1. 2022 ജൂലൈയിൽ സ്റ്റീൽ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്ത കേന്ദ്ര മന്ത്രി- ജ്യോതിരാദിത്യ സിന്ധ്യ
2. 2022 ജൂലൈയിൽ ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു വേദിയാകുന്ന രാജ്യം- ഇന്തോനേഷ്യ (ബാലി)
3. ഇന്ത്യയിലെ ആദ്യത്തെ ഫ്ളോട്ടിംഗ് എൽ.എൻ. ജി. ടെർമിനൽ നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര (ജയഗഢ്)
4. 2022 ജൂലൈയിൽ കത്തിയ ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ലില്ലി- വിക്ടോറിയ ബൊളീവിയാന
5. 2022 ജൂലൈയിൽ രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി- റെനിൻ വിക്രമസിംഗെ
6. വിംബിൾഡൺ ടെന്നീസ് (2022) വനിതാവിഭാഗം ചാമ്പ്യൻ- എലെന റൈബാക്കിന (കസാഖ്സ്താൻ)
- ഫൈനലിൽ ഒൻസ് ജാബിയറിനെ (ടുണീഷ്യ) പരാജയപ്പെടുത്തി.
7. കമുകറ സംഗീത പുരസ്കാര ജേതാവ്-കെ.എസ്.ചിത്ര
8. പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തെ അഗസ്ത്യമലനിരകളിൽ കണ്ടെത്തിയ മുള്ളാത്തയുടെ വർഗ്ഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യം- മിലിയുസാ അഗസ്ത്യാമലാന
9. ഭീമ ബാല സാഹിത്യ അവാർഡ് ജേതാക്കൾ- സി.ആർ.ദാസ് (നൂറ്റിയൊന്നു പ്രിയ കഥകൾ), കെ.രേഖ (നുണയത്തി)
10. കുട്ടികളുടെ വിഭാഗത്തിൽ നൽകുന്ന 'സ്വാതി കിരൺ' അവാർഡ് നേടിയത്- സിനാഷ (ഒരു തളിരിലയും ഒരു തുള്ളി നിലാവും)
11. "ജീവനുള്ള കാലത്തോളം ഞാൻ ഇന്ത്യയുടെ സുഹൃത്ത് ആയിരിക്കും“ആരുടെ വാക്കുകളാണ്- കൊല്ലപ്പെട്ട മുൻ ജപ്പാൻ മുഖ്യമന്ത്രി ഷിൻസോ ആബെ
12. ചെറിയ നഗരങ്ങളിൽ 10,000 സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ട് Startup school India initiative ആരംഭിച്ചത്- ഗൂഗിൾ
13. അന്തരിച്ച, 'മുഹമ്മദ് സനുസി ബാർക്കിൻഡോ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ഒപെക് സെക്രട്ടറി ജനറൽ (OPEC)
14. മുഴുവൻ ജനങ്ങൾക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- K ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡ്)
15. ഇന്റർനെറ്റ് പൗരാവകാശം ആക്കിയ ആദ്യത്ത സംസ്ഥാനം- കേരളം.
- KSEB- യും IT ഇൻഫ്രാസ്ട്രക്ചറും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്
- ലക്ഷ്യം അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയും പരമാവധി പേർക്ക് ലഭ്യമാക്കുക.
16. 2022 ജൂലൈയിൽ സാമൂഹ്യ പ്രവർത്തനം മേഖലയിൽ നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തി- വീരേന്ദ്ര ഹെഗ്ഡെ
17. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കൊണ്ടുള്ള കേന്ദ്ര സർക്കാർ ക്യാമ്പയിൻ- ‘ഹർ ഘർ തിരംഗ'
- ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002- ൽ വരുത്തിയ ഭേദഗതി പ്രകാരം, ഡിസംബർ 30 2021- ൽ നിലവിൽ വന്ന ഭേദഗതി അനുസരിച്ച് ത്രിവർണപതാക തുന്നാൻ ഖാദിയോ കൈത്തറിയോ വേണമെന്നില്ല, പോളിസ്റ്ററിലോ, പരുത്തിയിലോ, കമ്പിളിയിലോ, സിൽക് ഖാദിയിലോ ത്രിവർണ പതാക തെക്കാം.
18. ജി20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപയായി നിർമിക്കപ്പെടുന്നത്- അമിതാഭ് കാന്ത്
19. അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി- അമ്മ അറിയാൻ
20. 2022- ലെ ഏഷ്യ കപ്പ് ടി 20 ക്രിക്കറ്റ് ടൂർണമെന്റ് വേദി- ശ്രീലങ്ക
21. 2022 ജൂലൈയിൽ അന്തരിച്ച പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ സെക്രട്ടറി ജനറൽ- മുഹമ്മദ് ബാർകിൻഡോ
22. പ്രഥമ മഹാകവി വള്ളത്തോൾ ആചാര്യ ശ്രേഷ്ഠ പദവി നേടിയത്- കലാമണ്ഡലം ഗോപി
23. കേരളത്തിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ നിലവിൽ വരുന്നത് എവിടെ- ഷൊർണൂർ (പാലക്കാട്)
24. പാരീസിൽ നടന്ന 2022 ക്രൈടാക്സ് ലോക എയർപോർട്ട് അവാർഡ്സിൽ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളം എന്ന ബഹുമതി കരസ്ഥമാക്കിയത്- കൊപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളൂരു
25. 2022- ലെ 14-ാമത് BRICS ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ബെയ്ജിംഗ്, ചൈന
26. സോമാലിയയുടെ പ്രധാനമന്ത്രി ആയി നിയമിതനായത്- ഹംസ അബ്ദി ബാരെ
27. “കോൺസ്റ്റിറ്റ്യൂഷൻ കൺസേൺസ്” എന്ന പുസ്തകത്തിന്റെ രചയിതാവ്- അഡ്വ. കാളീശ്വരം രാജ്
28. ചെസ്സ് ഒളിമ്പ്യാഡിന്റെ ചരിത്രത്തിലാദ്യമായി ചെസ്സ് ഒളിമ്പ്യാഡ് ടോർച്ച് റിലെ നടത്തുന്ന രാജ്യം- ഇന്ത്യ
29. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ കളിക്കാരെ കുറിച്ച് ഫുട്ബോൾ സംഘടനയായ ഫിഫ തയ്യാറാക്കുന്ന പ്രത്യേക പരമ്പരയിൽ ഇന്ത്യയിൽ നിന്നും ഇടംപിടിച്ച ഫുട്ബോൾ താരം- സുനിൽ ഛേത്രി
30. കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതി നടപ്പിലാക്കിയത് എവിടെ- കുരീപ്പുഴ
31. ഇന്ത്യയിലെ ആദ്യ സമാധാന നഗരമാകാൻ ഒരുങ്ങുന്ന കേരളത്തിലെ നഗരം- തിരുവനന്തപുരം
32. ദി സ്ക്രൈടാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടത്- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹി
33. 2022 ജൂണിൽ ചൈന പുറത്തിറക്കിയ വിമാനവാഹിനി കപ്പൽ- Fujian
34. 2022 ജൂലൈയിൽ നടന്ന വിംബിൾഡൺ മത്സരത്തിലെ വനിതാ വിഭാഗം ജേതാവ്- എലേന റൈബാകിന
35. 2022 ജൂലൈയിൽ കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ അധിക ചുമതല ഏറ്റെടുത്ത മന്ത്രി- വി.എൻ. വാസവൻ
36. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്ക് പ്രകാരം ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം- കേരളം
37. 2022 ജൂലൈയിൽ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസി- യുനെസ്കോ
38. 2022 ജൂലൈയിൽ ഇന്ത്യയിലെ ആദ്യത്തെ മൃഗാരോഗ്യ ഉച്ചകോടി ഉദ്ഘാടനം ചെയ്ത സ്ഥലം- NASC കോംപ്ലക്സ്, ന്യൂഡൽഹി
39. ഉസ്ബെക്കിസ്ഥാനിൽ നടന്ന വാക്കോ അന്താരാഷ്ട്ര കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ മലയാളി- എം.എസ്.സഞ്ജു
40. അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ 300 ഫോറടിക്കുന്ന ആദ്യ ഇന്ത്യൻ താരം- എം.എസ്സ് രോഹിത് ശർമ
41. യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ റഷ്യ പരീക്ഷിച്ച പുതിയ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ICBM)- സാർമാറ്റ് (RS-28 Sarrmat)
- ഭൂമിയിലെ ഏത് ലക്ഷ്യവും ഭേദിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈലാണിതെന്നാണ് റഷ്യയുടെ അവകാശവാദം.
- 200 ടണ്ണിലേറെ ഭാരം വഹിക്കാനാകുന്ന മിസൈൽ റഷ്യയുടെ പക്കലുള്ള ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്.
- 'സാത്താൻ -2' എന്നാണ് പാശ്ചാത്യരാജ്യ ങ്ങൾ 'സാർമാറ്റിന് നൽകിയിട്ടുള്ള പേര്,
- നിലവിൽ റഷ്യ, യു.എസ്., ചൈന, ഫ്രാൻസ്, ഇന്ത്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് ICBM സ്വന്തമായുള്ളത്.
42. ദേശീയ ന്യൂനപക്ഷ കമ്മിഷൻ (NCM) അധ്യക്ഷനായി വീണ്ടും നിയമിതനായത്- ഇഖ്ബാൽ സിങ് ലാൽപുര
43. സംസ്ഥാന പൊതുമരാമത്തുവകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാ ക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഓൺലൈൻ സംവിധാനത്തിന്റെ പേര്- തൊട്ടറിയാം പി.ഡബ്ലു.ഡി
44. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ അധ്യക്ഷ- എം.വി. ജയാഡാളി
- 1979- ലാണ് കോർപ്പറേഷൻ രൂപംകൊണ്ടത്.
45. കെ.കെ., ബിർള ഫൗണ്ടഷൻ നൽകുന്ന 2021- ലെ സരസ്വതി സമ്മാനം നേടിയ ഹിന്ദി കവി- രാംദർശ് മിശ്ര
- 2015- ൽ പ്രസിദ്ധീകരിച്ച 'മേം തോ യഹാം ഹം' എന്ന കവിതാസമാഹാരത്തിനാണ് സമ്മാനം.
- 15 ലക്ഷം രൂപയാണ് സമ്മാനത്തുക.
- 1991- ൽ ഏർപ്പെടുത്തപ്പെട്ട സരസ്വ തി സമ്മാനം നേടിയ ആദ്യ മലയാളി ബാലാമണി അമ്മ കൃതി- നിവേദ്യം), 2005- ൽ കെ. അയ്യപ്പപ്പണിക്കരും (അയ്യപ്പപ്പണിക്കരുടെ കൃതികൾ), 2012- ൽ സുഗതകുമാരിയും (മണലെഴുത്ത്) പുരസ്കാരം നേടി
No comments:
Post a Comment