Sunday 11 September 2022

Current Affairs- 11-09-2022

1. ബൂംബർഗ് 2022- ൽ പുറത്തുവിട്ട് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ലോകത്തെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ വ്യവസായി- ഗൗതം അദാനി

2. 50 -ാമത് ഷുമാംഗ് ലീല ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം- മണിപ്പൂർ (ഇംഫാൽ)


3. 2001 ഗുജറാത്ത് ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ സ്മരണക്കായി പ്രധാനമന്ത്രി. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'സ്മതിവൻ' സ്മാരകം സ്ഥിതി ചെയ്യുന്നത്- ഭുജ് (ഗുജറാത്ത്)


4. സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2022-ലെ ജേതാക്കൾ- പാലക്കാട്


5. ഉയർന്നുവരുന്ന കായിക താരങ്ങൾക്ക് കായിക സ്കോളർഷിപ്പ് നൽകുവാനായി 'മുഖ്യമന്ത്രി ഉദ്യമി ഖിലാഡി ഉന്നയൻ യോജന' ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്


6. 100- ൽ അധികം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നാഗാലാന്റിന് അനുവദിച്ച് കിട്ടിയ റെയിൽവേ സ്റ്റേഷൻ- ഷാമുഖി റെയിൽവേ സ്റ്റേഷൻ


7. കേരളത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസ്- ഗോപിക ഗോവിന്ദൻ 


8. ഗർഭാശയ ഗള (സെർവിക്കൽ) കാൻസർ പ്രതിരോധത്തിനുള്ള ഇന്ത്യയുടെ ആദ്യ  തദ്ദേശീയ ക്യൂ.എച്ച്.പി.വി. (ക്വാഡിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിൻ- സെർവാക് 

  • സീറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്ര ബയോടെക്നോളജി വകുപ്പുമായി ചേർന്നാണ് വാക്സിൻ പുറത്തിറക്കിയത്

9. ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറുടെ ജീവിതം ആസ്പദമാക്കി “അംബേദ്കർ: എ ലൈഫ്' എന്ന പുസ്തകം രചിച്ചത്- ശശി തരൂർ 


10. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി- മിഷൻ 941 മികവ് 


11. ജല അനുബന്ധ മേഖലകളിലെ എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി ജലവിഭവ വകുപ്പ് തയ്യാറാക്കിയ വെബ്സൈറ്റ്- കേരള വാരിസ് (KERALA WRIS)


12. നാഷണൽ ക്രൈം റെക്കോർഡ് ബുറോ (NCRB) റിപ്പോർട്ട് പ്രകാരം, 2021- ൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി പ്രഖ്യാപിച്ച നഗരം ഏതാണ്- Kolkata


13. നാഷണൽ കം റെക്കോർഡ് ബ്യൂറോയുടെ 2021- ലെ കണക്കുകൾ പ്രകാരം സ്ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനം- കർണാടക 


14. ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത്- ഉത്തർപ്രദേശ്  


15. സംസ്ഥാനത്തെ അഞ്ചാമത് സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായത്- ആലപ്പുഴ  


16. രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള മികച്ച കഥാ ചിത്രം- ലിറ്റിൽ വിങ്സ്


17. ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം- ലിൻതോയ് ചനമ്പം


18. ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന മഗ്ലസ് പുരസ്കാരം 2022 ലഭിച്ചവർ ആരൊക്കെ- 

  • സൊതേറ ഷിം, മനശാസ്ത്രജ്ഞൻ(കംബോഡിയ)  
  • തദാഷി ഹടോരി, നേത്രരോഗ വിദഗ്ഗൻ(ജപ്പാൻ) 
  • ബർണാഡെറ്റ് മാഡ്രിഡ്, ശിശുരോഗ വിദഗ്ഗ 
  • ഗാരി ബെഞ്ചേഗിബ്, സന്നദ്ധ പ്രവർത്തകൻ

19. അടുത്തിടെ ഏത് രാജ്യത്തേക്കുള്ള ഇന്ത്യൻ അംബാസിഡർ . ആയാണ് 'നാഗേഷ് സിംഗ് നിയമിതനായത്- തായ്ലാൻഡ് 


20. സർക്കാരിനു നൽകുന്ന അപേക്ഷകളിൽനിന്നും ഒഴിവാക്കാൻ തീരുമാനിച്ച വാക്ക്- താഴ്മയായി


21. ഇന്ത്യൻ റെയിൽവേ മുംബൈ സ്റ്റേഷനുകളിൽ സ്ഥാപിച്ച, വായുവിലെ ജല ബാഷ്പത്തെ പാന യോഗ്യമായ ജലം ആക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യന്ത്രങ്ങൾ- മേഘദൂത്


22. 2022- ൽ നീതി ആയോഗിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ആസ്പിറേഷനൽ ജില്ലയായി തിരഞ്ഞെടുത്തത്- ഹരിദ്വാർ, ഉത്തർപ്രദേശ്


23. 2022 ആഗസ്റ്റിൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം- രോഹിത് ശർമ്മ


24. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തുന്ന സമുദ്രതീരങ്ങളുടെ ശുദ്ധീകരണ പദ്ധതി- സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ


25. 2022 ആഗസ്റ്റിൽ സെബിയുടെ മുഴുവൻ സമയ അംഗമായി നിയമിതനായത്- അനന്ത് നാരായൺ ഗോപാലകൃഷ്ണൻ


26. 2022- ലെ 13-ാമത് ഇന്ത്യ യുഎസ് സംയുക്ത സൈനിക അഭ്യാസമായ വജ പ്രഹാറിന്റെ വേദി- ഹിമാചൽ പ്രദേശ്


27. 2022- ലെ 'ടെക് സിറ്റിസ് : ദ ഗ്ലോബൽ ഇന്റർസെക്ഷൻ ഓഫ് ടാലന്റ് ആൻഡ് റിയൽ എസ്റ്റേറ്റ് ഏഷ്യ പസിഫിക് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയ ടെക് നഗരം- ബെയ്ജിങ്

  • രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ടെക് നഗരം- ബെംഗളുരു

28. 2022 സെപ്റ്റംബറിൽ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന് ധാരണാപത്രം ഒപ്പ് വച്ച രാജ്യം- നേപ്പാൾ


29. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി എം.വി.ഗോവിന്ദനു പകരം മന്ത്രിസഭയിൽ ഉൾപ്പെട്ടത്- എം.ബി.രാജേഷ് 

  • തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകളുടെ ചുമതലയാണ് വഹിക്കുക.
  • സ്പീക്കർ ആയിരിക്കെ മന്ത്രിയാകുന്ന മൂന്നാമത്തെയാൾ 

30. കേരള നിയമസഭയുടെ 24-ാമത്തെ സ്പീക്കറാകുന്ന വ്യക്തി- എ.എൻ.ഷംസീർ 


31. ഫെയ്ത്ബുക്കിന്റെ മാത്യ കമ്പനിയായ മെറ്റ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി- സക്ക് ബക്ക്സ് 


32. 11- മത് രാജ്യാന്തര മനുഷ്യാവകാശ അവാർഡിന് അർഹയായ മലയാളി- സിസ്റ്റർ ബെറ്റ്സി ദേവസ്യ 


33. 2022- ലെ ലോക പൈതൃക ദിന പ്രമേയം- "പൈതൃകവും കാലാവസ്ഥയും' 


34. റവന്യ ദുരന്ത നിവാരണ വകുപ്പിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥരെയും

ജനങ്ങളെയും അറിയിക്കുന്നതിന് റവന്യ വകുപ്പ് പുറത്തിറക്കിയ മാസിക- ഭൂമിക 


35. 14 രാജ്യങ്ങളിൽ പര്യടനത്തിനായി 2022- ഏപ്രിലിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്ക്കപ്പൽ- ഐ എൻ എസ് തരംഗിണി


36. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ വാണിജ്യ വിമാനം- ഡോർണിയർ DO- 228 


37. നീതി ആയോഗിന്റെ പ്രഥമ ഊർജ്ജ കാലാവസ്ഥ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഗുജറാത്ത് (രണ്ടാം സ്ഥാനത്ത് കേരളം) 


38. മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ചാരുവസന്ത എന്ന കാവ്യത്തിന്റെ രചയിതാവ്- ഹംപ നാഗരാജ (കന്നട സാഹിത്യകാരൻ) 


39. Tree city of the world 2021- ലെ പട്ടികയിൽ 2021ലെ ലോകത്തിലെ മരങ്ങളുടെ നഗരം (Tree city of the world 2021) ആയിട്ട് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഇന്ത്യൻ നഗരങ്ങൾ- മുംബൈ, ഹൈദരാബാദ് 


40. 2022 മുതൽ അംബേദർ ജയന്തിയായ ഏപ്രിൽ 14 എല്ലാവർഷവും തുല്യതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് 


41. പൂർണ്ണമായും വനിതകളുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത്- ഹൈദരാബാദ് 


42. അംഗനവാടി കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി- Balamitra 


43. സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നം- ചില്ലു അണ്ണാൻകുഞ്ഞ്) 


44. ഓഗസ്റ്റ് 17 എന്ന നോവലിന്റെ രചയിതാവ്- എസ് ഹരീഷ് 


45. 2022 ഏപ്രിലിൽ അന്തരിച്ച ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവി വഹിച്ച ഏക മലയാളി- കെ ശങ്കരനാരായണൻ


46. ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള ഗവൺമെന്റിന്റെ മൊബൈൽ ആപ്പ്- ശൈലി ആപ്പ് 


47. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതി- മിഠായി പദ്ധതി


48. വിള വൈവിധ്യവൽക്കരണം സൂചിക ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്ത്യൻ സംസ്ഥാനം- തെലുങ്കാന 


49. ഇന്ത്യയിൽ ആദ്യമായി കോവിഡ് വൈറസ് വകഭേദമായ എക്സ്-ഇ സ്ഥിതീകരിച്ച സംസ്ഥാനം- ഗുജറാത്ത് 


50. ഭൂമിയല്ലാത്ത മറ്റൊരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്റർ- ഇൻജെന്യൂയിറ്റി

No comments:

Post a Comment