Monday, 30 August 2021

Current Affairs- 28-08-2021

1. 2021 മേയിൽ അറബിക്കടലിൽ രൂപംകൊണ്ട് ചുഴലിക്കാറ്റേത്- ടൗട്ടേ 


2. ബാലസാഹിത്യ അക്കാദമിയുടെ 2020- ലെ നോവൽ പുരസ്കാരം നേടിയതാര്- സജീവൻ മൊകേരി 


3. 2021 ഏപ്രിലിൽ അന്തരിച്ച പ്രസിദ്ധ ബാലസാഹിത്യകാരി സുമംഗലയുടെ ശരിയായ പേരെന്ത്- ലീലാ നമ്പൂതിരിപ്പാട്


4. കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ- പി.ആർ. ശ്രീജേഷ്  


5. കുട്ടികളുടെ പഠനം മികച്ചതാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി- വീട് ഒരു വിദ്യാലയം 


6. ലോകത്ത് ആദ്യമായി ആയുർവേദിക് ബയോ ബാങ്ക് ആരംഭിച്ച നഗരം- ന്യൂഡൽഹി 


7. ഇന്ത്യയിലാദ്യമായി 'വാട്ടർ വില്ല' ആരംഭിക്കുന്ന കേന്ദ്രഭരണ പ്രദേശം- ലക്ഷദ്വീപ്  


8. അടുത്തിടെ ഏത് രാജ്യമാണ് 'ഗാവി' എന്ന് പേരിട്ട ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയത്- പാകിസ്ഥാൻ 


9. അടുത്തിടെ ആഘാത പഠനം നടത്തിയ ജെറാൾഡ് ആർ ഫോർഡ് വിമാന വാഹിനി കപ്പൽ ഏത് രാജ്യത്തിന്റേതാണ്- യു.എസ്


10. 2021 ആഗസ്റ്റിൽ അന്തരിച്ച 1971 ഇന്ത്യ-പാക് യുദ്ധത്തിലെ മുന്നണി പോരാളിയും മഹാവീർ ചിക, വീർസേന ബഹുമതികൾക്ക് അർഹനുമായ വ്യക്തി- കൊമോഡോർ ഗോപാൽ റാവു 


11. അടുത്തിടെ വിരമിച്ച ഉന്മുക്ത് ചന്ദ് ഏത് കായികയിനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- ക്രിക്കറ്റ്


12. 2021- ലെ ലോക ജൈവ ഇന്ധന ദിനത്തിന്റെ (ആഗസ്റ്റ്- 10) പ്രമേയം- Biofuels for a Better Environment 


13. ഗോത്ര കുടുംബങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സ്യഷ്ടിക്കാനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതി- ട്രൈബൽ പ്ലസ്


14. കോവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എറണാകുളം ജില്ലയിൽ അതിഥി തൊഴിലാളികൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കുന്ന പദ്ധതി- ഗസ്റ്റ് വാക്സ് 


15. ഇന്ത്യയിലെ ആദ്യ 'വാട്ടർപ്ലസ്’ സിറ്റിയായി പ്രഖ്യാപിക്കപ്പെട്ടത്- ഇൻഡോർ  


16. ഭക്ഷ്യ എണ്ണ ഉല്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തത കൈവരിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- National Mission on Edible Oil-Oil Palm (NMEO-OP) 


17. പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമം ഭേദഗതി ചെയ്തുകൊണ്ട് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. എപ്പോഴാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്- 2022 ജൂലൈ 1 


18. 2021 ആഗസ്റ്റ് സ്റ്റാർട്ടപ്പ് ബിങ്ക് പ്രസിദ്ധീകരിച്ച കോവിഡ്- 19 ഇന്നൊവേഷൻ റിപ്പോർട്ട് 2021- ൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ള രാജ്യം- അമേരിക്ക (ഇന്ത്യയുടെ സ്ഥാനം- 32) 


19. പി.ജി. സംസ്ക്യതി കേന്ദ്രത്തിന്റെ പ്രഥമ ദേശീയ പുരസ്ക്കാര ജേതാവ്- പ്രശാന്ത് ഭൂഷൺ 


20. 2021- ലെ ഭാരത് കേസരി റസ്കിംഗ് ദംഗൽ ചാമ്പ്യൻഷിപ്പ് ജേതാവ്- Labhanshu Sharma


21. ഇന്ത്യ ഇതുവരെ വിക്ഷേപിച്ചവയിൽ ഏറ്റവും ഭാരം കുടിയ ഉപഗ്രഹമേത്- ജിസാറ്റ്- 11 


22. ജിസാറ്റ്- 11 ഉപഗ്രഹത്തെ ഫ്രഞ്ച് ഗയാനയിൽനിന്നും വിക്ഷേപിച്ചതെന്ന്- 2018 ഡിസംബർ 4 


23. ബിഗ് ബേർഡ് (വലിയ പക്ഷി) എന്ന അപരനാമമുള്ള ഇന്ത്യൻ ഉപഗ്രഹമേത്- ജിസാറ്റ്-11 


24. ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ- 2 വിക്ഷേപിച്ചതെന്ന്- 2019 ജൂലായ് 22 


25. 2020- ൽ കേരളത്തിലെ മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടതേത്- അയ്മനം (കോട്ടയം ജില്ല) 


26. 2019- ലെ (55-ാമത്) ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാള കവിയാര്- അക്കിത്തം അച്യുതൻ നമ്പൂതിരി 


27. കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏത്- റേഡിയോ കേരള 


28. 2020- ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്- സക്കറിയ 


29. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി 2020 സെപ്റ്റംബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്- ഹരിവംശ് നാരായൺസിങ് 


30. കേരളത്തിൽ നടപ്പാക്കിവരുന്ന ഭിന്നശേഷി സൗഹൃദ ടൂറിസം സംരംഭമേത്- ബാരിയർ ഫ്രീ  ടൂറിസം 


31. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ജാവലിൻ ത്രോയിൽ സ്വർണം, 87.58 മീറ്റർ ദൂത്തിലേക്ക് ജാവലിൻ പായിച്ചാണ് ചോപ്ര ഇന്ത്യയുടെ ആദ്യ അതലറ്റിക്സ്വ ർണനേട്ടത്തിനർഹനായത്. അഭിനവ് ബിന്ദ്രക്ക് ശേഷം (2008) ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ വ്യക്തി ഗത സ്വർണം നേടിയതും നീരജ് ചോപ്രയാണ്. 


32. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് വെങ്കലം. തുടർച്ചയായ രണ്ട് ഒളിമ്പിക്സസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് പി വി സിന്ധു. 


33. ടോക്കിയോ ഒളിമ്പിക്സസ് ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയയ്ക്ക് വെങ്കലം, 65 കിലോ വിഭാഗത്തിൽ കസാഖിസ്ഥാന്റെ ദൗലത് നിയസ്ബെക്കോവിനെ കീഴടക്കിയാണ് മെഡൽ നേടിയത്. 


34. ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ന് വെങ്കലം. 


35. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രവികുമാർ ദഹിയക്ക് 57 കിലോ വിഭാഗം ഗുസ്തിയിൽ വെള്ളി. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ കീഴിൽ മത്സരിച്ച സൗർ ഉഗേവാണ് ഫൈനലിൽ ഇന്ത്യൻ താരത്തെ കീഴടക്കി സ്വർണം നേടിയത്.


36. ജസ്റ്റിസ് വി.കെ. മോഹനൻറ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിഷനെ ഏത് അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാർ നിയമിച്ചത്- കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്ന അന്വഷണങ്ങളിലെ ഗൂഢാലോചന ആരോ പണത്തെ ക്കുറിച്ച് അന്വേഷിക്കാൻ.

  • ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ നടപടി അടുത്തിടെ ഹൈക്കോടതി സ്റ്റേ ചെയ്തു. 

37. 2021- ലെ ലോകഗജദിനം (World Elephant Day) എന്നായിരുന്നു- ഓഗസ്റ്റ് 12 

  • ലോക അവയവദാനദിനം (World Organ Donation Day) ഓഗസ്റ്റ് 13- നായിരുന്നു. 

38. എവിടെയാണ് കീഴടങ്ങിയ മാവോവാദികളുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമി ക്കുന്നത്- ദന്തേവാഡ (ഛത്തീസ്ഗഢ്) 


39. സംസ്ഥാന വനിത-ശിശു വികസന വകുപ്പ് സർക്കാർ ഓഫീസുകളിൽ എത്തിക്കുന്ന പുസ്തകം- ചിത്രകഥ

  • തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരേയുണ്ടാകുന്ന ലൈംഗികാതി ക്രമങ്ങൾക്കെതിരേയുള്ള നിയമങ്ങൾ പരാമർശിക്കുന്ന സചിത്രബോധവത്കരണമാണ് 'ചിത്രകഥ'യുടെ ഉള്ളടക്കം. 

40. ദേശീയ വനിതാ കമ്മി ഷൻ അധ്യക്ഷയുടെ കാലാവധി മൂന്നു വർഷത്തേക്കുകൂടി ദീർഘിപ്പിച്ചു. അധ്യക്ഷയുടെ പേര്- രേഖാശർമ

No comments:

Post a Comment