Friday, 6 August 2021

General Knowledge in Physics Part- 14

1. ശബ്ദത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്- അക്വാസ്റ്റിക്സ് 


2. ഓപ്റ്റിക്സ് എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്- പ്രകാശം 


3. താപത്തെയും താപ കൈമാറ്റത്തെയും കുറിച്ചുള്ള പഠനമാണ്- തെർമോ ഡൈനാമിക്സ് 


4. സ്റ്റാറ്റിക്സ് എന്നത് ഏത് പഠനശാഖയാണ്- നിശ്ചലാവസ്ഥയെക്കുറിച്ചുള്ള പഠനം 


5. സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമുള്ളതും പ്രതിരോധമുണ്ടാക്കാൻ കഴിവുള്ളതുമായ വസ്തുവിനെ.........എന്ന് പറയുന്നു- ദ്രവ്യം 


6. ദ്രവ്യം പ്രധാനമായും എത അവസ്ഥകളിൽ സ്ഥിതിചെയ്യുന്നു- 7 


7. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്ന അവസ്ഥ- പ്ലാസ്മ


8. തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ- പ്ലാസ്മ 


9. നിശ്ചിത ആകൃതി ഇല്ലാത്തതും എന്നാൽ നിശ്ചിത വ്യാപ്തം ഉള്ളതുമായ ദ്രവ്യത്തിന്റെ അവസ്ഥ- ദ്രാവകങ്ങൾ 


10. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ- പ്ലാസ്മ . 


11. താപനില കേവല പൂജ്യത്തോടടുക്കുമ്പോൾ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ- ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് 


12. അതിദ്രവത്വം കാണിക്കുന്ന പദാർഥത്തിന്റെ അവസ്ഥ- ഫെർമിയോണിക് കണ്ടൻസേറ്റ്   


13. ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം- ഹിഗ്സ് ബോസോൺ/ 'ദൈവകണം 


14. ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്- പിണ്ഡം  


15. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ കണം- ക്വാർക്ക് 


16. ക്വാർക്കുകൾ ചേർന്ന് നിർമിക്കപ്പെടുന്ന കണം- ഹാഡ്രോൺ 


17. പിണ്ഡം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം- കോമൺ ബാലൻസ് 


18. പിണ്ഡം അളക്കുന്ന യൂണിറ്റ്- കിലോഗ്രാം 


19. ദ്രവ്യത്തിൽ തന്മാത്രകൾ തമ്മിലുള്ള ആകർഷ ണബലം ഏറ്റവും കൂടുതലുള്ളത് ഏത് അവ സ്ഥയിലാണ്- ഖരാവസ്ഥ 


20. ബോസോൺ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി- പോൾ ഡിറാക്  


21. ദൈവകണം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി- ലിയോൺ ലിഡർമാൻ 


22. ക്വാർക്ക് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി- മുറെ ജെൽമാൻ 


23. SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അള വുകളുടെ എണ്ണം- 7 


24. ഒരു മീറ്റർ സ്കെയിൽ ഉപയോഗിച്ച് കൃത്യമായി അളക്കാവുന്ന ഏറ്റവും കുറഞ്ഞ നീളത്തെ അതിന്റെ……..എന്ന് വിളിക്കുന്നു- ലീസ്റ്റ് കൗണ്ട് 


25. നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്- മീറ്റർ 


26. ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം- അസ്ട്രോണമിക്കൽ യൂണിറ്റ് 


27. 1 അസ്ട്രോണമിക്കൽ യൂണിറ്റ്= ........കി.മീ- 15 കോടി കി.മീ. 


28. 1 പാർസെക് = ............പ്രകാശവർഷം- 3.26 പ്രകാശവർഷം 


29. ഒരുവർഷംകൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം- പ്രകാശവർഷം (Light Year) 


30. പണ്ടുകാലത്ത് മനുഷ്യർ നിഴൽ നോക്കി സമയനിർണയം നടത്തുന്നതിനുപയോഗിച്ചിരുന്ന ഉപകരണം- നിഴൽ ഘടികാരം 


31. ഒരു സോളാർ ദിനം എന്നത് ... സെക്കൻഡാണ്- 86400 സെക്കൻഡ് 


32. കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്- ഹാൻഡ് 


33. പരസ്പരം ബന്ധമില്ലാതെ നിൽക്കുന്നതും മറ്റ് അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയാത്തതുമായ കേവല അളവുകൾ- അടിസ്ഥാന അളവുകൾ 


34. അടിസ്ഥാന അളവുകളുടെ യൂണിറ്റ്- അടിസ്ഥാന യൂണിറ്റ് (Basic Unit) 


35. ഒരു വസ്തുവിന് സ്ഥിതിചെയ്യാനാവശ്യമായ സ്ഥലത്തിന്റെ അളവ്- വ്യാപ്തം  


36. യൂണിറ്റ് വ്യാപ്തത്തിലുള്ള പദാർഥത്തിന്റെ മാസിനെ........എന്ന് പറയുന്നു- സാന്ദ്രത 


37. അടിസ്ഥാന യൂണിറ്റുകൾ ഉപയോഗിച്ച് പ്രസ്താവിക്കുന്നതോ അടിസ്ഥാന യൂണിറ്റുകളെ അടിസ്ഥാന അളവുകൾ ആശ്രയിച്ച് നിൽക്കുന്നതോ ആയ യൂണിറ്റുകൾ വ്യൂൽപ്പന്ന യൂണിറ്റുകൾ (Derived units) 


38. ഉപ്പുവെള്ളത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ കാണപ്പെടുന്ന തടാകം- ചാവുകടൽ 


39. 1 ക്വിന്റൽ= ...... കിലോഗ്രാം- 100 കി.ഗ്രാം 


40. 1 ടൺ= ....... കിലോഗ്രാം- 1000 കി.ഗ്രാം 


41. വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റാണ്- കിലോവാട്ടവർ  


42. ഇൻഡക്ടൻസിന്റെ യൂണിറ്റ് ....ആണ്- ഹെൻട്രി 


43. ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റാണ്.....- ഡയോപ്റ്റർ 


44. ആമ്പിയർ ... ന്റെ SI യൂണിറ്റാണ്- വൈദ്യുത പ്രവാഹതീവ്രത 


45. താപനിലയുടെ SI യൂണിറ്റ്- കെൽവിൻ 


46. പ്രകാശതീവതയുടെ SI യൂണിറ്റാണ് .........- കാൻഡില 


47. ബെയ്സ് പാസ്കലിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട പാസ്കൽ എന്നത് ......ന്റെ യൂണിറ്റാണ്- മർദം 


48. ഏത് ശാസ്ത്രജ്ഞന്റെ പേരിൽനിന്ന് രൂപപ്പെട്ട താണ് പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്- അലക്സാൻഡാ വോൾട്ട 


49. ബലത്തിന്റെ യൂണിറ്റ്...ആണ്- ന്യൂട്ടൺ 


50. പരിമാണത്തോടൊപ്പം ദിശകൂടി പ്രസ്താവി ക്കുന്ന അളവുകൾ.....എന്നറിയപ്പെടുന്നു- സദിശ അളവുകൾ (Vector Quantity) 


51. ദിശ പ്രസ്താവിക്കാത്ത അളവുകളാണ്- അദിശ അളവുകൾ (Scalar Quantity) 


52. ബലം .... അളവിന് ഉദാഹരണമാണ്- സദിശ അളവുകൾ 


53. യൂണിറ്റ് സമ്പ്രദായം ലോകവ്യാപകമായി അംഗീകരിച്ച വർഷം- 1960 . 


54. പ്രവൃത്തിയുടെ യൂണിറ്റ് ....ആണ്- ജൂൾ 


55. ഫാരഡ് എന്നത് ....ന്റെ യൂണിറ്റാണ്- കപ്പാസിറ്റൻസ്

No comments:

Post a Comment