1. 1919- ൽ ബ്രിട്ടീഷുകാർ ഹണ്ടർ കമ്മിഷനെ നിയമിച്ചത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്- ജാലിയൻ വാലാബാഗ് കൂട്ടക്കൊല
2. 1857- ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് അവധ് മേഖലയിൽ ‘കലാപത്തിന്റെ വിളക്കുമാടം' എന്നറിയപ്പെട്ടത്- മൗലവി അഹമ്മദുള്ള
3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദേശിച്ച ദേശീയനേതാവ്- ദാദാഭായ് നവറോജി
4. 1915- ൽ കാബൂൾ ആസ്ഥാനമാക്കി രാജാ മഹേന്ദ്രപ്രതാപ്, മൗലാന ബർക്കത്തുള്ള എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട് സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യമന്ത്രി ആരായിരുന്നു- ചെമ്പകരാമൻപിള്ള
5. 1942- ൽ ക്വിറ്റിന്ത്യാസമരം ആരംഭിക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആയിരുന്നത്- ലിൻലിത് ഗോ പ്രഭു
6. ‘വേഷം മാറിയ രാജ്യദ്രോഹി' എന്ന് ബ്രിട്ടീഷുകാർ വിളിച്ചത് ഏത് ദേശീയനേതാവിനെയാണ്- ഗോപാലകൃഷ്ണ ഗോഖലെ
7. സൈമൺ കമ്മിഷനെതിരേ 1928- ൽ എവിടെ നടന്ന പ്രകടനത്തിന് നേതൃത്വം നൽകവേയാണ് ലാലാ ലജ്പത്റായിക്ക് പോലീസ് മർദനമേറ്റത്- ലഹോർ
8. ഇന്ത്യയുടെയും പാകിസ്താന്റെയും അതിർത്തി നിർണയം നടത്തിയത്- സർ സിറിൾ റാഡ്ക്ലിഫ്
9. ക്വിറ്റിന്ത്യാ സമരത്തിലെ നായിക എന്നറിയപ്പെടുന്നത്- അരുണാ ആസഫ് അലി
10. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്- മഹാദേവ് ദേശായി
11. ‘തവളകളേപ്പോലെ വർഷത്തിലൊരിക്കൽ കരഞ്ഞിട്ട് ഒന്നും നേടാനാകില്ല' എന്നുപറഞ്ഞ് കോൺഗ്രസിനെ പരിഹസിച്ചത്- ബാലഗംഗാധരതിലകൻ
12. ‘കർമയോഗി' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്- അരബിന്ദോ ഘോഷ്
13. 1946- ൽ ഇന്ത്യയിലെത്തിയ ക്യാബിനറ്റ് മിഷനിൽ എത്ര ബ്രിട്ടീഷ് മന്ത്രിമാരാണ് ഉണ്ടായിരുന്നത്- മൂന്ന്
14. 1921 നവംബർ 10- ന് നടന്ന വാഗൺ ട്രാജഡി യെപ്പറ്റി അന്വേഷിക്കാൻ മദ്രാസ് സർക്കാർ നിയമിച്ച കമ്മിഷൻ- നേപ്പ് കമ്മിഷൻ
15. ഇന്ത്യയിൽ നിന്ന് ഏറ്റവും ഒടുവിൽ പുറത്തുപോയ യൂറോപ്യൻ ശക്തി- പോർച്ചുഗീസുകാർ
16. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട് ആദ്യത്ത ഇന്ത്യൻ സംസ്ഥാനം- ആന്ധ്ര
17. 1962- ലെ ചൈനീസ് ആക്രമണകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നതാര്- വി.കെ. കൃഷ്ണമേനോൻ
18. 1984 ഒക്ടോബർ 31- ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചത് എവിടെവെച്ചായിരുന്നു- ന്യൂഡൽഹി
19. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഫീൽഡ് മാർഷൽ ആരായിരുന്നു- ജനറൽ സാം മനേക് ഷ
20. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെന്നാണ്- 1975 ഏപ്രിൽ 19
21. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റിയായ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) സ്ഥാപിതമായ വർഷം- 1985
22. റൗലറ്റ് ആക്ട് റദുചെയ്ത ബ്രിട്ടീഷ് വൈസ്രോയി- റീഡിങ് പ്രഭു
23. സൗദി അറേബ്യയിലെ മെക്കയിൽ ജനിച്ച സ്വാതന്ത്ര്യസമരസേനാനി- മൗലാന അബുൾ കലാം ആസാദ്
24. കാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി- ക്ലമന്റ് ആറ്റ്ലി
25. 2002- ൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ലോക്സഭാ സ്പീക്കർ- ജി.എം.സി. ബാലയോഗി
26. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായ സുചേതാ കൃപലാനി ഏത് സംസ്ഥാനത്താണ് ആ പദവി വഹിച്ചിരുന്നത്- ഉത്തർപ്രദേശ് (1963-67)
27. ഇന്ത്യയുടെ രാഷ്ട്രപതിഭവനിൽ എത്ര മുറികളാണുള്ളത്- 340
28. ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്- വിക്രം സാരാഭായ്
29. സിന്ധു നദീജല കരാറിൽ (Indus Waters Treaty) ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത് എന്നാണ്- 1960 സെപ്റ്റംബർ 19
30. ‘സമാധാനത്തിന്റെ മനുഷ്യൻ' എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി- ലാൽബഹാദൂർ ശാസ്ത്രി
31. ഇന്ത്യയുടെ ദേശീയ വനിതാദിനമായി ആചരിക്കുന്ന ഫെബ്രുവരി- 13 ആരുടെ ജന്മദിനമാണ്- സരോജിനി നായിഡു
32. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- എം. ചലപതിറാവു
33. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി ആരാണ്- പിംഗലി വെങ്കയ്യ
34. ഭരണഘടനാ നിർമാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് 1949 നവംബർ 26- നാണ്. നവംബർ 26 ഏത് ദിനമായാണ് ആചരിക്കുന്നത്- ഭരണഘടനാ ദിനം
35. ഇന്ത്യൻ ഭരണഘടന തയ്യാറാക്കാൻ വേണ്ടിവന്ന കാലയളവ് എത്രയാണ്- രണ്ടുവർഷം, 11 മാസം, 17 ദിവസം
36. 26-ാംവയസ്സിൽ ഇന്ത്യയുടെ ആദ്യ പഞ്ചവത്സരപ ദ്ധതിയുടെ ആമുഖക്കുറിപ്പ് തയ്യാറാക്കിയ മലയാളി സാമ്പത്തികശാസ്ത്രജ്ഞൻ- ഡോ. കെ.എൻ. രാജ്
37. ഭാഷാസംസ്ഥാനങ്ങളുടെ രൂപവത്കരണത്തിനായി നടത്തിയ പ്രക്ഷോഭങ്ങളിലെ ആദ്യ രക്തസാക്ഷി- പോറ്റി ശ്രീരാമലു
38. 1951 ഏപ്രിൽ 18- ന് തെലങ്കാനയിലെ പോച്ചംപള്ളി ഗ്രാമത്തിൽ ആരംഭിച്ച പ്രസ്ഥാനം- ഭൂദാനപ്രസ്ഥാനം
39. 1969- ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ സാമ്പത്തികപരിഷ്കാരങ്ങളുടെ ഭാഗമായി എത വാണിജ്യബാങ്കുകളെയാണ് ദേശസാത്കരിച്ചത്- 14
40. സമ്പൂർണ വിപ്ലവം (Total Revolution) ഏത് ദേശീ യനേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു- ജയപ്രകാശ് നാരായൺ
41. 1975 ജൂൺ 25- ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച രാഷ്ട്രപതി- ഫക്രുദ്ദീൻ അലി അഹമ്മദ്
42. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി (Tribal) സർവകലാശാലയായ ഇന്ദിരാഗാന്ധി ട്രൈബൽ യുണിവേഴ്സിറ്റി പ്രവർത്തനമാരംഭിച്ച വർഷം- 2007 (മധ്യപ്രദേശ്)
43. 1954- ൽ പ്രവർത്തനമാരംഭിച്ച കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ- ജവാഹർലാൽ നെഹ്റു
44. ഖാലിസ്താൻവാദത്തിനെതിരേ 1984 ജൂണിൽ നടന്ന സൈനികനടപടി- ഓപ്പറേഷൻ ബ്ലൂസ്റ്റാർ
45. 1983- ൽ നിയമിക്കപ്പെട്ട സർക്കാരിയ കമ്മിഷന്റെ അന്വേഷണവിഷയം എന്തായിരുന്നു- കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ
46. 1977- ൽ ആദ്യത്തെ കോൺഗ്രസിതര കേന്ദ്രസർക്കാരിന് നേതൃത്വം നൽകിയ രാഷ്ട്രീയകക്ഷി- ജനതാപാർട്ടി
47. സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനായി 1979 ജനുവരി 1- ന് പ്രധാനമന്ത്രി മൊറാർജി ദേശായി നിയമിച്ച കമ്മിഷൻ- മണ്ഡൽ കമ്മിഷൻ (SEBC)
48. 1991 മേയ് 21- ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെടുമ്പോൾ പ്രധാനമന്ത്രിപദം വഹിച്ചിരുന്നതാര്- ചന്ദ്രശേഖർ
49. കാവേരി നദീജലതർക്കവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശങ്ങൾ ഏതെല്ലാമാണ്- തമിഴ്നാട്, കർണാടക, കേരള, പുതുച്ചേരി .
50. എ.ബി. വാജ്പേയ് എത്ര തവണയാണ് പ്രധാനമന്ത്രിയായിട്ടുള്ളത്- മൂന്ന്
51. 2016 നവംബർ 8- ന് നടന്ന പ്രധാന സംഭവം- നോട്ട് നിരോധനം (Demonetisation)
52. ഏത് ശാസ്ത്രജ്ഞന്റെ 100-ാം ജന്മവാർഷികമാണ് 2019- ൽ ആഘോഷിച്ചത്- വിക്രം സാരാഭായ്
53. 'V.P. Menon; The Unsung Architect of Modern India' എന്ന പുസ്തകം രചിച്ചത്- നാരായണി ബസു
54. ഇന്ത്യയിൽ ഇപ്പോൾ എത്ര സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്- യഥാക്രമം 28, 8
No comments:
Post a Comment