Thursday, 26 August 2021

Current Affairs- 26-08-2021

1. പി. ജി സംസ്കൃതി കേന്ദ്രത്തിന്റെ പ്രഥമ ദേശീയ പുരസ്കാരത്തിന് അർഹനായ സുപ്രീം കോടതി അഭിഭാഷകൻ- പ്രശാന്ത് ഭൂഷൺ


2. 2021 ആഗസ്റ്റിൽ National Payment Corporation of India- യുടെ Bharat Billpay Ltd- ന്റെ CEO ആയി നിയമിതയായത്- Noopur Chaturvedi


3. 2021 ആഗസ്റ്റിൽ കേരള സംസ്ഥാന സാഹസിക ടൂറിസം (Adventure Tourism) ബ്രാന്റ്  അംബാസിഡറായി നിയമിതനായ മലയാളി ഒളിംപിക് താരം- പി. ആർ. ശ്രീജേഷ്


4. Godrej Industries- ന്റെ പുതിയ ചെയർമാൻ & മാനേജിങ് ഡയറക്ടർ ആയി നിയമിതനായത്- നാദിർ ഗോദ്ജ്


5. അമേരിക്കയിലെ ന്യൂയോർക്കിലെ ആദ്യ വനിത ഗവർണറായി നിയമിതയാകുന്നത്- Kathy Hochul


6. 2021 ഒക്ടോബർ മുതൽ ഏതെങ്കിലും എ. ടി. എമ്മിൽ മാസത്തിൽ 10 മണിക്കുറിൽ കൂടുതൽ പണമില്ലാത്ത സ്ഥിതിയുണ്ടായാൽ അതത് എ. ടി. എം ഉടമയായ ബാങ്കുകളിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനിച്ചത്- റിസർവ് ബാങ്ക്


7. സർക്കാർ പൊതുപരിപാടികളിൽ പുഷ്പഹാരം, ബൊക്കെ, ഷാൾ, മെമന്റോ തുടങ്ങിയവ കൈമാറുന്നതിന് പകരം കന്നട പുസ്തകങ്ങൾ നൽകാൻ തീരുമാനിച്ച സംസ്ഥാനം- കർണാടക


8. 2021 ആഗസ്തിൽ കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം ഇന്ത്യയിലെ ആദ്യ Water Plus നഗരമായി പ്രഖ്യാപിച്ചത്- ഇൻഡോർ (മധ്യപ്രദേശ്)


9. 2021 ആഗസ്റ്റിൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച ആണവശേഷിയുളള Surface to Surface ബാലസ്റ്റിക് മിസൈൽ- Ghaznavi


10. 2021 ആഗസ്റ്റിൽ അന്തരിച്ച പ്രമുഖ മലയാള പത്രപ്രവർത്തകനും  എഴുത്തുകാരനുമായ വ്യക്തി- എം. എസ്. ചന്ദ്രശേഖര വാര്യർ


11. 2021 ആഗസ്റ്റിൽ ബിട്ടീഷ് സ്ഥാപനമായ Housefresh- ന്റെ  റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും കുടുതൽ മലിനീകരണമുളള രാജ്യം- ബംഗ്ലാദേശ്


12. ഏറ്റവും മലിനമായ പട്ടണം- Hotan (ചൈന) 

രണ്ടാമത്- ഗാസിയബാദ് (ഉത്തർപ്രദേശ്) 


13. കേരള വനിതാകമ്മീഷൻ അധ്യക്ഷയായി നിയമിതയാകുന്നത്- അഡ്വ. പി. സതീദേവി 


14. 2020- ലെ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചവർ- പെരുമ്പടവം ശ്രീധരൻ, സേതു 


15. 2020- ലെ കേരള സാഹിത്യ അക്കാദമി അവാർഡുജേതാക്കൾ

  • കവിത- ഒ.പി. സുരേഷ് കൃതി- താജ്മഹൽ) 
  • നോവൽ- പി.എഫ്. മാതസ് (കൃതി- അടിയാളപ്രേതം) 
  • ബാലസാഹിത്യം- പ്രിയ എ.എസ് (കൃതി- പെരുമഴയത്തെ കുഞ്ഞിതളുകൾ) 


16. അലിഗഢ് നഗരത്തിനു നൽകിയ പുതിയ പേര്- ഹരിഗഢ്


17. മെയിൻപുരി നഗരത്തിനു നൽകിയ പുതിയ പേര്- മയൻ നഗർ


18. 2021- ലെ കേരള ശാസ്ത്ര പുരസ്കാര ജേതാക്കൾ- പ്രൊഫ. എം.എസ്. സ്വാമിനാഥൻ, പ്രൊഫ. താണു പത്മനാഭൻ 


19. അടുത്തിടെ അന്തരിച്ച സുഡോക്കുവിന്റെ സ്രഷ്ടാവ്- മക്കി കാജി


20. അഹമ്മദാബാദിലെ മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ പുതിയ പേരെന്ത്- നരേന്ദ്ര മോദി സ്റ്റേഡിയം


21. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമേത്- നരേന്ദ്ര മോദി സ്റ്റേഡിയം 


22. 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത മൈത്രി സേതു പാലം ഏതൊക്കെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതാണ്- ഇന്ത്യ-ബംഗ്ലാദേശ് 


23. ഇന്ത്യകൂടി അംഗമായ ഏത് കൂട്ടായ്മയെയാണ് ‘മിനി നാറ്റോ' എന്ന് ചൈന വിമർശിക്കുന്നത്- ക്വാഡ് സഖ്യം


24. രാജ്യത്തെ ആദ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച  എയിംസിലെ ശുചികരണത്തൊഴിലാളി ആര്- മനീഷ് കുമാർ


25. 67-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത് ആരെല്ലാം- മനോജ് ബാജ്പേയി, ധനുഷ് 


26. 67-ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടിയാര്- കങ്കണ റണൗത്ത് . 


27. 2019- ലെ ദാദാ സാഹബ് ഫാൽക്കെ പുരസ്കാരം ലഭിച്ച നടനാര്- രജനികാന്ത്  


28. ഭാരത് ഭവന്റെ ഗ്രാമീണനാടകത്തിനുള്ള പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരം നേടിയതാര്- കെ.ജെ. ബേബി 


29. 2021 മാർച്ചിൽ അന്തരിച്ച പ്രമുഖ കഥകളി ആചാര്യനാര്- ചേമഞ്ചേരി കുഞ്ഞിരാമൻനായർ 


30. 2021- ലെ കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ് ചകോരം നേടിയ ചിത്രമേത്- ദിസ് ഈസ് നോട്ട് എ ബറിയൽ-ഇറ്റ്സ് എ റിസറക്ഷൻ 


31. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച ആദ്യത്തെ ഇന്ത്യക്കാരിയാര്- മിതാലി രാജ് 


32. ലോക പുരുഷ ടെന്നീസ് റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ കാലം ഒന്നാംസ്ഥാനത്ത് തുടർന്നതിന്റെ റെക്കോഡിട്ടതാര്- നൊവാക് ജോക്കോവിച്ച് 


33. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ ഏഴാം സീസണിലെ വിജയികളാര്- മുംബൈ സിറ്റി എഫ്.സി. 


34. സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സുള്ള ആദ്യത്തെ ക്രിക്കറ്റ് താര്- വിരാട് കോലി 


35. ദേശീയ വോളിബോൾ വനിതാ വിഭാഗത്തിൽ തുടർച്ചയായി മൂന്നാംതവണയും ചാമ്പ്യൻമാരായ ടീമേത്- കേരളം

No comments:

Post a Comment