1. ജീവന്റെ അടിസ്ഥാന യൂണിറ്റ്- കോശം
2. കോശത്തിൻറെ നിയന്ത്രണ കേന്ദ്രം ഏത്- മർമം
3. മർമമില്ലാത്ത മനുഷ്യകോശം- ചുവന്ന രക്താണുക്കൾ
4. ഏറ്റവും നീളം കൂടിയ കോശം- ന്യൂറോൺ
5. കോശത്തിലെ പദാർഥസംവഹന പാത ഏത്- എൻഡോപ്ലാസ്മിക് റെറ്റിക്കുലം
6. കോശത്തിന് ദൃഢതയും ആകൃതി യും നൽകുന്ന കോശാസ്ഥികൂടം എന്നറിയപ്പെടുന്ന ഭാഗം ഏത്- എൻഡോപ്ലാസ്മിക് റെറ്റിക്കുലം
7. കോശത്തിലെ ഊർജനിലയം എന്നറിയപ്പെടുന്ന ഭാഗം- മെറ്റാകോൺട്രിയോൺ
8. മൈറ്റോകോൺട്രിയോൺ കൂടുതൽ കാണപ്പെടുന്ന കോശങ്ങൾ എവിടെയെല്ലാം കാണപ്പെടുന്നു- കരൾ, തലച്ചോറ്, പേശി
9. കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം ഏത്- റൈബോസോം
10. ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ഏത്- ഗോൾജി കോംപ്ലക്സ്
11. മർമത്തിൽ ജീനുകൾ ഉൾക്കൊള്ളുന്ന ഭാഗം- ക്രോമാറ്റിൻ ജാലിക
12. ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം ഏത്- സെൻട്രാസാം
13. കോശത്തിനുള്ളിൽ പ്രവേശിക്കുന്ന അന്യവസ്തുക്കളെ നശിപ്പിക്കാൻ വേണ്ട ദഹനരസങ്ങൾ അടങ്ങിയിരിക്കുന്ന കോശാംഗം ഏത്- ലൈസോസോം
14. ലെസോസോം കണ്ടുപിടിച്ച താര്- ക്രിസ്റ്റ്യൻ ഡി. ഡ്രൂവ്
15. നമ്മുടെ ശരീരം രൂപംകൊണ്ടിരിക്കുന്നത് ഏകകോശത്തിൽ നിന്നാണ്. അതിൻറെ പേരെന്ത്- സിക്താണ്ഡം
16. ഏതു കോശമായും മാറാൻ കഴിവുള്ള സവിശേഷകോശങ്ങളുടെ പേര് എന്ത്- വിത്തുകാശങ്ങൾ (stem cells)
17. ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന കല ഏത്- ആവരണകല
18. സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയ കല ഏത്- പേശികല
19. ശരീരചലനം സാധ്യമാക്കുന്ന കല് ഏത്- പേശികല
20. കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്ന കല ഏത്- യോജകകല (Connective tissue)
21. യോജകകലയ്ക്ക് ഉദാഹരണങ്ങൾ ഏതെല്ലാം- അസ്ഥി, തരുണാസ്ഥി, നാരുകല, രക്തം
22. പദാർഥസംവഹനം രോഗപ്രതിരോധം മുതലായ ധർമങ്ങൾ നിർവഹിക്കുന്ന യോജകകല ഏത്- രക്തം
23. ശരീരത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കല- യോജകകല
24. സംരക്ഷണം, ആഗിരണം, സ്രവങ്ങളുടെ ഉത്പാദനം എന്നീ ധർമ ങ്ങൾ നിർവഹിക്കുന്ന കല ഏത്- ആവരണകല
25. ശാരീരികപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കല ഏത്- നാഡീകല (nervous tissue)
26. ശരീരത്തിന് താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്നത്- അസ്ഥി, തരുണാസ്ഥി (യോജകകല)
27. മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്ന കല- നാഡികല
28. പുരുഷ ലൈംഗികകോശം- പുംബീജം
29. പുംബീജം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി- വൃഷണം
30. വൃഷണം ഉത്പാദിപ്പിക്കുന്ന ഹോർമോൺ- ടെസ്റ്റോസ്റ്റിറോൺ
31. പുംബീജങ്ങളുടെ ഉത്പാദനത്തിനാവശ്യമായ താപനില- 35-36 ഡിഗ്രി സെൽഷ്യസ്
32. ഭ്രൂണം പറ്റിപ്പിടിച്ചുവളരുന്ന ഗർഭാശയത്തിൻറ ഉൾപ്പാളി- എൻഡോമെട്രിയം
33. കോശത്തെക്കുറിച്ചുള്ള പഠനം- സൈറ്റോളജി
34. മൈറ്റോകോൺഡ്രിയയിൽ ഊർജം സംഭരിക്കുന്നത് ഏത് രൂപത്തിൽ- ATP തന്മാത്ര
35. ATP- യുടെ പൂർണരൂപം- അഡ്നോസിൻ ട്രൈ ഫോസ്ഫേറ്റ്
36. പാരമ്പര്യസ്വഭാവങ്ങളുടെ പ്രേഷണത്തിനു സഹായിക്കുന്ന ന്യൂക്ലിക് ആസിഡ്- DNA
37. DNA- യുടെ പൂർണരൂപം- ഡി ഓക്സി റൈബോ ന്യൂക്ലിക് ആസിഡ്
38. പാരമ്പര്യവാഹകരായ DNA- യിലെ ഘടകങ്ങൾ ഏത്- ജീൻ
39. DNA- യുടെ ആകൃതി- ഡബിൾ ഹെലിക്സ്
40. DNA- യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചത്- ജയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്
41. ഒരു DNA തന്മാത്ര രൂപപ്പെടുത്തുന്ന അടിസ്ഥാന യൂണിറ്റ്- ന്യൂക്ലിയോടൈഡ്
42. ഒരു ന്യൂക്ലിയോടെഡ് നിർമിക്കപ്പെട്ടിരിക്കുന്ന പദാർഥങ്ങൾ- ഒരു പഞ്ചസാര തന്മാത്ര, ഒരു ഫോസ്ഫേറ്റ് തന്മാത്ര, ഒരു നെട്രജൻ ബേസ്
43. DNA- യിൽ കാണപ്പെടുന്ന പഞ്ചസാര തന്മാത്ര- ഡി ഓക്സി റൈബാസ് പഞ്ചസാര
44. DNA- യിലെ നൈട്രജൻ ബേസുകൾ ഏതെല്ലാം- അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോസിൻ
45. DNA- യിൽ അഡിനിനോടു ചേരുന്ന നൈട്രജൻ ബേസ് ഏത്- തൈമിൻ
46. DNA- യിൽ സൈറ്റോസിനോടു ചേരുന്ന നൈട്രജൻ ബേസ് ഏത്- ഗ്വാനിൻ
47. DNA കൂടാതെ ശരീരത്തിൽ കാണുന്ന ന്യൂക്ലിക് ആസിഡ്- RNA
48. RNA- യുടെ പൂർണ രൂപം- റൈബോ ന്യൂക്ലിക് ആസിഡ്
49. RNA- യിൽ കാണുന്ന പഞ്ചസാര- റൈബോസ് പഞ്ചസാര
50. തൈമിനു പകരം RNA- യിൽ കാണപ്പെടുന്ന നൈട്രജൻ ബേസ്- യുറാസിൽ .
51. മനുഷ്യരിലെ ക്രോമസോമുകളുടെ എണ്ണം- 46
52. മനുഷ്യനിലെ സ്വരൂപ് ക്രോമ സോമുകളുടെ (Somatic chromosomes) എണ്ണം- 44
53. മനുഷ്യനിലെ ലിംഗനിർണയ ക്രോമസോമുകളുടെ എണ്ണം- 2
No comments:
Post a Comment