1. 2022 ജൂലൈയിൽ നടക്കുന്ന വനിത ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ- സ്പെയിൻ, നെതർലാൻഡ്സ്
2. 2022 ജൂലൈയിൽ ദക്ഷിണ സുഡാനിലെ യു. എൻ. മിഷൻ (UNMISS) ഫോഴ്സ് കമാൻഡറായി യു.എൻ. സെക്രട്ടറി ജനറൽ നിയമിച്ച ഇന്ത്യൻ ലഫ്. ജനറൽ- മോഹൻ സുബ്രഹ്മണ്യൻ
3. 2022 ജൂലൈയിൽ അന്തരിച്ച് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിന്റെ (OPEC) സെക്രട്ടറി ജനറൽ- മുഹമ്മദ് സനുസി ബർകിൻഡോ
4. പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെ മുഖ്യമന്ത്രി- ഭഗവത്മാൻ (പഞ്ചാബ് മുഖ്യമന്ത്രി)
5. 2022 ജൂലൈയിൽ അന്തരിച്ച ഒപെക് സെക്രട്ടറി ജനറൽ- മുഹമ്മദ് സനൂസി ബാർക്കിൻഡോ
6. 2022 ഓഗസ്റ്റിൽ ആരംഭിക്കുന്ന ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം- അറിയിപ്പ്
- സംവിധാനം- മഹേഷ് നാരായണൻ
- ഋതുപർണഘോഷിന്റെ 2005- ലെ ബംഗാളി ചിത്രമായ 'അന്തർമഹലി'നുശേഷം മേളയുടെ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് അറിയിപ്പ്.
7. ബ്രിട്ടീഷ് പാർലമെന്റിൽ നിന്നും രാജിവച്ച ഇന്ത്യൻ വംശജനായ ധനമന്ത്രി- ഋഷി സുനക്
8. 2022 ജൂലൈയിൽ കേന്ദ്ര മന്ത്രിസ്ഥാനം (കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ്) രാജിവച്ചത്- മുക്താർ അബ്ബാസ് നഖ് വി
- പുതിയ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി- സ്മൃതി ഇറാനി
- ഉരുക്ക് മന്ത്രാലയ വകുപ്പ് മന്ത്രിയായ രാമചന്ദ്ര പ്രസാദ് സിങ് രാജിവച്ചത് കൊണ്ട് ഉരുക്ക് മന്ത്രാലയ വകുപ്പ് മന്ത്രിയായി വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നിയമിച്ചു.
9. ഗരുതര ശ്വാസകോശാർബുദത്തിന്റെ കാഠിന്യം കുറക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രോന്ക്കയുടെ പുതുതായി പരീക്ഷിച്ചു വിജയിച്ച ഇമ്മ്യൂണോ തെറാപ്പി മരുന്ന്- ഇംഫിൻസി
10. 2 Green Energy Efficient പട്ടണങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ബീഹാർ
11. പതിനെട്ടാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം നേടിയത്- പി കെ രാജശേഖരൻ
12. കോവിഡിനെതിരെ ഇന്ത്യയിൽ വികസിപ്പിച്ച ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച ആദ്യ mRNA വാക്സസിൻ- GEMCOVAC-19
- നിർമ്മാണം- ജന്നോവ ബയോ ഫാർമസട്ടിക്കൽസ് അംഗീകാരം ലഭിക്കുന്ന ലോകത്തെ മൂന്നാമത്തെ mRNA- വാക്സിൻ
13. തേനീച്ച കർഷകരുടെ ഉന്നമനത്തിനുവേണ്ടി National Bee Board പുറത്തിറക്കിയ ഓൺലൈൻ പോർട്ടൽ- മധുക്രാന്തി
14. 2022- ലെ ഫെമിന മിസ് ഇന്ത്യ വേൾഡ്- സിനി ഷെട്ടി (കർണാടക)
15. 2022- ലെ രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളത്തിന്റെ സ്ഥാനം- 15
- കേന്ദ്ര സർക്കാരിന്റെ ബിസിനസ് സൗഹൃദ പട്ടിക ടോപ് അച്ചീവർ, അച്ചീവർ, ആസ്പയർ, എമർജിങ് ബിസിനസ് ഇക്കോസിസ്റ്റം എന്നിങ്ങനെ 4 കാറ്റഗറികളായാണ് തിരിച്ചിരിക്കുന്നത്.
- കേരളം ആസ്പയർ കാറ്റഗറിയിലാണ്.
16. 'ഫ്രം പേയ്സ് ടു സീ- മെ ഇസ്രോ ജേണി ആൻഡ് ബിയോണ്ട്' എന്ന പുസ്തകം രചിച്ചത്- ഡോ. എബ്രഹാം മുത്തുനായകം
17. കോവിഡിനെതിരെ ഇന്ത്യയിൽ വികസിപ്പിക്കുന്ന ആദ്യ mRNA വാക്സിൻ- GEMCOVAC - 19
- ലോകത്ത് അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ എംആർഎൻഎ വാക്സിനാണ് ജെംകോവാക്- 19.
- ജെന്നോവ ബയോഫാർമസവുട്ടിക്കൽസിൻറെ എംആർഎൻഎ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്.
18. 2022 ജൂലൈയിൽ അന്തരിച്ച തരുൺ മജുംദാർ ഏത് ഭാഷയിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ്- ബംഗാളി
19. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിതനായത്- ഗംഗ സിംഗ്
20. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി റെക്കോർഡ് ഇട്ട ടീം- ഇംഗ്ലണ്ട് (498 റൺസ്)
21. Birmingham- ൽ വെച്ച് നടക്കാൻ പോകുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ നയിക്കുന്നത്- നീരജ് ചോപ്ര
22. അന്തരിച്ച പ്രശസ്ത ഉറുദു പണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്ന വ്യക്തി- പ്രൊഫ. ഗോപിചന്ദ് നാരംഗ്
23. രജിസ്ട്രർ ചെയ്ത അംഗീകൃതമല്ലാത്ത എത്ര രാഷ്ട്രീയപാർട്ടികളെയാണ് ഈയിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്- 111
24. 2022 ജൂലൈയിൽ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- യയിർ ലാപിഡ്
25. 2022 ജൂലൈയിൽ നടന്ന 7- ാമത് LMC (Lancang- Mekong Cooperation) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ വേദി- ബഗാൻ (മ്യാൻമാർ)
26. 2022 ജൂലൈയിൽ നടന്ന 'മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയത്- സിനി ഷെട്ടി (ഉടുപ്പി, കർണ്ണാടക)
27. 2022 ജൂലൈയിൽ ഇന്ത്യയിലെ ആദ്യത്തെ സ്വയം നിയന്ത്രിത നാവിഗേഷൻ സൗകര്യമായ TiHAN (Technology Innovation Hub on Autonomous Navigation) നിലവിൽ വന്നത്- ഐ. ഐ.റ്റി. ഹൈദരാബാദ്
28. 2022 ജൂലൈയിൽ കേരളത്തിൽ ആദ്യമായി കുട്ടനാട്ടിലെ നെൽപാടങ്ങളിൽ കണ്ടെത്തിയ ബാക്ടീരിയ- Pantoea Ananatis
29. 2022 ജൂലൈയിൽ അന്തരിച്ച മഹാഭാരതത്തിന്റെ നാടകാവിഷ്കാരത്തിലൂടെ ഇന്ത്യയിൽ ശ്രദ്ധനേടിയ ഇംഗ്ലീഷ് നാടക സംവിധായകൻ- പീറ്റർ ബ്രൂക്ക്
30. ശ്രീചിത്തിര തിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ചിത്തിര തിരുനാൾ ദേശീയ പുരസ്കാര ജേതാക്കൾ- അടുർ ഗോപാലകൃഷ്ണൻ, കെ.എസ്.ചിത്ര
31. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ- രാഹുൽ നർവേക്കർ
- മഹാരാഷ്ട്രയിലെ കൊളംബ നിയോജകമണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി. എം.എൽ.എ. ആണ് 45 കാരനായ രാഹുൽ.
32. ഇസ്രയേലിന്റെ 14-ാമത് പ്രധാനമന്ത്രി- യയിർ ലാപിഡ്
33. വനിതാ യൂറോകപ്പ് ഫുട്ബോൾ 2022 വേദി- ഇംഗ്ലണ്ട്
34. 2022 ജൂലൈയിൽ (2022 ജൂലൈ 8) വെടിയേറ്റ് മരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി- ഷിൻസോ ആബെ
- ആക്രമണം നടന്ന സ്ഥലം- കിഴക്കൻ ജപ്പാനിലെ നരാ നഗരത്തിൽ
- ഏറ്റവും കൂടുതൽക്കാലം ജപ്പാന്റെ പ്രധാനമന്ത്രിപദം വഹിച്ചയാളാണ് ഷിൻസോ ആബെ (9 വർഷം)
- രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മാറ്റിമറിച്ച് ആബേയുടെ പരിഷ്കാരങ്ങൾ അറിയപ്പെട്ടത്- ആബേനോമിക്സ്
- പദ്മ വിഭൂഷൺ ലഭിച്ച വർഷം- 2021
- സംഘാടന മികവ് പരിഗണിച്ച് ഒളിംപിക്സ് ഗെയിംസിന്റെ ഭാഗമായി നൽകുന്ന പരമോന്നത ബഹുമതിയായ 'ഒളിംപിക് ഓർഡർ' ആബെയ്ക്ക് ലഭിച്ച വർഷം- 2020 പുരസ്ക്കാരം നേടുന്ന ആദ്യ ജപ്പാൻ പ്രധാനമന്ത്രി)
- ജപ്പാൻ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോഡ് ഷിൻസോ ആബെയ്ക്കാണ്.
- രണ്ടാം ലോക യുദ്ധാനന്തരം ജനിച്ചവരിൽ നിന്ന് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാൾ.
- നേതാജി റിസർച്ച് ബ്യൂറോ നൽകുന്ന നേതാജി അവാർഡ് ലഭിച്ച വർഷം- 2022
- ബയോഗ്രഫി- 'The Iconoclast: Shinzo Abe and the New Japan (രചിച്ചത്- Tobias Harris)
- ഷിൻസോ ആബെയുടെ പ്രധാന രചനകൾ- Towards a Beautiful Country, Determination to Protect This Country.
- ജപ്പാന്റെ നിലവിലെ പ്രധാനമന്ത്രി- ഫുമിയോ കിഷിദ
35. മുൻമന്ത്രി സജി ചെറിയാൻ വഹിച്ചു വന്ന വകുപ്പുകളുടെ ചുമതല ലഭിച്ചത്-
- വി.അബ്ദുറഹ്മാൻ- ഫിഷറിസ്, ഹാർബർ, എൻജിനീയറിങ്, ഫിഷറിസ് യൂണിവേഴ്സിറ്റി
- വി.എൻ.വാസവൻ- സാംസ്കാരികം, ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി, സാംസ്കാരിക ക്ഷേമനിധി.
- പി.എ.മുഹമ്മദ് റിയാസ്- യുവജനകാര്യം
36. കേരള സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത്- മനോജ് എബ്രഹാം
37. 2022 ജൂലൈയിൽ അന്തരിച്ച മുൻ അംഗോള പ്രസിഡന്റ്- എഡ്വഡോ ദൊസാൻന്റോ
38. ഹരിതമുദ്ര പുരസ്കാര (2022) ജേതാവ്- പി.പ്രസാദ് (കൃഷി മന്ത്രി)
- ജൈവകൃഷി പ്രോത്സാഹനത്തിനും കർമ്മ പദ്ധതികളുടെ നടപ്പാക്കലിനും ആഗോള പരിസ്ഥിതി സന്നദ്ധ സംഘടനയായ ഒയിസ്ക ഇന്റർനാഷണൽ നൽകുന്ന പുരസ്കാരമാണ് ഹരിതമുദ്ര
39. സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021: മികച്ച സംസ്ഥാനങ്ങളായി തിരഞ്ഞെടുത്തത് ഏതൊക്കെ- ഗുജറാത്ത്, കർണാടക
40. 2022 മാർച്ചിൽ അന്തരിച്ച റോഡ് മാർഷ് ഏത് കായിക ഇനത്തിൽ പ്രശസ്തൻ ആയിരുന്നു- ക്രിക്കറ്റ്
41. 2022 ജൂണിൽ അന്തരിച്ച ഗാന്ധിയനും സമാധാന പ്രവർത്തനുമായ മലയാളി- P ഗോപിനാഥൻ (2016- പത്മശ്രീ)
42. മുൻ പ്രധാനമന്ത്രി വാജ്പയുടെ ജീവിതം പ്രമേയമാക്കിയ സിനിമ- മേ രഹും യാ നാ രഹും, ദേശ് രഹനാ ചാഹിയേ- അടൽ
43. നാറ്റോയിൽ ചേരാനുള്ള പ്രോട്ടോകോൾ ഒപ്പുവെച്ചത്- സ്വീഡനും ഫിൻലാന്റും
44. 2022 ജൂലൈയിൽ ഭരണഘടനാവിരുദ്ധ പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചത്- സജി ചെറിയാൻ
45. 2022- ലെ ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 'സ്റ്റേറ്റ് റാങ്കിങ് ഇൻഡക്സ് ഫോർ എൻഎഫ്എസ്എ' റാങ്കിങിൽ ഒന്നാമത് എത്തിയത്- ഒഡീഷ
- കേരളത്തിന്റെ സ്ഥാനം- 11
46. 2022 ജൂലൈയിൽ രാജിവെച്ച പാക് വംശജനായ ബ്രിട്ടീഷ് ആരോഗ്യമന്ത്രി- സാജിദ് ജാവിദ്
47. 2022- ലെ ഫീൽഡ്സ് മെഡൽ നേടിയ യുക്രൈൻ ശാസ്ത്രജ്ഞൻ- മറീന വയാസോവ്സ്ക
- ഗണിത നൊബേൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫീൽഡ്സ് മെഡൽ നേടിയ മറ്റു 3 പേർ
- ഹഗോ ഡുമിനിൽ കോപിൻ (ഫ്രാൻസ്)
- ജൂൺ ഹു (യുഎസ്)
- ജയിംസ് മയ്നാഡ് (ബ്രിട്ടൻ).
- 40 വയസ്സിനു താഴെയുള്ള ഗണിത ശാസ്ത്രജ്ഞർക്കാണ് 4 വർഷത്തിലൊരിക്കൽ മെഡൽ നൽകുന്നത്
48. രഞ്ജി ട്രോഫി 2021-22 വിജയികൾ- മധ്യപ്രദേശ്
- മുംബൈയെ പരാജയപ്പെടുത്തി.
- പ്ലെയർ ഓഫ് ദ് മാച്ച്- ശുഭം ശർമ
- പ്ലെയർ ഓഫ് ദ് ടൂർണമെന്റ്- സർഫറാസ് ഖാൻ (മധ്യപ്രദേശ്)
- ടീം ക്യാപ്റ്റൻ- ആദിത്യ ശ്രീവാസ്തവ
49. ലോകത്തെ കരുത്തുറ്റ പാസ്പോർട്ടുകളിൽ ഇന്ത്യയുടെ സ്ഥാനം- 83
50. 2021- ലെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ടിന്റെ പുരസ്കാരം നേടിയ സേതുവിന്റെ കഥ- അപ്പുവും അച്ചുവും
No comments:
Post a Comment