Tuesday 30 November 2021

Current Affairs- 30-11-2021

1. സ്വാതന്ത്ര്യ സമര സേനാനി റാണി ഗെയിദിൻലൂ  ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം- മണിപ്പുർ 


2. 2021 നവംബറിൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച Sustainable Development Goals Urban India Index- ൽ നാലാം സ്ഥാനം നേടിയ കേരളത്തിലെ നഗരം- തിരുവനന്തപുരം (5 -ാം സ്ഥാനം- കൊച്ചി) (1 -ാം സ്ഥാനം- ഷിംല (ഹിമാചൽ പ്രദേശ്) 


3. 2025- ലെ Asian Youth Para Games- ന്റെ വേദി- താഷ്കെന്റ 


4. 26th European Union Film Festival- ൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- ഈ. മ. യൗ (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി)


5. 2021- ലെ ഒ.വി വിജയൻ സാഹിത്യപുരസ്കാര ജേതാക്കൾ

  • മികച്ച നോവലിനുള്ള പുരസ്കാരം- ടി.ഡി. രാമകൃഷ്ണൻ (നോവൽ- മാമ ആഫ്രിക്ക) 
  • കഥാ പുരസ്കാരം- അംബികാ സുതൻ (കഥാ സാമാഹാരം - മങ്ങാടിന്റെ ചിനമുണ്ടി) 
  • യുവ കഥാപുരസ്കാരം- കക്കോടി അർജുൻ അരവിന്ത് (കഥ - ഇസഹപുരാണം) 

6. വിവിധ പഠനവകുപ്പുകളുമായി സഹകരിക്കുന്നതിന് ഡിജിറ്റൽ സർവകലാശാല യുമായി ധാരണാപത്രം ഒപ്പുവച്ചത്- കേരള സർവകലാശാല 


7. 2021- ലെ വെങ്കിടാചലം പുരസ്കാരത്തിന് അർഹനായ വ്യക്തി- കെ.എ.ചന്ദ്രൻ  


8. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തുന്നതുനു വേണ്ടി ഏർപെടുത്തിയ മികവ് പുരസ്കാരം ലഭിച്ച സ്കൂൾ- കടക്കരപ്പള്ളി ഗവൺമെന്റ് എൽ.പി.എസ് (ആലപ്പുഴ) 


9. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2020- ലെ യൂത്ത് ഫോട്ടോഗ്രഫി അവാർഡ് ലഭിച്ചത്- വിഷ്ണു കുമരകം (കേരള കൗമുദി) 


10. സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് വീട്ടിലിരുന്ന് ടോക്കൺ എടുക്കുവാനുള്ള സംവിധാനം നടപ്പാക്കുന്ന പദ്ധതി- ഇ ഹെൽത്ത് 


11. 2021 സയ്യിദ് മുഷ്താക്ക് അലി ട്രോഫി ടി-20 ക്രിക്കറ്റ് ജേതാക്കൾ- തമിഴ്നാട് (ഫൈനലിൽ കർണാടകയെ പരാജയപ്പെടുത്തി)

12. കേന്ദ്രസർക്കാർ നൽകുന്ന സസ്യജനിതക സംരക്ഷണ റിവാർഡിന് അർഹനായത്- സത്യനാരായണ ബെലേരി 

  • കാർഷിക സർവ്വകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ നാമനിർദ്ദേശം ചെയ്ത കർഷകനാണ്

13. ജയ്ഹിന്ദ് വായനാശാലയുടെ 75-ാം വാർഷികം ഉദ്ഘാടനം ചെയ്തത്- മുഹമ്മദ് ആരിഫ് ഖാൻ (ഗവർണർ) 


14. 2021 നവംബറിൽ അന്തരിച്ച ജ്ഞാനപീഠ ജേതാവും, സംസ്ക്യത് പണ്ഡിതനും കവിയുമായിരുന്ന വ്യക്തി- പ്രൊഫ.സത്യവത ശാസ്ത്രി  

  • 2006- ലാണ് ജ്ഞാനപീഠം ലഭിച്ചത് 
  • 2010- ൽ പത്മഭൂഷൺ ലഭിച്ചു 
  • രാമകീർത്തി മഹാകാവ്യ, ബ്രഹദ്ഭാരതം, ശ്രീബോധി സത്യചരിത്രം തുടങ്ങിയവ മുഖ്യ കൃതികളാണ്. 

15. എ.എഫ്.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പ് 2021- ൽ ചരിത്രവിജയം സ്വന്തമാക്കിയ ടീം- ഗോകുലം കേരള എഫ്.സി 

  • ഏഷ്യൻ തലത്തിൽ ഒരു ഇന്ത്യൻ വനിത ക്ലബ്ബിന്റെ ആദ്യ വിജയമാണ് ഗോകുലം ടീം സ്വന്തമാക്കിയത്

16. അതിനൂതന പഠന വകുപ്പുകൾ ആരംഭിക്കാൻ 2021- ൽ അനുമതി ലഭിച്ച സർവകലാശാല- കേരള സർവകലാശാല 


17. 2021- ൽ നടന്ന ഐ.സി.സി ലോകകപ്പ് ട്വന്റി-20 കിരീടം സ്വന്തമാക്കിയ ടീം- ആസ്ട്രേലിയ 

  • ചരിത്രത്തിലാദ്യമായാണ് ആസ്ട്രേലിയ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്  
  • ന്യൂസിലാന്റിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്
  • വേദി- യു.എ.ഇ 
  • Player of the match- മിച്ചൽ മാർഷ് (ആസ്ട്രേലിയ) 
  • Player of the Tournament- ഡേവിഡ് വാർണർ (ആസ്ട്രേലിയ) 
  • കൂടുതൽ റൺസ് നേടിയത്- ബാബർ അസം (പാകിസ്ഥാൻ, 303 റൺസ്) 
  • കൂടുതൽ വിക്കറ്റ്- വാനിന്ദു ഹസരംഗ (ശ്രീലങ്ക, 16 വിക്കറ്റ്) 
  • ഉയർന്ന സ്കോർ- 101 (ജോസ് ബട് ലർ- 67 പന്തിൽ, ഇംഗ്ലണ്ട്) 
  • Official Anthem- Live The Game (Music Director- Amit Trivedi) 

18. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) ഡയറക്ടറായി നിയമിതനായ വ്യക്തി- വി.വി.എസ്.ലക്ഷ്മൺ


19. ചികിത്സ കൂടാതെ സ്വന്തം രോഗ പ്രതിരോധ ശേഷിയിലൂടെ HIV രോഗം ഭേദമാക്കി ലോകത്ത് രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്ത പട്ടണം- എസ് പെരാൻസ (അർജന്റീന) 

  • രോഗപ്രതിരോധശേഷിയിലൂടെ HIV ഭേദമായ ആദ്യ വ്യക്തി- ലോവീൻ വില്ലെൻബർഗ് (കാലിഫോർണിയ) 

20. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ റിക്കോർഡ് വിലയ്ക്ക് വിറ്റുപോയ വിഖ്യാത മെക്സിക്കൻ ചിത്രകാരി വരച്ച സ്വന്തം ഛായചിത്രം- ഡീഗോയും ഞാനും (1949- ൽ വരച്ച ചിത്രം)

  • 259 കോടി രൂപയ്ക്കാണ് ചിത്രം വിറ്റത് 

21. 2021- ലെ ഗ്ലോബൽ ടീച്ചർ പ്രൈസ് ലഭിച്ച അധ്യാപിക- കീഷിയ തോർപ്പിൻ *യു.എസിലെ മേരിലാന്റ് ബാൻഡൻ ബർഗ് ലാങ്ലി പാർക്ക് ഇന്റർനാഷണൽ ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്

  • പത്തു ലക്ഷം ഡോളർ (7.43 കോടി) ആണ് സമ്മാനതുക 

22. കർണാടക  സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ 'കർണാടക രത്നപുരസ്കാരം' ലഭിച്ച കന്നട സൂപ്പർതാരമായിരുന്ന വ്യക്തി- പുനീത് രാജ്കുമാർ 


23. രാകേഷ് ജുൻജുൻവാലയുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ പുതിയ വിമാന കമ്പനി- ആകാശ എയർ (72 'ബോയിംഗ് 737 മാക്സ്' വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്)


24. സൂക്ഷ്മ - ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാവിതരണ കരാറിൽ ഒപ്പിട്ട കമ്പനി- യു ഗ്രോ കാപ്പിറ്റൽ


25. യുറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം- സെന്റിനൽ 5 


26. അനുമതിയില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമായി കണക്കാക്കാൻ തീരുമാനിച്ച രാജ്യം- യു.എ.ഇ 


27. ഡെലിവറി ജീവനക്കാർക്ക് 2021 നവംബർ മുതൽ ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ വിദേശ രാജ്യം- സൗദി അറേബ്യ


28. പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജുകൾ നിർബന്ധമാക്കുന്ന നിയമം പ്രഖ്യാപിച്ച രാജ്യം- ബ്രിട്ടൺ


29. ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാനൊരുങ്ങുന്ന മദ്ധ്യ അമേരിക്കൻ രാജ്യം- എൽസാൽവദോർ 


30. 2020- ൽ കൊണ്ടുവന്ന വിവാദ വികേന്ദ്രീകരണനിയമം റദ്ദാക്കി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായത്- അമരാവതി 


31. 2021- ലെ ബുക്കർ സമ്മാന ജേതാവ്- ഡാമൻ ഗാൽഗറ്റ് (Damon Galgut)  

  • ദക്ഷിണാഫ്രിക്കൻ നാടകകൃത്തും നോവലിസ്റ്റുമായ ഗാൽ ഗറ്റിന്റെ 'The Promise' എന്ന നോവലിനാണ് പുരസ്കാരം. 

32. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീ ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്ത കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ് 

  • കൃഷ്ണശിലയിൽ നിർമിച്ച ശങ്കരാചാര്യ പ്രതിമയുടെ ശില്പി മൈസൂരു സ്വദേശിയായ അരുൺ യോഗിരാജാണ്. 12 അടി ഉയര മുള്ള പ്രതിമയ്ക്ക് 28 ടണ്ണാണ് ഭാരം. 

33. ഇന്ത്യയിൽ 500, 1000 രൂപയുടെ നോട്ട് നിരോധനം നിലവിൽ വന്നതെപ്പോൾ- 2016 നവംബർ 8- ന്  

  • നോട്ട് നിരോധനം നടപ്പാക്കിയിട്ട് 2021 നവംബർ 8- ന് അഞ്ച് വർഷം കഴിഞ്ഞു. 

34. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വചനം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം- ബ്രിട്ടൺ 

  • ഒരുവശത്ത് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും മറുവശത്ത് ഗാന്ധിജിയുടെ പ്രശസ്തമായ ‘എൻറെ ജീവിതമാണ് എന്റെ സന്ദശം' എന്ന വചനവും ആലേഖനം ചെയ്ത 'കളക്ടേഴ്സ് കോയിൻ' ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സനകാണ് ദീപാവലിയോടനുബന്ധി ച്ച് പുറത്തിറക്കിയത്. 

35. ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് വനിതയെന്ന നേട്ടം സ്വന്തമാക്കിയത്- വാങ് യാപിങ് 


36. നവംബർ ഒൻപതിന് അന്തരിച്ച നാടക-ചലച്ചിത്ര നടി- കോഴിക്കോട് ശാരദ 


37. ഇന്ത്യയുടെ ട്വൻറി-20 ക്രിക്കറ്റ് ടീമിനെ ഇനി നയിക്കുന്നത്- രോഹിത് ശർമ

  • കെ.എൻ. രാഹുലാണ് ഉപ നായകൻ.
  • പരിശീലകൻ രാഹുൽ ദ്രാവിഡ്

38. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞെഞ്ഞെടുക്കപ്പെട്ട മലയാള സിനിമകൾ- നിറയെ തത്തകളുള്ള മരം (ജയരാജ്), സണ്ണി (രഞ്ജിത് ശങ്കർ) 


39. കേരള ലളിതകലാ അക്കാദമിയുടെ 2019-20 വർഷത്തെ കാർട്ടൂൺ പുരസ്കാരം ലഭിച്ചത്- ദിൻരാജ് 


40. അർധസൈനിക വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻറ (CISF) ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടത്- ഷിൽവർധൻസിങ്  

  • ദുരന്ത പ്രതികരണ സേന (National Disaster Response Force- NDRF)- യുടെ മേധാവിയായി അതുൽ കർവാലിനേയും നാർകോട്ടിക് കൺട്രോൾ ബ്യുറോയുടെ (NCB) മേധാവിയായി സത്യനാരായൺ പ്രധാനേയും നിയമിച്ചു. 

No comments:

Post a Comment