Wednesday 6 July 2022

Current Affairs- 06-07-2022

1. 2022 ജൂണിൽ NITI Aayog- ന്റെ CEO ആയി നിയമിതനായ വ്യക്തി- പരമേശ്വരൻ അയ്യർ


2. 2023- ലെ G-20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ഇന്ത്യ (J & K)


3. 2021- ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്- സുനിൽ ഞാളിയത്ത്


4. ഇന്ത്യയിൽ 7-11 വയസ് വരെയുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനായി വിദഗ്ധ സമിതി ശിപാർശ ചെയ്ത കോവിഡ് വാക്സിൻ- കോവോവാക്സ്


5. 2022 ജൂണിൽ ഗർഭഛിദ്ര നിയമം സുപ്രീം കോടതി റദ്ദാക്കിയ രാജ്യം- അമേരിക്ക


6. വംശനാശഭീഷണി നേടുന്ന പക്ഷികളുടെ തദ്ദേശീയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം


7. ദാരിദ്ര്യരേഖക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സൗജന്യമായി കൃത്രിമ പല്ല് നൽകുന്ന പദ്ധതി- മന്ദഹാസം


8. കേരളത്തിലെ ആദ്യ ശിശു സൗഹൃദ കോടതിമുറി നിലവിൽ വരുന്നത്- എറണാകുളം ജില്ലാ കോടതി


9. എക്കണോമിസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരം- വിയന്ന(ഓസ്ട്രിയ)


10. ഉത്തരാഖണ്ഡിലെ മലനിരകളിൽ മഴയെ ആശ്രയിച്ചുള്ള കൃഷി നടപ്പാക്കുന്നതിനുള്ള ഏത് പദ്ധതിക്കാണ് ലോകബാങ്ക് അംഗീകാരം നൽകിയത്- Uttarakhand Climate Responsive Rain fed Farming Project 


11. ഇന്റലിജൻസ് ബ്യൂറോയുടെ പുതിയ ഡയറക്ടറായി നിയമിതനായത്- തപൻ കുമാർ ദേക്ക


12. 2022 ജൂണിൽ Sao Joao എന്ന ഫെസ്റ്റിവൽ നടത്തിയ ഇന്ത്യൻ സംസ്ഥാനം- ഗോവ


13. വനിതാ T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന നേട്ടം കൈവരിച്ചത്- ഹർമൻപ്രീത് കൗർ


14. 2021-22 രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്- മധ്യപ്രദേശ്


15. 2022- ലെ യുഎൻ ഓഷ്യൻ കോൺഫറൻസിന്റെ വേദി- ലിസ്ബൺ (പോർച്ചുഗൽ)


16. ISRO- യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കീഴിൽ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം- G-SAT 24


17. തീരപ്രദേശവും കടൽ മേഖലയും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന പദ്ധതി- ശുചിത്വ സാഗരം സുന്ദര തീരം 


18. 2022 ജൂണിൽ ലഹരി നിർമാർജ്ജന സമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാൻ ആരംഭിക്കുന്ന കാംപെയ്ൻ- ബോധം


19. വാഹനങ്ങളിലെ സൺഫിലിമും കൂളിംഗ് ഫിലിമും പിടികൂടാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന- ഓപ്പറേഷൻ സുതാര്യം 


20. റബ്ബർ ഇ - ട്രേഡിങ്ങിനായി റബ്ബർ ബോർഡ് തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം- Emroob


21. ബീച്ചുകളുടെ സമഗ്രമായ പരിപാലനത്തിനായി ബീച്ച് വിജിൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം- ഗോവ


22. ഇന്ത്യയുടെ സ്വാതന്ത്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് കൗൺസിൽ ഒരുക്കുന്ന ഇന്ത്യ യു.കെ സാംസ്കാരിക വേദിയുടെ അംബാസിഡറായി തെരഞ്ഞെടുത്തത്- എ.ആർ. റഹ്മാൻ 


23. കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ ആകുന്ന ആദ്യ വനിത- എസ്. രോഹിണി


24. എസ്.ബി.ഐ- യുടെ മാനേജിംഗ് ഡയറക്ടറായി ആയി നിയമിതനായത്- അലോക് കുമാർ ചൗധരി


25. ഇന്റർനാഷണൽ അലുമിനിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി നിയമിതനായത്- സതീഷ് പൈ 


26. ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യാക്കാരൻ- വിരാട് കോഹ്ലി 


27. ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിതനായത്- ഹർമൻപ്രീത് കൗർ


28. കേരള ജല അതോറിറ്റിയുടെ പുതിയ ശുദ്ധജല കണക്ഷനുകൾക്ക് അപേക്ഷിക്കാനുള്ള വെബ് ആപ്ലിക്കേഷൻ- ഇ - ടാപ്പ് 


29. കാണാതാകുന്ന കുട്ടികളെ കണ്ടെത്താനായി ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്ന ഫീച്ചർ- Amber Alert


30. ചെറുകിട ബിസിനസ്സുകളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് വാട്സപ്പ് ആരംഭിച്ച സംരംഭം- SMB Saathi Utsav


31. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ മെമ്മോറിയൽ മ്യൂസിയം എവിടെയാണ്- ബർണശ്ശേരി (കണ്ണൂർ) 


32. 2022 ഏപ്രിലിൽ ഇന്ത്യ-നേപ്പാൾ പ്രധാനമ ന്ത്രിമാർ സംയുക്തമായി ഉദ്ഘാടനം ചെയ്ത തീവണ്ടിപ്പാത- ബിഹാറിലെ ജയ് നഗറിൽനിന്ന് നേപ്പാളിലെ കുർത്തയിലേക്കുള്ള ബ്രാഡ്ഗേജ് പാത.

  • ബ്രിട്ടീഷ് ഭരണകാലത്ത് 1937- ൽ ആരംഭിച്ച് 2001- ലെ നേപ്പാൾ ഭൂകമ്പത്തെ തുടർന്ന് പ്രവർത്തനം നിലച്ച നാരോ ഗേജ് പാതയാണ് പുതുക്കി നിർമിക്കപ്പെട്ടത്. - 

33. വായകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യസ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താൻ അധികാരം നൽകുന്ന കേന്ദ്രനിയമമാണ് സർഫാസി (SARFAESI). ഇതിന്റെ പൂർണ രൂപം- Securitisation and Reconstruction of Financial Assets and Enforcement of Security Interest Act

  • 2002 ജൂൺ 21- നാണ് നിയമം പ്രാബല്യത്തിൽ വന്നത് 

34. കൊൽക്കത്തയിലെ "കഫേ പോസിറ്റീവ്’ (Cafe Positive) എന്ന ലഘു ഭക്ഷണശാല വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- HIV പോസിറ്റീവായവരാണ് കഫേയിലെ ജീവനക്കാർ 

  • മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരും HIV ബാധിതരുമായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന 'ആനന്ദ് ഘർ' എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ കലോൽ ഘോഷിന്റെ ഉടമസ്ഥതയിലാണ് കഫേ പ്രവർത്തിക്കുന്നത്  
  • എഷ്യയിലെതന്നെ ഇത്തരത്തിലുള്ള ആദ്യ കഫകൂടിയാണിത്. 

35. ലോക പാർക്കിൻസൺസ് ദിനം എന്നാണ്- ഏപ്രിൽ 11 


36. ‘ജുറാസിക് വേൾഡ് സിനിമകളിലെ ആറാ മത്തെ ചിത്രം 2022 മേയിൽ പ്രദർശനത്തിനെത്തി. പേര്- ജുറാസിക് വേൾഡ് ഡൊമിനിയൻ 

  • കോളിൻ ടൊവോറയാണ് ഈ അമേരിക്കൻ ശാസ്ത്രസിനിമയുടെ സംവിധായകൻ. 
  • 1990- ൽ മൈക്കൽ ക്രൈറ്റൻ രചിച്ച ജുറാസിക് പാർക്ക് (Jurassic Park) എന്ന നോവലിനെ ആധാരമാക്കി 1993- ൽ സ്റ്റിവൻ സ്പിൽബർഗാണ് പരമ്പരയിലെ ആദ്യ ചിത്രമായ ജുറാസിക് പാർക്ക് സംവിധാനം ചെയ്തത് 

37. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ടാങ്ക് വേധ മിസൈലിന്റെ പേര്- ഹെലിന 


38. നീതി ആയോഗ് അടുത്തിടെ തയ്യാറാക്കിയ വലിയ സംസ്ഥാനങ്ങളുടെ ഊർജ-കാലാ വസ്ഥാ സൂചികയിൽ (State Energy and Climate Index-SECI) കേരളത്തിന്റെ സ്ഥാനം- രണ്ടാമത് 

  • ഗുജറാത്താണ് ഒന്നാമത്. 
  • ചെറിയ സംസ്ഥാനങ്ങളുടെ സൂചികയിൽ ഗോവ ആദ്യസ്ഥാനത്തും ത്രിപുര രണ്ടാം സ്ഥാനത്തുമാണ്. 

39. അടുത്ത അധ്യയനവർഷം മുതൽ ഒരേസമയം എത്ര റെഗുലർ കോഴ്സുകൾ പഠിക്കാനാണ് വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ അവസരമൊരുക്കുന്നത്- രണ്ട്


40. റോഡ്രിഗോ ഷാവോസ് ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റാണ്- കോസ്റ്ററീക്ക (മധ്യ അമേരിക്ക) 

No comments:

Post a Comment