Sunday 24 July 2022

Current Affairs- 24-07-2022

1. പ്രമുഖ വ്യവസായ കമ്പനിയായ അദാനി പോർട്ട്സ് ലേലത്തിൽ സ്വന്തമാക്കിയ ഇസ്രായേലിലെ തുറമുഖം- ഹൈഫ തുറമുഖം


2. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളെയും മൂന്ന് ആരാധനാലയങ്ങളെയും ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ റെയിൽവേ ലൈൻ പദ്ധതി- തരംഗഹിൽ-അംബാജി-അബു റോഡ്


3. ഇന്ത്യയിലെ ആദ്യ ഇ- വേസ്റ്റ് ഇക്കോപാർക്ക് നിലവിൽ വന്ന സ്ഥലം- ഹോളമ്പി കലൻ (ന്യൂഡൽഹി)


4. ഇന്ത്യയിലെ ആദ്യ 3D പ്രിൻഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണ ഫാക്ടറി ആരംഭിച്ച ആഭ്യന്തര ബഹിരാകാശ സ്റ്റാർട്ടപ്പ്- അഗ്നികുൽ കോമോസ്


5. 2022 ജൂലൈയിൽ അന്തരിച്ച രഞ്ജി ട്രോഫി മുൻ കേരള ടീം അംഗവും BCCI റഫറിയുമായിരുന്ന വ്യക്തി- ഒ. കെ. രാംദാസ്


6. 2022 ജൂലൈ 15- ലെ ലോക നൈപുണ്യ ദിനത്തിന്റെ പ്രമേയം- Transforming youth skills for the future


7. മൺസൂൺ കാറ്റും മേഘങ്ങളിൽ നിന്നുള്ള വായുവും കാരണം 2022 ജൂലൈയിൽ കേരളത്തിൽ ഉണ്ടായ പ്രതിഭാസം- വിൻഡ് ഗസ്റ്റ് 


8. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസം റാങ്കിങ്ങിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്ങ് ഫ്രെയിം വർക് (എൻ.ഐ.ആർ.എഫ്.) തുടർച്ചയായി 4-ാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്- ഐ.ഐ.ടി.മദ്രാസ് 


9. 'Forgive me Amma' എന്ന ജീവചരിത്രം ഏതു കായിക താരത്തിന്റേതാണ്- ധൻരാജ് പിള്ള (മുൻ ഇന്ത്യൻ ഹോക്കി താരം) (എഴുതിയത്- സുന്ദീപ് മിശ്ര) 


10. സർക്കാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സർവ്വീസ്- കേരള സവാരി 


11. 1867- ലെ അച്ചടി, ബുക്ക് രജിസ്ട്രേഷൻ നിയമത്തിന് പകരം നിലവിൽ വരുന്ന നിയമം- അച്ചടി, ആനുകാലിക രജിസ്ട്രേഷൻ നിയമം


12. ലോകത്തിലെ ആദ്യ Artificial Intelligence കപ്പൽ- MayFlower 400


13. അറബ് ലോകത്തെ നോബൽ പ്രസ് എന്നറിയപ്പെടുന്ന 'ഷെയ്ഖ് സയ്യിദ് ബുക്ക് അവാർഡ്' നേടിയ ആദ്യ ഇന്ത്യക്കാരി- Dr താഹിറ കുത്തബ്ദീൻ 


14. കേരളത്തിൽ കുരങ്ങു വസൂരി (Monkey pox) സ്ഥിരീകരിച്ചത് എന്ന്- ജൂലൈ 14 (കൊല്ലം)


15. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്ഥിരീകരിച്ച, എബോള  വൈറസിന്റെ കുടുംബത്തിൽപ്പെട്ട മാരകമായ വൈറസ്- മാർബർഗ്


16. പുതുതായി നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന അശോകസ്തംഭം രൂപകല്പന ചെയ്തവർ- സുനിൽ ഡിയോറ,ലക്ഷ്മൺ വ്യാസ്


17. ടൈം മാഗസിന്റെ 2022- ൽ കണ്ടിരിക്കേണ്ട 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട നഗരം- അഹമ്മദാബാദ്

  • പട്ടികയിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട സംസ്ഥാനം- കേരളം


18. 2022- ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഏത് ടീമിലാണ് 14 കാരിയായ അനാഹത്ത് സിംഗ് ഇടം പിടിച്ചത്- സ്ക്വാഷ് 


19. 2022- ലെ വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 135


20. ആരോഗ്യ, അതിജീവന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 146


21. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2022- ലെ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം- ക്ലാര സോള


22. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഏത് സംസ്ഥാനത്തിലാണ്- ഉത്തർ പ്രദേശ്


23. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2022- ലെ റിപോർട്ട് പ്രകാരം ലിംഗ സമത്വത്തിൽ ഇന്ത്യയുടെ സ്ഥാനം- 135


24. 2022 ജൂലൈയിൽ പാക്കിസ്ഥാനും ചൈനയും സംയുക്തമായി നടത്തുന്ന നാവികാഭ്യാസം- Guardians 2


25. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2022- ലെ റിപോർട്ട് പ്രകാരം ലിംഗ സമത്വത്തിൽ ഒന്നാമതെത്തിയ രാജ്യം- ഐസ്ലാൻഡ്


26. 2022 ജൂലൈയിൽ നടന്ന ഇന്ത്യയിലെ ആദ്യ Animal Health Summit- ന്റെ വേദി- ന്യൂഡെൽഹി


27. 2022- ലെ Natural Farming Conclave ന് വേദിയാകുന്ന ഇന്ത്യൻ നഗരം- സൂററ്റ്


28. ഫിൻലാന്റിൽ നടന്ന 2022- ലെ വേൾഡ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 100 മീറ്റർ സ്പ്രിന്റിൽ സ്വർണം നേടിയ ഇന്ത്യൻ താരം- ഭഗ്വാനി ദേവി


29. 2022- ൽ ഇന്ത്യൻ ഓയിലിന്റെ കേരള മേധാവിയായി സ്ഥാനമേറ്റത്- സഞ്ജീബ് കുമാർ ബെഹ്റ 


30. 2022- ൽ GAIL (ഇന്ത്യ)- ന്റെ പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്- സന്ദീപ് കുമാർ ഗുപ്ത 


31. 2022- ൽ Financial Action Task Force (FATE)- ന്റെ പ്രസിഡന്റ് ആകുന്ന ഇന്ത്യൻ വംശജൻ- ടി. രാജ്കുമാർ 


32. NTPC (National Thermal Power Corporation) നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ പവർ പ്ലാന്റ് നിലവിൽ വന്നത്- രാമഗുണ്ടം, തെലങ്കാന 


33. യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ 'സാൻഡി' ന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്ന മലയാളി- എം.എ യുസഫലി


34. ന്യൂസിലാൻഡിൽ പോലീസ് ഓഫീസറായി നിയമിതയായ ആദ്യ മലയാളി വനിത- അലീന അഭിലാഷ് 


35. ഇസായേലിന്റെ 14-ാമത് പ്രധാനമന്ത്രി ആയി നിയമിതനാകുന്നത്- Yair Lapid


36. 2022- ൽ യു.കെ പാർലമെന്റ് “ആയുർവേദ രത്ന' പുരസ്കാരം നൽകി ആദരിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഡയറക്ടർ- തനൂജ നെസരി 


37. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2021- ലെ മഹാ കവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത്- പെരുമ്പടവം ശ്രീധരൻ


38. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി ചീഫ് സെക്രട്ടറി വി.പി ജോയ് എഴുതിയ ശകുന്തള എന്ന കവിതയുടെ ചലച്ചിത്ര ആവിഷ്കാരം നിർവ്വഹിച്ചത്- അടൂർ ഗോപാലകൃഷ്ണൻ 


39. മിസ് ഇന്ത്യ 2022 ജേതാവ്- സിനി ഷെട്ടി (കർണാടക) 


40. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- മനീഷ കല്യാൺ  


41. നൂറാമത് അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ വേദി- ഡൽഹി 


42. 2022 ജൂലൈയിൽ സ്വാതന്ത്ര്യസമര സേനാനി അല്ലുരി സീതരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം- ഭീമാവരം (ആന്ധാപ്രദേശ്) 


43. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പൊരുതിയ ഏത് സ്വാതന്ത്രസമര സേനാനിയുടെ 125-ാമത് ജന്മവാർഷികത്തിനാണ് ആന്ധ്രാപ്രദേശിൽ തുടക്കം കുറിച്ചത്- അല്ലുരി സീതാരാമ രാജു 


44. ഈയിടെ ചൈനയിൽ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റിന്റെ പേര്- ചബ


45. 2022 വനിത ഹോക്കി ലോകകപ്പിന്റെ വേദികൾ- സ്പെയിൻ & നെതർലാൻഡ്


46. ഈയിടെ അന്തരിച്ച ലോക പ്രശസ്ത നാടകക്കാരനും ചലച്ചിത്ര സംവിധായകനുമായ വ്യക്തി- പീറ്റർ ബൂക്ക് 


47. 2022 ജൂലൈയിൽ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പറും വൈസ് ക്യാപ്റ്റനും ആയിരുന്ന വ്യക്തി- ഇ.എൻ സുധീർ


48. 2022- ലെ വിമ്പിൾഡൻ വനിതാ സിംഗിൾസ് ജേതാവ്- എലേന റിബകീന (കസാഖ്സ്ഥാൻ)


49. 'മൈൻഡ് മാസ്റ്റർ - വിന്നിങ് ലൈസൻസ് ഫ്രം എ ചാമ്പ്യൻസ് ലൈഫ്' എന്നത് ആരുടെ പുസ്തകമാണ്- വിശ്വനാഥൻ ആനന്ദ്


50. 2022 ജൂലൈയിൽ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്- ആർ. കെ. ഗുപ്ത

No comments:

Post a Comment