Tuesday 2 November 2021

Current Affairs- 02-11-2021

1. ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാകുന്ന തമിഴ് ചിത്രം- കുഴങ്കൽ


2. പുന്നപ്ര വയലാർ രക്തസാക്ഷിത്വത്തിന്റെ എത്രാമത് വാർഷികമായിരുന്നു 2021- ൽ നടന്നത്- 75-ാമത് 


3. World Justice Project പ്രസിദ്ധീകരിച്ച Rule of law index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 79 (ഒന്നാംസ്ഥാനം- ഡെന്മാർക്ക്)


4. 2021- ലെ വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ പുരസ്കാരങ്ങൾക്ക് അർഹരായവർ- മുരുകൻ കാട്ടാക്കട (സാഹിത്യ പുരസ്കാരം), ജി.വേണു ഗോപാൽ (സംഗീത പുരസ്കാരം)


5. 2021 ഒക്ടോബറിൽ 100 കോടി ജനങ്ങൾക്ക് കോവിഡ് വാക്സിനേഷൻ നൽകി ലോകത്തിൽ ഏറ്റവുമധികം കോവിഡ് വാക്സിനേഷൻ നൽകിയ രണ്ടാമത്തെ രാജ്യമായി മാറിയത്- ഇന്ത്യ (ഒന്നാമത്- ചൈന, 223- കോടി)


6. വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ 2021- ലെ മാധ്യമ പുരസ്കാരം ലഭിച്ച ഫോട്ടോഗ്രാഫർ- സുമേഷ് ചെമ്പഴന്തി കേരളകൗമുദി)


7. 2021 നവംബർ 22- ന് തുടങ്ങുന്ന 52-ാമത് ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്- ദി കിംഗ് ഓഫ് ഓൾ ദി വേൾഡ്


8. 2021- ലെ വൈപ്പിൻ ഫോക്ലോർ ഫെസ്റ്റ് നടക്കുന്നത് എവിടെ- കൊച്ചി (ഡിസംബർ- 28)


9. 2021 ഒക്ടോബറിൽ ഇന്ത്യൻ ബ്രോഡ് കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ (ഐ. ബി.ഡി.എഫ്) പ്രസിഡന്റായി തെരഞ്ഞെടുത്ത വ്യക്തി- കെ.മാധവൻ


10. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ഭിന്നശേഷിക്കാർക്കുള്ള സർഗപ്രതിഭ നാഷണൽ അവാർഡ് ലഭിച്ചത്- എം.വി.സതി


11. 2021 ഒക്ടോബർ 24- ന് ആരംഭിച്ച കൊങ്കൺ ശക്തി 2021 എന്ന ട്രൈ സീരിസ് അഭ്യാസത്തിൽ ഇന്ത്യ ഏത് രാജ്യത്തോടൊപ്പമാണ് പങ്കെടുത്തത്- യു. കെ


12. ഒരു സാധാരണക്കാരനെ വിവാഹം കഴിച്ച് രാജകീയ പദവി നഷ്ടപ്പെട്ട ജപ്പാനിലെ രാജകുമാരിയുടെ പേര്- മാക്കോ 


13. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ആദ്യമായി, റേഡിയോ ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ROIP) സംവിധാനം ഏത് തുറമുഖത്താണ് ഉദ്ഘാടനം ചെയ്തത്- ശ്യാമപ്രസാദ് മുഖർജി പോർട്ട്, കൊൽക്കത്തെ


14. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY) പ്രകാരം നൽകിയിട്ടുള്ള മരണ ആനുകൂല്യം എത്രയാണ്- 2 ലക്ഷം


15. സിയാലിന്റെ ആദ്യത്തെ ജലവൈദ്യുത നിലയം 2021 നവംബർ 6- ന് കേരളത്തിലെ ഏത് സ്ഥലത്താണ് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്- അരിപ്പാറ, കോഴിക്കോട്


16. ഒഡീഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിന് 'ഗുലാബ്' എന്ന് പേരിട്ട രാജ്യം- പാകിസ്ഥാൻ


17. കേരള സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ റമ്മി നിരോധനം റദ്ദാക്കിയ കോടതി- കേരള ഹൈക്കോടതി


18. ഗുജറത്ത് നിയമസഭയുടെ ആദ്യ വനിതാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്- Nimaben Acharya


19. ലോകത്തിലെ ഏറ്റവും വലിയ വിമാന നിർമ്മാണ സ്ഥാപനമായ ബോയിങ്ങുമായി ദീർഘകാല കരാർ നേടിയ തമിഴ്നാട്ടിൽ നിന്നുള്ള കമ്പനി-  Aerospace Engineer Pvt Ltd (Selam)


20. 2021 സെപ്റ്റംബർ 27- ന് വിജയകരമായി പരീക്ഷിച്ച ആകാശ് സർഫസ് ടു-എയർ മിസൈലിന്റെ പുതിയ വേർഷന്റെ പേര്- Akash Prime


21. കുട്ടികൾക്കുള്ള പ്രതിരോധ മരുന്ന് വിതരണവും തുടർപ്രവർത്തനങ്ങളും നടത്താൻ ആയുഷ് വകുപ്പ് ആരംഭിച്ച പദ്ധതി- കിരണം


22. അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈൽ- അഗ്നി- 5 


23. പെൻഷൻ പ്രായം വർധിപ്പിക്കുന്നതടക്കമുള്ള പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷൻ ശിപാർശകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ചെയർമാൻ- വി.പി.ജോയ് (കേരളത്തിന്റെ 47-ാമത് ചീഫ് സെക്രട്ടറി) 


24. ഹ്യൂഗോ ഷാവേസും വെനസ്വലയും എന്ന പുസ്തകത്തിന്റെ രചയിതാവ്- സി.ദിവാകരൻ 


25. വീര ജവാന്മാരുടെ ബലിദാന കഥകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച പ്രദേശം- കാശ്മീർ 


26. സംസ്ഥാനത്തെ ആദ്യ സഹകരണ സീഫുഡ് ഹോട്ടൽ നിലവിൽ വന്നത്- അടുർ (പത്തനംതിട്ട) 


27. ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനായി നിയമിതനാകുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- വി.വി.എസ്.ലക്ഷ്മ ൺ


28. ബഹിരാകാശത്ത് 'ഓർബിറ്റൽ റീഫ്' എന്ന പേരിൽ ബിസിനസ് പാർക്ക് സ്ഥാപിക്കുവാൻ തീരുമാനിച്ച ആമസോണിന് കീഴിലുള്ള ബഹിരാകാശ കമ്പനി- ബ്ലൂ ഒറിജിനൽ (ഉടമസ്ഥൻ- ജെഫ് ബെസോസ്)


29. ആദ്യ ദേശീയ Inter - Religious conference- ന് വേദിയായ ഇന്ത്യൻ നഗരം- നാഗ്പുർ


30. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിതനായത്- അമിത് ഖരെ 


31. പൊതുഗതാഗതം നിലവിലില്ലാത്ത ഗ്രാമപ്രദേശങ്ങളിൽ ബസ് ഗതാഗതം ഏർപ്പെടുത്തുന്നതിനുള്ള കെ.എസ്.ആർ.ടി.സിയുടെ പദ്ധതി- ഗ്രാമവണ്ടി 


32. ഒക്ടോബർ 16- ന് ആചരിച്ച ലോക ഭക്ഷ്യ ദിനത്തിൻറെ വിഷയം എന്തായിരുന്നു- "Our actions are our future Better production, better nutrition, a better environment and a better life" 


33. ഇന്ത്യ, യു.എ സ്.എ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവിക സേനകൾ പങ്കെടുത്ത മലബാർ എക്സർസൈ സിൻറ ര ണ്ടാം ഘട്ടം ഒക്ടോബർ 11 മുതൽ 15 വരെ നടന്നത് എവിടെയാണ്- ബംഗാൾ ഉൾക്കടലിൽ


34. പൊതു വിദ്യാലയങ്ങളിലെ പ്രൈമറി വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി 2021 നവംബർ 1 മുതൽ ആരംഭിക്കുന്ന പദ്ധതി- ജീനിയസ് ടോപ്പ് (കോഴിക്കോട്) 


35. ഭക്ഷ്യപ്രതിസന്ധി കൂടുന്നതിനാൽ 2025 വരെ ജനങ്ങൾ കുറച്ചു ഭക്ഷണം കഴിച്ചാൽ മതിയെന്ന് തീരുമാനം എടുത്ത രാജ്യം- ഉത്തരകൊറിയ (ഏകാധിപതി- കിം ജോംഗ് ഉൻ) 

No comments:

Post a Comment