1. 2021 ജൂലൈയിൽ ഇന്ത്യയിലെ നദികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ആപ്ലിക്കേഷൻ- Nadi ko Jano
2. 2021 ജൂലൈയിൽ ഉത്ഘാടനം ചെയ്ത് കേരളത്തിലെ ആദ്യ റോഡ് തുരംഗപാത- കുതിരൻ തുരംഗം (ത്യശ്ശൂർ ജില്ല)
3. സമ്പൂർണ കോവിഡ് വാക്സിനേഷൻ ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ നഗരം- ഭുവനേശ്വർ (ഒഡീഷ)
4. കോവിഡ് രോഗികളുടെ ശരീരത്തിലെ oxygen rate, body temperature, heart rate തുടങ്ങിയവ പരിശോധിക്കുന്നതിനായി ഇന്ത്യയിൽ തദ്ദേശയിമായി വികസിപ്പിച്ച ചിലവുകുറഞ്ഞ വയർലെസ് ഉപകരണം- COVID BEEP
5. Google- ന്റെ മാത്യകമ്പനിയായ Alphabet ആരംഭിച്ച പുതിയ Robotics Software Company- Intrinsic
6. ഇന്ത്യയിൽ ഗവേഷണ മേഖലയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിന് National Research Foundation സ്ഥാപിക്കാൻ തീരുമാനിച്ചത്- കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
7. ഇന്ത്യയിൽ ആദ്യമായി പൊതുമേഖലാ ആശുപ്രതിയിൽ കാർഡിയോളജി സബ്- സ്പെഷ്യാലിറ്റികൾക്ക് മാത്രമായി ഉള്ള പുനഃപരിശോധനാ ക്ലിനിക്കുകൾ ആരംഭിച്ചത്- ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (SCTIMST), തിരുവനന്തപുരം
8. 2021 ജൂലൈയിൽ Natwest Group Earth Heroes Award in Earth Guardian category for best management' വിഭാഗത്തിൽ പുരസ്കാരത്തിന് അർഹമായ മധ്യപ്രദേശിലെ കടുവാസങ്കേതം- Satpura Tiger Reserve
9. ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം നേടിയത്- പി.വി. സിന്ധു (ഒളിമ്പിക്സിൽ 2 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത)
10. അടുത്തിടെ ഗതാഗതയോഗ്യമായ കേരളത്തിലെ ആദ്യ തുരങ്കപാത- കുതിരാൻ തുരങ്കം (NH 544)
11. ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക്സ് റെക്കോഡോടെ സ്വർണം നേടിയ ജമൈക്കൻ താരം- എലെയ്ൻ തോംപ്സൺ
12. 2021 World Breastfeeding Week- ന്റെ പ്രമേയം- "Protect Breastfeeding : A Shared Responsibility"
13. ലോകമാന്യ തിലക് നാഷണൽ അവാർഡ് ജേതാവ്- സിറസ് പൂനവാല (സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ)
14. പ്രശസ്തമായ വിൽ എയ്സ്ർ കോമിക് ഇൻഡസ്ട്രി അവാർഡ് നേടിയ വ്യക്തി- ആനന്ദ് രാധാകൃഷ്ണൻ (ഗ്രാഫിക് ആർട്ടിസ്റ്റ്)
15. സ്വകാര്യ ആശുപത്രികളിൽ സൗജന്യമായി കോവിഡ്- 19 വാക്സിനേഷൻ നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- തമിഴ്നാട്
16. 'വൺ നേഷൻ വൺ റേഷൻ കാർഡ്' സ്കീം അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം- ഒഡീഷ
17. അടുത്തിടെ അന്തരിച്ച പ്രശസ്ത കഥകളി നടൻ- നെല്ലിയോട് വാസുദേവൻ നമ്പൂതിരി
18. അടുത്തിടെ അന്തരിച്ച പ്രമുഖ പിന്നണി ഗായിക- കല്യാണി മേനോൻ
19. രാജ്യത്തെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം- ഇ- റുപ്പി
20. ഇന്ത്യയും റഷ്യയും തമ്മിൽ നടന്ന വ്യോമാഭ്യാസം- ഇന്ദ്ര 2021
21. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം നേടിയത്- പാലക്കീഴ് നാരായണൻ
22. ട്വിറ്ററിന് ബദലായി ഇന്ത്യ പുറത്തിറക്കിയ ആപ്ലിക്കേഷൻ- ക്യൂ
23. അടുത്തിടെ പൊട്ടിത്തെറിച്ച 'മൗണ്ട് എറ്റ്ന' അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- ഇറ്റലി
24. എൽ.ഐ.സി യുടെ മാനേജിങ് ഡയറക്ടറായി നിയമിതയായ മലയാളി വനിത- മിനി ഐപ്പ്
25. ഒരു ഒളിമ്പിക്സിൽ 7 മെഡൽ നേടുന്ന വനിതാ നീന്തൽ താരമെന്ന റെക്കോർഡ് നേടിയത്- എമ്മ മാക്യോൺ (ഓസ്ട്രേലിയ)
26. മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതി- വയോരക്ഷ
27. 2021 ജൂലൈയിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം- ചൈന
28. 2021 ജൂലൈയിൽ സമ്പൂർണ്ണ ഡിജിറ്റൽ മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ട നിയോജക മണ്ഡലം- നെടുമങ്ങാട്
29. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധനവിനിയോഗവും മേൽനോട്ടവും പൂർണമായും പബ്ലിക് ഫിനാഷ്യൽ മാനേജ്മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
30. തമിഴ്നാട് സർക്കാർ പുതുതായി പ്രഖ്യാപിച്ച തകൈസൽ തമിഴർ പുരസ്കാരത്തിന് അർഹനായ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ നേതാവുമായ വ്യക്തി- എൻ.ശങ്കരയ്യ
31. ബഹിരാകാശത്തെത്തിയ എത്രാമത്തെ ശതകോടീശ്വരനാണ് ജെഫ് ബെസോസ്- രണ്ടാമൻ
- ജൂലായ് 20- നാണ് ആമസോൺ സ്ഥാപകൻ കൂടിയായ ജെഫ് ബെസോസ് (57) സ്വന്തം ബഹരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പേഡ് പേടകത്തിലേറി ബഹിരാകാശത്തിൻറ അതിർത്തിയായ 100 കി.മീ. ഉയരത്തിലുള്ള കാർമൻ രേഖ കടന്ന് തിരികെ എത്തിയത്. 11 മിനിറ്റായിരുന്നു യാത്രയുടെ ദൈർഘ്യം.
- സഹോദരൻ മാർക്ക് ബെസോസ് (53), വാലിഫങ് (82), ഒലിവർ ഡെയ്മൻ (18) എന്നിവരാണ് ബെസോസിനോടൊപ്പം യാത്ര ചെയ്തത്. മനുഷ്യൻ ചന്ദ്രനിലെ ത്തിയതിൻറ 52-ാം വാർഷിക വേളയിലാണ് ബെസോസ് യാത്ര നടത്തിയത്.
- ബഹിരാകാശത്ത് എത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വാലിഫങ്. 1960- കളിൽ ‘നാസ' ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുത്ത ‘മെർക്കുറി 13' എന്ന വനിതാസംഘത്തിൽ ഒരാളായിരുന്നു വാലി. അന്ന് പക്ഷേ, പറക്കാനായില്ല. *ബഹിരാകാശത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഒലിവർ ഡെയ്മൻ (നെതർലൻഡ്സ്)
- ബഹിരാകാശം തൊട്ട ആദ്യ ശതകോടീശ്വരനാണ് റിച്ചഡ് ബ്രാൻസൻ (70). 2021 ജൂലായ് 11- ന് നടത്തിയ ആ യാത്രയിൽ ഇന്ത്യൻ വംശജയായ സിരിഷ ബാൻഡ് ല സഹയാത്രികയായിരുന്നു.
- ആദ്യമായി ബഹിരാകാശത്ത് എത്തിയ വിനോദ സഞ്ചാരി യു.എസ്. ലക്ഷപ്രഭുവായ ഡെന്നിസ് ടിറ്റോ (2001) ആണ്.
32. സംസ്ഥാന ആസൂത്രണ ബോർഡിൻറ ഉപാധ്യക്ഷനായി പുനർ നിയമനം ലഭിച്ചത് ആർക്കാണ്- വി.കെ. രാമചന്ദ്രൻ
- മുഖ്യമന്ത്രിയാണ് പ്ലാനിങ് ബോർഡിൻറെ അധ്യക്ഷപദവി വഹിക്കുന്നത്.
33. പഠനത്തിന് പ്രായമില്ലെന്ന് തെളിയിച്ച് പ്രധാനമന്ത്രിയുടെ വരെ പ്രശംസയേറ്റുവാങ്ങിയ അക്ഷര മുത്തശ്ശി 107-ാം വയസ്സിൽ അന്തരിച്ചു. പേര്- ഭഗീരഥിയമ്മ
- 104-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച ഭഗീരഥിയമ്മയ്ക്ക് 2020- ലെ നാരീശക്തി പുരസ്കാരം ലഭിച്ചു. കൊല്ലം ജില്ലയിലെ തൃക്കരുവ സ്വദേശിനിയാണ്.
34. രാജ്യസഭയുടെ പുതിയ ഉപനേതാവായി നിയമിക്കപ്പെട്ട കേന്ദ്ര മന്ത്രി- മുക്തർ അബ്ബാസ് നഖ് വി
35. ഗവേഷണ രംഗത്തെ മികവിന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) നൽകുന്ന നോർമൻ ബോർലോഗ് ദേശീയ പുരസ്കാരം നേടിയത്- ഡോ. കാജൽ ചക്രവർത്തി
- കടൽ പായലിൽ ഗവേഷണം നടത്തി ജീവിതശൈലീരോഗങ്ങൾക്കെതിരെയുള്ള ന്യൂട്രസൂട്ടിക്കൽ ഉത്പന്നങ്ങൾ വികസിപ്പിച്ചതിനാണ് പുരസ്കാരം.
- അഞ്ചുവർഷത്തിലൊരിക്കലാണ് നോർമൻ ബോർലോഗ് പുരസ്കാരം നൽകിവരുന്നത്
- 10 ലക്ഷം രൂപ സമ്മാനത്തുകയായും അഞ്ച് വർഷത്തേക്ക് 1.5 കോടി രൂപ ഗവേഷണ ഗ്രാൻറായും ലഭിക്കും
No comments:
Post a Comment