Monday 11 July 2022

Current Affairs- 11-07-2022

1. 2022 ജൂണിൽ അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി- കെറ്റാൻജി ബൗൺ ജാക്സൺ


2. 2022 ജൂണിൽ ദക്ഷിണ നാവിക കമാൻഡിന്റെ (കൊച്ചി) ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായ വ്യക്തി- റിയർ അഡ്മിറൽ ജെ. സിംഗ്


3. ഗുരുതര ശ്വാസകോശാർബുദത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പിനിയായ ആസ്ഥാനക്കയുടെ പുതുതായി പരീക്ഷിച്ച് വിജയിച്ച ഇമ്യൂണോതെറാപ്പി മരുന്ന്- ഇംഫിൻ സി


4. കപിൽ ദേവിന് ശേഷം ഇന്ത്യൻ ടീമിനെ നയിക്കുന്ന ഫാസ്റ്റ് ബോളർ എന്ന നേട്ടം കൈവരിച്ച താരം- ജസ്പ്രീത് ബുമ്ര


5. 2022 ജൂണിൽ PSLV യുടെ 55-ാമത് ദൗത്യമായ PSLV- C53- നോടൊപ്പം ഇന്ത്യ വിക്ഷേപിച്ച സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങൾ- DS-E0, ന്യൂസാർ, സ്കൂബ്-1


6. തദ്ദേശീയമായി സെമി കണ്ടക്ടർ ചിപ്പുകളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ സിംഗപ്പൂർ ആസ്ഥാനമായ ഐ.ജി.എസ്.എസ്. വെഞ്ചേഴ്സുമായി സഹകരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് (പ്രോജക്ട് സൂര്യ)


7. കർണാടകയുടെ ഇക്കോ അംബാസഡറായി നിയോഗിക്കാൻ തീരുമാനിച്ച വ്യക്തി- സാലുമരദ തിമ്മക്ക


8. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75- ആം വാർഷികത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 75 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച രാജ്യം- United Kingdom


9. ന്യൂസിലാന്റിൽ പോലീസ് ഓഫീസർ ആയി നിയമിതയായ ആദ്യ മലയാളി വനിത- അലീന അഭിലാഷ്


10. 2023- ലെ ലോക ബധിര T20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ വേദി- തിരുവനന്തപുരം


11. ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റ്- ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ


12. 2022 ജൂണിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ തന്റെ പേരിലുള്ള ലോക റെക്കോർഡ് വീണ്ടും തിരുത്തിയത്- സിഡ്നി മക്ലാഹ്മിൻ (യുഎസ്)


13. 2022- ലെ യുഎൻ പബ്ലിക് സർവീസ് പുരസ്കാരം നേടിയ 'മൊ ബസ്' ഏത് സംസ്ഥാനത്തിലെ ബസ് സർവീസാണ്- ഒഡീഷ


14. 2022- ലെ കാസനോവ മെമ്മോറിയൽ ഇൻവിറ്റേഷൻ മീറ്റിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ സ്വർണ്ണം നേടിയത്- നവജീത് കൗർ ധില്ലൻ


15. 2022 ജൂണിൽ റിലയൻസ് ജിയോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ആകാശ് അംബാനി


16. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന 'റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമ സംവിധാനം ചെയ്തത്- ആർ. മാധവൻ


17. 2022- ലെ 'നാഷണൽ MSME അവാർഡിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സംസ്ഥാനം- ഒഡീഷ


18. മത്സര ബൈക്ക് ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന പദ്ധതി- ഓപ്പറേഷൻ റേസ് 


19. ഒളിമ്പിക്സ് മെഡൽ ജേതാവും ലോകകപ്പ് ജേതാവുമായ അന്തരിച്ചു വരീന്ദർ സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഹോക്കി


20. ചന്ദ്രനിലേക്ക് CAPSTONE ദൗത്യം വിക്ഷേപിച്ചത്- NASA


21. സർക്കാറിന്റെ വികസന പദ്ധതികളുടെ ഭാഗമായി പൊളിച്ചു മാറ്റിയ ബ്രിട്ടീഷുകാർ നിർമ്മിച്ചതും ഗാന്ധി സിനിമ ഷൂട്ട് 'ചെയ്തതുമായ ഗാന്ധി മന്ദിരം സ്ഥിതി ചെയ്യുന്ന നഗരം- പാട്ന  ബീഹാർ 


22. 2022 ദേശീയ ഗെയിംസ് വേദി- ഗുജറാത്ത് 

  • 2015- ൽ കേരളത്തിലാണ് അവസാനമായി ദേശീയ ഗെയിംസ് നടന്നത്

23. ISRO ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച സിനിമ- റോക്കി ദ നമ്പി എഫക്ട് (സംവിധായകൻ- മാധവൻ)


24. "PADMA" (Pay Roll Automation for Disbursement of Monthly Allowances) എന്ന കേന്ദ്രീക്യത പേയ്മെന്റ് സംവിധാനം ആരംഭിച്ചത്- ഇന്ത്യൻ കോസ്റ്റ് ഗാർഡ് 


25. 2022- ലെ ഓസ്കാർ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ- സൂര്യ, കാജോൾ 


26. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായത്- എം. ബിനോയ് കുമാർ


27. ഇൻറ്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതെവിടെ - പ്രഗതി മൈതാൻ (ഡൽഹി)


28. തായ്ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയേഴ്സ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- അനഹത്ത് സിംഗ്


29. 2022- ലെ നാല് പതിനാലാമത് ചെസ് ഒളിമ്പ്യാഡിന് വേദിയാകുന്ന രാജ്യം- ഇന്ത്യ (മഹാബലിപുരം, ചെന്നെ)

  • ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിമ്പ്യാഡ്

30. 2022- ലെ ലോക നീന്തൽ ചാമ്പ്യാൻഷിപ്പിന്റെ വേദി- ബുഡാപെസ്റ്റ് (ഹംഗറി)


31. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമമായ 'Posco Act'- ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ട് പത്ത് വർഷമായതെന്ന്- 2022 ജൂൺ 19


32. രാജ്യാന്തര ആൽബിനിസം ബോധവൽക്കരണ ദിനമായി ആചരിക്കുന്നത് (ജൂൺ- 13) 2022 പ്രമേയം- United in Making Our Voice Heard 


33. മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്കു നയിക്കാൻ കേരള പോലീസ് ആരംഭിക്കുന്ന പദ്ധതി- കൂട്ട് 


34. കേരളത്തിന്റെ തനത് വിഭവങ്ങൾക്ക് ലോക വിപണി കണ്ടെത്താൻ വ്യവസായ വകുപ്പ് ആരംഭിക്കുന്ന പോർട്ടൽ- ഇ-കോമേഴ്സ് 


35. ഏത് സംസ്ഥാനത്താണ് 2022 ജൂണിൽ Baikho Festival ആഘോഷിക്കുന്നത്- അസം


36. ഈയിടെ ബംഗളൂരുവിൽ പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രീകരിക്കപ്പെട്ട AC റെയിൽവേ ടെർമിനൽ- സർ എം വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ 


37. ആരുടെ നാനൂറാമത് ജന്മ വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയത്- ഗുരു തേജ് ബഹാദൂർ (9-ാമത് സിഖ് ഗുരു) 


38. രാജ്യത്തെ ആദ്യ സോളാർ ക്രൂയിസ് ബോട്ട്- ഇന്ദ്ര  


39. സാംസ്കാരിക രംഗത്ത് സംഭവാനകൾ നൽകുന്ന പ്രശസ്തരായ അധ്യാപകർക്കുള്ള പ്രഫ. എസ്. ഗുപ്തൻ നായർ അവാർഡ് ലഭിക്കുന്നത്- ഡോ.എം.എം. ബഷീർ 


40. അസർബൈജാൻ ഗ്രാൻപ്രീ ഫോർമുല വൺ കാറോട്ട മത്സരത്തിൽ ജേതാവായത്- മാക്സ്സ് വെസ്തപ്പർ 

No comments:

Post a Comment