Tuesday, 24 August 2021

General Knowledge in Physics Part- 16

1. പ്രകാശത്തെക്കുറിച്ചുള്ള പഠനശാഖ- ഒപ്റ്റിക്സ് 

2. പ്രകാശത്തിന്റെ അടിസ്ഥാനകണമായ ക്വാണ്ടം അറിയപ്പെടുന്നത്- ഫോട്ടോൺ 


3. ആദ്യമായി പ്രകാശത്തിന് വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ- റോമർ

 


4. പ്രകാശത്തിന്റെ വേഗം കൃത്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ- ആൽബർട്ട് എ. മെക്കൻസൺ 


5. പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ- ഹെൻറിച്ച് ഹെർട്സ് 


6. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗം ശൂന്യതയിലാണെന്ന് കണ്ടെത്തിയത്- ലിയോൺ ഫുക്കാൾട്ട് 


7. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗത്തിലായിരിക്കുമെന്ന് കണ്ടെത്തിയത്- ലിയോൺ ഫുക്കാൾട്ട് 


8. പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് (Transverse wave) കണ്ടെത്തിയത്- അഗസ്റ്റിൻ ഫണൽ 


9. പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം കണ്ടെത്തിയ ശാസ്ത്രജ്ഞൻ- മാക്സ് പ്ലാങ്ക്  


10. പ്രകാശത്തിന്റെ വൈദ്യുത കാന്തിക സിദ്ധാന്തം (Electromagnetic Theory) കണ്ടെത്തിയ ശാസ്ത്രജ്ഞൻ- ജെയിംസ് ക്ലാർക്ക് മാക്സ് വെൽ 


11. പ്രകാശം ഏറ്റവും സാവധാനം സഞ്ചരിക്കുന്ന വസ്തു- വജ്രം  


12. പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ വസ്ത- വജ്രം 


13. പ്രകാശത്തിന് ഏറ്റവും വേഗമുള്ളത്- ശൂന്യതയിൽ


14. സൂര്യപ്രകാശത്തിന് ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം- 8 മിനിറ്റ് 20 സെക്കൻഡ് (500 സെക്കൻഡ്) 


15. ഒരു പാർസെക് എന്നത്- 3.26 പ്രകാശവർഷം 


16. യു.എൻ. അന്താരാഷ്ട്ര പ്രകാശ വർഷം- 2015


17. അൾട്രാ വയലറ്റ് രശ്മികൾ, ഗാമാ കിരണങ്ങൾ, പ്രകാശ രശ്മികൾ എന്നിവ സോഡിയം, പൊട്ടാസ്യം, ലിഥിയം, സിങ്ക് തുടങ്ങിയ ലോഹങ്ങളിൽ പതിക്കുമ്പോൾ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉത്സർജിക്കുന്ന പ്രതിഭാസം- ഫോട്ടോ ഇലക്ട്രിക് പ്രഭാവം 


18. പ്രകാശത്തിന്റെ വൈദ്യുത കാന്തിക തരംഗ സിദ്ധാന്തത്തിന് ഇതുവരെയും വിശദീകരിക്കാൻ സാധിക്കാത്ത പ്രകാശ പ്രതിഭാസം- ഫോട്ടോ ഇലക്ട്രിക് പ്രഭാവം 


19. സോളാർ സെല്ലുകളുടെ പ്രവർത്തന തത്ത്വം- ഫോട്ടോ ഇലക്ട്രിക് പ്രഭാവം  


20. ഫോട്ടോ ഇലക്ട്രിക് പ്രതിഭാസം കണ്ടുപിടിച്ചത്- ഹെൻറിച്ച് ഹെർട്സ് 


21. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ- ആൽബർട്ട് ഐൻസ്റ്റൈൻ 


22. ആൽബർട്ട് ഐൻസ്റ്റൈന് ഭൗതിക ശാസ് ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാൻ കാരണം- ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിന് (1921)


23. ഫോട്ടോ ഇലക്ട്രിക് പ്രഭാവം സാധ്യമാകുന്നതിനായി പതന കിരണത്തിനുവേണ്ട കുറഞ്ഞ ഊർജം- ത്രഷോൾഡ് എനർജി


24. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം (Wave Theory) കണ്ടെത്തിയ ശാസ്ത്രജ്ഞൻ- ക്രിസ്റ്റ്യൻ ഹൈജൻസ് 


25. പ്രകാശത്തിന്റെ കണികാസിദ്ധാന്തം (Corpuscular Theory) കണ്ടെത്തിയ ശാസ്ത്രജ്ഞൻ- ഐസക് ന്യൂട്ടൺ 


26. പ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ- ഐസക് ന്യൂട്ടൺ 


27. ഘടകവർണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്- ഐസക് ന്യൂട്ടൺ 


28. സമന്വിത പ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസം- പ്രകീർണനം (Dispersion) 


29. പ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ ഏറ്റവും കൂടുതൽ വ്യതിയാനം സംഭവിക്കുന്ന നിറം- വയലറ്റ് 


30. ആകാശത്തിന്റെയും ജലത്തിന്റെയും നീലനിറത്തിന് കാരണം-വിസരണം (Scattering) 


31. ഏറ്റവും വിസരണ നിരക്ക് കൂടുതലുള്ള നിറം- വയലറ്റ് 


32. ഏറ്റവും വിസരണ നിരക്ക് കുറഞ്ഞ നിറം- ചുവപ്പ് 


33. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ- ലോർഡ് റെയ് ലി  


34. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ- സി.വി. രാമൻ 


35. അന്തരീക്ഷ വായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം ...... ആയിരിക്കും- കറുപ്പ്  


36. വജ്രത്തിന്റെ തിളക്കത്തിന്റെ കാരണം- പൂർണ ആന്തരപ്രതിഫലനം (Total internal reflection) 


37. സൂര്യോദയത്തിന് തൊട്ടുമുൻപും അസ്തമനത്തിനുശേഷവും അല്പസമയം സൂര്യപ്രകാശം കാണാൻ സഹായിക്കുന്ന പ്രകാശ പ്രതിഭാസം- അപവർത്തനം (Refraction)


38. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്- നരേന്ദ്രസിങ് കബാനി 


39. ദർപ്പണങ്ങളിൽ പ്രതിബിംബം രൂപപ്പെടാൻ കാരണമായ പ്രകാശ പ്രതിഭാസം- പ്രതിപതനം (Reflection) 


40. അതാര്യവസ്തുക്കളുടെ വാക്കുകളിൽ തട്ടി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം- വിഭംഗനം (Diffraction) 


41. വെള്ളത്തിൽ കലർന്ന എണ്ണപ്പാളികളിൽ കാണുന്ന വർണരാജിക്ക് കാരണം- വ്യതികരണം (Interference) 


42. ടെലിവിഷൻ, റേഡിയോ എന്നിവയുടെ സംപ്രേഷണത്തിനുപയോഗിക്കുന്ന തരംഗം- റേഡിയോ തരംഗങ്ങൾ 


43. പ്രാഥമിക വർണങ്ങൾ കണ്ടെത്തിയത്- തോമസ് യങ് 


44. ഫോട്ടോ ഇലക്ട്രിക് പ്രതിഭാസം കണ്ടുപിടിച്ചത്- ഹെൻറിച്ച് ഹെർട്സ് 


45. എക്സ്-റേ കടന്നുപോകാത്ത ലോഹം- ലെഡ്


46. മഴവില്ലിൽ ഏറ്റവും മുകളിലായി വരുന്ന നിറം- ചുവപ്പ് 


47. മഴവില്ലിൽ മധ്യഭാഗത്തായി വരുന്ന നിറം- പച്ച 


48. മഴവില്ലിൽ ഏറ്റവും താഴ്ഭാഗത്തായി വരുന്ന നിറം- വയലറ്റ് 


49. മഴവില്ലിൽ ചുവപ്പുനിറം കാണുന്ന കോൺ- 42.8 ഡിഗ്രി 


50. മഴവില്ലിൽ വയലറ്റ് നിറം കാണുന്ന കോൺ- 40.8 ഡിഗ്രി 


51. സെല്ലുലാർ ഫോണിൽ ഉപയോഗിക്കുന്ന തരംഗം- മൈക്രോ വേവ്  


52. സൂര്യപ്രകാശത്തെ ചൂടുപിടിപ്പിക്കുന്ന കിരണം- ഇൻഫ്രാറെഡ് 


53. ഇൻഫ്രാറെഡ് വികിരണങ്ങളെ കണ്ടത്താൻ ഉപയോഗിക്കുന്ന ഉപകരണം- ബോലോ മീറ്റർ 


54. ടി.വി. റിമോട്ടുകളിൽ ഉപയോഗിക്കുന്ന കിരണം- ഇൻഫ്രാറെഡ് 


55. രാത്രികാലങ്ങളിൽ വസ്തുക്കളെ കാണുന്നതിനുള്ള കണ്ണടകളിൽ ഉപയോഗിക്കുന്ന കിരണം- ഇൻഫ്രാറെഡ് 


56. വാഹനത്തിന്റെ ഫോഗ് ലൈറ്റുകളുടെ നിറം- മഞ്ഞ 

No comments:

Post a Comment