1. കേരളത്തിന്റെ വിസ്തീർണമെത്ര- 38,863 ച.കി.മീ. അഥവാ 15,005 ച.മൈൽ
2. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു ഭൂവിഭാഗങ്ങൾ ഏതെല്ലാം- മലനാട്, ഇടനാട്, തീരപ്രദേശം
3. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം ഭാഗമാണ് മലനാട്- 48 ശതമാനം
4. ഇടനാട് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം പ്രദേശമാണ്- 41.76 ശതമാനം
5. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 10.24 ശതമാനം വരുന്ന ഭൂവിഭാഗമേത്- തീരപ്രദേശം
6. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ഭൂവിഭാഗമേത്- തീരപ്രദേശം
7. കേരളത്തിന്റെ തീരദേശത്തിന്റെ ഏകദേശം നീളമെത്ര- 580 കി.മീ.
8. കേരളത്തിലെ പ്രധാന മണ്ണിനമേത്- ലാറ്ററൈറ്റ് മണ്ണ്
9. കറുത്ത പരുത്തിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ താലൂക്കേത്-ചിറ്റൂർ (പാലക്കാട്)
10. കേരളത്തിലെ 200 കിലോമീറ്ററിലധികം നീളമുള്ള നദികളേവ- പെരിയാർ, ഭാരതപ്പുഴ
11. 150 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട്- നാല്
12. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ 150 കിലോമീറ്ററിലധികം നീളമുള്ളവ ഏവ- പെരിയാർ, ഭാരതപ്പുഴ, പമ്പ, ചാലിയാർ
13. കേരളത്തിലെ എത്ര നദികളാണ് പടിഞ്ഞാറോട്ടൊഴുകുന്നത്- 41
14. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ എത്രയെണ്ണമാണ്- മൂന്ന്
15. ഏറ്റവും കൂടുതൽ ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ നദിയേത്- മൂവാറ്റുപുഴയാറ്
16. എത്ര ജില്ലകളിലൂടെയാണ് മൂവാറ്റുപുഴയാറ് ഒഴുകുന്നത്- 4 ജില്ലകൾ
17. കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും കൂടുതൽ നദികളുടെ പതനസ്ഥാനം ഏത്- അറബിക്കടൽ
18. കേരളത്തിലൂടെ ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന നദിയേത്- പെരിയാർ
19. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദിയേത്- പെരിയാർ
20. എത്ര കിലോമീറ്റർ ദൂരം പെരിയാർ കേരളത്തിലുടെ ഒഴുകുന്നു- 244 കി.മീ.
21. കേരളത്തിലെ ഏതു നദിക്കു കുറുകെയാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്- പെരിയാർ
22.കുട്ടനാട്ടിലെ നെൽ കൃഷിയെ ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനായി വേമ്പനാട്ടു കായലിൽ നിർമിച്ചിട്ടുള്ള ബണ്ടേത്- തണ്ണീർമുക്കം ബണ്ട്
23. പ്രാചീനകാലത്ത് 'ചൂർണി' എന്നറിയപ്പെട്ട കേരളത്തിലെ നദിയേത്- പെരിയാർ
24. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏവ- കബനി, ഭവാനി, പാമ്പാർ
25. കബനി, ഭവാനി, പാമ്പാർ എന്നിവ ഏതു നദിയുടെ പോഷകനദികളാണ്- കാവേരിയുടെ
26. കബനി നദി ഏതു ജില്ലയിലൂടെയാണ് ഒഴുകുന്നത്- വയനാട്
27. പ്രസിദ്ധമായ സൂചിപ്പാറ, ചെതലയം വെള്ളച്ചാട്ടങ്ങൾ ഏതു ജില്ലയിലാണ്- വയനാട്
28. പ്രശസ്ത വെള്ളച്ചാട്ടമായ തുഷാരഗിരി ഏതു ജില്ലയിലാണ്- കോഴിക്കോട്
29. എത്ര കായലുകളാണ് കേരളത്തിലുള്ളത്- 34
30. കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന കേരളത്തിലെ കായലുകൾ എത്രയെണ്ണമാണ്- 27 എണ്ണം
31. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ എത്ര- ഏഴെണ്ണം
32.കേരളത്തിലെ ഏറ്റവും വലിയ കായലേത്- വേമ്പനാട്ട് കായൽ
33. വേമ്പനാട്ട് കായലിന്റെ വിസ്തൃതി എത്രയാണ്- 205 ചതുരശ്ര കിലോമീറ്റർ
34. വേമ്പനാട്ട് കായൽ പരന്നുകിടക്കുന്ന ജില്ലകളേവ- ആലപ്പുഴ, എറണാകുളം, കോട്ടയം
35. വേമ്പനാട്ട് കായൽ അറബിക്കടലുമായി ചേരുന്നിടത്തുള്ള തുറമുഖമേത്- കൊച്ചി
36. പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏതു നദിയിലാണ്- കബനി
37. എത്ര ജില്ലകളിലായി വേമ്പനാട്ട് കായൽ വ്യാപിച്ചിരിക്കുന്നു- 3 ജില്ലകൾ
38. കേരളത്തിലെ രണ്ടാമത്തെ വലിയ കായലേത്- അഷ്ടമുടിക്കായൽ
39. അഷ്ടമുടിക്കായൽ ഏതു ജില്ലയിലാണ്- കൊല്ലം
40. വെല്ലിങ്ടൺ, വൈപ്പിൻ, വല്ലാർപാടം, പാതിരാമണൽ എന്നിവ ഏതു കായലിലെ പ്രധാന ദ്വീപുകളാണ്- വേമ്പനാട്ട് കായൽ
41. പാതിരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല ഏത്- ആലപ്പുഴ
42. മൺറോ തുരുത്ത് ദ്വീപ് സ്ഥിതിചെയ്യുന്നത് ഏതു കായലിലാണ്- അഷ്ടമുടിക്കായൽ
43. കടൽത്തീരമുള്ള എത്ര ജില്ലകളാണ് കേരളത്തിലുള്ളത്- 9 ജില്ലകൾ
44. കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളേവ- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
45. കടൽത്തീരമില്ലാത്ത ജില്ലകൾ ഏതെല്ലാമാണ്- പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്
46. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ലയേത്- കണ്ണൂർ
47. ഹിമാലയത്തിനു തെക്കായി ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടിയേത്- ആനമുടി
48. പശ്ചിമഘട്ടമലനിരയിലുള്ള ആനമുടിയുടെ ഉയരം എത്രയാണ്- 2695 മീറ്റർ അഥവാ 8842 അടി
49. ആനമുടി സ്ഥിതിചെയ്യുന്ന ഗ്രാമപ്പഞ്ചായത്ത് ഏതാണ്- മുന്നാർ (ഇടുക്കി)
50. ഏതു ദേശീയോദ്യാനത്തിലുള്ളിലാണ് ആനമുടിയുടെ സ്ഥാനം- ഇരവികുളം
51. പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തുള്ള കൊടുമുടി ഏതാണ്- അഗസ്ത്യാർകൂടം
52. സൈലന്റ് വാലി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന പുഴയേത്- കുന്തിപ്പുഴ
53. ബിയ്യം കായൽ ഏത് ജില്ലയിലാണ്- മലപ്പുറം
54. ഇരവികുളം ദേശീയോദ്യാനത്തിലുള്ള വെള്ളച്ചാട്ടമേത്- ലാക്കം വെള്ളച്ചാട്ടം
No comments:
Post a Comment