Thursday 28 November 2019

Current Affairs- 02/12/2019

അടുത്തിടെ പുറത്തിറങ്ങിയ ലോക്പാൽ ആപ്തവാക്യം- മാ ഗൃധഃ കസ്യസ്വിദ്ധനം 
  • (Do not be greedy for anyone's wealth)
  • (ഈശാവാസ്യോപനിഷത്തിലെ  വരികളാണ് തെരഞ്ഞെടുത്തത്) 
Guru Ghasidas Tiger Reserve നിലവിൽ വരുന്ന സംസ്ഥാനം- ഛത്തീസ്ഗഢ് 

Orange the world : Generation Equality stands against Rape എന്നത് 2019- ലെ ഏത് ദിനത്തിന്റെ പ്രമേയമാണ്- International Day for the elimination of violence agianst women 

ഏതൊക്കെ കേന്ദ്രഭരണ പ്രദേശങ്ങളെ ലയിപ്പിക്കാനുള്ള ബില്ലാണ് ലോകസഭയിൽ അവതരിപ്പിക്കുന്നത്- ദാദ്രനഗർ ഹവേലി, ദാമൻ & ദിയു 

കായികതാരങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ 5% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- മധ്യപ്രദേശ് 

World Athlets of the year 2019 ആയി തെരഞ്ഞെടുക്കപ്പെട്ടത്- 
  • പുരുഷതാരം- Eliud kipchoge (കെനിയ) 
  • വനിതാതാരം- Dalilah Muhammad (യുഎസ്എ )
കുട്ടികൾക്കായുള്ള അന്താരാഷ്ട്ര സമാധാന പുരസ്കാരം 2019- ന് അർഹരായത്- 
  • ഗ്രേറ്റ തുൻബെർഗ് (കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി പോരാടുന്ന സ്വീഡിഷ് വിദ്യാർഥിനി)
  • ഡിവിന മാലോം (ബോക്കോഹറാം ഭീകരതക്കെതിരെയുള്ള പോരാട്ടം നടത്തിയതിന്)
ട്രാൻസ് ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ബിൽ പാർലമെന്റിൽ പാസ്സാക്കിയതെന്ന്- 2019 നവംബർ 26 

ലോക മൈഗ്രേഷൻ റിപ്പോർട്ട് 2020 പ്രകാരം ലോകത്ത് ഏത് രാജ്യത്ത് നിന്നുള്ള കുടിയേറ്റക്കാരാണ് വിദേശത്ത് ഏറ്റവുമധികം താമസിക്കുന്നത്- ഇന്ത്യ 

ഐ.എസ്.ആർ.ഒ- യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹ ശ്രേണിയിൽപ്പെട്ട കാർട്ടോസാറ്റ്- 3 വിക്ഷേപിച്ചതെന്ന്- 2019 നവംബർ 27 
  • (പി.എസ്.എൽ. വി സി- 47 ലാണ് വിക്ഷേപണം) 
  • ആകെ ഭാരം- 1625 കി. ഗ്രാം 
  • കാലാവധി- 5 വർഷം  
  • അമേരിക്കയുടെ ഫ്ളോക്ക്- 4 P വിഭാഗത്തിൽപ്പെടുന്ന 12 ഭൂനിരീക്ഷണ ഉപഗ്രഹങ്ങളും ആശയവിനിമയത്തിനുള്ള ടെസ്റ്റ് ബെഡ് ഉപഗ്രഹമായ മെഷ്ബെഡും ഉൾപ്പെടെ 13 നാനോ ഉപഗ്രഹങ്ങളും കാർട്ടോസാറ്റ്- 3- യുടെ കൂടെ വിക്ഷേപിച്ചു
അരുണാചൽപ്രദേശിൽ പ്രസിദ്ധീകരണമാരംഭിച്ച ആദ്യ ഹിന്ദി ദിനപത്രം- അരുണ് ഭൂമി 

ഓക്സ്ഫോർഡ് നിഘണ്ടുവിന്റെ Word of the year 2019- ആയി തെരഞ്ഞെടുത്തത്- Climate Emergency 

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഏത് വിപ്ലവത്തിന്റെ 30-ാം വാർഷികമാണ് 2019- ൽ ആചരിച്ചത്- വെൽവറ്റ് വിപ്ലവം 

ഖേലോ ഇന്ത്യ യൂത്ത് ഗയിംസ് 2020- ന്റെ വേദി- അസം 

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതീകശരീരം നാട്ടിലെത്തിക്കാൻ ധാരണാപത്രത്തിൽ നോർക്ക റൂട്ട്സിനൊപ്പം ഒപ്പ് വച്ചത്- എയർ ഇന്ത്യ 

ലോകത്തിലാദ്യമായി സാമ്പത്തിക സാമൂഹിക മേഖലകളിലെ വളർച്ച ഒരേപോലെ വിലയിരുത്തി തയ്യാറാക്കിയ സമഗ്ര അഭി വൃദ്ധി സൂചികയിൽ ഇന്ത്യയിൽ നിന്നുൾപ്പെട്ട നഗരങ്ങൾ- ബാംഗ്ലൂർ, ഡൽഹി, മുംബൈ 
  • (ഒന്നാം സ്ഥാനം- സൂറിച്ച്) 
  • ബാംഗ്ലൂർ- 83, ഡൽഹി- 101, മുംബൈ- 107 
  • ആദ്യ 20- ൽ ഉൾപ്പെട്ട ഏക ഏഷ്യൻ രാജ്യം- തായ്പേയ്
Etawah Lion Safari Park നിലവിൽ വന്ന സംസ്ഥാനം- ഉത്തർപ്രദേശ് 

കേരളത്തിൽ എവിടെയാണ് ഷൂട്ടിങ് അക്കാദമി നിലവിൽ വരുന്നത്- വട്ടിയൂർക്കാവ്

ഇന്ത്യയിലാദ്യമായി നടന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിലെ ജേതാക്കൾ- ഇന്ത്യ 
  • (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി) 
പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കൾ- നടുഭാഗം ചുണ്ടൻ (Tropical Titans) 

കേരളത്തിലെ കോളേജ് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യ പ്രവണത കുറയ്ക്കാനുമായി ആരംഭിച്ച പദ്ധതി- ജീവനി 

ഫോർച്യുണിന്റെ ബിസിനസ് പേഴ്സൺ ഓഫ് ദ ഇയർ 2019 പട്ടികയിൽ ഒന്നാമതെത്തിയത്- സത്യ നാദല്ലെ

രാജ്യസഭയുടെ 250- ാം സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ നാണയത്തിന്റെ മൂല്യം- 250 

രാഷ്ട്രീയ കാർട്ടൂൺ രംഗത്തെ ഏത് പ്രമുഖ വ്യക്തിയാണ് അടുത്തിടെ അന്തരിച്ചത്- സുധീർ ധർ 

കേരളത്തിലെ സ്ത്രീധന വിരുദ്ധ പ്രചാരണ പരിപാടിയുടെ ബ്രാന്റ് അംബാസഡർ- ടോവിനോ തോമസ് 

Kalaburagi Airport അടുത്തിടെ പ്രവർത്തനമാരംഭിച്ചതെവിടെ- കർണാടക 

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വായുവിലൂടെ പകരുന്ന ക്ഷയം, എച്ച് വൺ എൻ വൺ തുടങ്ങിയ രോഗങ്ങൾ പകരാതിരിക്കുവാൻ കുട്ടികളിൽ അവബോധം വളർത്തുന്നതിന് നടപ്പിലാക്കുന്ന പദ്ധതി- തൂവാല വിപ്ലവം 

Ekalabya Award 2019- ന് അർഹയായ ഭാരോദ്വഹന താരം- Jhilli Dalabehera

ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ ഇന്ത്യയിലെ സർക്കാരിതര സംഘടനകളുടെ കോൺഫെഡറേഷനായ കോംഗോ നൽകുന്ന റെക്സ് ഗ്ലോബൽ കർമവീർ ഗ്ലോബൽ ഫെല്ലോഷിപ്പിനും കർമവീരചക പുരസ്കാരത്തിനും അർഹനായത്- അമീർ ഷാഹുൽ 

യാത്ര പറയാതെ എന്ന പുസ്തകത്തിന്റെ രചയിതാവ്- എം.വി. ശ്രേയാംസ്കമാർ  

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നിയമിതനായത്- ഉദ്ദവ് താക്കറെ 

ഡേവിഡ് കപ്പ് 2019- ന്റെ ജേതാക്കൾ- സ്പെയിൻ 
  • (കാനഡയെ പരാജയപ്പെടുത്തി)
60-ാമത് കേരള സ്കൂൾ കലോത്സവം 2019- ന്റെ  വേദി- കാസർഗോഡ് 

ഇന്ത്യൻ ഭരണഘടനയുടെ എത്രാമത് വാർഷികമാണ് 2019- ൽ ആഘോഷിക്കുന്നത്- 70

പുതുതായി ആരംഭിക്കുന്ന കേരള ബാങ്കിന്റെ സി.ഇ.ഒ ആയി നിയമിതനാകുന്നത്- പി.എസ്. രാജൻ 

റവന്യൂ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി എത്ര വർഷമാണ്- 3 വർഷം 

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തക്കളുടെ നിർമ്മാണവും വിൽപ്പനയും സൂക്ഷിക്കലും എന്ന് മുതലാണ് സംസ്ഥാനത്ത് നിരോധിക്കുന്നത്- 2020 ജനുവരി 1 

ഡേ- നൈറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കായി ആദ്യ സെഞ്ചുറി നേടിയത്- വീരാട് കോലി 

ഒപ്പം കഴിഞ്ഞ കാലം എന്ന പുസ്തകത്തിന്റെ രചയിതാവ്- എൻ ശ്രീനിവാസൻ 

വിജയശതമാനം കുറഞ്ഞ സർക്കാർ സ്കൂളുകളെ കണ്ടെത്തി പരിഹാരം കണ്ടെത്തുന്നതിനുള്ള സർക്കാർ പദ്ധതി- ശ്രദ്ധ

നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് രാജ്യത്തുട നീളം നടത്തിയ കടൽത്തീര ശുചീകരണത്തിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ കടൽത്തീരമുള്ള സംസ്ഥാനം- കേരളം 
  • (ഏറ്റവും മാലിന്യം കുറഞ്ഞ കടൽത്തീരമുള്ള സംസ്ഥാനം- ഒഡീഷ) 
രാഷ്ട്രപതിയുടെ പരമോന്നത ബഹുമതികളിലൊന്നായ പ്രസിഡന്റ്സ് കളർ പുരസ്കാരം ലഭിച്ച നാവിക അക്കാദമി- ഏഴിമല നാവിക അക്കാദമി 

ആസ്ട്രേലിയയിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ്താരമെന്ന ബഹുമതി ലഭിച്ചത്- നസീം ഷാ 

ബാങ്കിങ് രംഗത്തെ നിയമനങ്ങൾക്ക് നിർമിതബുദ്ധി ഉപയോഗിക്കുന്ന ആദ്യ ബാങ്ക്- ഫെഡറൽ ബാങ്ക്  

പ്രഥമ ഫാം ജേണലിസ്റ്റ് പുരസ്കാരം 2019- ൽ ലഭിച്ചത്- ആർ ഹേലി  

PETA ഇന്ത്യ പേഴ്സൺ ഓഫ് ദ ഇയർ 2019 പുരസ്കാരം നേടിയത്- വിരാട് കോഹ് ലി 

ഏത് രാജ്യത്താണ് അടുത്തിടെ ആദ്യമായി ഒരേ സമയം സഹോദരങ്ങൾ പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളിലെത്തിയത്- ശ്രീലങ്ക 

ഹോങ് കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ബിൽ- 2019 പാസാക്കിയ രാജ്യം- യു.എസ്.എ 

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടന്നതെവിടെ- കൊൽക്കത്തെ (ഈഡൻ ഗാർഡൻസ്) 

ഇന്ത്യയിൽ ആദ്യമായി നടന്ന ഡേ- നെറ്റ് ടെസ്റ്റിൽ ഈഡൻ ഗാർഡൻസ് മൈതാനത്തെ ബെല്ലടിക്കുന്ന ചടങ്ങിൽ പങ്കാളികളായത്- മമതാ ബാനർജി, ഷെയ്ക്ക് ഹസീന 

ശീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- മഹീന്ദ രജപക്സെ

ലോക ശിശുദിനം - നവംബർ 20

ദേശീയ ശിശുദിനം - നവംബർ 14

No comments:

Post a Comment