Thursday 18 November 2021

Current Affairs- 18-11-2021

1. 2021 ഒക്ടോബറിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഡി-ലിറ്റ് ബഹുമതിക്ക് അർഹരായവർ- ഡോ.എൻ.പി. ഉണ്ണി, ടി.എം. കൃഷ്ണ, ശോഭന


2. ലോകത്തിൽ ഏറ്റവും വലിയ Hydrogen fuel cell power plant നിർമ്മിക്കുന്ന രാജ്യം- സൗത്ത് കൊറിയ


3. ഇന്റർനെറ്റ് കോർപ്പറേഷൻ ഓൺ അസൈൻഡ് നെയിംസ് ആന്റ് നമ്പേഴ്സ് (ഐ കാൻ) നൽകുന്ന ഡോ.താരിഖ് കെമാൽ രാജ്യാന്തര പുരസ്ക്കാരം ലഭിച്ച മലയാളി- സതീഷ് ബാബു (ഐസിഫോസ് സ്ഥാപക ഡയറക്ടർ)


4. 2021 ഒക്ടോബറിൽ ഉസ്ബെക്കിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Shavkat Mirziyoyev


5. വിവിധ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ, ഉപദേശം, Guidance എന്നിവ വിദഗ്ധരിൽ നിന്നും ലഭിക്കാനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ലോകത്തിലെ ആദ്യ Instant advice App- CONSULT


6. സാഹസിക ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ രജിസ്ട്രേഷൻ നടപ്പാക്കിയ ആദ്യ സംസ്ഥാനം- കേരളം


7. അടുത്തിടെ Syracuse 4A എന്ന മിലിട്ടറി കമ്മ്യൂണിക്കേഷൻ സാറ്റ്ലൈറ്റ് വിക്ഷേപിച്ച രാജ്യം- ഫ്രാൻസ്


8. ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്- 2021 നവംബർ 3 

  • വികസിപ്പിച്ചത് ഐ.സി.എം.ആറും (ന്യൂഡൽഹി) ഭാരത് ബയോടെക്കും (ഹൈദരാബാദ്) സംയുക്തമായി 

9. രാജ്യത്ത് വ്യക്തികളുടെ അനുവാദമില്ലാതെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശിക്ഷയായി ഒരു കോടി രൂപ വരെ പിഴ ചുമത്തുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്- യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യു.ഐ.ഡി.എ.ഐ) 


10. 2021- ലെ പി.ഗോവിന്ദപിള്ള പ്രഥമ ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി- പ്രശാന്ത് ഭൂഷൺ (സുപ്രീം കോടതി അഭിഭാഷകൻ) 


11. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ജൈവ വൈവിദ്ധ്യ സംരക്ഷണ കമ്മ്യൂണിറ്റി അവാർഡായ നാഷണൽ പ്ലാന്റ് ജിനോം സേവ്യർ അവാർഡ് ലഭിച്ച സംഘടന- കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ (കണ്ണൂർ) 


12. കടലിൽ മീൻ പിടിക്കുവാൻ പോകുന്നവർക്ക് ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി 2021 നവംബറിൽ പാസാക്കിയ സംസ്ഥാനം- കേരളം 

  • മത്സ്യ ലേലത്തിന് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള 'കേരള മത്സ്യലേലവും വിപണനവും ഗുണനിലവാരവും' എന്ന ബില്ലും നിയമസഭ പാസാക്കി


13. സർക്കാർ ഓഫീസുകളുടെ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുവാൻ "എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷൻ നടപ്പിലാക്കുന്ന ജില്ല- തിരുവനന്തപുരം


14. 120 വർഷത്തിനുള്ളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്ത് ചരിത്രത്തിൽ ഇടം നേടിയ മാസം- ഒക്ടോബർ 2021


15. രാജ്യത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബറിൽ 9 ലക്ഷം ചെരാതുകൾ തെളിയിച്ച നദീതീരം- സരയു (അയോധ്യാ)


16. 2021- ൽ ജമ്മു കശ്മീരിലെ ആദ്യത്തെ ഓപ്പൺ എയർ ഫ്ളോട്ടിംഗ് തിയറ്റർ ആരംഭിച്ച തടാകം- ദാൽ

  • ഉദ്ഘാടനം- ജമ്മു കശ്മീർ ചീഫ് സെക്രട്ടറി അരുൺ കുമാർ 


17. സംസ്ഥാനത്തെ മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് സർവീസ് നടത്തുന്നതിന് 2021 നവംബറിൽ സൗരോർജബോട്ട് കൈമാറിയ കമ്പനി- സിയാൽ (കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി) 


18. കർണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതയായ മലയാളി അഭിഭാഷക- കെ.എസ്.ഹേമലേഖ (പാലക്കാട്) 


19. കേരളത്തിൽ ക്ഷീരകർഷകർക്കായി കെ.എസ്.ആർ.ടി.സി വഴി കാലിത്തീറ്റ എത്തിച്ചുകൊടുക്കുന്ന പദ്ധതി- ഫീഡ് ഓൺ വീൽസ് 


20. കേരളത്തിൽ ഇന്ത്യൻ റെയിൽവെ പുതുതായി പുറത്തിറക്കിയ ഇക്കോണമി കോച്ച്- തേഡ് എസി

  • കൊച്ചുവേളി- ഗൊരഖ്പുർ രപ്തിസാഗർ എക്സ്പ്രസിലാണ് ആദ്യ തേഡ് എസി ഇക്കോണമി കോച്ച് അനുവദിച്ചത്


21. ലോകത്ത് ആദ്യമായി കോവിഡ് ചികിത്സയ്ക്ക് ആന്റി വൈറൽ ഗുളികകൾ ഉപയോഗിക്കുവാൻ 2021- ൽ അനുമതി നൽകിയ രാജ്യം- ബ്രിട്ടൻ

  • അമേരിക്കൻ നിർമിതമായ 'മോൾനുപിരവിർ' എന്ന ഗുളികകൾക്കാണ് അനുമതി നൽകിയത്  


22. കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്തത്- നരേന്ദ്രമോദി (130 കോടി രൂപ ചെലവിട്ടാണ് കേദാർനാഥിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്)


23. സോളർ പാനലുകൾ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടു പിടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 26 -ാമത് ആഗോള കാലാവസ്ഥ സമ്മേളനത്തിൽ ലോകരാജ്യങ്ങൾക്കായി വാഗ്ദാനം ചെയ്ത മൊബൈൽ ആപ്- സോളർ കാൽക്കുലേറ്റർ


24. 2021 നവംബറിൽ ഇന്ത്യൻ പുരുഷ സീനിയർ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- രാഹുൽ ദ്രാവിഡ്


25. 2021 നവംബറിൽ യു. എസിലെ ഒഹായോ സംസ്ഥാനത്തെ സിൻസിനാറ്റി നഗര മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- ടിബറ്റൻ വംശജൻ- Aftab Pureval


26. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യത്തെ Mega - Scale Maleic Anhydride Plant സ്ഥാപിക്കുന്നത്- പാനിപ്പത്ത് (ഹരിയാന)


27. 2021 ഒക്ടോബറിൽ റഷ്യയിൽ നിന്നും നീറ്റിലിറക്കിയ ഇന്ത്യൻ നാവികസേനയുടെ P1135.6 ക്ലാസ്സിലെ ഏഴാമത്തെ Stealth Frigate- Tushil


28. 2021 നവംബറിൽ 'Vigilance Awareness Week 2021' ന്റെ ഭാഗമായി Indian Renewable Energy Development Agency Ltd (IREDA) ആരംഭിച്ച പോർട്ടൽ- Whistle -blower Portal


29. 2021 നവംബറിൽ, ഇന്ത്യൻ എയർഫോഴ്സ് പങ്കെടുത്ത ഇന്റർനാഷണൽ മൾട്ടിലാറ്ററൽ കോംബാറ്റ് എക്സർസൈസ്- Blue Flag 2021 

  • പ്രമേയം- Integration of fourth and fifth generation aircraft in complex operational scenarios


30. 2021 നവംബറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ Paul H Appleby അവാർഡിന് അർഹനായത്- Prof. K. Raman Pillai


31. സോളാർ പാനലുകൾ സ്ഥാപിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനുവേണ്ടി ആഗോള കാലാവസ്ഥാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാജ്യങ്ങൾക്കായി വാഗ്ദാനം ചെയ്ത മൊബൈൽ ആപ്പ്- സോളാർ കാൽക്കുലേറ്റർ (വികസിപ്പിച്ചത്- ISRO)


32. സംസ്ഥാനത്തുടനീളമുള്ള കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റയും കോഴിത്തീറ്റയും എത്തിക്കുന്നതിനായി കെ. എസ്. ആർ. ടി. സിയുമായി ചേർന്ന് കേരള ഫീഡ്സ് ലിമിറ്റഡ് ആരംഭിച്ച സംരംഭം- 'Feed on Wheels' 


33. 2021 നവംബറിൽ 'പവർ സല്യൂട്ട് ' സംരംഭത്തിനുകീഴിൽ ഡിഫൻസ് സർവീസ് സാലറി പാക്കേജ് വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യൻ നേവിയുമായി ധാരണാപത്രം ഒപ്പുവെച്ച ബാങ്ക്- Axis Bank


34. ഇക്കണോമിക്സ് ഇന്റലിജൻസ് 2021- ൽ പുറത്തിറക്കിയ സുരക്ഷിത നഗര  സുചികയനുസരിച്ച് ലോകരാഷ്ട്രങ്ങളിൽ മുൻപന്തിയിലുള്ള അഞ്ച് നഗരങ്ങൾ-

  1. കോപ്പൻഹേഗൻ (ഡെൻമാർക്കിന്റെ തലസ്ഥാനം) 
  2. ടൊറന്റോ (കാനഡയിലെ ഏറ്റവും വലിയ നഗരം) 
  3. സിംഗപ്പുർ (ലോകത്തിൽ ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്കുള്ള ഇടങ്ങളിലൊന്ന്) 
  4. സിഡ്നി (ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരം) 
  5. ടോക്കിയോ (ജപ്പാന്റെ തലസ്ഥാനം) (48,50 സ്ഥാനങ്ങളിൽ യഥാക്രമം ഇന്ത്യൻ നഗരങ്ങളായ ന്യൂഡൽഹിയും മുംബൈയും വന്നു) 

No comments:

Post a Comment