1. കേരള സ്റ്റാർട്ടപ്പ് മിഷൻ CEO ആയി ചുമതലയേറ്റത്- അനുപ് അംബിക
2. 2022 ജൂലൈയിൽ അന്തരിച്ച ഇന്ത്യയിലെ ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെട്ട വ്യക്തി- ബി.കെ.സിംഗൾ
3. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സെൻട്രൽ ജി.എസ്.ടി, കസ്റ്റംസ് ചീഫ് കമ്മീഷണറായി ചുമതലയേറ്റത്- ജയിൻ കെ.നഥാനിയേൽ
4. തൊട്ടുകൂടായ്മയ്ക്കെതിരെ 'വിനയ് സാമരസ്യ' എന്ന പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനമേത്- കർണാടക
5. രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം- കേരളം
6. കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത്- കെ ജി ശങ്കരപിള്ള
7. ഡൽഹി ആസ്ഥാനമായ ഷി ദ പീപ്പിൾ സംഘടന യുടെ പ്രഥമ പുരസ്കാരം ലഭിച്ചത്- സാറ ജോസഫ്
8. ഇന്ത്യയിലെ ആദ്യത്തെ വിൻഡ് സോളാർ ഹൈബ്രിഡ് പവർ സിസ്റ്റം ഉദ്ഘാടനം ചെയ്തത്- ജയ്സാൽമീർ
9. അടുത്തിടെ പ്രവർത്തനം ആരംഭിച്ച "Nefertiti" ഏത് സർക്കാരിന്റെ ആഡംബര കപ്പൽ ആണ്- കേരളം
10. പ്രധാനമന്ത്രി ക്യഷി സിഞ്ചായി യോജന പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാനത്തെ ആദ്യ ജൈവ പാർക്ക് നിർമ്മിച്ചത്- വണ്ടൂർ (മലപ്പുറം)
11. തടവുകാർക്ക് ജാമ്യം നൽകുന്നതിനുള്ള കോടതി ഉത്തരവുകൾ അതിവേഗത്തിൽ ഇലക്ട്രോണിക് മാധ്യമത്തിലൂടെ കൈമാറാൻ സുപ്രീം കോടതി ആരംഭിച്ച സോഫ്റ്റ് വെയർ- FASTER
12. ദക്ഷിണ കൊറിയയിലെ ചാബോണിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- അർജുൻ ബാബുത
13. ലോക ജനസംഖ്യ 100 കോടിയിൽ എത്തിയ ആദ്യ രാജ്യം- ചൈന
14. അടുത്തിടെ പരീക്ഷണപ്പറക്കൽ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ വിമാനം- Roc
15. അടുത്തിടെ കേരള പോലീസ് ആരംഭിച്ച ടെലിമെഡിസിൻ ആപ്പ്- ബ്ലൂ ടെലി മെഡ്
16. കോളറ പടർന്നു പിടിക്കുന്നതിനെത്തുടർന്ന് ജൂലൈയിൽ ആരോഗ്യ അടിയന്തരാവസ് പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്
17. ജൈവകൃഷി പ്രോത്സാഹനത്തിനും കർമ്മ പദ്ധതികളുടെ നടപ്പാക്കലിനും ആഗോള പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇന്റർനാഷണൽ നൽകുന്ന പുരസ്കാരമായ 2022- ലെ ഹരിത മുദ്ര പുരസ്കാരം ലഭിച്ചത്- പി.പ്രസാദ് (കേരള കൃഷി മന്ത്രി)
18. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടർച്ചയായി 13 മത്സരം ജയിച്ച ആദ്യ ക്യാപ്റ്റൻ- രോഹിത് ശർമ
19. രക്ഷിതാക്കൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുന്നതിനായി കൈറ്റ് വിക്ടേഴ്സിൽ ആരംഭിച്ച പ്രത്യേക പരിപാടി- അമ്മ അറിയാൻ
20. ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ 'ഡാർക്ക് കെ റിസർവ്' സ്ഥാപിതമാകുന്നത് എവിടെയാണ്- ഹാൻലെ, ലഡാക്ക്
21. നിലവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ ഡയറക്ടറായ മലയാളി- അന്നപൂർണി സുബ്രമണ്യ
22. 2022- ലെ ലോക മാസ്റ്റേഴ്സ് അത്ലറ്റിക് വനിതകളുടെ 100 മീറ്ററിൽ സ്വർണ്ണം നേടിയത്- ഭഗ്വാനി ദേവി
23. 2022- ലെ ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി- ടാംപെർ (ഫിൻലാൻഡ്)
24. 2022- ലെ ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്കായി ആദ്യ സ്വർണ്ണം നേടിയത്- അർജുൻ ബാബുത
- 10 മീ. എയർ റൈഫളിലാണ് സ്വർണ്ണം നേടിയത്.
- 2022- ലെ ഷൂട്ടിങ് ലോകകപ്പിന്റെ വേദി- ചാബോൺ (ദക്ഷിണ കൊറിയ)
25. 2022- ലെ വനിത ഹോക്കി ലോകകപ്പ് വേദി- സ്പെയിൻ, നെതർലാൻഡ്
26. ഡിയോഗർ അന്താരാഷ്ട്ര വിമാനത്താവളം ഏത് സംസ്ഥാനത്തിലാണ്- ജാർഖണ്ഡ്
27. ഈ ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്ന (ജൂൺ- 26) 2022 പ്രമേയം- 'Addressing drug challenges in health and humanitarian crisis'
28. സോഷ്യലിസ്റ്റ് കേന്ദ്രയുടെ മദർ തെരേസ ശ്രേഷ്ഠ പുരസ്കാര ജേതാവ്- അശ്വതി തിരുനാൾ ലക്ഷ്മിഭായി
29. ഒരു ലക്ഷത്തോളം വരുന്ന കെട്ടിട നിർമ്മാണ തൊഴിലാളികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവു - മായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഡൽഹിയിൽ ആരംഭിച്ച പദ്ധതി- NIPUN (National Initiative for Promoting Upskilling of Nirman Workers)
30. National Institute of Public Finance and Policy യുടെ ഡയറക്ടർ ജനറൽ ആയി നിയമിതനായത്- ആർ. കവിത റാവു
31. 2021- ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്ന മലയാളി- സുനിൽ ഞാളിയത്
- മഹാശ്വേതാദേവിയുടെ “ഓപ്പറേഷൻ ബാഷായി ടുഡു” എന്ന നോവൽ ബംഗാളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു
32. സിമന്റ്, സ്റ്റീൽ, ഓട്ടോമൊബൈൽസ് തുടങ്ങിയ വൻകിട വ്യവസായങ്ങൾക്ക് 10% സൂപ്പർ ടാക്സ് ഏർപ്പെടുത്തിയ രാജ്യം- പാകിസ്ഥാൻ
33. ക്രൈടാക്സ് 2022 ലോക എയർപോർട്ട് അവാർഡ്സിൽ ലോകത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്- ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തർ
34. 2022 ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ വേദി- ഇന്ത്യ
35. സമൂഹ മാധ്യമങ്ങളിൽ 30 ലക്ഷം ഫോളോവേഴ്സസുള്ള ഇന്ത്യയിലെ ആദ്യ ഫുട്ബോൾ ക്ലബ്ബ്- കേരള ബ്ലാസ്റ്റേഴ്സ്
36. കേരളത്തിലെ 5-ാമത്തെ ‘കതിർ വായനശാല' ആരംഭിച്ചത്- കോട്ടൂർ, തിരുവനന്തപുരം
- "കതിർ വായനശാല'- വനാശിത സമൂഹത്തിലെ ജനതയുടെ സാമൂഹികവും അക്കാദമികവുമായ പങ്കാളിത്തവും ഉന്നമനവും ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ പശ്ചാത്തലമൊരുക്കുന്നതിനുള്ള ഇടം
37. ഗുരുവായൂർ ആനത്താവളത്തിലെ ആദ്യ മാനേജറായി നിയമിതയായത്- സി.ആർ ലെജു മോൾ
38. ചലച്ചിത്ര നിർമ്മാതാവ് അഭിലാഷ് സുധീഷ് സംവിധാനം ചെയ്ത കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ ഹസ്വ ചിത്രം- 'Varkala and the Mystery of the Dutch Week'
39. ജൂണിൽ കേരള സർക്കാർ ആഭ്യന്തര സെക്രട്ടറിയായി നിയമിതനായത്- ഡോ. വി. വേണു
40. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ കമ്പനികളും, സർക്കാർ സ്ഥാപന ങ്ങളും ഏതെങ്കിലും തരത്തിലുള്ള സൈബർ സുരക്ഷ പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ CERT-In- ന് റിപ്പോർട്ട് നൽകേണ്ട സമയ പരിധി- 6 മണിക്കൂർ
41. അതിവേഗ ഡെലിവറി നടത്തുന്ന കമ്പനിയായ ബ്ലിങ്ക് കോമേഴ്സിനെ (ബ്ലിങ്കിറ്റ്) ഏറ്റെടുത്ത ഓൺലൈൻ ഭക്ഷണ ഡെലിവറി പ്ലാറ്റ്ഫോം- സൊമാറ്റോ
42. 2022 ജൂണിൽ NITI Ayog- ന്റെ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി- പരമേശ്വരൻ അയ്യർ
43. ഇന്ത്യയിൽ 7-11 വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകാൻ വിദഗ്ധ - സമിതി ശിപാർശ ചെയ്ത കോവിഡ് വാക്സിൻ- കോവോവാക്
44. നെറ്റ്ഫ്ലിക്സിൽ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യൻ സിനിമ എന്ന ബഹുമതി ലഭിച്ച ചലച്ചിത്രം- RRR (ഹിന്ദി പതിപ്പ്)
45. 2023- ലെ G20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ഇന്ത്യ (J & K)
46. കിർഗിസ്താനിൽ നടന്ന U-17 ഏഷ്യൻ റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- ഇന്ത്യ
- 8 സ്വർണ്ണ മെഡലുകൾ നേടി
- റണ്ണറപ്പ് - ജപ്പാൻ
47. ഏത് ആത്മീയ നേതാവ് എഴുതിയ പുസ്തകമാണ് The Little Book of Encouragement'- ദലൈലാമ
48. 2021ലെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരത്തിന് അർഹമായ 'അവർ മൂവരും ഒരു മഴവില്ലും' എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആര്- രഘുനാഥ് പാലേരി
49. വിംബിൾഡൺ ടെന്നീസ് (2022) പുരുഷവിഭാഗം ജേതാവ്- നൊവാക് ജോക്കോവിച്ച്
- ഫൈനലിൽ നിക്ക് കിറിയോസിനെ ( ഓസ്ട്രേലിയ) പരാജയപ്പെടുത്തി.
- ജോക്കോവിച്ചിന്റെ 7-ാമത് വിംബിൾഡൺ കിരീടം.
50. ഇന്ത്യയുടെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്- ആർ.കെ.ഗുപ്ത
No comments:
Post a Comment