- യുടെ ആസ്ഥാനം- തൃശ്ശൂർ

കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ റവന്യൂ ജില്ല- കോഴിക്കോട്

കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ തുടങ്ങിയ പോഷകഗുണങ്ങൾ കുറവുള്ളതും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ ഭക്ഷ്യവസ്തുക്കൾ (ജങ്ക് ഫുഡ്) നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വിദ്യാലയങ്ങളുടെ എത്ര മീറ്റർ പരിധിയിലാണ് വിലക്ക് വരുന്നത്- 50 മീറ്റർ

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിക്കെതിരെ നടന്ന സൈനികനടപടിയിൽ യു.എസ്. സേനയ്ക്കൊപ്പം പങ്കെടുത്ത് പരിക്കേറ്റ കോനൻ എന്ന നായ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കോനൻ ഉൾപ്പെട്ട നായ വിഭാഗത്ത കേരള പോലീസും സ്വന്തമാക്കുന്നു. ഈ ശ്വാന വർഗത്തിൻറ പേര്- ബെൽജിയൻ മലിന

ലിംഗസമത്വത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ പേരിൽ പ്രശസ്തയായ ഹോളിവുഡ് നടി ജീന ഡേവിസിന് വിശിഷ്ട സംഭാവനകൾക്കുളള പ്രത്യേക ഓസ്കാർ ലഭിച്ചു. 
  • (ചലച്ചിത്ര മേഖലയിൽ വിശിഷ്ട സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് നൽകുന്ന പ്രത്യേക ഓസ്കാർ, ഗവർണേഴ്സ് അവാർഡ് എന്നും അറിയപ്പെടുന്നു).
മുതിർന്ന സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത
അന്തരിച്ചു. 

ലബനൻ പ്രധാനമന്ത്രി സഅദ് അൽഹരീരി രാജിവെച്ചു. 

ഒ.എൻ.വി. സ്മാരക പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന് 

എം.വി.ആർ. പുരസ്കാരം അടൂർ ഗോപാലകൃഷ്ണന്. 

ആർ.സി.ഇ.പി. (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത) കരാറിൽ ഒപ്പുവയ്ക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. 
  • ബാങ്കോക്കിൽ നടന്ന അവസാനഘട്ട ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയുടെ തീരുമാനം പ്രഖ്യാപിച്ചത്. 
  • ആസിയാൻ രാജ്യങ്ങളേയും അവയുടെ സ്വതന്ത്രവ്യാപാര പങ്കാളികളായ രാജ്യങ്ങളെയും ഒന്നിപ്പിച്ച് സ്വതന്ത്രവ്യാപാര മേഖല രൂപവത്കരിക്കുകയെന്നതാണ് കരാറിന്റെ ഉദ്ദേശ്യം. 
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറായി ഗിരീഷ് ചന്ദ്ര മുർമുവിനെയും, ലഡാക്കിൽ ലഫ്റ്റനന്റ് ഗവർണറായി രാധാകൃഷ്ണ മാത്തൂറിനേയും നിയമിച്ചു. 
  • ഒക്ടോബർ 31- ന് നിലവിൽ വന്ന രണ്ട് കേന്ദ്രഭരണപ്രദേശങ്ങളുടെയും . ആദ്യ ലഫ്റ്റനന്റ് ഗവർണർമാരാകും ഇവർ.

No comments:

Post a Comment