Sunday 21 November 2021

Current Affairs- 22-11-2021

1. 2021 നവംബറിൽ, ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ Prima Duta Award- ന് അർഹനായ പ്രമുഖ മലയാളി വ്യവസായി- എം.എ യൂസഫലി (ഇന്തോനേഷ്യയുടെ സാമ്പത്തിക-വാണിജ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച്)


2. കോവിഡ് ചികിത്സയ്ക്കുള്ള ആന്റിവൈറൽ (Covid Pill) ഗുളികയ്ക്ക് അംഗീകാരം നല്കിയ ലോകത്തിലെ ആദ്യ രാജ്യം- ബ്രിട്ടൺ (Molnupiravir)


3. ഇന്ത്യയിലെ ആദ്യ Open- air, Roof top drive in theatre നിലവിൽ വന്ന നഗരം- മുംബൈ 


4. ലോകത്തിലെ ഏറ്റവും വലിയ ഉരുളക്കിഴങ്ങ് വിളഞ്ഞ് ഗിന്നസ് റെക്കോർഡ് നേടിയ രാജ്യം- ന്യൂസിലാന്റ് (7.9 kg)


5. 'The Saga with Two Horns : Unusual Tales from Mythology' എന്ന പുസ്തകത്തിന്റെ രചയിതാവ്- Sudha Murty


6. 2021 നവംബറിൽ അന്തരിച്ച ദ്രോണാചാര്യ അവാർഡ് ജേതാവും ക്രിക്കറ്റ് പരിശീലകനുമായിരുന്ന വ്യക്തി- താരക് സിൻഹ


7. 2021 നവംബറിൽ United Nations (UN) World Food Programme (WFP)- ന്റെ ഗുഡ്വിൽ അംബാസഡർ ആയി നിയമിതനായത്- Daniel Bruhl (Spanish- German Actor)


8. 2021 നവംബറിൽ ടാൻസാനിയയിലെ കിളിമൻജാരോ കീഴടക്കിയ മലയാളി വനിത- മിലാഷാ ജോസഫ്


9. 2021 നവംബറിൽ മേഘാലയയിൽ നിലവിൽ വന്ന പുതിയ ജില്ല- Eastern West Khasi Hills (12-ാമത്തെ ജില്ല)


10. ഇന്ത്യയിലെ ആദ്യ Centre for Excellence in Research on Drone/UAV Technology and Artificial Intelligence നിലവിൽ വന്നത്- ഐ.ഐ.ടി ഗുവഹത്തി


11. ഇന്ത്യയിലെ പ്രഥമ National Yogasana Sports Championship- ഭുവനേശ്വർ (ഒഡീഷ)


12. ഡൽഹി സർക്കാർ നിർമ്മാണ തൊഴിലാളികൾക്കായി 2021 നവംബറിൽ ആരംഭിച്ച പദ്ധതി- ശമിക് മിത്ര


13. Tissue Culture - Based Seed Potato Rules അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ്


14. 2021 നവംബറിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ആരംഭിച്ച പുതിയ ഇ- ഗവേണൻസ് പോർട്ടൽ- e-GCA

  • ഉദ്ഘാടനം- കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

15. 2022 മെയ് 15- ന് കേരളത്തിൽ നിന്നും വിശുദ്ധ പദവിയിലേക്ക് എത്തുന്ന രക്തസാക്ഷി-ദേവസഹായം പിള


16. കേരളത്തിലെ പ്രാദേശിക സാമ്പത്തിക വികസനത്തിന് പഞ്ചായത്ത്തല പരിശീലനം നൽകുന്നതിന് നബാർഡുമായി 2021 നവംബറിൽ പങ്കാളിത്തത്തിൽ ഏർപ്പെട്ട സ്മാൾ ഫിനാൻസ് ബാങ്ക്- ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്


17. 2021- ലെ ബുക്കർ പ്രസിന് അർഹനായത്- Damon Galgut (നോവൽ- The Promise)


18. 2021 നവംബറിൽ കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 33-ാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹയായത്- അപർണ്ണ ബാലൻ (ബാഡ്മിന്റൺ) 


19. SEBI- യുടെ നിലവിലുള്ള ഐ.ടി. സംവിധാനങ്ങൾ നവീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുള്ള 7 അംഗ ഐ. ടി. പ്രൊജക്ട്സ് ഉപദേശകസമിതിയുടെ തലവൻ- Abhay Karandikar


20. 2021 നവംബറിൽ അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിൻ- കോവാക്സിൻ


21. ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി(OED)- യുടെ 'Word of the Year 2021' ആയി തിരഞ്ഞെടുത്തത്- Vax


22. 2021 നവംബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ- INS വിശാഖപട്ടണം


23. 2021 നവംബറിൽ അന്താരാഷ് ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കുടുതൽ വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോഡിനർഹനായത്- ഒയിൻ മോർഗൻ (ഇംഗ്ലണ്ട്)

  • M.S. ധോണിയേയും, മുൻ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാനേയും മറികടന്നു

24. അന്താരാഷ്ട്ര ബോക്സിങ് അസ്സോസിയേഷന്റെ ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പ് 2021- ൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം- ആകാശ് കുമാർ (54 കിലോഗ്രാം വിഭാഗത്തിൽ)


25. 2021 നവംബറിൽ അന്തരിച്ച പശ്ചിമബംഗാൾ പഞ്ചായത്ത് ഗ്രാമവികസന മന്തി- സുബ് മുഖർജി 


26. ഇന്ത്യൻ നാവികസേനയ്ക്ക് മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നൽകിക്കൊണ്ട് 'ഡിഫൻസ് സർവീസ് സാലറി പാക്കേജിനായുള്ള' ധാരണാപത്രം ഒപ്പുവച്ച സ്വകാര്യമേഖല ബാങ്ക്- ആക്സിസ് ബാങ്ക് 


27. സംസ്ഥാനത്ത് സിയാൽ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) നിർമ്മാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതി- കോഴിക്കോട് അരിപ്പാറ ഇരുവഴിഞ്ഞിപ്പുഴ ജലവൈദ്യുത നിലയം

  • ഉദ്ഘാടനം- മുഖ്യമന്ത്രി പിണറായി വിജയൻ (2021 നവംബർ 6) 

28. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 33-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം നേടിയത്- അപർണ ബാലൻ (അന്താരാഷ്ട്ര ബാഡ്മിന്റൺ താരം)


29. 2021- ലെ ബുക്കർ പ്രൈസ് ലഭിച്ച എഴുത്തുകാരൻ- ഡാമൺ ഗാൾഗറ്റ് (ദക്ഷിണാഫ്രിക്ക)

  • 'ദി പ്രോമിസ്' എന്ന നോവലിനാണ് സമ്മാനം ലഭിച്ചത് 

30. കോവിഡ് വാക്സിൻ എടുക്കാത്തതിനെത്തുടർന്ന് 800 ജീവനക്കാരെ പിരിച്ചുവിട്ട കാനഡയിലെ വിമാനക്കമ്പനി- എയർ കാനഡ (കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ്) 


31. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും 2021 നവംബറിൽ വിരമിക്കുന്ന വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ താരം- ഡ്വെയിൻ ബ്രാവോ 


32. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്സ് റൈറ്റ്സ്  ഫൗണ്ടേഷന്റെ 2021- ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രസ് അവാർഡിന്റെ അവസാന പട്ടികയിലേക്ക് തെരഞ്ഞെടുത്ത മലയാളി ബാലൻ- മുഹമ്മദ് ആസിം (15 വയസ്- കോഴിക്കോട്) 


33. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കോസ്റ്റിക് ആൻഡ് വൈബ്രേഷന്റെ (ഐ.ഐ.എ.വി) ഫെലോഷിപ്പ് ലഭിച്ച മലയാളി- ആർ.കെ.സുജിത്ത് (തിരുവനന്തപുരം)


34. ഐ.ഐ.എ.വി ഫെലോഷിപ്പ് ലഭിച്ച ആദ്യ ഇന്ത്യക്കാരനുമാണ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 2021- ൽ അദ്ദേഹത്തിന്റെ വചനം ആലേഖനം ചെയ്ത് നാണയം പുറത്തിറക്കിയ രാജ്യം- ബ്രിട്ടൻ

  • 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന വചനമാണ് ആലേഖനം ചെയ്തത്. നാണയത്തിന്റെ മറു വശത്ത് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയാണ്

35. പബ്ലിക് അഫേഴ്സ് സെന്ററിന്റെ 6 -ാമത് പബ്ലിക് അഫേഴ്സ് ഇൻഡക്സ്- 2021 (PAI 2021) റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ റാങ്കിംഗിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം

  • വലിയ സംസ്ഥാനങ്ങളിൽ- ചെറിയ സംസ്ഥാനങ്ങളിൽ ഒന്നാമത്- സിക്കിം
  • കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമത്- പുതുച്ചേരി

36. 2021 നവംബറിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന വ്യക്തി- പ്രൊഫ. പാലാക്കീഴ് നാരായണൻ 

  • കേരള സാഹിത്യ അക്കാദമിയുടെ 2019- ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 
  • വി.ടി ഒരു ഇതിഹാസം, കാൾ മാർക്സ്, മുത്തശ്ശിക്ക് അരനൂറ്റാണ്ട്, ആനന്ദമഠം, മഹാഭാരതകഥകൾ തുടങ്ങിയവ പ്രധാന കൃതികളാണ്

37. കൊച്ചി ഇൻറർ നാഷണൽ എയർപോർട്ട് ലിമിറ്റഡിൻറ (CIAL) നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ജലവൈദ്യുത പദ്ധതി എവിടെയാണ്- അരിപ്പാറയിലെ ഇരുവഞ്ഞിപ്പുഴയിൽ (കോഴിക്കോട്)

  • പദ്ധതിയുടെ സ്ഥാപിതശേഷി 4.5 മെഗാവാട്ട് ആണ്

38. 'India Versus China: Why they are not friends' എന്ന പുസ്തകത്തിൻറ രചയിതാവ്- കാന്തി ബാജ്പേയ് 


39. വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ ഏത് ചിത്രമാണ് അടുത്തിടെ നടന്ന ലേലത്തിൽ 303 കോടി രൂപയ്ക്ക് (4.05 കോടി യു.എസ്. ഡോളർ) വിറ്റുപോയത്- വുമൺ ഇൻ ഓറഞ്ച് ബറെറ്റ്' (1938) 

  • യു.എസിലെ ലാസ് വേഗസിൽ സംഘടിപ്പിച്ച ലേലത്തിൽ പിക്കാസോയുടെ 11 കലാസൃഷ്ടികളാണ് 824 കോടി രൂപയ്ക്ക് വിൽപ്പന ചെയ്യപ്പെട്ടത്

40. നഗര-ഗതാഗത രംഗത്തെ മികവിന് കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ്  ഏർപ്പെടുത്തിയ ഏത് പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്- സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയ്നബിൾ ട്രാൻസ്പോർട്ട് സിസ്റ്റം

  • കൊച്ചി മെട്രോ, വാട്ടർ മെട്രോ, ഇ-മൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിൻറ പേരിലാണ് പുരസ്കാരം ലഭിച്ചത്

No comments:

Post a Comment