Sunday 7 November 2021

Current Affairs- 06-11-2021

1. മത്സ്യബന്ധന ബോട്ടുകളിൽ ഹോളോഗ്രാം സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്- കേരളം 


2. തുടർച്ചയായ ആറാം തവണയും ഉഗാണ്ടയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്- യോവേരി മൂസേവനി


3. ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച കുപ്പിവെള്ള ബ്രാൻഡ് ഏത്- Hilly Aqua


4. ഐ.എസ്.ആർ.ഒ യുടെ റെക്കോർഡ് മറികടന്ന് ഒരു വിക്ഷേപണത്തിൽ 143 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തിച്ച് റെക്കോർഡ് കരസ്ഥമാക്കിയ കമ്പനി ഏത്- സ്പേസ് എക്സ്


5. സമാധാന കാലത്ത് - നൽകുന്ന രണ്ടാമത്തെ സൈനിക ബഹുമതിയായ കീർത്തിചക്ര 2021 നേടിയത് ആര്- സുബേദാർ സജീവ് കുമാർ


6. ഇന്ത്യൻ റെയിൽവേയുടെ ഹൗറ-കൽക്ക് മെയിൽ ട്രെയിനിന്റെ പുതിയ പേര് എന്ത്- നേതാജി എക്സ്പ്രസ്സ് 


7. നിലവിലെ സെൻട്രൽ വിജിലൻസ് കമ്മിഷണർ ആര്- സുരേഷ് എൻ പട്ടേൽ  


8. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിത കഥ പ്രമേയമാകിയ ചലച്ചിത്രം ഏത്- Chhapaak


9. മഹാവീര ചക്ര 2021 നേടിയത് ആര്- കേണൽ ബി സന്തോഷ് ബാബു (മരണാനന്തരം)


10. കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി നിയമിതനായ മലയാളി ആര്- സുരേഷ് ഗോപി 


11. 2022- ലെ വിൻറർ ഒളിമ്പിക്സിന്റെ വേദി എവിടെയാണ്- ബെയ്ജിംഗ് (ചൈന) 


12. കേരള സർക്കാരിന്റെ കുടിയേറ്റ സ്മാരകം നിലവിൽ വരുന്നത് എവിടെ- ഇടുക്കി 


13. ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ Javelin throw day ആയി അചരിക്കാൻ തീരുമാനിച്ച ദിവസം ഏത്- ആഗസ്റ്റ് 7 


14. ലോകത്തിൽ ആദ്യമായി Physically disabled ആയവരെ ബഹിരാകാശ യാത്രക്ക് അയക്കാൻ തീരുമാനിച്ച ബഹിരകാശ ഏജൻസി ഏത്- യൂറോപ്യൻ സ്പേസ് ഏജൻസി


15. ഇന്ത്യയിലെ ആദ്യത്തെ എയർ ടാക്സി സർവീസ് ആരംഭിച്ചത് എവിടെ- ചണ്ഡീഗഢ് 


16. 2021- ലെ വിജയ് ഹസാരെ ട്രോഫി നേടിയ ടീം ഏത്- മുംബൈ 


17. 2021- ലെ വേൾഡ് എക്കണോമിക്സസ് ഫോറത്തിന് വേദിയാകുന്ന രാജ്യം ഏത്- സിംഗപ്പൂർ 


18. Corona Watch എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം ഏത്- കർണാടക


19. ഖബർ എന്നത് ആരുടെ നോവൽ ആണ്- K R മീര


20. ഇന്ത്യയിലെ ആദ്യ Under water Metro നിലവിൽ വന്നത് ഏത് നദിയിലാണ്- Hooghly


21. ഒരു വർഷം നീണ്ട കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്ത ദിനം Freedom Day crow- ആചരിച്ച രാജ്യം ഏത്- Britain


22. പ്രഥമ ഐ.വി ശശി പുരസ്കാരം ലഭിച്ചത് ആർക്ക്- മാത്തുക്കുട്ടി സേവ്യർ 


23. 2021- ൽ കേരളത്തിലെ ആദ്യത്തെ ഹരിത ജയിൽ ആയി പ്രഖ്യാപിച്ചത് ഏത്- സ്പെഷ്യൽ സബ് ജയിൽ, കണ്ണൂർ 


24. വാഹനങ്ങളിൽ കൂളിംഗ് സ്റ്റിക്കറും കർട്ടനുകളും ഉപയോഗിക്കുന്നത് തടയുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന ഏത്- ഓപ്പറേഷൻ സ്കീൻ 


25. ആദ്യമായി സ്ട്രോബറി ഉത്സവം സംഘടിപ്പിച്ച് ഇന്ത്യൻ നഗരം ഏത്- ഝാൻസി, ഉത്തർപ്രദേശ് 


26. 2021 ജൂണിലെ ബജറ്റ് പ്രഖ്യാപനം ആയ ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട് നിലവിൽ വരുന്ന ജില്ല ഏത്- കൊല്ലം


27. മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്രാണവായു അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം ഏത്- മധ്യപ്രദേശ് 


28. കുഞ്ഞാലിമരയ്ക്കാർ സ്മാരക നാവിക ചരിത്ര മ്യൂസിയം നിലവിൽ വരുന്നത് ഏത് ജില്ലയിൽ- കോഴിക്കോട് 


29. സമോവയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരെ- ഫിയമി നയോമി മതാഫ 


30. ഇന്ത്യയിലെ നദികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച അപ്ലിക്കേഷൻ ഏത്- Nadi ko Jano  


31. ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആര്- പി വി സിന്ധു 


32. ലോകമാന്യ തിലക് നാഷണൽ അവാർഡ് ജേതാവ് ആര്- സിറസ് പൂനവാല (സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ)


33. എൽ.ഐ.സി യുടെ - മാനേജിങ് ഡയറക്ടർ ആയി നിയമിതയായ മലയാളി വനിത ആര്- മിനി ഐപ്പ് 


34. വൺ നേഷൻ വൺ റേഷൻ കാർഡ് സ്കീം അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം ഏത്- ഒഡീഷ 


35. ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന വനിതാ നീന്തൽ താരമെന്ന റെക്കോർഡ് നേടിയത് ആര്- മാക്രോൺ(ഓസ്ട്രേലിയ,7 മെഡൽ) 


36. ഗവേഷണ രംഗത്തെ മികവിന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) നൽകുന്ന നോർമൻ ബോർലോഗ് ദേശിയ പുരസ്കാരം നേടിയത് ആര്- ഡോ, കാജൽ ചക്രവർത്തി 


37. സംസ്ഥാനത്ത ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത്- സഹജീവനം 


38. കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ ഡിജിറ്റൽ പെയ്മെൻറ് സംവിധാനം ഏത്- e-RUPI 


39. In An Ideal World എന്ന നോവലിന്റെ രചയിതാവ് ആര്- Kunal Basu  


40. അർമേനിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട വ്യക്തി ആര്- Nikol Pashinyan 

No comments:

Post a Comment