Sunday 7 November 2021

Current Affairs- 03-11-2021

1. ഹിരോഷിമയിലുണ്ടായ അണുബോംബാക്രമണത്തെ അതിജീവിച്ച് 2021 ഒക്ടോബറിൽ അന്തരിച്ച വ്യക്തി- സുനാവോ സുബോയി (96) 


2. 2021 ഒക്ടോബറിൽ അന്തരിച്ച തിരുവനന്തപുരം ആർ.സി.സി.സ്ഥാപക ഡയറക്ടറും പ്രശസ്ത അർബുദ രോഗ വിദഗ്ദനുമായിരുന്ന വ്യക്തി- ഡോ.എം.കൃഷ്ണൻ നായർ 


3. മിൽമയുടെ ഉല്പന്നങ്ങൾ ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കുന്നതിനായി 2021 ഒക്ടോബറിൽ ആരംഭിക്കുന്ന പദ്ധതി- മിൽമ കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക് (തിരുവനന്തപുരം) 


4. ഒക്ടോബർ 16 മുതൽ 26 വരെ ഗ്രീസിൽ നടന്ന ലോക അമച്വർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ മലയാളി വനിത- നിമ്മി ജോർജ്


5. ലോകപക്ഷാഘാത ദിനത്തിന്റെ ഭാഗമായി 2021 വേൾഡ് സ്ട്രോക്ക് ഓർഗന സേഷന്റെ ഡയമണ്ട് അവാർഡ് ലഭിച്ച മെഡിക്കൽകോളേജ്- തിരുവനന്തപുരം മെഡിക്കൽ കോളേജ് 


6. മുല്ലപ്പെരിയാർ പാട്ടക്കരാറിന് 135 വർഷം പൂർത്തിയാകുന്നത്- 2021 ഒക്ടോബർ 29

  • തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ 1886 ഒക്ടോബർ 29- നാണ് ബ്രിട്ടീഷ് സർക്കാറുമായി പാട്ടക്കരാർ ഒപ്പുവച്ചത് 

7. 2021 ഒക്ടോബറിൽ ഭൂകോളർ വെരിഫിക്കേഷൻ ലഭിച്ച ഇന്ത്യൻ റെയിൽവേ സേവനങ്ങൾക്കുള്ള ഹെൽപ്ലൈൻ നമ്പർ- 139 


8. ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ വെർച്വൽ ആയി പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 'ആസിയാൻ–ഇന്ത്യ സൗഹൃദ വർഷമായി പ്രഖ്യാപിച്ചത്- 2022

  • ആസിയാൻ രാജ്യങ്ങളും ഇന്ത്യയുമായുള്ള 30 വർഷത്തെ സഹകരണം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം 

9. ഫെയിസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്ന കമ്പനിയുടെ പുതിയ പേര്- മെറ്റ 


10. കേരള സർവ്വകലാശാല വിദ്യാർത്ഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ മുതലുള്ള എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ ആക്കുന്നതിനായി 2021 ഒക്ടോബറിൽ ആരംഭിച്ച സംവിധാനം- സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്മെന്റ


11. സ്ത്രീ സുരക്ഷക്കായി കേരള വനിത ശിശുക്ഷേമ വകുപ്പ് ആരംഭിച്ച കർമ്മ പരിപടി ഏത്- കനൽ


12. അടുത്തിടെ ഗതാഗത യോഗ്യമായ കേരളത്തിലെ ആദ്യ തുരങ്കപാത ഏത്- കുതിരാൻ തുരങ്കം 


13. മികച്ച കടുവാ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ കടുവാസങ്കേതം ഏത്- പറമ്പിക്കുളം 


14. ആസാമിന്റെ 34 -മത് ജില്ലയായി നിലവിൽ വന്നത് ഏത്- ബജാലി  


15. ഇന്റർനാഷണൽ ക്രിക്കറ്റിൽ 10000 റൺസ് നേടിയ ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആര്- മിതാലി രാജ്


16. 2021- ൽ ആരംഭിച്ച ആദ്യ Chenab White Water Rafting Festival വേദിയായത് എവിടെ- ദോഡാ ജില്ല (ജമ്മു കാശ്മീർ)


17. BBC- യുടെ ഇന്ത്യൻ സ്പോർട്സ് വുമൻ 2021 ആയി തിരഞ്ഞെടുത്തത് ആരെ- കോണെരു ഹംപി (ചെസ്സ് താരം) 


18. ഇന്ത്യയിൽ ആദ്യമായി മത്സ്യത്തിന് ശസ്ത്രക്രിയ നടത്തിയ മൃഗശാല ഏത്- തിരുവനന്തപുരം മൃഗശാല 


19. മതികെട്ടാൻചോല ദേശീയോദ്യാനത്തിലെ ഔദ്യോഗിക ചിഹ്നമായി പ്രഖ്യാപിച്ചത് ഏത്- ചോളക്കറുമ്പി തവള 


20. The Lost Soul എന്നത് ആരുടെ പുസ്തകമാണ്- Olga Tokarczuk


21. 2021- ലെ Genesis Prize ജേതാവ് ആര്- സ്റ്റീഫൻ സ്പിൽബർഗ് 


22. ലോകത്തിലെ ആദ്യത്തെ Energy Island സ്ഥാപിച്ചത് ഏത് രാജ്യത്താണ്- ഡെന്മാർക്ക്


23. കേരളത്തിലെ വനിതകളെ കാർഷിക രംഗത്തേക്ക് കൊണ്ടുവന്ന് കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുക എന്ന് ലക്ഷ്യത്തോടെ കേരള കൃഷി വകുപ്പും വനിതാ സ്വസ്ഥി ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ഏത്- വിത്തു മുതൽ വിളവു വരെ 


24. ചൈനയിലെ വെള്ളപ്പൊക്കത്തിന് കാരണമായ കൊടുങ്കാറ്റ് ഏത്- യൻഹുമ  


25. രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർക്കർ സർവീസിൽ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്- കർണാടക 


26. All-Time Favourites for Children എന്ന കൃതിയുടെ രചയിതാവ് ആര്- Ruskin Bond

ഇന്ത്യൻ റെയിൽവേയുടെ മാപ്പിൽ പുതിയതായി ഉൾപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ഏത്- മണിപൂർ 


27. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020- ലെ യുവ സാഹിത്യ പുരസ്കാരം നേടിയ മലയാളി സാഹിത്യകാരൻ ആര്- അബിൻ ജോസഫ്


28. സംസ്ഥാന സർക്കാർ ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏത്- റേഡിയോ കേരള


29. അടുത്തിടെ യുനെസ്കോയുടെ പൈത്യക പട്ടികയിൽ ഉൾപ്പെട്ട ഹാരപ്പൻ സംസ്കാര കേന്ദ്രം ഏത്- ധോലവീര 


30. നേപ്പാളിൽ അഞ്ചാംതവണയും പ്രധാനമന്ത്രിയായി ചുമതലയറ്റത് ആര്- ഷേർ ബഹദൂർ ട്യൂബ 


31. Stranger in the Mirror എന്നത് ആരുടെ ആത്മകഥയാണ്- Rakeysh Omprakash (സംവിധായകൻ) 


32. ഇന്ത്യൻ എയർഫോഴ്സിന്റെ വൈസ് ചീഫ് ആയി നിയമിതനായ വ്യക്തി ആര്- എയർ മാർഷൽ വിവേക് റാം ചൗധരി


33. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി പടക്കപ്പൽ ഏത്- ഐ.എൻ.എസ് വിക്രാന്ത് 


34. കേന്ദ്ര സർക്കാരിന്റെ ധീരതയ്ക്കുള്ള ഭരത് അവാർഡ് നേടിയ ആദ്യ മലയാളി ബാലൻ ആര്- ആദിത്യ.കെ (കോഴിക്കോട്) 


35. ശുദ്ധവായു ശ്വസിക്കാനായി ഓക്സിജൻ പാർലർ ആരംഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ ഏത്- നാസിക് റെയിൽവേ സ്റ്റേഷൻ


36. ഹിമാചൽപ്രദേശിലെ റോഹ്തങ് ചുരത്തിന് നൽകിയ പുതിയ പേര് എന്ത്- അടൽ ടണൽ (ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കം) 


37. ISRO- യുടെ ആദ്യ സൗരമിഷനു നൽകിയിരിക്കുന്ന പേര് എന്ത്- Aditya L-1


38. ആരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഗുൽമക്കായ് എന്ന പേരിൽ സിനിമ പുറത്തിറങ്ങുന്നത്- മലാല യൂസഫ്സായ് 


39. Supreme Court Metro Station എന്ന പേരിൽ പുനർനാമകരണം ചെയ്ത ഡൽഹിയിലെ മെട്രോ സ്റ്റേഷൻ ഏത്- പ്രഗതി മൈതാൻ 


40. മഹിളാലയം ചേച്ചി എന്നറിയപ്പെട്ട അന്തരിച്ച പ്രസിദ്ധ റേഡിയോ അവതാരിക ആര്- എസ്. സരസ്വതിയമ്മ 

No comments:

Post a Comment