1. 2022 ജൂണിൽ പ്രഖ്യാപിച്ച പ്രഥമ 'കെമ്പഗൗഡ ഇന്റർനാഷണൽ' അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവർ-
- എസ്. എം കൃഷ്ണ (മുൻ കർണാടക മുഖ്യമന്ത്രി)
- എൻ.ആർ. നാരായണമൂർത്തി (Infosys സ്ഥാപകൻ)
- പ്രകാശ് പദുകോൺ (മുൻ ബാഡ്മിന്റൺ താരം)
2. 2022 ജൂണിൽ ഉദ്ഘാടനം ചെയ്ത ബംഗ്ലാദേശിലെ ഏറ്റവും നീളം കൂടിയ വിവിധോദ്ദേശ്യ പാലം- പദ്മ പാലം
3. 2022 ജൂണിൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL)- നോർവേയ്ക്ക് വേണ്ടി നിർമ്മിച്ച രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ബാർജുകൾ- മാരിസ്, തെരേസ
4. 2022 ജൂണിൽ 50 വർഷം തികഞ്ഞ കേരളത്തിലെ ലൈറ്റ് ഹൗസ്- വിഴിഞ്ഞം ലൈറ്റ് ഹൗസ്
5. പ്രഥമ കേരള സംസ്ഥാന റവന്യൂ കലോത്സവത്തിൽ ജേതാക്കളായ ജില്ല- തൃശ്ശൂർ
6. അന്തരിച്ച മലയാള സിനിമ നടിയും സഹ സംവിധായികയുമായിരുന്ന വ്യക്തി- അംബികാ റാവു
7. അന്തരിച്ച അഖില ഭാരത അയ്യപ്പ സേവാസംഘം അഖിലേന്ത്യ സെക്രട്ടറി- രാജീവ് കോന്നി
8. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി നിയമിതനായത്- നിതിൻ ഗുപ്ത
9. വിരമിക്കാൻ പോകുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താരം- ഒയിൻ മോർഗൻ
- 2019- ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ ആയിരുന്നു
10. കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ ഹസ്വ-ചിത്രമായ Varkala and the Mystery of the Dutch wreck' സംവിധാനം ചെയ്ത ചലച്ചിത്ര നിർമ്മാതാവ്- അഭിലാഷ് സുധീഷ്
11. ഭിന്നശേഷി കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ 'സിക്ക് റൂം' അനുവദിക്കാൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം- കേരളം
12. 2022 ജൂണിൽ ISRO നിർമിച്ച ആദ്യ "Demand Driven" ഉപഗ്രഹം- GSAT- 24
13. രാജ്യത്ത് പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്ലോട്ടിങ് സോളാർ പവർ പ്ലാന്റ്- കായംകുളം (ഉൽപാദനശേഷി- 92 മെഗാവാട്ട്)
14. 2022 ജൂണിൽ കേരള ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രന്ഥശാല പ്രവർത്തക സംഗമത്തിന് വേദിയാകുന്ന സ്ഥലം- തിരുവനന്തപുരം
15. 2021-22 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്- മധ്യപ്രദേശ്
16. 2022- ലെ കാസനോവ മെമ്മോറിയൽ ഇൻവിറ്റേഷൻ മീറ്റിൽ സ്വർണ്ണം നേടിയ മലയാളികൾ-
- വനിതകളുടെ ലോങ് ജംപ്- ആൻസി സോജൻ
- പുരുഷന്മാരുടെ ലോങ് ജംപ്- മുഹമ്മദ് അനീസ്
17. വനിതാ ട്വൻറി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന നേട്ടം സ്വന്തമാക്കിയത്- ഹർമൻപ്രീത് കൗർ
18. ഇന്ത്യയിൽ ആദ്യമായി ഏത് കപ്പൽ ശാലയിലാണ് സ്വയം നിയന്ത്രിത വൈദ്യതിയാനങ്ങൾ നിർമ്മിച്ചത്- കൊച്ചിൻ ഷിപ്പ്യാർഡ്
- സ്വയംനിയന്ത്രിത വൈദ്യതിയാനങ്ങളായ മാരിസും തെരേസയും നോർവെയിലെ സപ്ലെ ചെയിൻ കമ്പനിയായ ആസകോ മാരിടൈമിന് വേണ്ടിയാണ് നിർമ്മിച്ചത്.
19. 2022- ലെ യുഎൻ സമുദ്ര കോൺഫറൻസിന്റെ വേദി- ലിസ്ബൺ, പോർച്ചുഗൽ
20. 2022 ജൂണിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ താത്കാലിക പ്രസിഡന്റായി നിയമിതനായത്- അനിൽ ഖന്ന
- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നരീന്ദർ ബത്രയെ ഡൽഹി ഹൈക്കോടതി നീക്കം ചെയ്തതിനെ തുടർന്നാണ് അനിൽ ഖന്ന സ്ഥാനമേറ്റത്.
21. 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് ആയി ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയ വാക്സിൻ- കോർബെവാക്സ് (നിർമിച്ചത്- ബയോളജിക്കൽ-ഇ)
22. കോവിഡ് വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച ക്യാംപെയ്ൻ- Har Ghar Dastak 2.0
23. തമിഴ്നാട്ടിൽ പുതിയതായി നിലവിൽ വന്ന പക്ഷിസങ്കേതം- നഞ്ചരയൻ പക്ഷി സങ്കേതം
24. ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ International Liquid Mirror Telescope (ILMT) നിലവിൽ വന്നത്- ഉത്തരാഖണ്ഡ്
25. ഇന്ത്യൻ വ്യോമസേനയുടെ പൈതൃക കേന്ദ്രം നിലവിൽ വരുന്നത്- ചണ്ഡിഗഡ്
26. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടറായി നിയമിതയായത്- എ. മണിമേഖലൈ
27. 2022 സ്ക്രിപ്റ്റ് നാഷണൽ പെല്ലിംഗ് ബി ജേതാവായ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി- ഹരിണി ലോഗൻ
28. വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് ജേതാവ്- രഘുറായി
29. ‘നതിങ് പേഴ്സണൽ' എന്നത് ആരുടെ കൃതിയാണ്- ജി.ജി. തോംസൺ (മുൻ ചീഫ് സെക്രട്ടറി)
30. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് 2022 കിരീടം ജേതാവ്- ഇഗ സ്യാംതെക് (പോളണ്ട്)
31. എല്ലാ ജില്ലകളിലും സ്നേഹിതാ ജെൻഡർ ഹെല്പ് ഡസ്ക്കുകൾ ആക്സസ് ചെയ്യുന്നതിനായി കുടുംബശ്രീ ആരംഭിച്ച പുതിയ ട്രോൾ ഫ്രീ നമ്പർ- 155339
32. പട്ടികജാതി വിദ്യാർത്ഥികളെ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കാൻ പ്രാപ്തരാക്കുന്നതിനു വേണ്ടി ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതി- SHRESHTA
33. വിദ്യാർത്ഥികളുടെ പഠന മികവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ വേണ്ടി SCERT- യുടെ പിന്തുണയോടെ "കൈറ്റ്' തയ്യാറാക്കുന്ന പോർട്ടൽ- സഹിതം
34. വിദ്യാർത്ഥികൾക്ക് സ്കൂൾ ബസിന്റെ വരവ് അറിയുന്നതിനായി ചിൽക്ക തടാകാ ഗതാഗത വകുപ്പ് തയ്യാറാക്കിയ ആപ്ലിക്കേഷൻ- വിദ്യാ വാഹിനി
35. ജൂൺ അഞ്ചിന് ബംഗ്ലാദേശിലെ ജശോർ മിലിറ്ററി സ്റ്റേഷനിൽ ആരംഭിച്ച ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംയുക്ത സൈനിക പരിശീലന അഭ്യാസം- Ex SAMPRITI-X
36. ലോകത്തിൽ ആദ്യമായി ഫിഷിങ് ക്യാറ്റ് സെൻസസ് നടത്തിയത്- ചിൽക്ക തടാകം
37. 2022 ജൂണിൽ FSSAI- യുടെ National Food Laboratory ഉദ്ഘാടനം ചെയ്തത്- Raxaul, Bihar
38. പഞ്ചാബ് ആൻഡ് സിങ് ബാങ്കിന്റെ തലവനായി നിയമിതനായ വ്യക്തി- Swarup Kumar Saha
39. 2022- ൽ അൽബേനിയൻ പ്രസിഡന്റായി നിയമിതനായ സൈനിക ജനറൽ- Bajram Begaj
40. മുംബൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ 2022- ൽ ഗോൾഡൻ കോഞ്ച് അവാർഡ് നേടിയ സിനിമ- Turn Your Body to the Sun
No comments:
Post a Comment