Sunday 14 November 2021

Current Affairs- 14-11-2021

1. 2021 ഒക്ടോബറിൽ ബംഗളുരു ബസവനഗുഡിയിൽ നടന്ന 74-ാമത് സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 3 സ്വർണം നേടിയ മലയാളി- സജൻ പ്രകാശ് 


2. 2021- ൽ നടന്ന 23-ാമത് സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ജില്ല- തൃശ്ശൂർ 


3. കുട്ടികളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും പരിപോഷിപ്പിക്കുവാനും പുതിയ ഓൺലൈൻ സംസ്കാരം വളർത്തിയെടുക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കുന്ന പദ്ധതി- സൈബർ സേഫ് 


4. 2021- ലെ കേസരി നായനാർ പുരസ്കാരത്തിന് അർഹനായ വ്യക്തി- ഇ.പി.രാജഗോപാലൻ (സാഹിത്യ നിരൂപകനും നാടകകൃത്തും) 


5. സമുദ്രാതിർത്തി കാക്കുന്നതിനായി റഷ്യയിലെ കലിനിൻഗ്രാഡ് യന്തർ കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ഇന്ത്യയുടെ തൽവാർ ഗ്ലാസ് യുദ്ധക്കപ്പലിന്റെ പേര്- തുശീൽ (സുരക്ഷാ കവചം എന്നർത്ഥം) 


6. ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണൽ (എൻ.സി.എൻ.എ.ടി) അധ്യക്ഷനായി നിയമിതനായ വ്യക്തി- ജസ്റ്റിസ് അശോക് ഭൂഷൺ


7. 2021 ഒക്ടോബറിൽ അന്തരിച്ച കന്നഡ സിനിമാ ലോകത്തെ ഇതിഹാസ താരം- പുനീത് രാജ്കുമാർ (അപ്പു) 

  • കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകനായിരുന്നു. 


8. 16 -ാമത് ജി 20 ഉച്ചകോടിക്ക് വേദിയാകുന്നത്- റോം (ഇറ്റലിയുടെ തലസ്ഥാനം) *എ.ബി.വാജ്പേയ്ക്ക് ശേഷം റോം സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി 


9. 2021 ഒക്ടോബറിൽ ബ്രുണെയിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വ്യക്തി- അലോക് അമിതാഭ് ദിമിത്രി 


10. ആഗോളതാപനം കുറയ്ക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുവാൻ ലോകനേതാക്കൾ യു.എൻ ജനറൽ അസംബ്ലി ഹാളിൽ ഒത്തുകൂടിയപ്പോൾ സംസാരിക്കുവാനെത്തിയ വിശിഷ്ട അതിഥി- ഫ്രാങ്കി എന്ന ദിനോസർ 


11. 2021- ൽ 3 വർഷത്തേയ്ക്ക് കുടി പുനർനിയമനം ലഭിച്ച റിസർവ്വ് ബാങ്ക് ഗവർണർ- ശക്തികാന്ത ദാസ് (2021 ഡിസംബർ മുതൽ 2024 ഡിസംബർ വരെ) 


12. 2018 ഡിസംബർ 11- നാണ് ഇദ്ദേഹം റിസർവ് ബാങ്കിന്റെ 25-ാം ഗവർണറായി സ്ഥാനമേറ്റത്)


13. 2021 ഒക്ടോബറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി- വി.സതീഷ് കുമാർ


14. ഗോവയിൽ നടക്കുന്ന 52-ാമത് അന്താരാഷ് ചലച്ചിത്ര മേള ഇന്ത്യ 2021- ൽ സത്യജിത്ത് റേ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹരായവർ- Martin Scorsese (American Director), Istvan Szabo (Hungarian Director)


15. 2021 ഒക്ടോബറിൽ ഉസ്ബെക്കിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Shavkat Mirziyoyev (Uzbekistan Liberal Democratic Party)


16. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക KSFE- യുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി- പ്രവാസി ഭദ്രത മൈക്രോ പദ്ധതി.


17. കാർഷികോൽപ്പന്നങ്ങളുടെ വിപണനം സുഗമമാക്കുന്നതിനും പ്രാത്സാഹിപ്പിക്കുന്നതിനുമായി 2021 ഒക്ടോബറിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ആരംഭിച്ച പദ്ധതി- KRISHI UDAN 2.0


18. ലോകത്തിൽ ഏറ്റവും വലിയ Hydrogen Fuel Cell Power Plant നിർമ്മിക്കുന്ന രാജ്യം- South Korea


19. 2021 ഒക്ടോബറിൽ Open Defecation Free- യും എല്ലാ വീടുകളിലും വൈദ്യുതിയും എത്തിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഗോവ


20. ഹർ ഘർ ജൽ മിഷന്റെ കീഴിൽ എല്ലാ വീടുകളിലും പൈപ്പ് വെള്ളം (Tap water) എത്തിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഗോവ


21. 2021 ഒക്ടോബറിൽ സ്വന്തമായി Wildlife Action Plan (2021-30) പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ് ട്ര 


22. 'Actually... | Met Them:A Memoir' എന്ന പുസ്തകത്തിന്റെ രചയിതാവ്- Gulzar


23. 2021 ഒക്ടോബറിൽ അന്തരിച്ചു. കേരളത്തിലെ പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധനും തിരുവനന്തപുരം ആർ.സി.സി- യുടെ സ്ഥാപക ഡയറക്ടറും ആയ വ്യക്തി- ഡോ. എം. കൃഷ്ണൻ നായർ (2001- ൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്) 


24. National Bank for Financing Infrastructure and Development (NaBFID)- ന്റെ പുതിയ ചെയർപേഴ്സൺ- K.V Kamath


25. 2021 ഒക്ടോബറിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഡി-ലിറ്റ് ബഹുമതിക്ക് അർഹരായവർ- ഡോ. എൻ. പി ഉണ്ണി, ടി.എം കൃഷ്ണ, ശോഭന


26. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന 2021- ലെ ശിപാർശ പട്ടികയിൽ ഇടം നേടിയ മലയാളി ഹോക്കി താരം- പി. ആർ. ശ്രീജേഷ്


27. 2021- ലെ ദ്രോണാചാര്യ അവാർഡിനുള്ള ശിപാർശ പട്ടികയിൽ ഇടം നേടിയ മലയാളികൾ- T.P Ouseph, Radhakrishnan Nair


28. ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന ഡോക്യുമെന്ററി- Maradona: Blessed Dream


29. 2021 ഒക്ടോബറിൽ ചൈന വിജയകരമായി വിക്ഷേപിച്ച Optical remote sensing satellite- Jilin- 1 Gaofen 02F (വിക്ഷേപണ വാഹനം- Kuaizhou- 1A Carrier Rocket)


30. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഗ്രീൻ എനർജിയുടെ 3-ാമത് ഇന്ത്യ ഗ്രീൻ എനർജി അവാർഡ് 2020- ൽ പുരസ്കാരം നേടിയ കമ്പനി- TVS Motor (Outstanding Renewable Energy User son orolod)

31. കേന്ദ്രസർക്കാർ നൽകിവരുന്ന പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാനസർക്കാർ നൽകാൻ തീരുമാനിച്ചിട്ടുള്ള ബഹുമതികളുടെ പേര്- കേരള ജ്യാതി, കേരളപ്രഭ, കേരളശ്രീ

  • കേരള ജ്യോതി ഒന്ന്, കേരളപ്രഭ രണ്ട്, കേരള ശ്രീ അഞ്ച് എന്ന ക്രമത്തിൽ വർഷംതോറും കേരളപ്പിറവി ദിനമായ നവംബർ 1- ന് പുരസ്ലാരങ്ങൾ നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്.

32. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ചീഫ് ഇക്കണോമി സ്റ്റ് പദവി രാജിവെച്ച മലയാളി വനിത- ഗീത ഗോപിനാഥ് 

  • IMF- ന്റെ ഗവേഷണ വിഭാഗം മേധാവികൂടിയായിരുന്ന ഗീത ഈ സ്ഥാനങ്ങളിൽ എത്തിയ ആദ്യ വനിത കൂടിയാണ്

33. സൗരയുഥപ്പിറവിയുടെ രഹസ്യങ്ങൾ തേടി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ 'നാസ' വിക്ഷേപിച്ച പേടകം- ലുസി (Lucy)

  • വ്യാഴത്തിൻറ ഭ്രമണ പഥത്തിൽ സ്ഥിതിചെയ്യുന്ന ട്രോജൻ ഛിന്നഗ്രഹങ്ങളിലാകും ലൂസി പഠനം നടത്തുക. പര്യവേക്ഷണം 12 വർഷക്കാലം നീണ്ടുനിൽക്കും. 

34. ഒക്ടോബർ 18- ന് അന്തരിച്ച കോളിൻപവൽ (84) ഏതെല്ലാം പദവികൾ വഹിച്ച വ്യക്തിയാണ്- യു.എസ്. വിദേശകാര്യ സെക്രട്ടറി (സ്റ്റേറ്റ് സെക്രട്ടറി), ജോയിൻറ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ (ഈ പദവി വഹിച്ച ആദ്യത്തെ കറുത്തവർഗക്കാരൻ കൂടിയാണ് ഇദ്ദേഹം) 


35. സാഫ് (South Asian Football Federation) കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ രാജ്യം- ഇന്ത്യ 

  • മാലദ്വീപിലെ മാലയിൽ നടന്ന മത്സരത്തിൽ നേപ്പാളിനെയാണ് തോൽപ്പിച്ചത്. ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
  • ഈ മത്സരത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ വേട്ടയിൽ അർജൻറീനൻ താരം ലയണൽ മെസിക്കൊപ്പമെത്തി. ഇരുവർ ക്കും 80 ഗോൾവീതം 

No comments:

Post a Comment