Thursday 25 November 2021

Current Affairs- 25-11-2021

1. സംസ്ഥാന ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിതനായ വ്യക്തി- പി.ജയരാജൻ 


2. ജയൻ സാംസ്കാരിക വേദിയുടെ 2021- ലെ 'ജയൻ രാഗമാലിക്' പുരസ്കാരം ലഭിച്ചത്- കെ.എസ്.ചിത്ര (ഗായിക) 


3. 2021 നവംബറിൽ പൊതുജനങ്ങൾക്കായി ആരംഭിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയം- അബുദാബി നാഷണൽ അകോറിയം (7000 ചതുരശ്രമീറ്ററിൽ 10 സോണുകളായി) 


4. ഐക്യരാഷ്ട്രസഭയുടെ അടുത്ത കാലാവസ്ഥാ ഉച്ചകോടിയായ സി.ഒ.പി 27- ന് വേദിയാകുന്നത്- ഈജിപ്ത് (സി.ഒ.പി 28-ന് വേദി- യു.എ.ഇ)


5. രാജ്യസഭാ സെക്രട്ടറി ജനറലായി 2020 നവംബറിൽ നിയമിതനായ വ്യക്തി- പി.സി.മോദി

  • നിലവിലെ സെക്രട്ടറി ജനറൽ പി.പി.കെ രാമചര്യലു എം.വെങ്കയ്യ നായിഡുവിന്റെ (രാജ്യസഭാധ്യക്ഷൻ) ഉപദേഷ്ടാവാകും

6. റിസർവ് ബാങ്കിന്റെ ഏകീകൃത പരാതി പരിഹാര സംവിധാനം- ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സംവിധാനം


7. ഡിജിറ്റൽ ഉപകരണങ്ങളിലെ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കായി കണ്ടുപിടിച്ച ഉപകരണം- സി.ഡാക്ക്

  • കേരള സൈബർ സെക്യൂരിറ്റി ഗ്രൂപ്പാണ് ഉപകരണങ്ങൾ വികസിപ്പിച്ചത്

8. 2021 നവംബറിൽ അന്തരിച്ച കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ജലവിഭവ മാനേജ്മെന്റ് വിദഗ്ധനുമായ വ്യക്തി- ഡോ.എം.എം.മൈക്കിൾ


9. കുട്ടികൾക്കായി 2021- ൽ സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച ചികിത്സാപദ്ധതി- താലോലം


10. വൈദ്യശാസ്ത്രം, ഔഷധശാല സ്ത്രീ ശാക്തീകരണത്തിനായി 2021- ൽ ആരംഭിച്ച പദ്ധതി- അംഗന (ഉദ്ഘാടനം- വീണാ ജോർജ് (ആരോഗ്യമന്ത്രി)


11. ഇസ്ലാം ഇതര വിശ്വാസികൾക്കായി 2021- ൽ പ്രത്യേക സിവിൽ കോടതി സ്ഥാപിച്ച രാജ്യം- യു.എ.ഇ 


12. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോണിംഗ് കൺസൾട്ട് പുറത്തുവിട്ട ഗ്ലോബൽ ലീഡർ അപൂവൽ റേറ്റിംഗിൽ 70% റേറ്റിംഗുമായി മുന്നിലെത്തിയ ലീഡർ- നരേന്ദ്രമോദി 

  • രണ്ടാം സ്ഥാനം- മെക്സിക്കൻ പ്രസിഡന്റ് ലോപ്പസ് ഒബ്രോഡോർ (66%) 
  • മൂന്നാം സ്ഥാനം- ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഘി (58%) (13 ലോക രാജ്യങ്ങളുടെ തലവന്മാരാണ് പട്ടികയിലുള്ളത്) 


13. ദക്ഷിണാഫ്രിക്കയിലെ ബാത്തുംഗ് പ്രവിശ്യയിൽ റൈറ്റിംഗ് സ്റ്റാർ ഗുഹയിൽ നിന്ന് കണ്ടെടുത്ത രണ്ടരലക്ഷം വർഷം പഴക്കമുള്ള ആദിമ മനുഷ്യക്കുഞ്ഞിന്റെ തലയോട്ടിക്ക് നൽകിയ പേര്- ലേറ്റി 

  • അമേരിക്കൻ സർവകലാശാലയിൽ നിന്നുള്ള 'ബെക്കാ പെയ്സോട്ടോ' എന്ന പുരാവസ്തു ഗവേഷകയും സംഘവുമാണ് തലയോട്ടി കണ്ടെത്തിയത്


14. രാജ്യന്തര ബഹിരാകാശ നിലയത്തിൽ ഇരുന്നുറ് ദിവസത്തിലധികം തികച്ച് ശുചിമുറിയുടെ ചോർച്ചയെത്തുടർന്ന് ഭൂമിയിലേക്ക് മടങ്ങിയ സഞ്ചാരികൾ- 

  • നാസയുടെ മക്ആർതർ, ഷെയ്ൻ കിം 
  • ജപ്പാന്റെ അകിഹികോഹോളിഡേ  
  • യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ തോമസ് പെസ്കറ്റ് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സളിലെ ശുചിമുറിയിലാണ് ചോർച്ച സംഭവിച്ചത് 


15. ഭരണസംബന്ധമായ നിയമലംഘനത്തെ തുടർന്ന് ലിബിയയിലെ വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട വ്യക്തി- നജിലാ മങ്കുഷ്


16. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനായി നാസ വികസിപ്പിച്ച പ്രതിരോധ സംവിധാനത്തിന് നൽകിയിരിക്കുന്ന പേര്- ഡബിൾ ആസ്ട്രോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) 

  • 2021 നവംബർ 23- നാണ് പരീക്ഷണം നടക്കുന്നത് 
  • സ്പേസ് എക്സിന്റെ 'ഫാൽക്കൺ 9 ' റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക  


17. ആറര മണിക്കൂറോളം ബഹിരാകാശത്തുകൂടി നടന്ന് ചരിത്രത്തിൽ ഇടം നേടിയ ആദ്യത്തെ ചൈനാക്കാരി- വാങ് യാപിങ് 


18. കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിൽ ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ കേരളത്തിന്റെ സ്ഥാനം- 14 (ഒന്നാം സ്ഥാനം- ഗുജറാത്ത്) 


19. സാമ്പത്തിക വികസനം ലക്ഷ്യംവച്ച് നബാർഡുമായി സഹകരിച്ച് 'പ്രാദേശിക  സുസ്ഥിര വികസന പരിശീലന പദ്ധതി' നടപ്പാക്കുന്ന ബാങ്ക്- ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് 


20. ജയൻ കലാസാംസ്കാരിക സംഘടനയുടെ 2021- ലെ 'എവർഷൈൻ ഹീറോ ജയൻ' പുരസ്കാരം ലഭിച്ച ചലച്ചിത്ര താരം- ഇന്ദ്രൻസ് 


21. 1998 - ന് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആദ്യമായി പാക്കിസ്ഥാൻ പര്യടനത്തിനൊരുങ്ങുന്ന ക്രിക്കറ്റ് ടീം- ആസ്ട്രേലിയൻ ടീം 


22. 2021- ലെ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ അവസാനമായി പങ്കെടുത്ത് പരാജയപ്പെടുത്തിയ ടീം- നമീബിയ


23. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികമായ 2021- ൽ പാർട്ടിയുടെ പോരാട്ടങ്ങളും നേട്ടങ്ങളും അവലോകനം ചെയ്യുന്ന ചരിത്ര പ്രമേയം അവതരിപ്പിച്ചത്- ഷീ ജിൻ പിങ് 

  • 1945- ൽ മാവോ സേ തുങം 1981- ൽ ഡെങ് സിയാവോ പിങ്ങുമാണ് ഇതിനു മുൻപ് പ്രമേയം അവതരിപ്പിച്ചിട്ടുള്ളത്


24. വാക്സിൻ എടുക്കാത്തവർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തിയാൽ സൗജന്യ ചികിത്സ നിഷേധിച്ച രാജ്യം- സിംഗപ്പുർ (ഡിസംബർ- 8 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്)


25. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് താമസ വിസാ പദ്ധതിയ്ക്ക് അംഗീകാരം നൽകിയ രാജ്യം- യു.എ.ഇ


26. ലോകത്താദ്യമായി 2021 നവംബറിൽ കാലാവസ്ഥ വ്യതിയാന രോഗം രജിസ്റ്റർ ചെയ്യപ്പെട്ട രാജ്യം- കാനഡ 

  • ബ്രിട്ടീഷ് - കൊളംബിയ പ്രവിശ്യയിലുായ കാട്ടുതീ കാരണമാണ് രോഗം


27. ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാന് അത്യാധുനിക യുദ്ധക്കപ്പൽ കൈമാറിയ രാജ്യം- ചൈന 

  • പി.എൻ.എസ് തുഗറിൽ എന്ന യുദ്ധക്കപ്പലാണ് കൈമാറിയത് 


28. ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി 2021 നവംബർ 30- ന് ചുമതലയേൽക്കുന്ന മലയാളി- ആർ.ഹരികുമാർ (തിരുവനന്തപുരം) 

  • അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം  


29. കേന്ദ്രസർക്കാർ ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതി- സ്റ്റാർസ്


30. 2022 മെയ് 15- ന് വത്തിക്കാനിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിശുദ്ധപദവി ലഭിക്കുന്ന രക്തസാക്ഷി- ദേവസഹായം പിള്ള (1712 ഏപ്രിൽ 23 - 1752 ജനുവരി 14) •യഥാർത്ഥ പേര്- നീലകണ്ഠപ്പിള്ള

  • മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു. 


31. മുഖ്യമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയും മുഖ്യ ഉപദേഷ്ടാവായി 2021 നവംബറിൽ ബംഗാളിൽ നിയമിതനായ വ്യക്തി- അമിത് മിത്ര (ഒരു പതിറ്റാിലേറെ ബംഗാളിൽ ധനമന്ത്രി ആയിരുന്നു) 


32. ഇന്ത്യയുടെ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി 2021- ൽ തെരഞ്ഞെടുക്കപ്പെട്ട താരം- രോഹിത് ശർമ 


33. 2021- ലെ സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ നാല് ഓവറുകളും മെയ്ഡനാക്കി ചരിത്രം സൃഷ്ടിച്ച താരം- അക്ഷയ് കാർ നെവാർ 

  • അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ ഇത്തരമൊരു നേട്ടം ആദ്യമാണ് 


34. ഏറ്റവും കൂടുതൽപേർ കണ്ട് മത്സരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ട്വന്റി-20 ലോകകപ്പ് മത്സരം- ഇന്ത്യ - പാക്കിസ്ഥാൻ (16.7 കോടിപേർ ആണ് കണ്ടത്)  


35. കേരള ലളിതകലാ അക്കാദമിയുടെ 2021- ലെ സംസ്ഥാന കാർട്ടൂൺ പുരസ്കാരം ലഭിച്ച വ്യക്തി- ദിൻരാജ് ('രാജാ ആൻഡ് മഹാരാജ' എന്ന ശീർഷകത്തിലുള്ള  കാർട്ടൂണിനാണ് പുരസ്കാരം ലഭിച്ചത്)


36. ടാൻസാനിയയിലെ കിളിമൻജാരോയുടെ നെറുകയിൽ ഇന്ത്യൻ പതാക പാറിച്ച് അപൂർവ നേട്ടം കൈവരിച്ച മലയാളി വനിത- മിലാഷാ ജോസഫ് 

  • ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയതും ലോകത്തിൽ സ്വതന്ത്രമായി നിലനിൽക്കുന്നതുമായ ഏറ്റവും ഉയരം കൂടിയ മലനിരയുമാണിത് 


37. യു.എൻ സാംസ്കാരിക സംഘടനയായ യുനെസ്കോയുടെ ഡയറക്ടർ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വനിത- ഓഡ്രി അസുലായ് (ഫ്രാൻസ്) 


38. ഇന്ത്യയിലെ ഏറ്റവും വലിയ സ്വയാർജിത ശതകോടീശ്വരീപ്പട്ടവും, രണ്ടാമത്തെ വലിയ സമ്പന്ന വനിതയെന്ന പട്ടവും 2021 നവംബറിൽ സ്വന്തമാക്കിയത്- ഫൽഗുനി നയ്യാർ  

  • ബംബെർഗിന്റെ ആഗോളശതകോടീശ്വര പട്ടികയിൽ ഇടം പിടിച്ച വനിതയാണ്  *പ്രമുഖ ഫാഷൻ ബ്രാൻഡായ 'നൈക'- യുടെ സ്ഥാപക സി.ഇ.ഒ ആണ്.
  • ഒരു വനിത നയിക്കുന്ന യുണീകോൺ കമ്പനി ആദ്യമായാണ് ഓഹരി വിപണിയിൽ പ്രവേശിക്കുന്നത് 


39. സംസ്ഥാനത്ത് നദീജല തർക്കങ്ങളിൽ സർക്കാരിന് ഉപദേശം നൽകാൻ രൂപീകരിച്ച ത്രിതല സംവിധാനം- നദീജല സ്ട്രാറ്റജിക് കൗൺസിൽ, മോണിറ്ററിംഗ് കമ്മിറ്റി, നിയമ സാങ്കേതിക സെൽ

  • സംവിധാനത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചത്- മുഖ്യമന്ത്രി പിണറായി വിജയൻ

No comments:

Post a Comment