1. 2022 മേയ് 24- ന് ക്വാഡ് രാഷ്ട്രങ്ങളുടെ മൂന്നാം ഉച്ചകോടി നടന്നത് എവിടെ വെച്ചായിരുന്നു- ടോക്യോ (ജപ്പാൻ)
- ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നി രാജ്യങ്ങളുടെ കൂട്ടായ്മയാണ് Quad (Quadrilateral Security Dialogue).
- ഉച്ചകോടിയുടെ ഭാഗമായി അമേരിക്കയു ടെ നേതൃത്വത്തിൽ ഇന്ത്യയടക്കം 14 രാജ്യങ്ങളെ ഉൾപ്പെടുത്തി ഇന്തോ പസിഫിക് ഇക്കണോമിക് ഫെയിം വർക്കിനും (IPEF) രൂപംകൊടുത്തു. ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ, മലേഷ്യ, ന്യൂസിലൻഡ്, ഫിലിപ്പിൻസ്, സിങ്കപ്പൂർ, തായ്ലാൻഡ്, വിയറ്റ്നാം, ബ്രൂണെ, ഇന്തോനേഷ്യ. ഫിജി എന്നിവയാണ് ഐ.പി.ഇ.എഫിലെ മറ്റ് അംഗങ്ങൾ.
2. ലോകാരോഗ്യസംഘടന യുടെ 2022- ലെ ഗ്ലോബൽ ലീഡേഴ്സ് അവാർഡ് നേടിയത്- ഇന്ത്യയിലെ ആശാ വർക്കർമാർ
- കോവിഡിനെതിരായ പോരാട്ടത്തിൽ സുപ്രധാന പങ്കുവഹിച്ചതിനും ഗ്രാമിണ മേഖലകളിൽ ആരോഗ്യസൗകര്യങ്ങൾ എത്തിച്ചതിനുമാണ് അംഗീകാരം. രാജ്യത്ത് 10 ലക്ഷത്തോളം ആശാവർക്കർമാർ സേവനമനുഷ്ഠിക്കുന്നു.
- Accredited Social Health Activist workers എന്നാണ് ASHA- യുടെ പൂർണരൂപം.
3. ആന്റണി ആൽബനിസ് ഏത് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയാണ്- ഓസ്ട്രേലിയ
- രാജ്യത്തിന്റെ 31 -ാം പ്രധാനമന്ത്രിയാണ് ലേബർപാർട്ടിയുടെ ആൽബനിസ്
4. അന്തർദേശിയ ജൈവവൈവിധ്യദിനം (International Day for Biodiversity) എന്നാണ്- മേയ് 22
- Building a shared future for all life എന്നതായിരുന്നു 2022- ലെ ദിനാചരണ വിഷയം
5. 2022 മെയിൽ എ വാസ്റ്റ് കീഴടക്കിയ മലയാളി- ഷെയ്ക്ക് ഹസൻ ഖാൻ (34)
- പന്തളം (പത്തനംതിട്ട സ്വദേശിയായ ഖാൻ 2021- ൽ കിളിമഞ്ചാരോ പർവതം (ടാൻസാനിയ) കിഴടക്കിയിരുന്നു.
- 2022 മേയിൽ എവറസ്റ്റിന്റെ ബേസ് ക്യാമ്പ് കീഴടക്കിയ 10 വയസ്സുകാരിയാണ് റിഥം മാനിയ (മഹാരാഷ്ട്ര), ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പർവതാരോഹകം കൂടിയാണ് റിഥം
6. സംസ്ഥാന കൃഷിവകുപ്പ് തുടക്കം കുറിച്ച 'ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്- ചില്ലു (Chillu) (അണ്ണാൻ)
7. ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം 2021- ൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയ രാജ്യം- ഇറാൻ
- 314 വധശിക്ഷകളാണ് 2021- ൽ ഇറാൻ നടപ്പിലാക്കിയത്.
- 56 രാജ്യങ്ങളിലായി 2052 വധശിക്ഷകളാണ് 2021- ൽ വിധിക്കപ്പെട്ടത്. ഇതിൽ 579 ശിക്ഷകൾ നടപ്പിലാക്കപ്പെട്ടു.
8. ബ്രിട്ടനിൽ മേയർ പദവിയിലെത്തിയ ആദ്യ ദളിത് വനിത- മൊഹിന്ദർ കെ. മിധ
- ഇന്ത്യൻ വംശജയും ലേബർ പാർട്ടി പ്രതിനിധിയുമാണ്.
- പശ്ചിമ ലണ്ടനിലെ ഈലിങ് കൗൺസിൽ മേയറായാണ് തിരഞ്ഞെടുക്കപ്പെട്ടത്.
9. 2022 മേയിൽ രാജ്യത്തെ വനിതാ സാമാജികരുടെ ദ്വിദിന ദേശിയ സമ്മേളനം നടന്നത് എവിടെവെച്ചായിരുന്നു- തിരുവനന്തപുരം
- കേരള നിയമസഭയാണ് സമ്മേളനം സംഘടിപ്പിച്ചത്.
10. ഇന്ത്യൻ കരസേനയുടെ വ്യോമവിഭാഗമായ ഏവിയേഷൻ കോറിലെ ആക്രമണ വിഭാഗത്തിൽ പൈലറ്റായ (Corambal Aviator) ആദ്യ വനിത- അഭിലാഷ ബറാക് (26)
- സേനയുടെ 'രുദ്ര' ഹെലികോപ്റ്ററാണ് അഭിലാഷ പാത്തുന്നത്.
- ഹരിയാണയിലെ പഞ്ചകല സ്വദേശിനിയാണ്.
11. കോവിഡ് മൂലം രണ്ടുവർഷമായി നടത്താതിരുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടി നടന്നത് എവിടെയാണ്- ദാവോസ് (സ്വിറ്റ്സർലൻഡ്)
- 2022 മേയ് 22 മുതൽ 26 വരെയായിരുന്നു. ഉച്ചകോടി
- ഇന്ത്യൻ സംഘത്തെ നയിച്ചത് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ.
12. മുൻ പാർലമെന്റംഗങ്ങളുടെ പെൻഷനുമായി ബന്ധപ്പെട്ട നിയമം കേന്ദ്ര സർക്കാർ അടുത്തിടെ എപ്രകാരമാണ് ഭേദഗതി ചെയ്തത്- മുൻ എം.പി.മാർക്ക് ഒന്നിലേറെ പെൻഷൻ വാങ്ങാമെന്ന നിലവിലെ വ്യവസ്ഥ നിർത്തലാക്കി
- എം എ ൽ.എ യും എം. പി.യുമായിരുന്ന ഒരു വ്യക്തിക്ക് പുതുക്കിയ നിയമപ്രകാരം ഏതെങ്കിലും ഒരു പെൻഷന് മാത്രമേ അർഹിതയുണ്ടാകൂ.
- പ്രൊഫ, റിത്ത ബഹുഗുണ അധ്യക്ഷയായുള്ള 'ജോയന്റ് കമ്മിറ്റി ഓൺ സാലറിസ് ആൻഡ് അലവൻസസ് ഓഫ് മെംബേഴ്സസ് ഓഫ് പാർലമെന്റിന്റെ ശുപാർശപ്രകാരമാണ് ചട്ടം ദതി ചെയ്തത്.
13. ലോകാരോഗ്യ സംഘടനയിൽ നിയമനം ലഭിച്ച ഇന്ത്യയുടെ ആരോഗ്യ സെകട്ടറി- രാജേഷ് ഭൂഷൺ
- 75-ാമത് ലോകാരോഗ്യ അസം ബ്ലിയുടെ ബി. കമ്മിറ്റിയുടെ അധ്യക്ഷനായാണ് നിയമനം.
14. ലോകത്തെ ആദ്യ നാനോയുറിയ (ദ്രാവകം) പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- കലോൾ (ഗാന്ധിനഗർ, ഗുജറാത്ത്)
- ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റിവ് ലിമിറ്റഡിന്റെ (IFFCO) ആഭിമുഖ്യത്തിലാണ് പ്ലാന്റ് പ്രവർത്തി ക്കുന്നത്.
- യൂറിയ ദ്രവരൂപത്തിൽ കുപ്പിയിലാക്കി വിൽപ്പനയ്ക്ക് സജ്ജമാക്കുന്ന ഫാക്ടറിയാണിത്. ഇതേതരത്തിൽ എട്ട് ഫാക്ടറികൾകൂടി രാജ്യത്ത് പ്രവർത്തനം തുടങ്ങും
15. 2021- 22 ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരിടം നേടിയ ക്ലബ്- റയൽ മാഡ്രിഡ് (സ്പെയിൻ)
- യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ് (UEFA) സംഘടിപ്പിച്ച് മത്സരത്തിൽ ഇംഗ്ലിഷ് ക്ലബ്ബായ ലിവർപൂളിനെയാണ് റയൽ തോല്പിച്ചത്. 2022 മേയ് 28- ന് പാരിസിലാണ് ഫൈനൽ മത്സരം നടന്നത്.
16. സംസ്ഥാന ലോട്ടറിവകുപ്പ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ ഭാഗ്യക്കുറിയുടെ പേര്- ഫിഫ്റ്റി ഫിഫ്റ്റി
17. 75-ാമത് കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ (Palline d'or) പുരാരം നേടിയത്- ട്രയാംഗിൾ ഓഫ് സാഡ്നസ്
- റൂബൻ മാസ്റ്റൻഡാണ് (സ്വിഡൻ) മികച്ച സംവിധായകൻ
- ഷൗന്ക്സൈൻ (ഇന്ത്യ) സംവിധാനം ചെയ 'ഓൾ ദാറ്റ് ബ്രിസ് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൺ ഐ പുരസ്കാരം നേടി. വംശനാശഭീഷണി നേരിടുന്ന ബ്ലാക്ക് കെറ്റ് ദേശാടനപ്പക്ഷികളെ സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച രണ്ട് സഹോദരങ്ങളുടെ കഥയാണ് പ്രമേയം.
18. അന്താരാഷ്ട് ബുക്കർ സമ്മാനം ആരിലുടെയാണ് ആദ്യമായി ഇന്ത്യക്ക് ലഭിച്ചത്- ഗീതാഞ്ജലി ശ്രീ
- 2018- ൽ ഹിന്ദിഭാഷയിൽ രചിച്ച റാത് സമാധി (Ret sarriadlii)- യുടെ T orimb of sand എന്ന ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്കാരം. യു.എസ്, എഴുത്തുകാരിയായ ഡെയ്സി റോക്ക് വെല്ലാണ് നോവൽ പരിഭാഷപ്പെടുത്തിയത്
- ഇംഗ്ലീഷ് പരിഭാഷകൾക്ക് 2005 മുതൽ നൽകിവരുന്ന വിഖ്യാതമായ International Booker prize ആദ്യമായാണ് ഇന്ത്യൻ ഭാഷകളിലൊന്നിന് ലഭിക്കുന്നത്.
- ഏകദേശം 49 ലക്ഷം രൂപ വരുന്ന സമ്മാ നകം ഗീതാഞ്ജലിയും ഡെയ്സിയും പങ്കിട്ടെടുക്കും.
- ഉത്തർ പ്രദേശിലെ മെയിൻപുരിയിൽ ജനിച്ച ഗിതാഞ്ജലി (65) ഡൽഹിയിലാണ് താമസം
- ഇംഗ്ലീഷ് ഭാഷയിലെ പ്രതികൾക്കുള്ള ബുക്കർ സമ്മാനം മൂന്ന് ഇന്ത്യക്കാർക്ക് ലഭിച്ചിട്ടുണ്ട്. അരുന്ധതിറോയ് (ഗോഡ് ഓഫ് സ്മാൾ തിങ്സ്, 1997), കിരൺ ദേശായി (ദി ഇൻ റിൻസ് ഓഫ് ലോസ്, 2006), അരവിന്ദ് അഡിഗ (ദി വൈറ്റ് ടൈഗർ 2008)
- ഇന്ത്യൻ വംശജരായ വി.എസ്. നയ്പോൾ (ഇൻ എ ഫിസ്റ്റേറ്റ്, 1971), സൽമാൻ റുഷ്ദി ( മിഡ് നെറ്റ്സ് ചിൽഡ്രൻ, 1981) എന്നിവരും ബുക്കർ സമ്മാനം നേടിയിട്ടുണ്ട്
19. ബാഡ്മിന്റൺ വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാമത് എത്തിയ മലയാളി താരം- എച്ച്.എസ്.പ്രണോയ്
20. യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് കിരീട ജേതാവ്- ഇഗ സ്വാംതെക്ക് (പോളണ്ട്)
- ഫൈനലിൽ ഒൻസ് ജാബറിനെ (തുനീസിയൻ) പരാജയപ്പെടുത്തി.
21. ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ജേതാക്കൾ- ശ്രീലങ്ക
- ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി.
22. 2022- ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കൾ- ശ്രീലങ്ക
- ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചു.
23. ഇന്ത്യൻ നേവിയുടെ പ്രോജക്ട് 17A പദ്ധതിയുടെ ഭാഗമായ മുംബൈയിൽ പുറത്തിറക്കിയ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ- താരഗിരി
24. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തിറക്കിയ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് (HDI) 2021- ൽ 191 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് എന്താണ്- 132 (2020- ൽ- 131)
25. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിങ്ങിന്റെ ഹൈ കമ്മീഷണറായി നിയമിതനായത്- വോൾക്കർ ടർക്ക്
26. 2022 സെപ്റ്റംബറിൽ അന്തരിച്ച ഏറ്റവും കുറച്ചുകാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി- കമൽ നാരായൺ സിംഗ്
- 17 days
- ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്- YV ചന്ദ്രചൂഡ്
- 16-ാമത്തെ ചീഫ് ജസ്റ്റിസ്, ഏഴു വർഷത്തിലേറെ സേവനമനുഷ്ഠിച്ചു (1978-1985)
27. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ജയിലായി തിരഞ്ഞെടുക്കപ്പെട്ടത്- ബാംഗ്ലൂർ സെൻട്രൽ ജയിൽ
28. ബാഡ്മിൻഡൻ ലോക ടൂർ റാങ്കിങ്ങിൽ മലയാളി താരം HS പ്രണോയ് ഒന്നാമത്
29. 2022 സെപ്റ്റംബറിൽ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഇന്ദിരാഗാന്ധി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം- രാജസ്ഥാൻ
30. 2022 U17 വനിതാ ലോക കപ്പ് ഫുട്ബാളിന്റെ ഭാഗ്യ ചിഹ്നം ഇഭ എന്ന സിംഹം
31. ഇന്ത്യയിലെ ആദ്യത്തെ ജൈവ ഗ്രാമം- ദസാര (ത്രിപുര)
32. ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ജേതാക്കൾ ശ്രീലങ്ക റണ്ണർ അപ് (പാകിസ്ഥാൻ)
33. 2022 US ഓപ്പൺ പുരുഷ സിംഗിൾസ് ജേതാവായ സ്പാനിഷ് താരം- Carlos Alcaraz Garfia
34. നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ചീറ്റകളെ സംരക്ഷിക്കാൻ തിരഞ്ഞെടുത്ത നാഷണൽ പാർക്ക്- കൂനോ നാഷണൽ പാർക്ക്
35. ദേശീയ സമുദ്ര പൈത്യക സമുച്ചയം (National Maritime Heritage Complex) നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്
36. കന്നുകാലികൾക്ക് വൈദ്യ സഹായം നൽകുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റുകൾ നടപ്പാക്കുന്ന സംസ്ഥാനം- ചത്തീസ്ഗഡ്
37. ഇന്ത്യയും ജപ്പാനും ബംഗാൾ ഉൾക്കടലിൽ ആരംഭിച്ച സംയുക്ത നാവികാഭ്യാസം- JIMEX 2022
38. ജപ്പാനിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിതനായ വ്യക്തി- സിബി ജോർജ്
39. 2022 സെപ്റ്റംബറിൽ അന്തരിച്ച ലോക പ്രശസ്ത ഫ്രഞ്ച് സിനിമാ സംവിധായകൻ-
ജോൺ ലൂക് ഗൊദാർദ്
40. ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനാകുന്ന വ്യക്തി- മുകുൾ റോഹത്ഗി
2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം
52-ാ മത് പുരസ്കാരങ്ങളിൽ പ്രധാനപ്പെട്ടവ:
- മികച്ച ചിത്രം- ആവാസവ്യൂഹം (കൃഷാദ് ആർ.കെ)
- മികച്ച സംവിധായകൻ- ദിലീഷ് പോത്തൻ (ജോജി)
- മികച്ച നടന്മാർ- ബിജു മേനോൻ (ആർക്കറിയാം), ജോജു ജോർജ് (വിവിധ ചിത്രങ്ങൾ)
- മികച്ച നടി- രേവതി ( ഭൂതകാലം)
- മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)
- വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' ജനപ്രിതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം നേടി.
- സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് എ സ്. നേഘ (അന്തരം) ക്ക് ലഭിച്ചു.
No comments:
Post a Comment