Monday 29 November 2021

Current Affairs- 29-11-2021

1. 2021 നവംബറിൽ ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ (BWF) ആജീവനാന്ത പുരസ്കാരത്തിന് അർഹനായ മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരം- പ്രകാശ് പദുകോൺ

2. വാഹനാപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ആദ്യത്തെ 48 മണിക്കുർ ചികിത്സ സൗജന്യമാക്കാനായുള്ള തമിഴ്നാട് സർക്കാരിന്റെ പദ്ധതി- നമ്മെ കാക്കും 48


3. 2025 വരെയുള്ള കാലയളവിലേക്കായി എത് അന്താരാഷ്ട്ര സംഘടനയുടെ ഭരണ സമിതിയിലേക്കാണ് 2021 നവംബറിൽ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- UNESCO


4. 2026- ലെ ICC Men's T-20 World Cup- ന് സംയുക്ത വേദിയാകുന്ന രാജ്യങ്ങൾ- ഇന്ത്യ & ശ്രീലങ്ക


5. 2021 നവംബറിൽ United Nations World Tourism Organisation (UNWTO) ഏറ്റവും മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായി തിരഞ്ഞെടുത്തത്- പോച്ചമ്പള്ളി (തെലങ്കാന)


6. 2021 നവംബറിൽ കേന്ദ്ര സർക്കാർ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച മൂന്ന് കാർഷിക നിയമങ്ങൾ (Farm Acts)- 

  • Farmers Produce Trade and Commerce (Promotion - & Facilitation Act) 2020 
  • Farmers (Empowerment and Protection) Agreement on price Assurance and Farm Services Act 2020 
  • Essential Commodities (Amendment) Act 2020

7. അന്താരാഷ്ട്ര നിയമ കമ്മീഷനിൽ 2023-2027 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- ബിമൽ പട്ടേൽ


8. ജെ. സി. ബി സാഹിത്യ പുരസ്കാരം 2021- എം. മുകുന്ദൻ

  • വിവർത്തകർ- ഫാത്തിമ ഇ.വി, നന്ദകുമാർ കെ
  • 'ദൽഹി ഗാഥകൾ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Delhi :A Soliloquy- നാണ് പുരസ്കാരം

9. 'രക്ഷക്' എന്ന പേരിൽ റോഡ് സുരക്ഷ പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ


10. മധ്യപ്രദേശിലെ ഭോപ്പാലിലെ ഹബീബ്ഗഞ്ച് റെയിൽവെ സ്റ്റേഷന്റെ പുതിയ പേര്- റാണി കമലാപതി സ്റ്റേഷൻ


11. ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക്, ഫ്രീഡം ഫൈറ്റർ മ്യൂസിയം എന്നിവ നിലവിൽ വന്നത്- റാഞ്ചി (ജാർഖണ്ഡ്) (ഉദ്ഘാടനം- നരേന്ദ്രമോദി)


12. സ്വാതന്ത്ര്യ സമരസേനാനിയും ഗോത്രനേതാവുമായ ബിർസ മുണ്ടയുടെ ജന്മദിനം (നവംബർ- 15) എന്തായി ആചരിക്കാൻ ആണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്- ജൻജാതിയ ഗൗരവ് ദിവസ് (Janjatiya Gaurav Diwas)


13. 2021 നവംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം- എബി. ഡിവില്ലിയേഴ്സ്


14. 2021- ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ച സംഘടന- പ്രഥം


15. 2021 നവംബറിൽ ഭരണഘടനയുടെ അത്യപൂർവമായ യഥാർത്ഥ പകർപ്പുകളിലൊന്ന് ലേലത്തിൽ വിറ്റ രാജ്യം- അമേരിക്ക


16. ഏഷ്യൻ അമ്പെയ്ത്ത്ത് ചാമ്പ്യൻഷിപ്പിൽ (Asian Archery Championship 2021) ഇന്ത്യയുടെ മെഡൽ നേട്ടം- 7 (1 സ്വർണം, 4 വെള്ളി, 2 വെങ്കലം)


17. വ്യാജ വാർത്തകൾ, സൈബർ സുരക്ഷ, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പോലീസിനെതിരായ തെറ്റായ പ്രചരണങ്ങൾക്കു മറുപടി നൽകുവാനുമായി കേരള പോലീസ് ആരംഭിച്ച വീഡിയോ സീരീസിലെ നായക കഥാപാത്രം (ആനിമേഷൻ കഥാപാത്രം)- കിട്ടു


18. 2021 നവംബറിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ motorable road Umlingla pass- ൽ നിർമിച്ചതിന് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്- BRO (Border Roads Organisation)


19. ഐ. സി.സി (ICC) പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ- സൗരവ് ഗാംഗുലി


20. വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പ്രൈസ് 2021- Keishia Thorpe


21. മുതുവാർ വിഭാഗക്കാരോടുള്ള ആദര സൂചകമായി ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി മേഖലയിൽ നിന്നും 2021 നവംബറിൽ കണ്ടെത്തിയ പുതിയ ഇനം സസ്യത്തിന് നൽകിയ പേര്- Cryptocaria Muthuvariana


22. കുറഞ്ഞ ചെലവിൽ ആധുനിക വിശ്രമ സൗകര്യമൊരുക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പോഡ് ഹോട്ടൽ (pod hotel) നിലവിൽ വന്നത്- മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ 


23. 11-ാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020 

  • മികച്ച ചിത്രം- എന്നിവർ (സംവിധാനം- സിദ്ധാർത്ഥ് ശിവ), ദിശ (സംവിധാനം- വി.വി. ജോസ്) 
  • മികച്ച നടൻ- ജയസുര്യ (ചിത്രം- സണ്ണി) 
  • മികച്ച നടി- നവ്യാ നായർ (ചിത്രം- ഒരുത്തി) 
  • മികച്ച സംവിധായകൻ- സിദ്ധാർത്ഥ് ശിവ (ചിത്രം- എന്നിവർ)

24. 2021 നവംബറിൽ ഇന്ത്യയിൽ യു. എൻ റെസിഡന്റ് കോർഡിനേറ്റർ ആയി നിയമിതനായത്- Shambi Sharp


25. 2021 നവംബറിൽ ആരംഭിച്ച ഇന്ത്യ, സിംഗപ്പൂർ, തായ്ലന്റ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള Trilateral Maritime Exercise- SITMEX- 21 


26. 2021- ലെ F1 Sao Paulo Grand Prix (Brazilian Grand Prix) ജേതാവ്- ലൂയിസ് ഹാമിൽട്ടൺ


27. ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷൻ ഹോട്ടലുകളിലും റിസോർട്ടുകളിലും നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം


28. കോവിഡാനന്തര ടൂറിസം മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രധാന 20 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗതാഗത വകുപ്പുമായി കൈകോർത്ത് പ്രദേശത്തെ തനതു ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാക്കുന്ന പദ്ധതി- ഫുഡി വീൽസ്


29. ഭൂമിയ്ക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ നേരിടുമെന്ന് പഠിക്കാനായി നാസ തുടക്കമിടുന്ന ഭൗമ പ്രതിരോധ (Planetary Defence) പദ്ധതിയുടെ ഭാഗമായി വിക്ഷേപിക്കുന്ന ബഹിരാകാശ പേടകം- DART (വിക്ഷേപണ വാഹനം- SpaceX Falcon 9 റോക്കറ്റ്)


30. സർക്കാർ ഏജൻസികൾക്ക് വിവരസുരക്ഷയുമായി ബന്ധപ്പെട്ട് നിബന്ധനകളിൽ ഇളവ് നൽകുന്ന നിർദ്ദേശം ഉൾപെടുത്തി സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകിയ ബിൽ- ഡേറ്റ് പ്രൊട്ടക്ഷൻ ബിൽ (2019) 


31. തമിഴ് നാടിൻ പുതുക്കിയ സംസ്ഥാനദിനം എന്നാണ്- ജൂലായ് 18


32. എത്രാമത്തെ എഴുത്തച്ഛൻ പുരസ് കാരമാണ് 2021- ൽ പി. വത്സലയ്ക്ക് ലഭിച്ചത്- 29-ാമത് 

  • അഞ്ചുലക്ഷം രൂപ യും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 
  • നെല്ല്, ആഗ്നേയം, നിഴലുറങ്ങുന്ന വഴികൾ, കൂമൻകൊല്ലി, പാളയം തുടങ്ങിയവ പി. വത്സല രചിച്ച പ്രസിദ്ധ നോവലുകളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നീ യാത്രാവിവരണ ങ്ങളും രചിച്ചിട്ടുണ്ട്.
  • ആദ്യ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ശൂരനാട് കുഞ്ഞൻ പിള്ള (1993). 2020- ലെ ജേതാവ് സക്കറിയ

33. 2021- ലെ ബുക്കർ സമ്മാന ജേതാവ്- ഡാമൻ ഗാൽഗറ്റ് (Damon Galgut)  

  • ദക്ഷിണാഫ്രിക്കൻ നാടകകൃത്തും നോവലിസ്റ്റുമായ ഗാൽ ഗറ്റിന്റെ 'The Promise' എന്ന നോവലിനാണ് പുരസ്കാരം. 

34. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീ ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്ത കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ് 

  • കൃഷ്ണശിലയിൽ നിർമിച്ച ശങ്കരാചാര്യ പ്രതിമയുടെ ശില്പി മൈസൂരു സ്വദേശിയായ അരുൺ യോഗിരാജാണ്. 12 അടി ഉയര മുള്ള പ്രതിമയ്ക്ക് 28 ടണ്ണാണ് ഭാരം. 

35. ഇന്ത്യയിൽ 500, 1000 രൂപയുടെ നോട്ട് നിരോധനം നിലവിൽ വന്നതെപ്പോൾ- 2016 നവംബർ 8- ന്  

  • നോട്ട് നിരോധനം നടപ്പാക്കിയിട്ട് 2021 നവംബർ 8- ന് അഞ്ച് വർഷം കഴിഞ്ഞു. 

36. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വചനം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം- ബ്രിട്ടൺ 

  • ഒരുവശത്ത് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും മറുവശത്ത് ഗാന്ധിജിയുടെ പ്രശസ്തമായ ‘എൻറെ ജീവിതമാണ് എന്റെ സന്ദശം' എന്ന വചനവും ആലേഖനം ചെയ്ത 'കളക്ടേഴ്സ് കോയിൻ' ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സനകാണ് ദീപാവലിയോടനുബന്ധി ച്ച് പുറത്തിറക്കിയത്. 

37. ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് വനിതയെന്ന നേട്ടം സ്വന്തമാക്കിയത്- വാങ് യാപിങ് 


38. നവംബർ ഒൻപതിന് അന്തരിച്ച നാടക-ചലച്ചിത്ര നടി- കോഴിക്കോട് ശാരദ 


39. ഇന്ത്യയുടെ ട്വൻറി-20 ക്രിക്കറ്റ് ടീമിനെ ഇനി നയിക്കുന്നത്- രോഹിത് ശർമ

  • കെ.എൻ. രാഹുലാണ് ഉപ നായകൻ.
  • പരിശീലകൻ രാഹുൽ ദ്രാവിഡ്

40. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞെഞ്ഞെടുക്കപ്പെട്ട മലയാള സിനിമകൾ- നിറയെ തത്തകളുള്ള മരം (ജയരാജ്), സണ്ണി (രഞ്ജിത് ശങ്കർ) 

No comments:

Post a Comment