Saturday 27 November 2021

Current Affairs- 27-11-2021

1. അടുത്തിടെ അന്തരിച്ച ഛത്രപതി ശിവജിയുടെ ആഖ്യാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ചരിത്ര പണ്ഡിതൻ- ബൽമന്ത് മോറേശ്വർ പുരന്ദരെ  

2. 'നൈറ്റ്സ് ഓഫ് പ്ലേഗ്' എന്ന നോവലിന്റെ രചയിതാവായ മുൻ സാഹിത്യ നോബേൽ ജേതാവ്- ഓർഹൻ പാമുക്


3. അരുണാചൽ പ്രദേശിന്റെ സംസ്ഥാന ചിത്രശലഭമായി തിരഞ്ഞെടുത്തത്- Kaiser-I- Hind


4. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാർ പാർക്ക് സ്ഥാപിതമായത്- ബാഡ് ല (രാജസ്ഥാൻ) 


5. ഇന്ത്യയുടെ അന്റാർട്ടിക് പര്യവേഷണത്തിന് (41-ാമത്) നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി- അനുപ് സോമൻ 


6. ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിന്റെ 2021 വർഷത്തെ ഫെലോഷിപ്പ് നേടിയ പ്രശസ്ത പൊളിറ്റിക്കൽ സയന്റിസ്റ്റ്- പ്രൊഫ. വലേറിയൻ റോഡ്രിഗസ്

  • 'ദി ഐഡിയ ഓഫ് ഡെമോക്രസി ഇൻ നെഹ്റു ആൻഡ് ലേഹ്യ' എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുക 

7. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിലെ മുഖ്യ അതിഥി- റാം നാഥ് കോവിന്ദ് (ഇന്ത്യൻ രാഷ്ട്രപതി) 


8. ബിർസാ മുണ്ടാ സ്മാരകം നിലവിൽ വന്ന സംസ്ഥാനം- ജാർഖണ്ഡ് (റാഞ്ചിയിൽ) 

  • ബിർസാ മുണ്ടയുടെ ജന്മദിനം ഈ വർഷം (2021) മുതൽ ആദിവാസി ക്ഷേമം മുൻനിർത്തിയുള്ള ' ജനജാതീയ ദിവസ്' ആയി ആഘോഷിക്കാൻ തീരുമാനിച്ചു

9. സുറിച്ച് കേന്ദ്രമായി പ്രവർത്തിക്കുന്ന മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം യു.എസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമെന്ന പദവി കൈവരിച്ചത്- ചൈന 


10. നവംബർ 24- ന് നാസ തുടക്കമിടുന്ന ഭൗമപ്രതിരോധ പദ്ധതിയുടെ ഭാഗമായി സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ പറന്നുയരുന്ന പേടകം- ഡാർട്ട് 

  • ലോകത്തെ ആദ്യ ഭൗമപ്രതിരോധ ദൗത്യമാണിത്
  • ഡൈ മോർഫോസ് എന്ന ഛിന്നഗ്രഹത്തെയാണ് നേരിടുന്നത് 

11. ഇന്ത്യയിലെ റസിഡന്റ് കോ- ഓഡിനേറ്ററായി 2021- ൽ ഐക്യരാഷ്ട്ര സംഘടന നിയമിച്ച വ്യക്തി- ഷോം ബി ഷാർപ്പ് 

  • സുസ്ഥിര വികസന വിദഗ്ധനും യു.എസ് നയതന്ത്രജ്ഞനുമാണ്  

12. കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് 2021 നവംബർ മുതൽ 2 ഡോസ് കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് റേഷൻ നിരോധിച്ച സംസ്ഥാനം- മധ്യപ്രദേശ് 


13. ഇന്ത്യയുടെ വ്യോമപ്രതിരോധശേഷിക്ക് കരുത്തേകുവാനായി കൊണ്ടുവന്ന 1 റഷ്യൻ നിർമിത മിസൈൽ സംവിധാനം എസ്-400 ട്രയംഫ്


14. 2021- ലെ ഡോ.ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ലഭിച്ച വാഴച്ചാൽ- അതിരപ്പിള്ളി വനസംരക്ഷണ സമരനായിക- പി വി.എൻ.ഗീത (ഗീത വാഴച്ചാൽ) 


15. കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹിക നീതിയും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടി- സമഭാവനയുടെ സത്കലാശാലകൾ 


16. 2021 നവംബറിൽ അന്തരിച്ച പ്രശസ്തനായ മാപ്പിളപ്പാട്ട് ഗായകൻ- എസ്.വി. പീർ മുഹമ്മദ് 


17. 26 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ വേദിയാകുന്നത്- നിശാഗന്ധി ഓഡിറ്റോറിയം (തിരുവനന്തപുരം)

  • 2022 ഫെബ്രുവരി 4 മുതൽ 11 വരെ 

18. 2021- ലെ ജെ.സി.ഡാനിയേൽ ഫൗഷൻ ഫിലിം അവാർഡ് ലഭിച്ച ചിത്രങ്ങൾ

  • എന്നിവർ (സംവിധാനം- സിദ്ധാർഥ് ശിവ) 
  • ദിശ (സംവിധാനം- പി.സി.ജോസഫ്) 
  • മികച്ച സംവിധായകൻ- സിദ്ധാർഥ് ശിവ 
  • മികച്ച നടൻ- ജയസൂര്യ (ചിത്രം- സണ്ണി)
  • മികച്ച നടി- നവ്യ നായർ(ചിത്രം- ഒരുത്തി) 

19. 2025- ൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ ചാമ്പ്യൻസ് ട്രോഫിക്ക് വേദിയാകുന്ന രാജ്യം- പാകിസ്ഥാൻ

  • 2026- ലെ ട്വന്റി-20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തും 

20. ഭൂമിയിൽ നിന്ന് 725 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന പുതിയ ഗ്രഹം കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ- പ്രൊഫ. അഭിജിത്ത് ചക്രവർത്തിയും ഗവേഷകരും

  • അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്ത്രജരാണ്
  • വ്യാഴത്തേക്കാൾ വലിയ ഗ്രഹമാണെന്ന് ISRO റിപ്പോർട്ട് 

21. നാലരപതിറ്റാ നീ  നിന്ന പ്രൊഫഷണൽ മാജിക് ഷോയിൽ നിന്ന് ഔദ്യോഗികമായി വിരമിച്ച പ്രശസ്ത മാന്ത്രികൻ- ഗോപിനാഥ് മുതുകാട്


22. മുസ്ലിം വ്യക്തി നിയമ അടിസ്ഥാനത്തിലുള്ള വിവാഹമോചനത്തിലെ പുതിയ മാർഗ നിർദ്ദേശങ്ങൾക്ക് ഉത്തരവ് ഇറക്കിയ കോടതി- കേരള ഹൈക്കോടതി 


23. മാലിന്യ നിർമ്മാർജ്ജനത്തിനായി ഹരിത കേരളമിഷനും ശുചിത്വമിഷനും ചേർന്ന് നടപ്പാക്കിയ മൊബൈൽ ആപ്പ്- സ്മാർട്ട് ഗാർബേജ് 


24. രാജ്യത്തെ ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി- 20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നില നിർത്തിയ താരം- ബാബർ അസം (പാകിസ്ഥാൻ) 


25. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുരുഷ കമ്മിറ്റി ചെയർമാനായി നിയമിതനായത്- സൗരവ് ഗാംഗുലി 


26. 2022 നവംബർ 18 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറായി കേന്ദ്രസർക്കാർനിയമിച്ച വ്യക്തി

എസ്.കെ മിത്ര


27. 2021 നവംബറിൽ കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Sheikh Sabah Al Khalid Al-Sabah


28. 2021 നവംബറിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ്

29. ട്രെയിനിംഗ് (SCERT), കേരളയുടെ ഡയറക്ടർ ആയി നിയമിതനായത്- ഡോ. ജയപ്രകാശ്


30. Resolved : Uniting Nations in a Divided World എ പുസ്തകത്തിന്റെ രചയിതാവ്- ബാൻ കി മൂൺ


31. 2021 നവംബറിൽ, നാഷണൽ ഫിഷറീസ് ഡെവലപ്മെന് ബോർഡ്ഏ ർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തീരദേശത്തെ പൊതു മേഖല സ്ഥാപനത്തിനുള്ള ദേശീയ അംഗീകാരം ലഭിച്ചത്- മത്സ്യഫെഡ് (കേരളം)


32. 2021 നവംബറിൽ ഇന്ത്യൻ നാവിക സേനയിലേക്ക് കമ്മീഷൻ ചെയ്ത, മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച P15B Stealth guided missile destroyer- INS വിശാഖപട്ടണം


33. 2021 നവംബറിൽ അന്തരിച്ച മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ്- Chun Doo-hwan


34. 2021 നവംബറിൽ സൈനിക - ഭരണകൂടവുമായുള്ള ധാരണയ്ക്കു ശേഷം സുഡാന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Abdalla Hamdok


35. ഇന്ത്യയിലെ ആദ്യത്തെ Food Security Museum നിലവിൽ വന്നത്- തഞ്ചാവൂർ (തമിഴ്നാട്)


36. രാജ്യത്തെ ആദ്യ പെന്റഗൺ (അഞ്ചു വശങ്ങളോടുകൂടിയ) ലൈറ്റ് ഹൗസ് കേരളത്തിൽ എവിടെയാണ് പ്രവർത്തനം തുടങ്ങിയത്- വലിയഴീക്കൽ (ആറാട്ടുപുഴ, ആലപ്പുഴ) 

  • 41.26 മീറ്റർ ആണ് ഉയരം. 24-28 നോട്ടിക്കൽ മൈൽ ദൂരം വരെ കടലിൽ പ്രകാശമെത്തും. 
  • സംസ്ഥാനത്തെ ഉയരം കൂടിയ രണ്ടാമത്തെ ലൈറ്റ് ഹൗസ്കൂടിയാണിത്. കൊച്ചി പുതുവയ്പ്പിനിലെ വൈപ്പിൻ ലൈറ്റ് ഹൗസാണ് (46 മീറ്റർ) ഒന്നാമത്. 

37. ഐക്യരാഷ്ട്രസഭയുടെ എത്രാമത്തെ കാലാവസ്ഥാ ഉച്ചകോടിയാണ് സ്കോട്ട്ലൻഡിലെ (യു.കെ) ഗ്ലാസ്ഗോയിൽ നടന്നത്- 26-ാമത് 

  • 2021 ഒക്ടോബർ 31 മുതൽ നവംബർ 12 വരെയാണ് COP 26 എന്ന പേരിൽ അറിയപ്പെടുന്ന ഉച്ചകോടി നടന്നത്. കോൺഫറൻസ് ഓഫ് പാർട്ടീസ് എന്നതിന്റെ  ചുരുക്കപ്പേരാണ് COP. 1994- ലെ യു.എൻ. കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങളാണ് COP എന്നറിയപ്പെടുന്നത്.
  • 2015- ൽ ഒപ്പുവെച്ച പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള നടപടികളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്തത്,
  • കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രിക്കുന്നതിന് ലോകത്തിന് ലഭിച്ച 'അവസാനത്തെ സാധ്യതയാണ് COP 26 കണക്കാക്കപ്പെടുന്നത്. 
  • അൻറാർട്ടിക്കയിലെ ഗെറ്റ്സിൽ അതിവേഗം ഉരുകിക്കൊണ്ടിരിക്കുന്ന ഹിമപാളിക്ക് ഗ്ലാസ്ഗോ എന്ന പേര് നൽകി. കാലാവസ്ഥാ സമ്മേളനത്തിൻറ പ്രാധാന്യം ബോധ്യപ്പെടുത്താൻ ബ്രിട്ടനാണ് ആ പേര് നൽകിയത്. 
  • ഗ്ലാസ്ഗോ ഉച്ചകോടിയിലെ ക്ലീൻ ടെക്നോളജി ഇന്നവേഷൻ വിഭാഗത്തിൽ പ്രസംഗിച്ച് ശ്രദ്ധ നേടിയ ഇന്ത്യൻ പെൺകുട്ടിയാണ് വിനിഷാ ഉമാശങ്കർ. പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന Earthshot പുരസ്കാരത്തിൻറ അന്തിമപട്ടികയിൽ ഇടം പിടിച്ച 14- കാരിയാണ് തമിഴ്നാട്ടിൽ നിന്നുള്ള വിനിഷ 

38. 2021 ഒക്ടോബർ 29- ന് അന്തരിച്ച ചലച്ചിത്രതാരം- പുനീത് രാജ്കുമാർ (46) 

  • കന്നഡ സിനിമയിലെ 'പവർ സ്റ്റാർ' എന്നറിയപ്പെടുന്ന പുനീതിന് 1985- ൽ 'ബെട്ട ദഹുവു' എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. മുൻകാല നടൻ ഡോ. രാജ്കുമാറിന്റെ പുത്രനാണ്. 

39. ഇന്ത്യൻ സമുദ്രാതിർത്തി സംരക്ഷിക്കാൻ നാവികസേനയ്ക്കായി റഷ്യയിൽ നിർമിച്ചുവരുന്ന രണ്ട് യുദ്ധക്കപ്പലുകളിൽ ആദ്യത്തത് ഒക്ടോബർ 29- ന് യന്തർ കപ്പൽ ശാലയിൽ നിന്ന് നീറ്റിലിറക്കി. കപ്പലിൻറ പേര്- തുശീൽ (Tushil)

  • സംസ്കൃത ഭാഷയിൽ സുരക്ഷാകവചം എന്നർഥത്തിലാണ് തുശീൽ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. 

40. ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണൽ (NCLAT) അധ്യക്ഷനായി നിയമിക്കപ്പെട്ട മുൻ സുപ്രീം കോടതി ജഡ്മി- അശോക് ഭൂഷൺ 

  • മണിപ്പുർ ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസായ ആർ. സുധാകറിനെ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (NCLT) അധ്യക്ഷനായും നിയമിച്ചു. 

No comments:

Post a Comment