1. 2022- ലെ Durand Cup ജേതാക്കൾ- ബംഗളുരു FC
2. 2022 സെപ്റ്റംബറിൽ Food Security LAMA Atlas (ഭക്ഷ്യ സുരക്ഷാ അറ്റസ്) പുറത്തിറക്കിയ സംസ്ഥാനം- ജാർഖണ്ഡ്
3. 2022-2023 വർഷത്തെ ആദ്യത്തെ ടൂറിസം, സാംസ്കാരിക തലസ്ഥാനമായി ഷാങ്ഹായി കോ- ഓപ്പറേഷൻ ഉച്ചകോടി 2022 പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- വാരണാസി
4. 2022 സെപ്റ്റംബറിൽ അംഗോളയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Joao Laurenco
5. UNICEF (United Nations International Children's Emergency Fund) ന്റെ ഗുഡ് വിൽ അംബാസഡറായി ചുമതലയേൽക്കുന്ന പരിസ്ഥിതി പ്രവർത്തക- Vanessa Nakate
6. 2022 സെപ്റ്റംബറിൽ ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ The Chevalier de la Legion d'Honneur പുരസ്കാരം ലഭിച്ച വനിത- ഡോ. സ്വാതി പിരാമൽ
7. ബാലൺദ്യോറിൽ ബ്രസീലിയൻ മിഡ്ഫീൽഡറായിരുന്ന സോക്രട്ടീസിന്റെ
പേരിൽ ഏർപ്പെടുത്തുന്ന പുരസ്കാരം- സോക്രട്ടീസ് അവാർഡ്
- മികച്ച സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്ന താരത്തിനാണ് അവാർഡ് നൽകുന്നത്.
8. ദേശീയ ഗെയിംസ് 2022 ൽ ആദ്യ സ്വർണം നേടിയത്- പശ്ചിമ ബംഗാൾ
- ടേബിൾ ടെന്നീസിലാണ് സ്വർണനേട്ടം
9. ലോക കാണ്ടാമൃഗ ദിനം- സെപ്റ്റംബർ 22
10. ടൊറന്റോ വനിതാ ചലച്ചിത്രോത്സവത്തിലെ മികച്ച മനുഷ്യാവകാശ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഡോക്യുമെന്ററി- ഗൗരി (സംവിധാനം- കവിത ലങ്കേഷ്)
- കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ് ഡോക്യുമെന്ററി.
12. 2022 സെപ്റ്റംബറിൽ ഏഷ്യൻ ഗെയിംസ് സ്വർണ്ണ ജേതാവായ ഏത് ഇന്ത്യൻ കായിക താരത്തിനെയാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് 2 വർഷം വിലക്കിയത്- എം. ആർ. പൂവമ്മ
13. 2023- ലെ ഓസ്കാർ മത്സരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ- ചെല്ലോ ഷോ (ഗുജറാത്തി)
14. 2022- ലെ പ്രിയദർശിനി അക്കാദമിയുടെ 'സ്മിതാ പാട്ടീൽ മെമ്മോറിയൽ അവാർഡ് നേടിയത്- ആലിയ ഭട്ട്
15. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ 2022- ലെ പുരസ്കാര ജേതാക്കൾ-
- 'ഗോൾകീപ്പേഴ്സ് ഗ്ലോബൽ ഗോൾ' (ജി. ജി.ജി) പുരസ്കാരം നേടിയത്- ഉർസുല വോൺ ഡെർ ലെയ്ൻ
- 'ക്വാമ്പയിൻ അവാർഡ് നേടിയത്- വനേസ നകേറ്റ
- 'ചേഞ്ച്മേക്കർ അവാർഡ് നേടിയത്- സഹ്റ ജോയ
- 'പ്രോഗ്രസ്സ് അവാർഡ് നേടിയ ഇന്ത്യക്കാരി- ഡോ. രാധിക ബ ത്ര
16. ആശാൻ സ്മാരക അസോസിയേഷന്റെ ആശാൻ സ്മാരക കവിത പുരസ്കാരം(50000 രൂപ) ലഭിക്കുന്നത്- കെ. ജയകുമാർ
17. രാജ്യത്തെ രക്ത ബാങ്കുകളിലെ രക്ത ലഭ്യത അറിയുവാനുള്ള പോർട്ടൽ- ഇ രക്തത് കോശ്
18. ഇന്ത്യയുടെ ആദ്യ "സ്വച്ഛ് സുജൽ പ്രദേശ്" ആയി കേന്ദ്ര ജൽ ശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത് പ്രഖ്യാപിച്ചത്- ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ
19. അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ നാമകരണം ചെയ്ത കിബിത്തു സൈനിക ക്യാമ്പ് ഏത് സംസ്ഥാനത്താണ്- അരുണാചൽ പ്രദേശ്
20. 'സംസ്കാരത്തിനുള്ള ഏറ്റവും മികച്ച സ്ഥലത്തിനുള്ള അന്താരാഷ്ട്ര ടൂറിസം അവാർഡ് നേടിയ സംസ്ഥാനം- പശ്ചിമ ബംഗാൾ
21. സാമൂഹിക പരിഷ്കരണവാദി നേതാവ് EV രാമസാമിയുടെ (പെരിയാർ) ജന്മദിനം 'സാമൂഹിക നീതി ദിനമായി ആഘോഷിക്കുന്ന സംസ്ഥാനം- തമിഴ്നാട്
22. ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ട്വന്റി 20- മൊഹാലിയിൽ
23. മുംബൈ ഉൾപ്പടെ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും മാറ്റം സംഭവിക്കുകയാണെന്നും കാലാവസ്ഥ വ്യതിയാനം കാരണം സമുദ്ര നിരപ്പ് ഉയരുമെന്നും പഠനം
24. വെള്ളപ്പൊക്കം തടയാൻ ഡച്ച് മാതൃകയിൽ കേരളത്തിൽ നടപ്പാക്കുന്ന പദ്ധതി- റും ഫോർ റിവർ
25. മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി- യത്നം
26. ദേശീയ പൈത്യക ഭൂപടത്തിൽ കരുവാരകുണ്ടിനെ ഉൾപെടുത്താൻ ദേശീയ സാംസ്കാരിക വകുപ്പിന്റെ തീരുമാനം
27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെസ്സ് ഗ്രാൻഡ് മാസ്റ്റേഴ്സ് ഉള്ള സംസ്ഥാനം- തമിഴ്നാട്
28. ലോക ഗുസ്തി ചാമ്പ്യൻ ഷിപ്പിൽ 4 മെഡലുകൾ നേടിയ ഏക ഇന്ത്യക്കാരൻ- Bajrang Punia
29. 2022 സെപ്റ്റംബർ 18- ന് ഭൂചലനമുണ്ടായ രാജ്യം- തായ്വാൻ
30. 1990- കളിൽ തിയേറ്ററുകൾ അടച്ചിട്ടിരുന്ന ജമ്മുകശ്മീരിലെ ഏതു ജില്ലയിലാണ്
ലെഫ്റ്റ്ൻഡ് ഗവർണർ മനോജ് സിൻഹ 2 സിനിമ തിയേറ്ററുകൾ ഉദ്ഘാടനം ചെയ്തത്- Pulwama and Shopian
31. UNESCO- യുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്തരൂപം- ഗർഭ
32. 2022 ആഗസ്റ്റിൽ Ma-on ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം- ഫിലിപ്പെൻസ്
33. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 2022 ലെ ആര്യവൈദ്യൻ പി. മാധവവാരിയർ സ്മാരക സ്വർണമെഡൽ നേടിയത്- ഡോ. പി.യു ശ്രീറാം
34. ടെഹ്റാനിൽ നടന്ന പതിനാലാമത് ഏഷ്യൻ U-18 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ വോളി ബോൾ ടീം നേടിയ മെഡൽ- വെങ്കലം
35. 2022- ലെ യുനെസ്കോയുടെ സമാധാന പുരസ്കാരം ലഭിച്ച മുൻ ജർമ്മൻ ചാൻസലർ- ഏഞ്ചലോ മെർക്കൻ
36. യുവേഫയുടെ കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയത്- കരീം ബെൻസമ (റയൽ മാഡ്രിഡ്)
- വനിതാ താരം- അലക്സിയ പുട്ടല്ലാസ് (ബാഴ്സലോണ)
37. Institute of Directors for Occupational Health and Safety- യുടെ Golden Peacock അവാർഡ് 2022 ലഭിച്ച സ്ഥാപനം- NTPC കായംകുളം
38. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഇടക്കാല പ്രസിഡന്റ് ആയി നിയമിതനായത്- ആദിൽ സുമാരിവാല
39. ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്നത്- ബംഗളൂരു
40. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയുടെ (NII) ഡയറക്ടറായി ചുമതലയേറ്റത്- ദെബാഗിശ മൊഹന്തി
41. ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട ഡൽഹിയിലെ തടാകം- ആനന്ദ് താൽ തടാകം
42. Sports and travel പ്ലാറ്റ്ഫോം ആയ ഡീം സൈറ്റ് ഗോ (DSG) യുടെ ബ്രാൻഡ് അംബാസഡ റായി നിയമിതനായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ- സൗരവ് ഗാംഗുലി
43. 2022 ആഗസ്റ്റിൽ ദേശീയ അദ്ധ്യാപക പുരസ്കാരം നേടിയ മലയാളി- ജെയ്സ് ജേക്കബ്
44. 2021- ലെ 31-ാമത് വ്യാസ സമ്മാൻ ലഭിച്ച ഹിന്ദി എഴുത്തുകാരൻ- ഡോ. അഗർ വജാഹത് (‘മഹാബലി' എന്ന കൃതിക്ക്)
45. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെന്നീസ് താരം- റോജർ ഫെഡറർ
46. മാലിയിലെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- കേണൽ അബ്ദുൾ മൈഗ
47. അമേരിക്കയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്റർ ഏർപ്പെടുത്തിയ 2022- ലെ ലിബർട്ടി പുരസ്കാരം ലഭിച്ചത്- വ്ളാഡിമർ സൈലൻസ്കി (യുക്രൈൻ പ്രസിഡന്റ്)
48. 2022- ലെ യോഗ ദിനത്തിന്റെ പ്രമേയം എന്താണ്- യോഗ മാനവികതയ്ക്ക് (Yoga for Humanity)
49. 2022 -ൽ ആഘോഷിച്ചത് എത്രാമത് അന്താരാഷ്ട്ര യോഗ ദിനമാണ്- 8 -മത്
50. അന്താരാഷ്ട്ര ഒളിമ്പിക് ദിനം- ജൂൺ 23
No comments:
Post a Comment