1. 2022 ജൂലൈയിൽ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിതനായ വ്യക്തി- ജെറോമിക് ജോർജ്
2. ഇന്ത്യയിലെ 'ഹർ ഘർ ജൽ' സർട്ടിഫൈഡ് ആയ ആദ്യ ജില്ല- ബുർഹാൻപൂർ (മധ്യപ്രദേശ്)
3. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിർമ്മിച്ച ആശാൻ കാവ്യശില്പത്തിന്റെ ശിൽപി- കാനായി കുഞ്ഞിരാമൻ
4. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ-അന്തരീക്ഷ ശാസ്ത്ര സാങ്കേതിക മികവിനുള്ള 2022- ലെ ദേശീയ പുരസ്കാരത്തിന് അർഹനായ വ്യക്തി- ഡോ. കെ. മോഹൻകുമാർ
5. ഓപിയം സംസ്കരണ മേഖലയിൽ പ്രവേശിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ കമ്പനി- ബജാജ് ഹെൽത്ത് കെയർ ലിമിറ്റഡ്
6. മെക്സിക്കോയിലെ മോൺടെ റേയിൽ നടന്ന ലോക പാരാഅത്ലറ്റിക് ഗ്രാൻപ്രിയിൽ ഹൈജംപിൽ സ്വർണം നേടിയ മലയാളി- ഉണ്ണി രേണു
7. 2022 ജൂലൈയിൽ സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റ്
ചെയ്യപ്പെട്ട ബംഗാൾ വ്യവസായ മന്ത്രി- പാർഥ ചാറ്റർജി
8. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ എക്സലൻസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസ് ആൻഡ് ടെക്നോളജി-2022' ദേശീയ പുരസ്കാര ജേതാവ്- ഡോ.കെ.മോഹനകുമാർ
9. 2022 ജൂലൈയിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം- വാനരവസൂരി
- ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഏഴാമത്തെ മഹാമാരി.
10. അമേരിക്കയിലെ യുജിനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായ മലയാളി- എൽദോസ് പോൾ
11. ഇന്ത്യൻ അന്റാർട്ടിക് ബിൽ ലോകസഭ പാസാക്കിയത് എന്ന്- 22 ജൂലൈ 2022
- അന്റാർട്ടിക്കയിലേക്കുള്ള പരിവേഷണ സംഘത്തിന് പെർമിറ്റ് നിർബന്ധമാക്കുന്നതിനുള്ള ബില്ലാണിത്.
12. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രങ്ങൾ- ദക്ഷിണഗംഗോത്രി (decommissioned), മൈത്രി,ഭാരതി
13. ആർട്ടിക്കിലെ പര്യവേഷണ കേന്ദ്രം- ഹിമാദ്രി.
14. 2022- ലെ ഗ്ലോബൽ , എനർജി , അസോസിയേഷന്റെ ഗ്ലോബൽ എനർജി പ്രസ് പുരസ്കാരത്തിന് അർഹരായവർ- കൗശിക് രാജശേഖര( ഇന്ത്യ), മെർക്കുറി കനാറ്റ്വിദിസ് (അമേരിക്ക), വിക്റ്റർ ഓർലോവ് ( ഇന്ത്യ)
15. ഇന്ത്യയിൽ ആദ്യമായി സാറ്റ്ലറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ച ദേശീയോദ്യാനം- കാസിരംഗ നാഷണൽ പാർക്ക്
16. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോ (പെൺ) ഫൈനലിൽ എത്തിയ ഇന്ത്യക്കാരി- അന്നു് റാണി
17. എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം- കേരളം
18. താളിയോല രേഖ മ്യൂസിയം നിലവിൽ വരുന്നത്- തിരുവനന്തപുരം
19. ഇന്ത്യയുടെ സഹായത്തോടെ ഏത് രാജ്യത്തിൽ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് "മാങ്കേച്ചു ജലവൈദ്യുത പദ്ധതി- ഭൂട്ടാൻ
20. അന്നു റാണി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ജാവലിൻ ത്രോ
21. നീതി ആയോഗിന്റെ 2021- ലെ ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ കേരളത്തിന്റെ സ്ഥാനം- 8
- വടക്ക്-കിഴക്കൻ മലയോര സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- മണിപ്പൂർ
- വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- കർണാടക
22. 2022- ൽ ഏതു രാജ്യവുമായുള്ള ഇന്ത്യയുടെ ടി-20 മത്സരമാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്നത്- ദക്ഷിണാഫ്രിക്ക
23. 2022 ജൂലൈയിൽ ബിസിസിഐയുടെ അമിക്കസ് ക്യൂറിയായി നിയമനായത്- ജസ്റ്റിസ് മനീന്ദർ സിങ്
24. 2022- ൽ സി.കേശവൻ സ്മാരക പുരസ്കാരം നേടിയത്- പുനലൂർ സോമരാജൻ
25. ലോക അത് ലറ്റിക് ചാംപ്യൻഷിപ്പിലെ പുരുഷ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- നീരജ് ചോപ്ര
26. മെക്സിക്കോയിലെ മോൺടുറേയിൽ നടന്ന ലോക പാരാ അത്ലറ്റിക് ഗ്രാൻപ്രിയിൽ സ്വർണ്ണ മെഡൽ നേടിയ മലയാളി താരം- ഉണ്ണി രേണു
27. African Footballer of the year തുടർച്ചയായി രണ്ടാം തവണയും നേടിയ സെനഗൽ ഫുട്ബോൾ താരം- Sadio Mane
28. തമിഴ് പാഠപുസ്തകത്തിലേക്ക് ഉൾപ്പെടുത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സ്മരണ എന്ന ലേഖന സമാഹാരത്തിലെ അധ്യായം- മഹാനടൻ
29. 2022 ജൂലായിൽ രാജ്യസഭ എം പി ആയി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- ഹർഭജൻ സിംഗ്
30. ബ്രിട്ടീഷ് രാജ സിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കുന്ന ആദ്യ വ്യക്തി- എലിസബത്ത് രാജ്ഞി
31. 2022 ഫെബ്രുവരി 1- ന് ഏത് പേരിലാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്- Growth - Oriented Budget
32. സംസ്ഥാനത്തെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയം- തോൽപ്പെട്ടി ഗവ. സ്കൂൾ
33. ഹരിത കർമ്മസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ- ഹരിത മിത്രം
34. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസ് കമ്പനി- ഇൻഡിഗോ
35. 2022- ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച സ്റ്റീൽ ഉൽപ്പാദക രാജ്യം- ചൈന
36. സംസ്ഥാനത്ത് ആശുപത്രിയിൽ എത്താതെ തന്നെ രോഗികൾക്ക് വീട്ടിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പുതിയ പദ്ധതി- പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി
37. ഡിജിറ്റൽ റീസർവേ പൂർത്തിയാകു ന്നതോടെ ഭൂവുടമകൾക്ക് ആധാരത്തിനു പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന സംവിധാനം- പ്രോപ്പർട്ടി കാർഡ്
38. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സുപ്രസിദ്ധ ഗായിക- ലതാ മങ്കേഷ്കർ
39. 2022 അണ്ടർ- 19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം- ഇന്ത്യ (ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു)
40. 2022 ജൂലായിൽ International Tennis Hall of Fame- ൽ ഇടം നേടിയ ആസ്ട്രേലിയൻ ടെന്നീസ് താരം- Lleyton Hewitt
41. വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി- എസ് ഉണ്ണികൃഷ്ണൻ നായർ
42. വനിതാ ഏഷ്യാ കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം- ചൈന
43. സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ്- തെലങ്കാന
44. 2022 ഫെബ്രുവരിയിൽ അന്തരിച്ച 'കന്നട കബീർ' എന്നറിയപ്പെട്ടിരുന്ന പത്മശ്രീ ജേതാവ്- ഇബ്രാഹിം സുതാർ
45. ജവഹർലാൽ നെഹ്റു സർവ്വകലാശാല യുടെ (JNU) ആദ്യ വനിതാ വൈസ് ചാൻസലർ- ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്
46. കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓഡിയൻസ് നിലവിൽ വന്നത് എന്ന്- 2022 ഫിബ്രവരി 8
47. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം- ഇന്ത്യ
48. മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- മുരുകൻ കാട്ടാക്കട
49. സർക്കാർതലത്തിൽ ആരംഭിക്കുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് പദ്ധതി- ചേർച്ച
50. വനിതകൾക്കു മാത്രമായി ഷീ മാൾ എന്ന പേരിൽ മാൾ നിർമാണം ആരംഭിച്ച കോർപ്പറേഷൻ- കണ്ണൂർ
No comments:
Post a Comment