Thursday 7 July 2022

Current Affairs- 07-07-2022

1. 2022 ജൂണിൽ കേരള ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രന്ഥശാലാ പ്രവർത്തക സംഗമത്തിന് വേദിയാകുന്ന സ്ഥലം- തിരുവനന്തപുരം 


2. വെറ്റിനറി സർവ്വകലാശാലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഇറച്ചി താറാവ്- ചൈത്ര 


3. മൃഗങ്ങൾക്ക് കോവിഡ് ബാധിക്കുന്നത് പ്രതിരോധിക്കാൻ ഇന്ത്യ വികസിപ്പിച്ച ആദ്യ തദ്ദേശീയ വാക്സിൻ- അനോകോവാക്


4. ഈയിടെ കഞ്ചാവ് നിയമ വിധേയമാക്കിയ ഏഷ്യൻ രാജ്യം- തായ്ലൻഡ്


5. 2021- ലെ ഗുരു ഗോപിനാഥ് നേടിയ നാട്യ പുരസ്കാരത്തിന് അർഹയായത്- കുമുദിനി ലാഖിയ (കഥക് നർത്തകി) 


6. ഇന്ത്യയിലെ ആദ്യത്തെ സ്വയം വിവാഹം (സോളോഗമി) നടത്തിയ വനിതയാര്- ക്ഷമ ബിന്ദു


7. 2022 ജൂലൈ 28 മുതൽ ആഗസ്റ്റ് 10 വരെ ചെന്നെയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നം- “നമ്പി' എന്ന കുതിര


8. ഈയിടെ അന്തരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മിൽമയുടെ മുൻ ചെയർമാനും ആയിരുന്ന വ്യക്തി- പ്രയാർ ഗോപാലകൃഷ്ണൻ


9. 2022 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോസോഫ്റ്റ് വെബ് ബ്രൗസർ- ഇന്റർനെറ്റ് എക്സ്പ്ലോറർ


10. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഏജൻസികളും നൽകുന്ന നിരവധി അവാർഡുകൾക്കായി നോമിനേഷനുകൾ ക്ഷണിക്കുന്നതിനായി 2022 ജൂണിൽ കേന്ദ്ര ഗവൺമെൻറ് വികസിപ്പിച്ചെടുത്ത പോർട്ടൽ- രാഷ്ട്രീയ പുരസ്കാർ പോർട്ടൽ


11. 2022- ലെ പ്രൊ.എസ്. ഗുപ്തൻ നായർ അവാർഡിന് അർഹനായ വ്യക്തി- എം. എം. ബഷീർ


12. 2022 ജൂണിൽ അന്തരിച്ച പ്രശസ്ത തകിൽ വിദ്വാൻ- ആർ.കരുണാമൂർത്തി


13. 2022 World Competitiveness Index- ൽ ഇന്ത്യയുടെ സ്ഥാനം- 37


14. പരിസ്ഥിതി മേഖലയിലെ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ലോകപരിസ്ഥിതി പ്രവർത്തി സൂചികയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന രാജ്യം- ഇന്ത്യ (റാങ്ക്- 180) 

  • ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യം- ഡെന്മാർക്ക് 

15. ഈയിടെ അന്തരിച്ച ജമ്മു ആൻഡ് കാശ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടിയുടെ (JKNPP) സ്ഥാപകൻ ആയിരുന്ന വ്യക്തി- ഭീം സിംഗ്


16. ലോക ബയിൻ ട്യൂമർ ദിനം (ജൂൺ- 8) 2022- ലെ പ്രമേയം- 'Together we are Strong' 


17. ലോക സമുദ്ര ദിനമായി ആചരിക്കുന്നത (ജൂൺ- 8) 2022- ലെ പ്രമേയം- “പുനരുജ്ജീവനം സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം” 


18. പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുള്ള പദ്ധതി- പ്രതിഭ പോഷിണി  


19. സിക്കിമിന്റെ സംസ്ഥാന ചിത്രശലഭമായി പ്രഖ്യാപിച്ചത്- ബ്ലൂ ഡ്യൂക്ക് 


20. ലഡാക്കിലെ പാങ്കോങ് പ്രദേശത്ത് 4 G മൊബൈൽ കണക്ടിവിറ്റി നൽകുന്ന ആദ്യ ടെലികോം കമ്പനി- ജിയോ 


21. ടൈംസ് ഹയർ എഡ്യൂക്കേഷൻ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗ് 2022 പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നാമത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ISC) ബാംഗ്ലൂർ 


22. 2022 ജൂണിൽ ഐക്യരാഷ്ട്രസഭ നിരായുധീകരണ സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് എത്തുന്ന രാജ്യം- ഉത്തരകൊറിയ 


23. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി പ്രസിഡന്റ് ആയ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ബോളിവുഡ് ചിത്രം- ദി അൺടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻ നായർ 


24. ഇന്ത്യയുടെ 49-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനാവുന്ന വ്യക്തി- യു.യു. ലളിത് 


25. പി. കേശവദേവ് ട്രസ്റ്റിന്റെ സാഹിത്യ പുരസ്കാര ജേതാക്കൾ- പി.കെ. രാജശേഖരൻ, പ്രീതു നായർ 


26. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് വനിതാ താരം- മിതാലി രാജ് 

  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ വനിത താരം 


27. Chatearour പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10 m എയർ റൈഫിൾ സ്റ്റാൻഡിങ് SH 1- ൽ സ്വർണം നേടിയ ഇന്ത്യൻ താരം- അവനി ലെഖാര


28. 2022- ലെ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്- റാഫേൽ നദാൽ (ഫൈനലിൽ കസ്പർ റൂഡിനെ തോൽപ്പിച്ചു)


29. കാലാവസ്ഥ പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, എന്നിവയിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം- കാനഡ


30. ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) 2022 ൽ പുറത്തിറക്കിയ ടൈംസ് ഹയർ എഡ്യൂക്കേഷൻ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗ് ഇന്ത്യയിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയത്- Indian Institute of Science (Bangalore)


31. ഡ്രോൺ പോളിസി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ്


32. അന്താരാഷ്ട്ര ക്രിക്കറ്റിൻറെ എല്ലാ ഫോർമാറ്റിൽ നിന്നും 2022 ജൂണിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- മിതാലി രാജ്


33. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻറെ 75 ആം വാർഷികം ആഘോഷിക്കുന്ന ദി സീസൺ ഓഫ് കൾച്ചറിൻറെ അംബാസിഡറായി നിയമിതനായത്- എ.ആർ.റഹ്മാൻ


34. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൻറെ ഏഷ്യ-പസഫിക് വകുപ്പിൻറെ തലവനായി നിയമിതനായ ഇന്ത്യൻ വംശജൻ- കൃഷ്ണ ശ്രീനിവാസൻ


35. പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ 2022 ജൂണിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ വനിത- Avani lekhara


36. 2022 ജൂണിൽ കെ.എസ്.ആർ.ടി.സി യിൽ ആദ്യ വനിതാ ഇൻസ്പെക്ടറായത്- രോഹിണി


37. ന്യത്തത്തിലെ മികവിന് കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ 2021- ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരത്തിന് അർഹയായത്- Kumidini lakhia


38. 2022 ജൂണിൽ പ്രകാശനം ചെയ്ത മലയാളം മിഷൻറെ മുഖ മാസിക- ഭൂമി മലയാളം


39. യുവാക്കളെ നാലുവർഷത്തേക്ക് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയുടെ പേര്- അഗ്നിപഥ് യോജന (Agnipath Yojana)

  • ഇപ്രകാരം നിയമിക്കപ്പെടുന്ന സൈനികർ "അഗ്നിവീർ' (Agniveer) എന്നറിയപ്പെടും. 

40. 1962- ലെ ആർ. ശങ്കർ മന്ത്രിസഭയിൽ അംഗമായിരുന്ന വ്യക്തി 2022 ഏപ്രിൽ 13- ന് അന്തരിച്ചു. പേർ- എം. പി ഗോവിന്ദൻ നായർ

  • ശങ്കർ മന്ത്രിസഭയിൽ ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്നു

No comments:

Post a Comment