1. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ള ഭാഷകളേവ- തമിഴ്, സംസ്കൃതം , തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ
2. ക്ലാസിക്കൽ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷയേത്- തമിഴ്
3. ക്ലാസിക്കൽ പദവി ലഭിച്ച അഞ്ചാമത്തെ ഇന്ത്യൻ ഭാഷയേത്- മലയാളം
4. മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച വർഷമേത്- 2013
5. ദി നാഷണൽ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ ആൻഡ് മ്യൂസിക് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ഥാപനമേത്- സംഗീത നാടക അക്കാദമി
6. സംഗീതം, നാടകം എന്നിവയുടെ പ്രാത്സാഹനം ലക്ഷ്യമിടുന്ന ദേശീയ സ്ഥാപനമേത്- സംഗീത നാടക അക്കാദമി
7. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആസ്ഥാനമെവിടെ- ന്യൂഡൽഹി
8. ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിടുന്ന സ്ഥാപനമേത്- ലളിതകലാ അക്കാദമി
9. ഇന്ത്യൻ ഭാഷാ സാഹിത്യത്തിന്റെ ഉന്നമനം ലക്ഷ്യമിടുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനമെവിടെ- ന്യൂഡൽഹി
10. കുറഞ്ഞ ചെലവിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, വായന വളർത്തുക, ഇന്ത്യൻ പുസ്തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക എന്നിവ ഏത് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്- നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ
11. നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ- ന്യൂഡൽഹി
12. വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പി ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് 1979- ൽ രൂപവത്കരിച്ച സ്ഥാപനമേത്- സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിങ്
13. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ അസ്ഥാനമെവിടെ- ന്യൂഡൽഹി
14. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിങ്ങിന്റെ ആസ്ഥാനമെവിടെ- ന്യൂഡൽഹി
15. അധ്യാപകർക്കും കുട്ടികൾക്കുമായി സാംസ്കാരിക വിനിമയത്തിനുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക എന്നത് ഏത് സ്ഥാപനത്തിന്റെ ലക്ഷ്യമാണ്- സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിങ്
16. ഒളിമ്പിക്സിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ സ്വർണമെഡലുകൾ ലഭിച്ചിട്ടുള്ളത് ഏത് കായികയിനത്തിൽ നിന്നുമാണ്- ഹോക്കി (പുരുഷവിഭാഗം)
17. സ്വതന്ത്ര ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽ ആദ്യമായി വ്യക്തിഗത മെഡൽ നേടിയതാര്- കെ.ഡി. ജാദവ് (ഗുസ്തിയിൽ വെങ്കലം, 1952 ഹെൽസിങ്കി ഒളിമ്പിക്സസ്)
18. ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി വ്യക്തിഗത മെഡൽ നേടിയ ആദ്യ വനിതയാര്- കർണം മല്ലേശ്വരി (ഭാരദഹനം, 2000 സിഡ്നി)
19. ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കു വേണ്ടി ആദ്യമായി വെള്ളിമെഡൽ നേടിയതാര്- രാജ്യവർധൻ സിങ് റാത്തോഡ് (ഷൂട്ടിങ്)
20. ഒളിമ്പിക്സ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി ആദ്യമായി സ്വർണമെഡൽ നേടിയതാര്- അഭിനവ് ബിന്ദ്ര (ഷൂട്ടിങ്, 2008 ബീജിങ്)
21. തുടർച്ചയായി രണ്ട് ഒളിമ്പിക്സകളിൽ ഇന്ത്യക്കു വേണ്ടി വ്യക്തിഗത മെഡലുകൾ നേടിയ ഏക കായികതാരമാര്- സുശീൽകുമാർ (ഗുസ്തി)
22. ആദ്യത്തെ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത് ആർക്കായിരുന്നു- ജി. ശങ്കരക്കുറുപ്പ് (1965)
23. ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാളത്തിൽ നിന്നുള്ള മറ്റ് സാഹിത്യകാരന്മാർ ആരെല്ലാം- എസ്.കെ. പൊറ്റെക്കാട്ട് (1980), തകഴി ശിവശ ങ്കരപ്പിള്ള (1984), എം.ടി.വാസുദേവൻ നായർ (1995), ഒ.എൻ.വി. കുറുപ്പ് (2007), അക്കിത്തം അച്യുതൻ നമ്പൂതിരി (2019)
24. ഭാരതരതയുടെ സമ്മാനത്തുക എത്രയാണ്- സമ്മാനത്തുകയില്ല
25. ഇന്ത്യയുടെ ഔദ്യോഗിക മുൻഗണനാക്രമത്തിൽ ഭാരതരത്നം ജേതാവിന്റെ റാങ്കേത്- 7
26. ഭാരതരത്നം നേടിയ വിദേശികൾ ആരെല്ലാമാണ്- ഖാൻ അബ്ദുൾ ഗാഫർ ഖാൻ, നെൽസൺ മണ്ടേല
27. ഭാരതരത്നം നേടിയ ആദ്യത്തെ വിദേശി- ഖാൻ അബ്ദുൾ ഗാഫർഖാൻ (1987)
28. ആദ്യമായി ഭാരതരത്നം സമ്മാനിക്കപ്പെട്ട വർഷമേത്- 1954
29. ആദ്യത്തെ ഭാരതരത്നം ജേതാക്കൾ ആരെല്ലാമായിരുന്നു- സി.രാജഗോപാലാചാരി, സി.വി. രാമൻ, ഡോ. എസ്.രാധാകൃഷ്ണൻ
30. സമാധാനത്തിനുള്ള നൊബേൽ സമ്മാനം, ഭാരത രത്നം എന്നിവ നേടിയ വ്യക്തികൾ ആരെല്ലാം- മദർ തെരേസ, നെൽസൺ മണ്ടേല
31. ഐഎസ് ആർ ഒ- യുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നതെവിടെ- ബെംഗളുരു
32. ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തിയാര്- സി.വി. രാമൻ
33. സാമ്പത്തികശാസ്ത്രത്തിലെ നൊബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തിയാര്- ഡോ.അമർത്യാസെൻ
34. ഓസ്കർ പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തിയാര്- സത്യജിത് റായ്
35. 1896- ൽ ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് എവിടെയാണ്- മുംബൈ
36. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്- ദാദാ സാഹെബ് ഫാൽക്കെ
37. ഇന്ത്യയിൽ സിനിമാ രംഗത്തെ മികവിന് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയേത്- ദാദാ സാഹെബ് ഫാൽക്കെ അവാർഡ്
38. മലയാള സിനിമാരംഗത്തെ മികവിന് നൽകുന്ന ഏറ്റവുമുയർന്ന ബഹുമതിയേത്- ജെ.സി. ഡാനിയേൽ അവാർഡ്
39. ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്- . ഡോ.വിക്രം സാരാഭായി
40. ഇന്ത്യൻ ബഹിരാകാശ ഗവേഷണസ്ഥാപനം (ഐ.എസ്.ആർ.ഒ.) നിലവിൽ വന്നതെന്ന്- 1969 ഓഗസ്റ്റ് 15
41. ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമന്ദിരമാണ് ‘അന്തരീക്ഷഭവൻ'- ഐ.എസ്.ആർ.ഒ.
42. ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം ഏതാണ്- ആര്യഭട്ട (1975 ഏപ്രിൽ 19)
43. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത്- രോഹിണി
44. ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ കൃത്രിമോപഗ്രഹം ഏതായിരുന്നു- ഭാസ്കര- 1
45. ഇന്ത്യയുടെ പ്രഥമ വാർത്താവിനിമയ ഉപഗ്രഹം ഏതായിരുന്നു- ആപ്പിൾ (1981 ജൂൺ- 19)
46. ഇന്ത്യയിലെ പ്രഥമ റോക്കറ്റ് വിക്ഷേപണകേന്ദ്രം എവിടെയാണ്- തുമ്പ (തിരുവനന്തപുരം)
47. തുമ്പയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച വർഷമേത്- 1963 നവംബർ 21
48. തുമ്പയിൽനിന്ന് വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് ഏതായിരുന്നു- നൈക്ക് അപ്പാച്ചെ
49. റോക്കറ്റ് വിക്ഷേപണകേന്ദ്രമാക്കി മാറ്റിയ തുമ്പയിലെ ക്രിസ്ത്യൻ പള്ളി ഏതായിരുന്നു- സെന്റ് മേരി മഗ്ദലീന പള്ളി
No comments:
Post a Comment