Tuesday 26 July 2022

Current Affairs- 26-07-2022

1. നവമലയാളി ഓൺലൈൻ മാഗസിൻ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ- പോൾ സക്കറിയ


2. ലോക സാമ്പത്തിക ഫോറത്തിന്റെ 2022- ലെ ആഗോള ലിംഗസമത്വ സൂചികയിൽ (Gender Gap Index) ഇന്ത്യയുടെ റാങ്ക്- 135 


3. 2022 ജൂലൈയിൽ നിയമിതനായ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ- ആർ. കെ. ഗുപ്ത


4. 2022 ജൂലൈയിൽ ഖർച്ചി ഉത്സവം നടക്കുന്ന സംസ്ഥാനം- ത്രിപുര 


5. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020- ന്റെ ഭാഗമായി 'ബാലവാടിക' പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്


6. 2022- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- ഒറിഗൺ, യു.എസ്.എ


7. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻ.ഡി.എ. സ്ഥാനാർത്ഥി- ജഗ്ദീപ് ധൻകർ (ബംഗാൾ ഗവർണർ)


8. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ പുരസ്കാര (2021) ജേതാവ് (29 -ാമത്)- കെ.പി.കുമാരൻ 


9. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ രാജ്യത്തെ മികച്ച കാർഷിക ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് നൽകുന്ന സർദാർ വല്ലഭ്ഭായി പട്ടേൽ പുരസ്കാരം (10 ലക്ഷം രൂപ) നേടിയത്- കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് 


10. ഐ.സി.എ.ആറിന്റെ മികച്ച കർഷകയ്ക്കുള്ള പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ് അന്ത്യോദയ കൃഷി പുരസ്കാരം (1 ലക്ഷം രൂപ) നേടിയത്- ബിന്ദു ജോസഫ് 


11. ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശം നേടിയ മലയാളി- നിരുപമ രാജേന്ദ്രൻ (മികച്ച ശബ്ദ മിശ്രണത്തിനുള്ള നാമനിർദ്ദേശം) 


12. ലോക ഷൂട്ടിങ് ലോകകപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- ഐശ്വര്യ പ്രതാപ് സിങ് തോമർ 


13. ലോകമീറ്റിൽ ലോങ് ജമ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം- എം. ശ്രീശങ്കർ 


14. വയലാർ രാമവർമ്മ ഫൗണ്ടേഷൻ പുരസ്കാരം 2022 ജേതാവ്- ശ്രീകുമാരൻ തമ്പി


15. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി ഗ്രാമത്തിലെ കുയിൽ എന്ന സിനിമ സംവിധാനം ചെയ്തത്- KP കുമാരൻ (2020- പി ജയചന്ദ്രൻ, 2019- ഹരിഹരൻ, 2018- ഷീല) 


16. ദൈവത്തിന്റെ അവകാശികൾ എന്ന പുസ്തകം എഴുതിയത്- പ്രേംകുമാർ  


17. ലോകത്തിൽ ആദ്യമായി കൃത്രിമ Mini Heart നിർമ്മിച്ച രാജ്യം- ഓസ്ട്രിയ 


18. പ്രീ പ്രൈമറിതലത്തിൽ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഉത്തരാഖണ്ഡ് 


19. ജെയിംസ് വെബ് നിരീക്ഷണ ഗവേഷണങ്ങളുടെ ദൗത്യത്തിൽ അംഗമാവാൻ അവസരം ലഭിച്ച മലയാളികൾ- ഡോ. ജെസ്സി ജോസ് , മനോജ് പുറവങ്കര


20. 2022 ജൂലൈയിൽ രാജിവെച്ച ശ്രീലങ്കൻ പ്രസിഡന്റ്- ഗോട്ടബയ രാജപക്സെ


21. 2020- ലെ സ്വരലയ പുരസ്കാരം നേടിയത്- പണ്ഡിറ്റ് രാജീവ് താരാനാഥ്


22. ഡെന്മാർക്ക് ആസ്ഥാനമായുള്ള ബേസ് ലൈഫ് സയൻസിനെ ഏറ്റെടുക്കുന്ന ഇന്ത്യൻ ഐടി കമ്പനി- ഇൻഫോസിസ്


23. ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടാണ് അന്റോണിയോ കോസ്റ്റ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- പോർച്ചുഗൽ 


24. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സംസ്ഥാനം- കേരളം  


25. 2022- ലെ ലോക തണ്ണീർതട ദിനത്തിന്റെ പ്രമേയം- Wetland's action for people and nature 


26. ഏഷ്യാനെറ്റ് സൊസൈറ്റി നൽകുന്ന റിച്ചാർഡ് ബർട്ടൺ മെഡൽ 2022- ൽ നേടിയ എഴുത്തുകാരി- പെപിത സേത്ത് 


27. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച തീരസംരക്ഷണ സേനയുടെ ഭാഗമാകുന്ന ഹെലികോപ്റ്റർ ഏതാണ്- ധ്രുവ് 


28. പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ജീവചരിത്രം- Gautam Adani: The Man Who Changed India 


29. കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്- മൻപ്രീത് സിംഗ്


30. മഹാകവി പി. സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് അർഹനായത്- ആലങ്കോട് ലീലാകൃഷ്ണൻ (അപ്രത്യക്ഷം എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്) 


31. അടുത്തിടെ പുറത്തിറക്കിയ പാറശ്ശാല ബി. പൊന്നമ്മാളുടെ ജീവചരിത്രം- ഹേമവതി 


32. നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എ.പ്ലസ്.പ്ലസ് അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ആദ്യ സർവ്വകലാശാല- കേരള സർവ്വകലാശാല 


33. 2022 ജൂണിൽ Protection of Civil Rights ADGP ആയി നിയമിതനായത്- എം.ആർ അജിത് കുമാർ 


34. ഡൽഹി ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- എസ്.സി ശർമ്മ 


35. ദക്ഷിണ കൊറിയ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ റോക്കറ്റ്- നുറി


36. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ അടുത്ത സ്ഥിരം പ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ടത്- രുചിറ കാംബോജി 


37. 2022- ലെ 73 -മത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽ നിന്നും വിരമിച്ച കുതിര- വിരാട്


38. ഏത് സ്വാതന്ത്രസമര സേനാനിയുടെ ജന്മദിനം ഉൾപ്പെടുത്തിയിട്ടാണ് ഇനി ജനുവരി 24- ന് പകരം ജനുവരി 23- ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്- സുഭാഷന്ദ്രബോസ് 


39. 2022 ജനുവരിയിൽ കുട്ടികളുടെ സൈബർ സുരക്ഷക്കായി യൂണിസെഫിന്റെ സഹായത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി- ഡി സേഫ് 


40. 2022- ലെ സുഭാഷ് ചന്ദ്രബോസ് ആപ്ത പ്രബന്ധൻ പുരസ്കാരം നേടിയത് ആര്- വിനോദ് ശർമ


41. ദക്ഷിണേന്ത്യയിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിർമ്മിച്ചത് എവിടെയാണ്- കാസർകോട് 


42. 2022- ൽ മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്കാരം ലഭിച്ച മലയാളി സൈനികൻ- എം ശ്രീജിത്ത്


43. 2022- ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ച ഇന്ത്യയുടെ മുൻ സംയുക്ത സേനാ മേധാവി- ബിപിൻ റാവത്ത് 


44. പത്മശ്രീയും കരസേനയുടെ പരമ വിശിഷ്ട സേവാമെഡലും ഒരുമിച്ച് നേടിയ വ്യക്തി ഏത്- നീരജ് ചോപ്ര  


45. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി- കൂടും കോഴിയും


46. 2022- ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പൊതു അവധി ഒഴിവാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ്


47. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി കേന്ദ്ര ഉപഭോക്ത കാര്യാലയം പുറത്തിറക്കിയ ഭാഗ്യചിഹ്നം- ജാഗൃതി

 

48. 2022 ലെ സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയത്- പി വി സിന്ധു


49. പ്ലാസ്റ്റിക് വിഴുങ്ങി കടൽ ശുദ്ധിയാക്കാനുള്ള യന്ത്ര മീനുകളെ വികസിപ്പിച്ച രാജ്യം- ചൈന


50. 2025- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- ടോക്കിയോ (ജപ്പാൻ)

No comments:

Post a Comment