Sunday 28 November 2021

Current Affairs- 28-11-2021

1. ഏഷ്യയിലെ ആദ്യത്തെ ഫ്ലോട്ടിങ് സിനിമാ തിയേറ്റർ പ്രവർത്തനമാരംഭിച്ചത് എവിടെയാണ്- ദാൽ തടാകം (ജമ്മു-കശ്മീർ) 

2. 2021 നവംബറിൽ ഗൂഗിളിന്റെ മാത്യക്കമ്പനിയായ Alphabet Inc ലണ്ടനിൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ് കമ്പനി - Isomorphic Laboratories


3. 2021 നവംബറിൽ ഏത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് പരാതികൾ കേൾക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഓംബുഡ്സ്മാരെ നിയമിച്ചത്- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി


4. 2021 നവംബറിൽ ബഹിരാകാശ വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി  Small Epsilon 5 Rocket ഉപയോഗിച്ച് 9 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം- ജപ്പാൻ


5. കേരളത്തിലെ വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക വികസനത്തിന് സംസ്ഥാന വനം വികസന ഏജൻസി നടപ്പാക്കുന്ന പദ്ധതി- കതിർ


6. ലഖിംപൂർ ഖേരി കേസിലെ അന്വേഷണ മേൽനോട്ടത്തിന് സുപ്രീംകോടതി നിയോഗിച്ച വ്യക്തി- ആർ.കെ.ജെയിൻ (പഞ്ചാബ്- ഹരിയാന ഹൈക്കോടതി റിട്ട. ജഡ്ജി) 


7. ഇന്ത്യൻ റെയിൽവെയുടെ ആദ്യത്തെ പോഡ് ഹോട്ടൽ ആരംഭിച്ചത്- മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ 


8. ഇന്ത്യൻ ഫിലിം ഹൗസ് ബംഗളുരുവിൽ നടത്തിയ ടെലിഫിലിം ഫെസ്റ്റിൽ മലയാളം വിഭാഗം മികച്ച സംവിധായക പുരസ്കാരം ലഭിച്ചത്- എൻ.എസ്.അശ്വിൻ . 

  • ദേശീയ തലത്തിൽ രാം സ്ഥാനമാണ് ലഭിച്ചത് 
  • 11 മിനിട്ട് ദൈർഘ്യമുള്ള 'മാമ്മോൺ ' എന്ന ടെലിഫിലിമിനാണ് അവാർഡ്  

9. കേന്ദ്രമന്ത്രി സ്മൃതി ഇറാനി സാഹിത്യലോകത്തേക്ക് ചുവടുവച്ചുകൊണ്ട് ആദ്യമായി എഴുതിയ നോവൽ- ലാൽ സലാം 

  • ചത്തീസ്ഗഢിൽ 2010- ൽ ജവാന്മാർ വീരമൃത്യ വരിച്ച സംഭവത്തെ ആസ്പദമാക്കിയാണ് നോവൽ 

10. ചലച്ചിത്രമേളയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021- ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ' അവാർഡ് ലഭിച്ച വ്യക്തികൾ- ഹേമമാലിനി (ലോക്സഭാംഗം), പ്രസൂൺ ജോഷി

  • സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്സൺ 

11. വാഗൺട്രാജഡി നടന്നിട്ട് 100 വർഷം പൂർത്തിയായത്- 2021 നവംബർ 19


12. സംസ്ഥാനത്ത് 'ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ' അവാർഡ് ലഭിച്ച സംരംഭങ്ങൾ-  ഇ-സഞ്ജീവിനി, കാരുണ്യ ബനവലന്റ് 


13. 2020- ലെ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ച വ്യക്തികൾ- കെ.എ.ഫ്രാൻസിസ് (ചിത്രകാരൻ), ജി.രഘു (ശില്പി)


14. കേരളത്തിലെ ഏറ്റവും മികച്ച സ്കൂളുകൾക്ക് നൽകുന്ന 'എസ്.സി.ഇ.ആർ.ടി മികവ് പുരസ്കാരം ലഭിച്ച സ്കൂൾ- കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 


15. വനിതകളുടെ ടെന്നീസ് ടൂർണമെന്റായ ഡബ്ലു.ടി.എ ഫൈനൽ കിരീട ജേതാവ്- ഗബ്രിയേൽ മുഗുരുസ (സ്പെയിൻ) 

  • ഡബ്യൂ.ടി.എ കിരീടം നേടുന്ന ആദ്യ സ്പെയിൻകാരിയാണ് മുഗുരുസ 

16. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ (ബി.ഡബ്ലൂ.എഫ്) ആജീവനാന്ത പുരസ്കാരം ലഭിച്ച ഇന്ത്യൻ ഇതിഹാസ താരം- പ്രകാശ് പദുകോൺ

  • ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് 

17. യു.എസിൽ അജ്ഞാതരുടെ വെടിയേറ്റ് മരണപ്പെട്ട റാപ് താരം- അഡോൾഫ് റോബർട്ട് തോൺറ്റൺ 


18. ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കപ്പലായ 'യാര ബിർക്ക്ലാൻഡ് ' ആദ്യ യാത്ര നടത്തിയത്- പോർസ്ഗണിലെ ഒരു പ്ലാന്റിൽ നിന്ന് ബ്രവിക് തുറമുഖം വരെ


19. അമേരിക്കൻ സഭയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോർഡിട്ട വ്യക്തി- കെവിൻ മക്മാർത്തി 


20. സുഡാനിൽ സൈനിക അട്ടിമറിയെ തുടർന്ന് ഭരണം നഷ്ടപ്പെടുകയും 2021 നവംബറിൽ തിരിച്ച് പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുകയും ചെയ്ത വ്യക്തി- അബ്ദുള്ള ഹംദോക്


21. ഭരണകാല നേട്ടങ്ങൾ ഉൾപ്പെടുത്തി സ്വന്തം ഫോട്ടോകൾ സമാഹരിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡിസംബറിൽ പുറത്തിറക്കുന്ന പുസ്തകം- ഔർ ജേണി ടുഗദർ 


22. ഐക്യരാഷ്ട്രസംഘടനയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ഇന്ത്യൻ സേവനകാലത്തെക്കുറിച്ച് എഴുതിയ ആത്മകഥ- റിസോൾവ്ഡ്: യുണെറ്റിംഗ് നേഷൻസ് ഇൻ എ ഡിവൈഡഡ് വേൾഡ് 


23. ബഹുരാഷ്ട്ര സോഫ്റ്റ്വെയർ ടെസ്റ്റിംഗ് കമ്പനിയായ 'ടെസ്റ്റ് ഹൗസിന്റെ' പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റ വ്യക്തി- അനി ഗോപിനാഥ്


24. കേന്ദ്ര സർക്കാർ വർഷം തോറും നടത്തുന്ന സ്വച്ഛ് സർവേഷൻ അവാർഡ് 2021- ൽ ഒന്നാമതെത്തിയ നഗരം- പി ഇൻഡോർ (മധ്യപ്രദേശ്) 

  • ഇൻഡോറിന് തുടർച്ചയായി 5-ാം തവണയാണ് ഒന്നാം സ്ഥാനം ലഭിക്കുന്നത് 
  • 2-ാം സ്ഥാനം ഗുജറാത്തിലെ സുറത്ത്, 3-ാം സ്ഥാനം- വിജയവാഡ 

25. അധികാര വടംവലിയെത്തുടർന്ന് 2021 നവംബറിൽ പുതിയ മന്ത്രിസഭ രൂപീകരിച്ച സംസ്ഥാനം- രാജസ്ഥാൻ 


26. മലയാള ഐക്യവേദിയുടെ 2021- ലെ ഭാഷാ പുരസ്കാരത്തിന് അർഹനായ വ്യക്തി- വി.ഹർഷകുമാർ 


27. ആദ്യമായി നട്ടെല്ല് നിവർത്തുന്ന 'കോളിയോസിസ്' ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജ്- തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് 


28. 'ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ' എന്ന ലക്ഷ്യവുമായി കോഴിക്കോട് ജില്ലയിൽ ആരംഭിച്ച പദ്ധതി- സ്മൃതി കേരം


29. ഇന്തോനേഷ്യ മാസ്റ്റേഴ്സ് ഫൈനലിൽ ലോക ചാമ്പ്യൻഷിപ്പ് നേടിയ ഒന്നാം നമ്പർ താരം- കൻഡോ മോമോട്ട 


30. രാജ്യന്തര ക്രിക്കറ്റ് കൗൺസിലിന്റെ സ്ഥിരം എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ വ്യക്തി- ജെഫ് അലാർഡിസ് (ആസ്ട്രേലിയ)


31. ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ എത്രാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി- ആദ്യത്ത

  • 20 വർഷത്തിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി വത്തിക്കാനിലെത്തി മാർപ്പാപ്പയെ സന്ദർശിച്ചത്. 2000- ത്തിൽ പ്രധാനമന്ത്രി എ.ബി. വാജ് പേയ് വത്തിക്കാനിലെത്തി അന്നത്തെ മാർപ്പാപ്പ ജോൺ പോൾ രണ്ടാമനെ സന്ദർശിച്ചിരുന്നു.
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ഇന്ത്യ സ്വീകരിച്ച നടപടി കൾ വിശദമാക്കുന്ന 'The Climate Climb: India's Strategy, actions and achievements' എന്ന പുസ്ത കവും നരേന്ദ്രമോദി മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു

32. വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ പുതിയ സ്ഥാനപതിമാരായി നിയമിക്കപ്പെട്ടവർ- പവൻ കുമാർ- റഷ്യ, സഞ്ജയ് സുധീർ- യു.എ.ഇ., ദിനേഷ് കെ. പട്നായിക്- സ്പെയിൻ 


33. ഡി.ആർ.ഡി.ഒ.യും ഇന്ത്യൻ വ്യോമസേനയും ചേർന്ന് നിർമിച്ച ആദ്യ ലോങ് റേഞ്ച് ബോംബിൻറ വിജയകരമായ പരീക്ഷണം നടന്നത് എവിടെയാണ്- ബാലസോർ (ഒഡിഷ)

  • ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ലോങ് റേഞ്ച് ബോംബാണിത്. 

34. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിന് എത്രവർഷത്ത കാലാവധിയാണ് കേന്ദ്ര സർക്കാർ നീട്ടിനൽകിയത്- മൂന്നുവർഷത്ത

  • 2018 ഡിസംബർ 12- നാണ് ആർ.ബി.ഐ.യുടെ 25-ാമത് ഗവർണറായി ശക്തികാന്ത് ദാസ് ചുമതലയേറ്റത്. 

35. ഏത് സത്യാഗ്രഹ സമരത്തിനാണ് 2021 നവംബർ ഒന്നിന് 90 വർഷം തികഞ്ഞത്- ഗുരുവായൂർ സത്യാഗ്രഹം

  • ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1931 നവംബർ ഒന്നിനാണ് കെ. കെളപ്പന്റെ  നേതൃത്വത്തിൽ സത്യാഗ്രഹം ആരംഭിച്ചത്. സത്യാഗ്രഹ സമിതിയുടെ അധ്യക്ഷൻ മന്നത്ത് പദ്മനാഭനും സെക്രട്ടറി കെ. കേളപ്പനുമായിരുന്നു. എ.കെ. ഗോപാലനായിരുന്നു വോളൻറിയർ ക്യാപ്റ്റൻ.

36. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി 2021- ലെ Word of the Year ആയി തിരഞ്ഞെടുത്തത്- Vax 


37. ഒക്ടോബർ 30- ന് അന്തരിച്ച ഛായാഗ്രാഹകൻ കൂടിയായിരുന്ന ചലച്ചിത്ര സംവിധായകൻ- ക്രോസ്ബെൽറ്റ് മണി (86) 

  • കെ. വേലായുധൻ നായർ എന്ന് യഥാർഥ പേര്. 40- ഓളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്ത സി നിമയുടെ (ക്രോസ്ബെൽറ്റ്) പേരിൽ അറിയപ്പെട്ട ഏക മലയാള ചലച്ചിത്ര സംവിധായകനാണ്.
  • വിക്ടർ ഹ്യൂഗോയുടെ ‘പാവ ങ്ങൾ' എന്ന ഫ്രഞ്ച് നോവലിനെ ആധാരമാക്കി മണി സംവിധാനം ചെയ്ത സിനിമയാണ് ‘നീതിപീഠം' (1977)

38. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന നേടിയ എത്രാമത്തെ മലയാളിയാണ് പി.ആർ. ശ്രീജേഷ്- മൂന്നാമത്തെ 

  • ഈ പുരസ്കാരം നേടുന്ന ആദ്യമലയാളി പുരുഷതാരംകൂടിയാണ് ഇന്ത്യൻ ഹോക്കി ടീം മുൻ നായകനും ഗോൾ കീപ്പറുമായ ശ്രീജേഷ്.
  • രാജീവ് ഗാന്ധി ഖേൽരത്ന എന്ന് (1992-2020) അറിയപ്പെട്ടിരുന്ന ഈ പുരസ്ക്കാരം അത്‌ലറ്റുകളായ കെ.എം. ബീനാമോൾ (2002) അഞ്ജു ബോബി ജോർജ് (2003) എന്നിവർ നേടിയിരുന്നു.
  • മലയാളി ബോക്സിങ് താരം കെ.സി. ലേഖയ്ക്ക് ആജീവനാന്ത കായിക മികവിനുള്ള ധ്യാൻചന്ദ് പുരസ്കാരവും ലഭിച്ചു.
  • അത്ലറ്റിക്സ് പരിശീലകരായ പി. രാധാകൃഷ്ണൻ നായർക്കും ടി.പി. ഔസേഫിനും ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു. 

39. ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ടിൽ (WTM) കേരളത്തിൻറ ഏത് വിനോദസഞ്ചാര പദ്ധതിക്കാണ് പുരസ്കാരം ലഭിച്ചത്- അയ്മനം ഉത്തരവാദിത്വ ടൂറിസം പദ്ധതി 


40. 2021- ലെ സംസ്ഥാന സ്കൂൾ തല പ്രവേശനോത്സവം നടന്നത് എവിടെയാണ്- കോട്ടൺഹിൽ യു.പി. സ്കൂൾ, തി രുവനന്തപുരം 

No comments:

Post a Comment