Friday 22 July 2022

Current Affairs- 22-07-2022

1. കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ- ഹർമൻ പ്രീത് കൗർ


2. 2022 ജൂലൈയിൽ തന്റെ യഥാർത്ഥ പേര് ഹുസൈൻ അബി കഹിൻ എന്നാണെന്ന് വെളിപ്പെടുത്തിയ കായികതാരം- മോ ഫറാ

  • ബ്രിട്ടനുവേണ്ടി ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ 4 ഒളിംപിക് സ്വർണം നേടിയ ആദ്യ താരമാണ് മോ ഫറാ.

3. ഇന്ത്യൻ നാവികസേനയുടെ പുതിയ പടക്കപ്പൽ- ദുണഗിരി


4. 2022 ജൂലൈയിൽ ശ്രീലങ്കയുടെ താൽക്കാലിക പ്രസിഡന്റായി നിയമിതനായത്- റനിൽ വിക്രമസിംഗെ 


5. ജലസംവേദനക്ഷമതയുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘വാട്ടർ സെൻസിറ്റീവ് സിറ്റി' എന്ന പദവിയിലേക്കെത്തുന്ന കേരളത്തിലെ ജില്ല- കോഴിക്കോട് 

  • കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, നെതർലൻഡ്സ് ഓർഗനൈസേഷൻ ഫോർ സയൻഫിക് റിസർച്ചിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. 


6. 2022 ജൂലൈയിൽ അന്തരിച്ച കേരള മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ- ഒ.കെ രാംദാസ് 


7. ഐ.സി.സി യുടെ ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം- ജസ്പ്രീത് ബുംറ


8. 2022 ജൂലൈയിൽ കേന്ദ്രസർക്കാർ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ സിംഹ സഫാരി പാർക്ക്- നെയ്യാർ ലയൺ സഫാരി പാർക്ക് 


9. ടൈം മാഗസിൻ തയ്യാറാക്കിയ ലോകത്ത് സന്ദർശിക്കേണ്ട 50 സുന്ദരസ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയത്- കേരളം, അഹമ്മദാബാദ് 


10. Global Gender Gap Index ൽ ഒന്നാമതെത്തിയത്- ഐസ്ലൻഡ് *ഇന്ത്യയുടെ സ്ഥാനം- 135) 


11. ചമ്പക്കുളം മൂലം വള്ളംകളിയിൽ കിരീടം നേടിയത്- കേരളപോലീസ് തുഴഞ്ഞ  ചമ്പക്കുളം ചുണ്ടൻ 

  • രണ്ടാം സ്ഥാനം- നടുഭാഗം ചുണ്ടൻ
  • മൂന്നാം സ്ഥാനം- കാരിച്ചാൽ ചുണ്ടൻ 


12. ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് വേദി- യു.എസിലെ ഒറിഗൻ


13. 2022- ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്- എലേന റിബാക്കിന (കസാക്കിസ്ഥാൻ)


14. 2022- ലെ വിമ്പിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്- നൊവാക് ജോക്കോവിച്ച് (സെർബിയ)


15. ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ റിസർവ് സ്ഥാപിതമാകുന്നത്- ഹാൻലെ (ലഡാക്ക്)


16. 2022 ജൂലായിൽ അന്തരിച്ച ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- ബിജേന്ദ്ര കെ സിംഗൾ


17. 2021- ൽ ഏറ്റവും കൂടുതൽ ജന്തു വർഗ്ഗങ്ങളെ കണ്ടെത്തിയ സംസ്ഥാനം- കേരളം


18. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതമായ ഇറാനിലെ ദാമവന്ത് കയറിയ ആദ്യ മലയാളി വനിത- മിലാഷ ജോസഫ്


19. Interpol ong international child sexual exploitation (ICSE) Database- ൽ അംഗമാകുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 68 


20. ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ് എടുത്ത ആദ്യ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്- SMACS 0723


21. നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയും നിംസ് മെഡിസിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ 2022- ലെ എപിജെ അവാർഡ് ജേതാവ്- ടെസി തോമസ്


22. ടി20 ക്രിക്കറ്റിൽ 500 ഡോട്ട് ബോളുകൾ എറിയുന്ന ലോകത്തിലെ ആദ്യ ബൗളർ- ഭുവനേശ്വർ കുമാർ


23. 2022 ജൂലൈയിൽ അന്തരിച്ച എഡ്വാഡോ ദൊസാന്റോ ഏത് രാജ്യത്തിലെ മുൻ പ്രസിഡൻറ് ആയിരുന്നു- അംഗോള


24. 2022- ലെ കേരള കത്തോലിക്കാ മെത്രാൻ സമിതി മാധ്യമ കമ്മീഷന്റെ മാധ്യമ പുരസ്കാരം നേടിയത്- ദിലീഷ് പോത്തൻ


25. തലച്ചോറിലെ കോശങ്ങളുടെ നാശം മൂലം ആശയവിനിമയ ശേഷി ഇല്ലാതാകുന്ന അഫേസിയ (Aphasia) രോഗ ബോധവൽക്കരണ മാസമായി ആചരിക്കുന്നത്- ജൂൺ


26. ഭിന്നശേഷി കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ ‘സിക്ക് റൂം' അനുവദിക്കാൻ പദ്ധതി നടപ്പാ ക്കുന്ന സംസ്ഥാനം- കേരളം


27. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി നിയമിതനായത്- നിതിൻ ഗുപ്ത 


28. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വീട്ടിൽ നിന്ന് സ്കൂളിൽ കൊണ്ടു വരുന്ന വിദ്യാർത്ഥികൾക്ക് കിലോയ്ക്ക് 75 രൂപ നൽകുന്ന ഹിമാചൽപ്രദേശ് സർക്കാരിന്റെ പദ്ധതി- Buy - Back Scheme 


29. പോളിസിയുടെ കാലയളവിൽ നിക്ഷേപകൻ ദൗർഭാഗ്യവശാൽ മരണപ്പെടുകയാണെങ്കിൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ എൽ.ഐ.സി ആരംഭിച്ച പുതിയ ഇൻഷുറൻസ് പ്ലാൻ- ധൻ സഞ്ജയ് 


30. രാജസ്ഥാനിൽ പുതുതായി നിലവിൽ വരുന്ന തണ്ണീർത്തടം- മനോർ, ഉദയ്പൂർ ജില്ല 


31. 2022 വർഷം ഏത് സംസ്ഥാന മന്ത്രിസഭയാണ് ജാതി സെൻസസ് നടത്താൻ അനുമതി നൽകിയത്- ബീഹാർ 


32. 2022- ൽ നടക്കാൻ പോകുന്ന UN Biodiversity Conference (COP 15)- ന്റെ രണ്ടാം പാദത്തിന്റെ വേദി എവിടെയാണ്- മോൺട്രിയൽ, Canada (ആദ്യപാദം- Kunming, China)


33. 2022 വർഷം ഏത് രാജ്യത്താണ് പദ്മ മൾട്ടിപർപ്പസ് ബ്രിഡ്ജ് പദ്ധതി ഉദ്ഘാടനം ചെയ്തത്- ബംഗ്ലാദേശ് 


34. 2022 വർഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഒയിൻ മോർഗൻ ഏത് രാജ്യത്തെ ക്രിക്കറ്റ് താരമാണ്- ഇംഗ്ലണ്ട് 


35. 2022 വർഷം അന്തരിച്ച ടി. ശിവദാസമേനോൻ ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്- രാഷ്ട്രീയം


36. ലോക MSME ദിനം (സൂക്ഷ്മ ചെറുകിട ഇടത്തരം, സംരംഭ ദിനം) (ജൂൺ 27) 2022- ലെ പ്രമേയം-  'Resilience and Rebuilding : MSMEs for Sustainable Development' 


37. മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ സാഹിത്യ പുരസ്കാര ജേതാവ്- ജോസ് ടി. തോമസ് ("കുരിശും യുദ്ധവും സമാധാനവും' എന്ന കൃതിക്ക്) 


38. പ്രഥമ കേരള സംസ്ഥാന റവന്യൂ കലോത്സവത്തിൽ ജേതാക്കളായ ജില്ല- തൃശ്ശൂർ 


39. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) നോർവേയ്ക്ക് വേണ്ടി നിർമ്മിച്ച രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ബാർജുകൾ- മാരിറ്റ്, തെരേസ 


40. ഏത് സംസ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് ടാറ്റാ പവർ കമ്മീഷൻ ചെയ്തത്- കേരള (കായംകുളം) 


41. ദേശീയ MSME (മെകോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) അവാർഡ് 2022- ൽ മികച്ച വികസന ത്തിന് ഒന്നാം സമ്മാനം നേടിയ സംസ്ഥാനം- ഒഡീഷ 


42. 2022 ജൂണിൽ പ്രഖ്യാപിച്ച പ്രഥമ ‘കെമ്പഗൗഡ ഇന്റർനാഷണൽ' അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടവർ- എസ്.എം കൃഷ്ണ (മുൻ കർണാടക മുഖ്യമന്ത്രി),  എൻ.ആർ നാരായണമൂർത്തി ( infosys സ്ഥാപകൻ), പ്രകാശ് പദുകോൺ (മുൻ ബാഡ്മിന്റൺ താരം) 


43. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് ആവശ്യമായ പരിശീലനം നൽകുന്നതിനായി വനിതാ - ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി- ധീര പദ്ധതി 


44. 2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹസ്വദൂര surface - to - air missile- VL- SRSAM 


45. ജൂൺ 27 മുതൽ ജൂലൈ 1 വരെ നടക്കുന്ന 2022 യു.എൻ ഓഷ്യൻ കോൺഫറൻസിന്റെ വേദി- ലിബൻ, പോർച്ചുഗൽ 


46. വനിതാ ട്വന്റി - ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായത്- ഹർമൻ പ്രീത് കൗർ


47. 'മൈൻഡ് മാസ്റ്റർ - വിക്കിങ് ലൈസൻസ് ഫ്രം എ ചാംപ്യൻസ് ലൈഫ് ' എന്ന പുസ്തകം ആരുടെ രചനയാണ്- വിശ്വനാഥൻ ആനന്ദ്


48. കുട്ടികളുടെ ആരോഗ്യകരമായ ബാല്യം ഉറപ്പു വരുത്തുന്നതിനുള്ള കേന്ദ്രത്തിന്റെ ത്രികോണ് പദ്ധതികൾ- മിഷൻ ശക്തി,പോഷൻ 2.0, മിഷൻ വാൽസല്യ


49. ആരുടെ ജനനമാണ് ജൂലായ് 11 ജനസംഖ്യ ദിനമായി ആചരിക്കുവാൻ കാരണമായത്- മാത്തെയ് ഗസ്പർ 

  • ഇദ്ദേഹത്തിന്റെ ജനനമാണ് ലോക ജനസംഖ്യ 500 കോടി എത്തിച്ചത്.

50. 13 എക്സ്പ്രസ് വേകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനം- ഉത്തർ പ്രദേശ് 

No comments:

Post a Comment