Sunday 10 November 2019

Current Affairs- 11/11/2019

കേരള സർവ്വകലാശാലയുടെ ഒ.എൻ.വി പുരസ്കാരം 2019- ൽ നേടിയത്- ടി. പത്മനാഭൻ  

സർക്കാർ ജോലിയ്ക്ക് ഭിന്നശേഷി വിഭാഗക്കാരുടെ സംവരണം എത്ര ശതമാനമായാണ് വർദ്ധിപ്പിച്ചത്- 4%


ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ- ഡോ. ബിജു 

വാതുവെയ്പ്പുകാർ സമീപിച്ച വിവരം അറിയിക്കാത്തതിനെ തുടർന്ന് ഐ.സി.സി 2 വർഷത്തേയ്ക്ക് വിലക്കിയ ബംഗ്ലാദേശ് താരം- ഷക്കീബുൾ ഹസ്സൻ 

2019- ലെ Wisden India Almanack ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് നേടിയ ഇന്ത്യൻ താരങ്ങൾ- ജസ്ത്രീത് ബുംറ, സ്മൃതി മന്ഥാന  

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിനർഹയായ ഫ്രഞ്ച് നടി- ഇസബെല്ല ഹുപെർട്ട്

2019- ലെ ദിയോഗർ ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ ബി ടീം

യു.എ.ഇ യിലേയ്ക്കുള്ള ഇന്ത്യൻ അംബാസഡറായി നിയ മിതനായത്- പവൻ കപ്പൂർ

സൈനീക ട്രൈബ്യൂണൽ അധ്യക്ഷനായി നിയമിതനായ മലയാളി- ജസ്റ്റിസ് രാജേന്ദ്രമേനോൻ 

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ-സുഖ്ബിർ സിങ് സന്ധു 

World Deaf Tennis Championship 2019- ൽ പുരുഷവി ഭാഗം ചാമ്പ്യനായ ഇന്ത്യൻ താരം- പൃഥി ശേഖർ 

യു.എൻ. കാലാവസ്ഥ വ്യതിയാന ഉച്ചകോടിയ്ക്ക് 2019 ഡിസംബറിൽ വേദിയാകുന്നത്-മാഡ്രിഡ് (സ്പെയിൻ)

2019- ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്- ആനന്ദ് (പി. സച്ചിദാനന്ദൻ) 

2020- ൽ നട ക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ ബോക്സിങ് അംബാസഡർമാരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ താരം- മേരി കോം  

രാഷ്ട്രീയ നേതാവ് ലാലു പ്രസാദ് യാദവിന്റെ ജീവിതം ഏത് പേരിലാണ് സിനിമയാകുന്നത്- ലാൽടെൻ (ഭോജ്പൂരി) 

2019- ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- മഹാ

അർജന്റീനയുടെ പ്രസിഡന്റായി നിയമിതനാകുന്നത്- ആൽബെർടോ ഫെർണാണ്ടസ്

ഐക്യരാഷ്ട്ര സംഘടന അഭയാർത്ഥി വിഭാഗം (യു.എൻ. എച്ച്.സി.ആർ) സംഘടനയുടെ ആദ്യ വനിതാ വിഭാഗം മേധാവിയായിരുന്ന അടുത്തിടെ അന്തരിച്ച വ്യക്തി- സഡാക്കോ ഒഗാത

പാകിസ്ഥാനിലെ ഏത് തീവണ്ടി സർവ്വീസാണ് അടുത്തിടെ ഓടികൊണ്ടിരിക്കെ കത്തി നശിച്ചത്- തെസ്ഗാം എക്സ്പ്രസ് 

നവോത്ഥാനം നവജനാധിപത്യം നവകേരളം എന്ന പുസ്തകത്തിന്റെ രചയിതാവ്8- പി. ശ്രീരാമകൃഷ്ണൻ (കേരള നിയമ സഭാ സ്പീക്കർ) 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി വീണ്ടും നിയമിതനായത്- പി.കെ. ഹനീഫ  

മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് കേരള നിയമസഭയിൽ ഗാന്ധി സമ്മേളനം നടന്ന ദിനം- 2019 നവംബർ 1 

വായു മലിനീകരണത്തെ തുടർന്ന് അടുത്തിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- ന്യൂഡൽഹി  

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ- അരവിന്ദ് സിങ്

ഗോവയിൽ നടക്കുന്ന 50 -ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി പുരസ്കാരം നൽകി ആദരിക്കുന്ന ചലച്ചിത്ര താരം- രജനികാന്ത്

കേരള സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആഘോഷിച്ചത്- 150 

കാർഡിഫ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗോൾഡൻ ഡ്രാഗൺ പുരസ്കാരം ലഭിച്ച ഇന്ത്യൻ നടൻ- നവാസുദ്ദീൻ സിദ്ദിഖി 

ഇന്ത്യയുടെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഏത് രാജ്യത്തിനെതിരെയാണ്- ബംഗ്ലാദേശ് 
  • (ഈഡൻ ഗാർഡൻസിലാണ് മത്സരം)
ലിംഗ സമത്വത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ പേരിൽ വിശിഷ്ഠ സംഭാവനകൾക്കുള്ള പ്രത്യേക ഓസ്കാർ (ഗവർണേഴ്സ് അവാർഡ്) നേടിയത്- ജീന ഡേവിസ് 

ആയുർവേദ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ അഷ്ടാംഗരത്ന പുരസ്കാരം 2019- ൽ നേടിയത്- ഡോ. കെ.വി. രാമൻകുട്ടി

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിക്കാനായി യു. എസ്. നടത്തിയ കമാൻഡോ ഓപ്പറേഷൻ- കായ്മ മുള്ളർ ഓപ്പറേഷൻ 

മലബാർ പോലീസ് മ്യൂസിയം നിലവിൽ വരുന്നതെവിടെ- കോഴിക്കോട് 

എത്ര വയസ്സ് തികഞ്ഞവർക്കാണ് തപാൽ വോട്ടിന് ഇലക്ഷൻ കമ്മീഷൻ സൗകര്യമൊരുക്കുന്നത്- 80

വിദ്യാർത്ഥികളുടെ എണ്ണം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ എന്ന ഗിന്നസ് റെക്കോഡ് നേടിയ സ്കൂൾ- സിറ്റി മോണ്ടിസോറി സ്കൂൾ (ലഖ്നൗ) 

മിസോറാമിന്റെ ഗവർണർ പദവിയിലെത്തുന്ന എത്രാമത് മലയാളിയാണ് പി.എസ്. ശ്രീധരൻപിള്ള- 3

2020- ലെ ഐ.സി.സി ട്വന്റി-20 ലോകകപ്പിന് വേദിയാകുന്നത് - ആസ്ട്രേലിയ

No comments:

Post a Comment