1. ടോക്കിയോ ഒളിമ്പിക്സിൽ ജിംനാസ്റ്റിക് ജഡ്ജ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ- ദീപക് കബ്ര
2. കേരളത്തിലാദ്യമായി വനിതാ ഫുട്ബോൾ അക്കാദമി നിലവിൽ വരുന്നത്- എറണാകുളം
3. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്
4. അടുത്തിടെ ഇന്ത്യൻ റെയിൽവേയുടെ മാപ്പിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- മണിപൂർ
5. 2021 ജൂലൈയിൽ അമേരിക്കയുടെ Office of National Drug Control Policy മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ- രാഹുൽ ഗുപ്ത
6. 2021 ജൂലൈയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജ ൻസിൽ അധിഷ്ഠിതമായ പൊതുജന പരാതിപരിഹാര സംവിധാനത്തിനായി ആരംഭിച്ച് ആപ്ലിക്കേഷൻ- CPGRAMS ( Centralised Public Grievance Redress and Monitoring System)
7. ഭക്ഷണത്തിനും മരുന്നിനുമുള്ള ഇറക്കുമതി നികുതി ഒഴിവാക്കിയ രാജ്യം- ക്യൂബ
8. ഇന്ത്യൻ ആർമിയുമായി സഹകരിക്കാനൊരുങ്ങുന്ന ബാങ്ക്- ആക്സിസ് ബാങ്ക്
9. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020- ലെ യുവ സാഹിത്യ പുരസ്കാരം നേടിയ മലയാളി സാഹിത്യകാരൻ- അബിൻ ജോസഫ്
- 'കല്യാശ്ശേരി തീസിസ്' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്
10. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020- ലെ ബാലസാഹിത്യ പുരസ്കാരം നേടിയത്- ഗ്രേസി (കൃതി- വാഴ്ത്തപ്പെട്ട പുച്ച)
11. സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ- റേഡിയോ കേരള
12. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള പോലീസ് ആരംഭിക്കുന്ന പുതിയ സംരംഭം- പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്റ്റ്
13. 2021 ജൂലൈ യി ൽ കേന്ദ്ര കാർഷിക മന്ത്രാലയം കർഷകർക്ക് വിവിധ സേവനങ്ങൾ
ലഭ്യമാക്കുന്നതിന് ആരംഭിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോം- കിസാൻ സാരഥി
14. 20 വർഷത്തിന് ശേഷം അമേരിക്കയിൽ 2021 ജൂലൈയിൽ വീണ്ടും സ്ഥിരീകരിച്ച് രോഗം- മങ്കി പോക്സ്
15. രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം നിലവിൽ വരുന്നത്- മുംബൈ
16. ഡോ. സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം നേടിയത്- ഡോ. എസ്. സോമനാഥ് (VSSC ഡയറക്ടർ )
17. 20-ാമത് ടോംയാസ് പുരസ്കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ- എം. ടി. വാസുദേവൻ നായർ
18. ഗിരീഷ് കർണാട് സ്മാരക വേദിയും നാഷണൽ തിയേറ്ററും ഏർപ്പെടുത്തിയ പ്രഥമ ഗിരീഷ് കർണാട് ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ- ഡോ . രാജാ വാര്യർ
19. ഗോൾഡൻ റൈസ് കൃഷിക്ക് അനുമതി നല്കിയ ആദ്യ രാജ്യം- ഫിലിപ്പെൻസ്
20. ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ ഫാം നിലവിൽ വന്നത്- ഇന്തോനേഷ്യ
21. 2021- ലെ ഇന്റർനാഷണൽ കടുവ ദിനത്തിന്റെ പ്രമേയം- "Their survivals is in our hands"
22. അടുത്തിടെ അന്തരിച്ച പ്രമുഖ ബാഡ്മിന്റൺ താരം- നന്ദു നടേക്കർ
23. അടുത്തിടെ ഇന്ത്യയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി- ആന്റണി ബ്ലിങ്കൻ
24. മാനസിക സമ്മർദ്ദം മൂലം ടോക്കിയോ ഒളിമ്പിക്സിൽ നിന്നും പിന്മാറിയ അമേരിക്കൻ ജിംനാസ്റ്റിക് താരം- സിമോൺ ബെയ്ൽസ്
25. ടാപ്പിൽ നിന്ന് നേരിട്ട് കുടിവെള്ളം ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യ നഗരം- പുരി, ഒഡീഷ
26. അടുത്തിടെ വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡിന്റെ അന്തരീക്ഷത്തിൽ നീരാവി കണ്ടത്തിയത്- നാസ
27. രാജ്യത്തെ മികച്ച ഐ.ടി പാർക്ക് ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ച കേരളത്തിലെ ഐ.ടി പാർക്ക്- ടെക്നോപാർക്ക് (തിരുവനന്തപുരം)
28. ടോക്കിയോ ഒളിമ്പിക്സിലേക്ക് ബാഡ്മിന്റൺ മത്സരം നിയന്ത്രിക്കാൻ തിരഞ്ഞെടുത്ത മലയാളി അമ്പയർ- ഫൈൻ സി ദത്തൻ
29. ഒളിമ്പിക്സ് സ്കേറ്റിംഗിൽ സ്വർണ്ണ മെഡൽ നേടുന്ന ജപ്പാന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം- Momiji Nishiya (13 Years)
30. അടുത്തിടെ ‘My Gov- Meri sarkar' പദ്ധതി നിലവിൽ വന്ന സംസ്ഥാനം- ഉത്തർപ്രദേശ്
31. ജൂലായ് 15-ന് അഫ്ഗാനിസ്താനിലെ കാണ്ഡഹാറിൽവെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്ര വർത്തകൻ- ഡാനിഷ് സിദ്ദിഖി (38)
- റോയിട്ടേ ഴ്സ് വാർത്താ ഏജൻസിയുടെ ഇന്ത്യയിലെ മൾട്ടി മീഡിയ മേധാവിയായി പ്രവർത്തിച്ചിരുന്ന ഡാനിഷ്, അഫ്ഗാൻ സേനയ്ക്ക് നേരെ താലിബാൻ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്
- 2018- ലെ പുലിറ്റ്സർ സമ്മാനം ഇന്ത്യൻ ഫോട്ടോഗ്രാഫറായ അദ്നാൻ അഭീദിക്കൊപ്പം ഡാനിഷ് പങ്കിട്ടിരുന്നു.
- റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതജീവിതം ചിത്രീകരിച്ചതിനായിരുന്നു ഫീച്ചർ ഫോട്ടോഗ്രഫിയിൽ ഇരുവർക്കും സമ്മാനം ലഭിച്ചത്.
32. രാജ്യസഭയുടെ പുതിയ നേതാവ്- പിയൂഷ് ഗോയൽ
- രാജ്യസഭയുടെ നേതാവായിരുന്ന തവർ ചന്ദ് ഗെലോട്ട് കർണാടക ഗവർണറായി ചുമതലയേറ്റതിനെ തുടർന്നാണ്. നിലവിൽ വാണിജ്യം, ഭക്ഷ്യം, വ്യവസായം, ടെക്സ്റ്റൈൽസ് വകുപ്പുകളുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രിയായ പീയൂഷ് ഗോയൽ സഭാനേതാവായത്.
33. കയർ ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റത്- ഡി. കുപ്പുരാമു
- നേരത്തെ നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻറ (NMDC) ഡയറക്ടറായിരുന്നു.
- 1953- ൽ നിലവിൽ വന്ന കയർ ബോർഡിൻറെ കേന്ദ്ര ഓഫീസ് കൊച്ചിയിലാണ്.
34. റഷ്യൻ കോവിഡ് വാക്സിനായ സ്പുട്നിക്കിൻറ നിർമാണം ഇന്ത്യയിൽ എവിടെയാണ് നടക്കുന്നത്- പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ
35. ജൂലായ് 14- ന് അന്തരിച്ച പാകിസ്ഥാൻ മുൻ പ്രസിഡൻറ്- മമ്നൂൺ ഹുസയിൻ (80)
- ആഗ്രയിൽ ജനിച്ച അദ്ദേഹം 2013-18 കാലത്ത് പാകിസ്താൻറ 12-ാമത് പ്രസിഡൻറായി പ്രവർത്തിച്ചിരുന്നു.
No comments:
Post a Comment