Friday 2 September 2022

Current Affairs- 02-09-2022

1. വനിതകളുടെ UEFA ചാമ്പ്യൻസ്ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്ല്യാൺ

2. യുവജനങ്ങൾക്ക് സാങ്കേതിക മേഖലയിൽ തൊഴിലധിഷ്ഠിതമായ പരിശീലനം നൽകുന്നതിനായി 'രാജീവ് ഗാന്ധി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി' സ്ഥാപിച്ച സംസ്ഥാനം- രാജസ്ഥാൻ


3. ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ 100% ടാപ്പ് വാട്ടർ കണക്ഷൻ നൽകികൊണ്ട് 'ഹർ ഘർ ജൽ' സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- ഗോവ


4. Blockchain Technology ഉപയോഗിച്ച് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ജാർഖണ്ഡ്


5. 2022 - ആഗസ്റ്റിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സെക്രട്ടറിയായി നിയമിതനായ മുതിർന്ന IAS ഉദ്യോഗസ്ഥൻ- രാജേഷ് വർമ്മ


6. രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബുദ്യൻ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്


7. ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്നി + ഹോട്സ്റ്റാർ മേധാവിയായി നിയമിതനായ മലയാളി- സജിത്ത് ശിവാനന്ദൻ 


8. യു.കെ.യിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയി നിയമിതനായത്- വിക്രം ദൊരൈസ്വാമി 


9. കൊവിഡിന്റെ ഒമികോൺ വകഭേദത്തിനെതിരെ ആദ്യം വാക്സിൻ കണ്ടെത്തിയ രാജ്യം- യു. കെ 


10. കേന്ദ്ര സർക്കാരിന്റെ ഹർ ഘർ ജൽ പദ്ധതി വിജയകരമായി നടപ്പാക്കിയ ആദ്യ സംസ്ഥാനം- ഗോവ 

  • ദാദ്രാ നഗർ ഹവേലി.ദാമൻ ദിയു ആണ് ഈ നേട്ടം കരസ്ഥമാക്കിയ കേന്ദ്ര ഭരണപ്രദേശം. 

11. 'ഇൻ ഫ്രീ ഫോൾ : മൈ എക്സ്പെരിമെന്റ് വിത്ത് ലിവിങ് എന്ന പുസ്തകത്തിന്റെ രചയിതാവ്- മല്ലികാ സാരാഭായ് 


12. കർണാടകത്തിലെ ഉത്തര കന്നട ജില്ലയിലെ ബാരോയിൽ കണ്ടെത്തിയ പുതിയ ഇനം ഞണ്ടു വർഗ്ഗം- ഗാട്ടിയാന ദ്വിവർണ


13. FTX ക്രിപ്റ്റോ കപ്പിൽ ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ- രമേശ് ബാബു പ്രണാനന്ദ


14. 2022- ലെ UNESCO Peace Prize- ന് അർഹയായ മുൻ German Chancellor- Angela Merkel യുറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ UEFA- യുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ലഭിച്ചത്- കരിം ബെൻസേമ


15. യുറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ UEFA- യുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ലഭിച്ചത്- അലക്സിയ പുട്ടയാസ്


16. ഇന്ത്യയിലെ ആദ്യ Night Safari സ്ഥാപിക്കാൻ ഉത്തർപ്രദേശ് സർക്കാർ അംഗീകാരം നൽകിയ സ്ഥലം- Lucknow


17. 2022 ആഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി 1 വർഷം കൂടി കാലാവധി നീട്ടിക്കിട്ടിയത് ആർക്കാണ്- അജയ് കുമാർ ഭല്ല


18. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്യാൺ

  • യൂറോപ്യൻ ഫുട്ബോളിലെ ഒന്നാം നിര ക്ലബ് ചാംപ്യൻഷിപ്പിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഫുട്ബോളറാണ് മനീഷ .
  • സൈപ്രസ് ക്ലബ് അപോലോൻ ലേഡീസ് എഫ്സിക്കു വേണ്ടി യുവേഫ വനിതാ ചാംപ്യൻസ് ലീഗിൽ അരങ്ങേറിയത്.

19. 2022 ആഗസ്റ്റിൽ 'ദഹി ഹന്ദി ' ആഘോഷത്തെ കായിക ഇനമായി പ്രഖ്യാപിച്ചത് ഏത് സംസ്ഥാനമാണ്- മഹാരാഷ്ട്ര 


20. ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സസ് ക്ലാസ് റൂം ആരംഭിച്ചത് കേരളത്തിൽ ഏത് ജില്ലയിലാണ്- കോഴിക്കോട്

  • യഥാർത്ഥലോകത്തിന്റെ ത്രിഡി പതിപ്പായ ഒരു വെർച്വൽ ലോകത്ത് സ്വന്തമായ അവതാറുകളായി മനുഷ്യർ ഇടപഴകുന്നു, അതോടൊപ്പം ഓൺലൈൻ ഇടപെടലും ത്രിഡി, വെർച്വൽ റിയാലിറ്റി, ഓമെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവേഴ്സ്.

21. 2022-  ൽ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെൻററി, ഹൃസ്വ ചലച്ചിത്രമേളയുടെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്കാരം നേടിയത്- റീനാ മോഹൻ


22. ആരുടെ ജന്മദിനമാണ് ഓഗസ്റ്റ് 20 "സദ്ഭാവന ദിവസ്' ആയി ആചരിക്കുന്നത്- രാജീവ് ഗാന്ധി


23. 2022- ൽ 100 വർഷം തികയുന്ന കായിക സംഘടന- വനിത വേൾഡ് ഗെയിംസ്


24. വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം- മനീഷ കല്യാൺ 


25. DRDO- യുടെ ചെയർമാനായി നിയമിതനായത്- സമീർ വി കാമത്ത്


26. പെഗാസസ് അന്വേഷണത്തിന് നിയമിച്ച സാങ്കേതിക വിദഗ്ദ്ധ സമിതി മേൽനോട്ടചുമതല വഹിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജ്-  ആർ.വി രവീന്ദ്രൻ


27. 2022 ഓഗസ്റ്റ് റിപ്പോർട്ട് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 104 (ഒന്നാം സ്ഥാനം- ബ്രസീൽ) 


28. Defence Research and Development Organisation (DRDO)- യുടെ പുതിയ ചെയർമാൻ- Dr സമീർ വി കാമത്ത് 


29. ഇന്ത്യയുടെ എക്സിക്യൂട്ടീവ് - ഡയറക്ടറായി നിയമിച്ച ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്- കെ വി സുബ്രമണ്യൻ 


30. ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ്- ബംഗളൂരു, കർണാടക


31. 2022 ജൂലൈയിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത മലയാളി വനിത- പി.ടി ഉഷ 


32. മലയാള സിനിമയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യ വനിത മേക്കപ്പ് ആർട്ടിസ്റ്റ്- മിറ്റ ആന്റണി 


33. ജൂലൈ ആറിന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ദക്ഷിണേന്ത്യക്കാർ ആരൊക്കെ- 

  • പി.ടി ഉഷ (രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി അതലറ്റ്) 
  • കെ.വി വിജയേന്ദ്ര പ്രസാദ് (തിരകഥാകൃത്ത്, സംവിധായകൻ) 
  • ഇളയരാജ (സംഗീതസംവിധായകൻ)
  • വീരേന്ദ്ര ഹെഗ്ഡെ (സാമൂഹിക പ്രവർത്തകൻ) 

34. പുതിയ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി- സ്മൃതി ഇറാനി 


35. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ (AIU) പ്രസിഡന്റ് ആയി നിയമിതനായത്- സുരജ്ഞൻ ദാസ് 


36. ആഗസ്റ്റിൽ ആരംഭിക്കുന്ന ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- അറിയിപ്പ് (സംവിധാനം- മഹേഷ് നാരായണൻ) 


37. കോവിഡ് പരിചരണത്തിലെ നേതൃത്വ മികവിനുള്ള യു.എ.ഇ സർക്കാരിന്റെ ‘വാട്ടർ ഫോൾസ് ഗ്ലോബൽ'- പുരസ്കാരം നേടിയത്- ഡോ. അലക്സാണ്ടർ തോമസ്


38. കസാഖിസ്ഥാനിൽ നടന്ന പ്രഥമ Elorda Boxing Cup - 2022 ൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- അൽഫിയ പത്താൻ, ഗീതിക 


39. 2021- ലെ Women Peace and Security Index ൽ ഒന്നാമത് എത്തിയ രാജ്യം- നോർവേ  


40. 2022 ജൂലൈയിൽ അന്തരിച്ച ഒപെക് സെക്രട്ടറി ജനറൽ- മുഹമ്മദ് സനൂസി ബാർക്കിൻഡോ


41. കേരള സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത്- മനോജ് എബ്രഹാം 


42. അനാഥർക്കും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കഴിയുന്നവരായ കുട്ടികൾക്കും സഹായമെത്തിക്കുന്നതിനായി നിലവിൽ വരുന്ന പോർട്ടൽ- വാത്സല്യ പോർട്ടൽ  


43. ഇന്ത്യയിൽ സ്ഥിരീകരിച്ച പുതിയ ഒമികോൺ വകഭേദം- ബി.എ.2.75


44. കാണാതായ കുട്ടികളെ കണ്ടെത്താനുള്ള പൗരകേന്ദ്രീകൃത അപേക്ഷ സംവിധാനം- ഖായ-പായ


45. പ്രവർത്തനം ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച, ഇന്ത്യയിലെ ഏറ്റവും പുതിയ ചെലവ് കുറഞ്ഞ എയർലൈൻ- ആകാശ 


46. ഇംഗ്ലണ്ടിലെ ബർമിങ് ഹാമിൽ ജൂലൈ 28- ന് നടന്ന കോമൺ വെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയ താരം- നീരജ് ചോപ്ര 


47. ജി- 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപയായി നിയമിതനാകുന്നത്- അമിതാബ് കാന്ത് (നീതി ആയോഗ്, മുൻ സി.ഇ.ഒ)


48. ശിശു മരണങ്ങൾ ഇല്ലാത്ത രാജ്യം എന്ന അപൂർവ്വ നേട്ടം കൈവരിച്ചത്- ക്യൂബ


49. 2022 ജൂലൈയിൽ രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി- ബോറിസ് ജോൺസൺ


50. ജൂലൈ 8- ന് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി- ഷിൻസോ ആബെ

No comments:

Post a Comment