2. ഡൽഹിയിലെ ഫിറോസ്ഷാ കോട്ട്ലാ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുതിയ പേരെന്ത്- അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം
3. 2020 ഫിബ്രവരിയിൽ ലോക പൈതൃക സർട്ടിഫി ക്കറ്റ് ലഭിച്ച ഇന്ത്യയിലെ പട്ടണമേത്- ജയ്പൂർ
4. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചർ ദീപിലെത്തിയ ആദ്യത്തെ വനിതയാര്- കാത്തി സള്ളിവൻ
5. ആരുടെ പുതിയ രചനയാണ് 'ദി ഇക്കാബോഗ്'- ജെ.കെ.റൗളിങ്
6. 2021 ഓസ്കാറിലെ വിദേശഭാഷാ സിനിമാ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്ത മലയാളം സിനിമ ഏത്- ജല്ലിക്കെട്ട് (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി)
7. 2020- ൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്- രഞ്ജൻ ഗോഗോയ്
8. കോവിഡ്- 19-ന്റെ ഭാഗമായുള്ള ലോക്ക് ഡൌൺ കാലത്ത് അതിഥിത്തൊഴിലാളികളെ അവരുടെ നാടുകളിൽ എത്തിക്കാനായി സർവീസ് നടത്തിയ പ്രത്യേക തീവണ്ടി സർവീസുകളേവ- ശ്രമിക്
9. സ്പെഷ്യൽ ട്രെയിനുകൾ 2021-22 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളേവ- ഇന്ത്യ, അയർലൻഡ്, മെക്സിക്കോ, നോർവേ, കെനിയ
10. 2020 ജൂണിൽ മുംബൈയിൽ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കാണപ്പെട്ട ഹിന്ദി നടനാര്- സുശാന്ത് സിങ് രാജ്പുത്
11. ഇന്ത്യയിൽ നിർമിക്കപ്പെട്ട ഇന്റർനെറ്റിലൂടെ നിയന്ത്രിക്കാനാവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടേത്- കോറോ-ബോട്ട്
12. 150 ബില്യൺ ഡോളറിന്റെ വിപണിമൂല്യം നേടിയ ആദ്യത്തെ ഇന്ത്യൻ കമ്പനിയേത്- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
13. ഹിമാചൽ പ്രദേശിൽ നിർമാണം പൂർത്തിയായ 'മണാലി-ലേ ടണൽ അറിയപ്പെടുന്നത്- അടൽ ടണൽ
14. മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി- ഇസ്മയിൽ സാബ്രി യാക്കോബ്
15. കെനിയയിൽ നടക്കുന്ന ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ലോംഗ് ജമ്പിൽ വെളളി മെഡൽ നേടിയ താരം- ഷൈലി സിങ്
16. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരം- ലയണൽ മെസി (ക്ലബ്ബ്- പി. എസ്. ജി)
17. 2021 ആഗസ്റ്റിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ സംയുക്തമായി നടത്തുന്ന നാവികാഭ്യാസം- Exercise Konkan 2021
18. അണ്ടർ-20 ലോക യുത്ത് അത്ലറ്റിക്സിൽ 10 കി.മീ. നടത്തത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- അമിത് ഖത്രി
19. ബി. ആർ. അംബേദ്കർ, അയ്യങ്കാളി എന്നിവരുടെ പേരിൽ ചെയർ നിലവിൽ വരുന്ന കേരളത്തിലെ സർവകലാശാല- കാലിക്കറ്റ് സർവകലാശാല
20. ക്രൊയേഷ്യൻ ക്ലബ്ബ് എച്ച്. എൻ. കെ. ഷിബെനിക്കിൽ (HNK Šibenik) ചേർന്ന ഇന്ത്യൻ ഫുട്ബോൾ താരം- സന്ദേശ് ജിങ്കൻ
21. കസ്തൂർബാ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്- തുഷാർ ഗാന്ധി
22. അമേരിക്കൻ വ്യോമസേനാ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ കുരുങ്ങി മരണപ്പെട്ട അഫ്ഗാൻ ദേശിയ ഫുട്ബോൾ താരം- സാകി അൻവാരി
23. 2021 ആഗസ്റ്റിൽ അന്തരിച്ച ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി- കല്യാൺ സിംഗ്
24. മധ്യപ്രദേശിലെ ഉജ്ജയിനി മഹർഷി പാണിനി സംസ്കൃത സർവകലാശാല വൈസ് ചാൻസിലറായി നിയമിതനായത്- ഡോ. സി. ജി. വിജയകുമാർ
25. ന്യൂബെർഗ് ഡയഗ്നോസ്ട്രിക്സ് ലാബിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്- എം. എസ് ധോണി
26. ലോകത്തിലെ ഏറ്റവും മികച്ച 500 കമ്പനികളുടെ ഹുറൂൺ പട്ടികയിൽ ഇന്ത്യയിൽ നിന്നും മുന്നിലെത്തിയ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ് (പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി- ആപ്പിൾ)
27. ജലപ്പരപ്പിൽ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സൗരോർജ പ്ലാന്റ് പ്രവർത്തനമാരംഭിച്ചത്- സിംഹാദ്രി തെർമ്മൽ സ്റ്റേഷൻ, ആന്ധാപ്രദേശ് (പദ്ധതി സ്ഥാപിച്ചത്- NTPC)
28. ഗ്രേസ് ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച രാജ്യം- മെക്സികോ
29. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ cattle genomic chip- ഇൻഡിഗൗ (IndiGau)
30. 2029- ഓടെ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്ന് ഭൂമിയിലേക്ക് പഠനാവശ്യത്തിനായി മണ്ണെത്തിക്കാൻ ലക്ഷ്യമിടുന്ന രാജ്യം- ജപ്പാൻ
31. ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ടോക്കിയോ ഒളിംപിക്സിൽ വെങ്കലം. ലൂസേഴ്സ് ഫൈനലിൽ ജർമനിയെ തോൽപിച്ചാണ് ഇന്ത്യ മെഡൽ നേടിയത്. 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്നത്. മലയാളിയായ ഗോൾ കീപ്പർ പി.ആർ. ശ്രീജേ ഷിന്റെ ഉജ്വല പ്രകടനം ഇന്ത്യൻ മെഡൽ നേട്ടത്തിൽ നിർണായകമായി, നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (സ്പോർട്സ്) ആയി സേവനമനുഷ്ഠിക്കുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും രണ്ട് കോടി രൂപ പാരിതോഷികവും സംസ്ഥാനസർക്കാർ നൽകും
32. ഇറ്റലിയുടെ ലമോണ്ട് മാർസെൽ ജേക്കബ്സ് ഒളിമ്പിക്സസിലെ വേഗമേറിയ താരം. 100 മീറ്റർ ഫൈനലിൽ 9 .80 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലമോണ്ട് സ്വർണ നേട്ടത്തിലെത്തിയത്. അമേരിക്കയുടെ ഫ്രെഡ് കാർലെ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ് റ്റെ വെങ്കലവും നേടി.
33. ജമൈക്കയുടെ എലൈൻ തോംസൺ വനിതകളുടെ 100 മീറ്റർ മത്സരത്തിൽ 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വേഗമേറിയ വനിതാ താരമായി. ഒളിമ്പിക്സിന്റെ 125 വർഷ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വനിതാ താരമാണ് എലൈൻ തോംസൺ. ജമൈക്കയുടെ ഷെല്ലി ആൺ ഫ്രേസർ, ഷെറീക്ക ജാക്സൺ എന്നിവർ വെള്ളി, വെങ്കല മെഡലുകളും നേടി.
34. 2020 ടോക്കിയോ ഒളിമ്പിക്സിൽ 39 സ്വർണം ഉൾപ്പെടെ 113 മെഡലുകളുമായി അമേരിക്ക മെഡൽപട്ടികയിൽ ഒന്നാം സ്ഥാനത്ത്. 38 സ്വർണം നേടിയ ചൈന രണ്ടാം സ്ഥാനവും 27 സ്വർണവുമായി ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനവും നേടി.
35. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഏറ്റവുമധികം വ്യക്തിഗത മെഡലുകൾ (4 സ്വർണം, 3 വെങ്കലം)നേടിയത് ഓസ്‌ട്രേലിയൻ നീന്തൽ താരമായ എമ്മ മക്കിയോൻ ആണ്. അമേരിക്കൻ നീന്തൽ താരമായ കലീബ് ഡ്രസ്സലിനാണ് ഏറ്റവുമധികം സ്വർണ മെഡലുകൾ (5 എണ്ണം)
36. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി നിയമിതനായ സംസ്ഥാന പോലീസ് മുൻമേധാവി- ലോകനാഥ് ബഹ്റ
37. സുഡോക്കു (Sudoku) സംഖ്യാ വിനോദത്തെ ജനകീയമാക്കിയ അന്തരിച്ച ജാപ്പനീസ് പ്രസാധകൻ- മക്കി കാജി (69)
- ‘സുഡോക്കുവിൻറ സ്രഷ്ടാവ്' എന്നറിയപ്പെടുന്ന മക്കിയാണ് ‘നിക്കോളി' (Nikoli) എന്ന തൻറ വിനോദമാസികയിലൂടെ 1984- ൽ പുതിയ സംഖ്യാ വിനോദം അവതരിപ്പിച്ചത്.
- സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോൺ ഹാർഡ് യൂളറാണ് ഉപജ്ഞാതാവെങ്കിലും സുഡോക്കു അറിയപ്പെടുന്നത് മക്കിയുടെ പേരിലാണ്.
38. കേരള ശാസ്ത്ര പുരസ്കാരം നേടിയവർ- ഡോ.എം.എസ്. സ്വാമിനാഥൻ, പ്രൊഫ. താണു പദ്മനാഭൻ
- കൃഷി ശാസ്ത്ര ഗവേഷണ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് സ്വാമിനാഥന് പുരസ്കാരം. സൈദ്ധാന്തിക ഭൗതിക ശാസ്ത്രമേഖലയിലെ ഗവേഷണ നേട്ടമാണ് താണു പദ്മനാഭന് പുരസ്കാരം നേടിക്കൊടുത്തത്.
- രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവും ചേർന്നതാണ് ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് നല്ലുന്ന പുരസ്കാരം.
39. ഉത്തർപ്രദേശിലെ അലിഗഢിൻറ പുതിയ പേര്- ഹരിഗഢ് (Harigarh)
- മറ്റ് പുതിയ പേരുകൾ മെയി ൻപുരി- മയൻ നഗർ (Mayan Na gar), ഫിറോസാബാദ്- ചന്ദ്രനഗർ (Chandra Nagar)
- 2017- ൽ അലഹാബാദ് പ്രയാഗ് രാജും ഫൈസാബാദ് അയോധ്യയും മുഗൾസരായി പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായനഗറുമായി പേര് മാറ്റിയിരുന്നു.
40. കേരള തപാൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി ചുമതലയേറ്റത്- ഷൂലിബർമൻ
No comments:
Post a Comment