1. സൈബർ സെക്യൂരിറ്റി മേഖലയിലെ വികസനങ്ങൾക്കായി സൈബർ സെക്യൂരിറ്റി മൾട്ടി ഡോണർ ട്രസ്റ്റ് ഫണ്ട് രൂപീകരിച്ചത്- വേൾഡ് ബാങ്ക്
2. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിൻ മലനിരകളിലേക്ക് CLAW Global- ന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ ആരംഭിച്ച പര്യവേഷണം- ഓപ്പറേഷൻ ബ്ലൂഫ്രീഡം
3. 2021- ൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ അഭിനേത്രി- ചിത്ര
4. 2021 ആഗസ്റ്റിൽ അന്തരിച്ച മുൻ ഒളിമ്പ്യനും കായിക പരിശീലകനും ഫുട്ബോൾ റഫറിയും ആയിരുന്ന വ്യക്തി- എസ് .എസ് ഹക്കീം
5. അടുത്തിടെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ഇന്ത്യയിൽ നിർമ്മിച്ച രണ്ടാമത്തെ വാക്സിൻ- സൈകോവ് ഡി
- നിർമ്മിതാക്കൾ- സൈഡസ് കാഡില
- ഇന്ത്യയിൽ അനുമതി ലഭിച്ച ആറാമത്തെ കോവിഡ് വാക്സിൻ
- ജെറ്റ് ഇഞ്ചക്ടർ പ്രെക്രിയ വഴി സുചി രഹിതമായി ചർമ്മകോശങ്ങളിൽ അമിത മർദ്ദം ചെലുത്തി വാക്സിൻ ശരീരത്തിലെത്തിക്കുന്നു.
- 12 മുതൽ 18 വയസ് വരെയുളള കുട്ടികൾക്കും ഉപയോഗിക്കാം
6. തൊഴിൽ രഹിതരായ മുതിർന്ന പൗരന്മാർക്കായി കേരള സർക്കാർ ആരംഭിക്കുന്ന സ്വയം തൊഴിൽ പദ്ധതി- നവജീവൻ
7. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന സൗഹൃദ ഹൈവേ- ഡൽഹി- ചണ്ഡീഗഡ്
8. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്ക് പേറ്റന്റ് നൽകാൻ തീരുമാനിച്ച ആദ്യ രാജ്യം- ദക്ഷിണാഫ്രിക്ക
9. കേരളത്തിലെ ആദ്യ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ ആരംഭിച്ച ജില്ല- തിരുവനന്തപുരം
10. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് രാജ്യം വിട്ട അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയ്ക്ക് അഭയം നൽകിയ രാജ്യം- യു. എ. ഇ
11. 2021 ആഗസ്റ്റിൽ അന്തരിച്ച പ്രമുഖ കായിക പരിശീലകനും പ്രഥമ ദ്രോണാചാര്യ പുരസ്കാര ജേതാവുമായ വ്യക്തി- ഒ. എം. നമ്പ്യാർ
12. മത്സ്യഫെഡ് ചെയർമാനായി നിയമിതനായത്- ടി. മനോഹരൻ
13. കെനിയയിൽ നടക്കുന്ന അണ്ടർ- 20 ലോക അത്ലറ്റിക്സിൽ മെഡൽ നേടിയ മലയാളി- അബ്ദുൾ റസാഖ് (മിക്സഡ് റിലേയിൽ വെങ്കലം കരസ്ഥമാക്കി)
14. കേരള തപാൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി നിയമിതയായത്- ഷൂലി ബർമാൻ
15. കാലാവസ്ഥാ പ്രതിസന്ധിയെത്തുടർന്ന് ഹരിതഗൃഹ വാതകങ്ങൾ പുറന്തളളുന്നതു കുറച്ച് 2060- ഓടുകുടി കാർബൺ ന്യൂട്രൽ ആകാൻ തീരുമാനിച്ച രാജ്യം- ചൈന
16. അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താലിബാനെയും അവരെ പിന്തുണക്കുന്ന എല്ലാ ഉള്ളടക്കങ്ങൾക്കും നിരോധനമേർപ്പെടുത്തിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം- ഫേസ്ബുക്ക്
17. ഇന്ത്യൻ ഹോക്കി ടീമിന്റെ സ്പോൺസർഷിപ്പ് കാലാവധി പത്ത് വർഷത്തേക്കു കുടി നീട്ടിയ സംസ്ഥാനം- ഒഡീഷ
18. 2021 ജർമ്മൻ സുപ്പർകപ്പ് കിരീടം നേടിയത്- ബയേൺ മ്യൂണിക്
19. അടുത്തിടെ യു. എ. ഇയുടെ ഗോൾഡൻ വിസ ലഭിച്ച മലയാള സിനിമാതാരങ്ങൾ- മമ്മൂട്ടി, മോഹൻലാൽ
20. വിധവകളുടെ മക്കൾക്ക് സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രഫഷണൽ കോഴ്സ് പഠനത്തിന് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി- പടവുകൾ
21. പ്രധാനമന്ത്രിയുടെ ശ്രംദേവി പുരസ്കാരം നേടിയ മൂന്നാറിലെ തോട്ടം തൊഴിലാളികൾ- രാജകുമാരി, മഹേശ്വരി
22. 2021 ആഗസ്റ്റിൽ അന്തരിച്ച മലയാള എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വ്യക്തതി- കാരൂർ ശശി
23. സാമ്പത്തിക വളർച്ചാ സ്ഥാപനത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്- എൻ.കെ. സിങ്
24. മലയാളകൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരജേതാവ്- പ്രൊഫ. ഓംചേരി N.N. പിളള (ആകസ്മിക)
25. മണിപൂരിലെ പുതിയ ഗവർണർ- ലാ ഗണേശൻ
26. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ദൗത്യം- ഓപ്പറേഷൻ ദേവി ശക്തി
27. ഹുരുൻ ഗ്ലോബൽ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കമ്പനി.- ആപ്പിൾ (മുമ്പ് ആമസോൺ ആയിരുന്നു)
28. ന്യൂബർഗ് ഡയഗ്നോസ്റ്റിക് ആരോഗ്യം, പരിരക്ഷ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ നിയോഗിച്ച ക്രിക്കറ്റ് താരം- എം.എസ്. ധോണി
29. ഏറ്റവും കൂടുതൽ വയസ്സായ ആൾക്കാർ ഉള്ള സംസ്ഥാനം- രാജസ്ഥാൻ
30. SBI ഫ്ളോട്ടിംഗ് എ.ടി.എം തുറക്കുന്നത്- ജമ്മു & കാശ്മീർ
31. കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സർക്കാരിന്റെ കഥകളി പുരസ്കാരം, സംഗീത നാടക ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.
32. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ക ല്യാണി മേനോൻ അന്തരിച്ചു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോൻ മകനാണ്
33. ജി 20 രാജ്യങ്ങളിലെ സാംസ്കാരിക മ ന്ത്രിമാരുടെ ആദ്യ ഉച്ചകോടി ജൂലൈ 29 , 30 തീയതികളിൽ ഇറ്റലിയിലെ റോമിൽ നടന്നു.
34. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകൾ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തി.വ്യാഴത്തിന്റെ ഉപഗ്രഹമാണ് ഗാനിമീഡ്.
35. പരമോന്നത കായികബഹുമതിക്ക് നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്ന പുരസ് കാരം മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം എന്ന് പുന:നാമകരണം ചെ യ്യും. ഹോക്കി ഇതിഹാസമായ ധ്യാൻ ചന്ദിന്റെ ജന്മദിനമായ ആഗസ്ത്- 29 ആണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
36. കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാ യി നിയമിതനായത്- ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്
37. ചരിത്രത്തിലെ ഏറ്റവും ചൂടേറിയതായി കണ്ടെത്തിയ മാസം ഏതാണ്- 2021 ജൂലായ്
- താപനിലയുമായി ബന്ധപ്പെട്ട കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയ 142 വർഷത്തിനുശേഷം ഏറ്റവും ചൂടേറിയ മാസം കണ്ടത്തിയത് യു.എസ്. ഏജൻസിയായ ദേശീയ സമുദ്ര അന്തരീക്ഷ ഭരണസമിതി (NOAA)- യാണ്
38. ഓഗസ്റ്റ് 15- ന് അന്തരിച്ച പ്രശസ്ത ജർമൻ ഫുട്ബോളർ- ഗെർഡ് മുള്ളർ (76)
- 1974- ൽ ജർമനി (പശ്ചിമ ജർമനി)- ക്ക് ലോകകപ്പ് നേടിക്കൊടുത്തതിൽ നിർണായക പങ്കുവഹി ച്ചു. ‘രാജ്യത്തിൻറ ബോംബർ' എന്നറിയപ്പെടുന്നു.
39. പാർലമെൻറിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് സ്ഥാനം രാജിവെച്ച മലേഷ്യൻ പ്രധാനമന്ത്രി- മുഹിയുദ്ദീൻ യാസിൻ
- മുൻ പ്രധാനമന്ത്രി ഇസ്മായിൽ യാക്കൂബ് പുതിയ പ്രധാനമന്ത്രിയാകും
40. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന്റെ പേര്- ജാൻസൻ (Janssen)
- കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക്- വി, മൊഡേണ എന്നി വയ്ക്കുശേഷം രാജ്യത്ത് അനുമതി ലഭിച്ച അഞ്ചാമത്തെ വാക്സിനാണ് ജാൻസൻ
No comments:
Post a Comment