Wednesday, 4 August 2021

Current Affairs- 04-08-2021

1. അടുത്തിടെ അന്തരിച്ച ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും മഹത്തായ സംഭാവനകൾ നൽകിയ നോബൽ സമ്മാന ജേതാവ്- സ്റ്റീവൻവൈൻബർഗ്


2. കേരള സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ ' റേഡിയോ കേരള ' 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച് പ്രത്യേക പരിപാടി- പാഠം 


3. രാജ്യസഭയുടെ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- മുക്താർ അബ്ബാസ് നഖ്വി


4. 2021 ജൂലൈയിൽ ഇന്ത്യയും ശ്രീലങ്കയും മാലിദ്വീപും തമ്മിൽ നടത്തിയ Virtual Trilateral Table Top Exercise- TTX 2021   


5. India Versus China: Why They Are Not Friends എന്ന പുസ്തകത്തിന്റെ രചയിതാവ്- കാന്തി ബാജ്പേയ് 


6. 2021- ലെ നോർമാൻ ബോർലോഗ് പുരസ്കാരം നേടിയത്- കാജൽ ചക്രവർത്തി  


7. 2021 കാൻസ് ചലച്ചിത്രമേളയിൽ മികച്ച് ഡോക്യുമെന്ററിക്കുള്ള 0eil d'Or ("Golden Eye) പുരസ്കാരത്തിനു അർഹമായ ഇന്ത്യൻ ഡോക്യുമെന്ററി- A Night of Knowing Nothing (സംവിധാനം- Payal Kapadia) 


8. 2021 കാൻസ് ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരം നേടിയത്- ജൂലിയ ഡുകാർനേ


9. വരുമാനം കുറവുള്ള ഒ. ബി. സി. വിഭാഗത്തിലെ വനിതകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പിന്നാക്ക വിഭാഗ വികസന വകുപ്പും പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതി- റിലൈഫ് 


10. നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ എത്തിക്കുന്നതിനായി സിനിമ നടൻ മമ്മൂട്ടി (കെയർ & ഷയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ) തുടങ്ങിവെച്ച പദ്ധതി- വിദ്യാമൃതം 


11. കെ. എസ്. ഇ. ബി- യുടെ പുതിയ ചെയർമാനായി നിയമിതനായത്- ബി. അശോക്  


12. ഇന്ത്യയുടെ ആദ്യ 'Monk Fruit' വിളവെടുപ്പ് ഉദ്യമം ആരംഭിച്ചത്- ഹിമാചൽ പ്രദേശ് 


13. 2021 ജൂലൈയിൽ ലോകത്തിലെ ഏറ്റവും ആഴം കൂടിയ സ്വിമ്മിങ് പൂൾ നിലവിൽ വന്നത്- Deep Dive, Dubai (ആഴം- 60 മീറ്റർ ) 


14. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആയുധ ലൈസൻസ് ഉടമ എന്ന ഇന്ത്യ ബുക്ക്സ് ക്കോർഡ് നേടിയത്- കണ്ണൻ എം


15. 2001- ലെ യു. എൻ കാലാവസ്ഥ ഉച്ചകോടിയുടെ വേദി- ഗ്ലാസ്ഗോ, സ്കോട്ട്ലാന്റ്  


16. ‘എന്റെ ഒ. എൻ. വി അറിവുകൾ അനുഭവങ്ങൾ ഓർമ്മപ്പെടുത്തലുകൾ' എന്ന പുസ്തകം രചിച്ചത്- പിരപ്പൻകോട് മുരളി 


17. 'The India Story' എന്ന പുസ്തകം രചിച്ചത്- ബിമൽ ജലൻ ( മുൻ RBI ഗവർണർ )


18. കുടുംബശ്രീയുടെ ഓൺലൈൻ ഭക്ഷ്യ വിതരണത്തിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ- അന്നശ്രീ 


19. 2021 ജൂലൈയിൽ തമിഴ്നാട് പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായി നിയമിതനായ ആദ്യ ക്രിസ്ത്യൻ പുരോഹിതൻ- A. Raj Mariasusai 


20. ‘വൺ ബ്ലോക്ക്, വൺ പ്രോഡക്റ്റ്' എന്ന സ്കീം ആരംഭിച്ച് സംസ്ഥാനം- ഹരിയാന  


21. ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി നൽകുന്ന വെർച്വൽ അസിസ്റ്റന്റ്- FEDDY 


22. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പർവ്വതം കീഴടക്കിയ മലയാളി- വിശാൽ വേണുഗോപാൽ 


23. 2021 ജൂലൈയിൽ അമേരിക്കയുടെ തൊഴിൽ വകുപ്പ് സോളിസിറ്റർ ആയി നിയമിതയായ ഇന്ത്യൻ വംശജ- സീമ നന്ദ


24. 2021 ജൂലൈയിൽ ജർമ്മനിയിലെ സ്പാർക്ക് ട്രോഫി ചെസ്സ് കിരീടം നേടിയ ഇന്ത്യൻ- ചെസ്സ് ഗ്രാൻഡ്മാസ്റ്റർ- വിശ്വനാഥൻ ആനന്ദ്


25. അടുത്തിടെ സുപ്രീംകോടതി ഭാഗികമായി റദ്ദാക്കിയ ഭരണഘടനാ ഭേദഗതി- 97-ാം ഭേദഗതി 


26. ഒളിമ്പിക്സ് യോഗ്യത നേടിയ ഇന്ത്യയുടെ വാൾപ്പയറ്റ് താരം- സി.എ. ഭവാനി ദേവി


27. അടുത്തിടെ 'ബെഞ്ചമിൻ ബെയ് ലി' ചെയർ ആരംഭിച്ച് സർവകലാശാല- എം.ജി. സർവകലാശാല 


28. 2021 ജൂലൈയിൽ ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തി- വാലി ഫങ്ക് ( യു.എസ്.എ, 82 വയസ്സ് ) 


29. 2021 ജൂലൈയിൽ ബഹിരാകാശ യാത്ര നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- ഒലിവർ ദെമെൻ (നെതെർലാൻഡ്, 18 വയസ്സ്) 


30. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് നിലവിൽ വരുന്നത്- ഗൗതം ബുദ്ധ നഗർ (നോയിഡ, ഉത്തർപ്രദേശ് ) 


31. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020- ലെ ബാലസാഹിത്യ പുരസ്കാരം നേടിയത്- ഗ്രേസി 

  • വാഴ്ത്തപ്പെട്ട പൂച്ച എന്ന കൃതി ക്കാണ് അവാർഡ്.
  • യുവ സാഹിത്യ പുരസ്കാരം അബിൻ ജോസഫ് (മലയാളം), അഭിമന്യു ആചാര്യ (ഗുജറാത്തി), കോമാൾ ജഗദീഷ് ദയലാനി (സിന്ധി) എന്നിവർക്ക് ലഭിച്ചു. അബിൻ ജോസഫിന്റെ കല്യാശേരി തിസീസ് എന്ന കഥാ സമാഹാരമാണ് പുരസ്കാരത്തിനർഹമായത്. 

32. യു.എസ്. നാവികസേന ഇന്ത്യൻ നാവികസേനയ്ക്ക് അടുത്തിടെ കൈമാറിയ ഹെലികോപ്റ്ററുകളുടെ പേര്- എം.എച്ച് 60 റോമിയോ

  • ഏത് കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാവുന്ന വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകളാണ് MH-60 Romeo Multi Role Helicopters (MRH). 24 കോപ്റ്ററുകളിൽ ആദ്യത്തെ രണ്ടെണ്ണമാണ് യു.എസിലെ ഇന്ത്യൻ സ്ഥാനപതിയായ തരൺജിത് സിങ് സന്ധു ഏറ്റുവാങ്ങിയത്. 

33. ജൂലായ് 17- ന് ഫ്രാൻസിലെ കാനിൽ സമാപിച്ച പ്രസിദ്ധമായ 74-ാം കാൻ ചലച്ചിത്രോത്സവത്തിൽ (Cannes film festival) മികച്ച ചിത്രത്തിനുള്ള പാംഡി ഓർ (Palme d or) പുരസ്കാരം നേടിയത്- ടിറ്റാൻ (Titane)

  • ജൂലിയ ജുകോനുവാണ് ഈ ഫ്രഞ്ച് ഹൊറർ ചിത്രത്തിൻറ സംവിധായിക. ഈ പുരസ്ക്കാരം നേടുന്ന രണ്ടാമത്തെയും ഒറ്റയ്ക്ക് പുരസ്കാരം നേടുന്ന ആദ്യത്തെയും വനിതയാണ് 
  • മുംബൈ സ്വദേശിനിയായ പായൽ കപാഡിയ സംവിധാനം ചെയ്ത A Night of Knowing Nothing മികച്ച ഡോക്യുമെൻററിക്കുള്ള ‘ഗോൾഡൻ ഐ' പുരസ്കാരം നേടി. 
  • കലേബ് ലാൻഡ്രി  ജോൺസാണ് മികച്ച നടൻ, റെനറ്റ് റീൻ സ്വിൻ മികച്ച നടി 

34. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെട്ടത്- ഡോ ബി. അശോക്  

  • എൻ.എസ്. പിള്ള വിരമിച്ച ഒഴിവിലാണ് നിയമനം 

35. മലയാളം ഉൾപ്പെടെ എത്ര പ്രാദേശിക ഭാഷകളിലാണ് പുതിയ അധ്യയനവർഷം മുതൽ ബി.ടെ ക് പഠനം അനുവദിച്ചിട്ടുള്ളത്- പതിനൊന്ന്

  • അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലാണ് (AICTE) ഇതിനുള്ള അനുമതി നൽകിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് അറിയിച്ചത്.

No comments:

Post a Comment