1. രാജ്യത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഉയരമുള്ള കെട്ടിടം- നോയിഡ ഇരട്ട ടവർ (ന്യൂഡൽഹി)
2. ക്രിക്കറ്റിൽ ഏകദിനത്തിലും, ടെസ്റ്റിലും, ട്വന്റി-20 യിലും 100 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരം- വിരാട് കോലി (ആദ്യ ഇന്ത്യക്കാരനാണ്)
3. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന ദൗത്യം- ആർട്ടിമിസ്- I
4. യു.ജി.സി വൈസ് ചെയർമാനായി നിയമിതനായത്- ഡോ.ദീപക് കുമാർ ശ്രീവാസ്തവ (യു.ജി.സി ചെയർമാൻ- എം.ജഗദേഷ് കുമാർ)
5. ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ യുമായി നിയമിതനായ മലയാളി- സന്തോഷ് അയ്യർ
6. സാന്റസ് ഇന്റർനാഷണൽ ഓപ്പൺ ചെസ് ടൂർണമെന്റിൽ ചാംപ്യനായ മലയാളി- എസ്.എൽ.നാരായണൻ
7. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2021- ൽ ഏറ്റവുമധികം ആളുകൾ ആത്മഹത്യ ചെയ്ത സംസ്ഥാനം- മഹാരാഷ്ട്ര (ആത്മഹത്യ നിരക്കിൽ കേരളം നാലാമത്)
8. പട്ടികജാതി വിഭാഗങ്ങൾക്ക് വിവിധ പദ്ധതികളിൽ നൽകിയ വീടുകളുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി- സേഫ്
9. മദ്യപിച്ച് വണ്ടി ഓടിക്കുന്നവരെ കണ്ടെത്താൻ കേരള പോലീസ് പുറത്തിറക്കിയ വാൻ- ആൽകോ സാൻ വാൻ
10. Swachh Sagar Surakshit Sagar Campaign 2022- നെ കുറിച്ച് സാധാരണ ജനങ്ങളിലേക്ക് അവബോധം സൃഷ്ടിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Eco Mitram
11. 2022 ആഗസ്റ്റിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഐക്കണിക് അടൽ ബിഡ്ജ് സ്ഥിതി ചെയ്യുന്നത്- അഹമ്മദാബാദ്
12. 2024 ഓടെ പശ്ചിമ ബംഗാളിൽ നിലവിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം- ടെമ്പിൾ ഓഫ് വേദിക് പ്ലാനറ്റേറിയം
13. കേരളത്തിലെ ആദ്യ സമ്പൂർണ ഭരണഘടന സാക്ഷരതാ പഞ്ചായത്ത്- കുളത്തുപ്പുഴ
14. U-20 ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇറാൻ
15. 2022 ഓഗസ്റ്റിൽ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ആസൂത്രണ കമ്മീഷൻ മുൻ അംഗവുമായ വ്യക്തി- അഭിജിത്ത് സെൻ
16. 2022 ഓഗസ്റ്റിൽ അന്തരിച്ച സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ്- മിഖായേൽ ഗോർബച്ചേവ്
17. രാജ്യത്ത് പ്രളയ സാധ്യതാ ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം- കേരളം
18. 2022- ലെ എസ്.എസ്.എഫ്. സാഹിത്യോത്സവ് അവാർഡ് ജേതാവ്- എൻ.എസ്.മാധവൻ
19. ബ്ലൂംബെർഗിന്റെ ലോക അതി സമ്പന്നരുടെ പട്ടികയിൽ മുന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരൻ- ഗൗതം അദാനി
- ഒന്നാം സ്ഥാനം- ഇലോൺ മസ്ക്
- രണ്ടാം സ്ഥാനം- ജെഫ് ബെസോസ്
20. 2022- ലെ കണ്ടന്റ് ഏഷ്യാ പുരസ്കാരം ലഭിച്ച ഡോക്യുമെന്ററി- India's Space Odyssey
21. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബോളർ എന്ന റെക്കോർഡ് നേടിയത്- ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)
22. മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചത്- ദഹി ഹൻഡി
23. ഡയമണ്ട് ലീഗിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായിക താരം- നീരജ് ചോപ്ര
24. പ്രതിരോധ ആവശ്യങ്ങൾക്ക് പ്രത്യേക വിക്ഷേപണ വാഹനം നിർമിക്കാനുള്ള ഡി.ആർ.ഡി. ഓ. യുടെ പുതിയ പദ്ധതി- വേദ
25. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച സെമി ഹൈസ്പീഡ് തീവണ്ടി- വന്ദേ ഭാരത് എക്സ്പ്ര സ്
26. ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതി നടപടികൾ തൽസമയ സംരക്ഷണം ചെയ്തത് എന്ന്- 2022 August 26
27. 2022- ലെ ലോക കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 57 കിലോഗ്രാം മത്സരത്തിൽ സ്വർണം നേടിയത്- ലിന്തോയ് ചനമ്പം
- ജൂഡോ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- ലിക്കോയ് ചനമ്പം (മണിപ്പൂർ)
28. 2022 ആഗസ്റ്റിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) ഇടക്കാല പ്രസിഡന്റായി നിയമിതനായത്- ആദിൽ ജെ.സുമരിവാല
29. 2022- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ സ്വർണ്ണം നേടിയത്- വിക്ടർ അക്സെൽസൈൻ (ഡെന്മാർക്ക്
30. പശ്ചിമബംഗാളിന്റെ പുതിയ ഗവർണറായി ചുമതലയേറ്റത്- ലാ ഗണേശൻ
31. കടുത്ത ചൂട് മൂലം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ബ്രിട്ടൺ
32. കഴുകന്മാരുടെ സംരക്ഷണത്തിനും പ്രജനനത്തിനും ഉള്ള ലോകത്തെ ആദ്യ കേന്ദ്രം നിലവിൽ വരുന്നത്- ഗോരഖ്പൂർ, ഉത്തർപ്രദേശ്
33. സ്പെയിനിലും നെതർലൻഡിലും ആയി നടന്ന പതിനഞ്ചാമത് FIH വനിതാ ഹോക്കി ലോകകപ്പ് 2022 ൽ ജേതാക്കളായത്- നെതർലാൻഡ്
34. കൊറിയയിലെ ചാച്ചോണിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ പുരുഷ സ്ട്രീറ്റിൽ സ്വർണം നേടിയ ഇന്ത്യൻ താരം- മായാജ് അഹമ്മദ് ഖാൻ
35. അന്താരാഷ്ട്ര മത്സരങ്ങളിൽ അതിവേഗത്തിൽ 10000 റൺസ് നേടുന്ന ഏഷ്യൻ താരം- ബാബർ അസം (പാക്കിസ്ഥാൻ)
36. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയ ജമൈക്കൻ താരം- ഷെല്ലി ആൻ ഫ്രേസർ
37. 2022 ജൂലൈയിൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലണ്ട് താരം- ബെൻ സ്റ്റോക്ക്
38. 2022 ജൂലൈയിൽ അന്തരിച്ച മലയാളി സിനിമാതാരം- രാജ്മോഹൻ
39. 2022 ജൂലൈയിൽ ഗൂഗിളിന്റെ ഡൂഡിലിൽ ആദരം നൽകിയ മലയാളി കവയിത്രി- ബാലമണിയമ്മ
40. ഡിജിറ്റൽ ലോക് അദാലത്ത് ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
41. പൊതുനയത്തിലെ നൂതനാവിഷ്കാരങ്ങൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷൻ അവാർഡ് നേടിയത്- കൈറ്റ്
42. 2022 ജൂലൈ യിൽ ശ്രീലങ്ക യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- റനിൽ വികമസിംഗെ
43. ജൂലൈയിൽ നടന്ന ഹോക്കി വനിതാ ലോകകപ്പിൽ ജേതാക്കളായത്- നെതർലന്റ്
44. 2022 ജൂലൈ യിൽ രാജ്യാ ന്തര ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നു രാജി വച്ചത്- നരീന്ദർ ബത്ര
45. 2022 ജൂലൈയിൽ നിലവിൽ വന്ന പുതിയ കായിക നയം, അനുസരിച്ച് സംസ്ഥാന തലത്തിൽ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പ്- ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ചാമ്പ്യൻഷിപ്പ്
46. 2023- ൽ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്- ഹാങ് (ചൈന)
47. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആയി നിയമിതനാകുന്ന വ്യക്തി- ലെഫ്റ്റനന്റ് ജനറൽ മാനോജ് പാണ്ഡെ
48. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനു വേണ്ടി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ- ഗസ്റ്റ് ആപ്പ്
49. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ റിട്ടയേർഡ് ഔട്ട് ആവുന്ന ആദ്യത്തെ കളിക്കാരൻ- ആർ അശ്വിൻ
50. രാജ്യത്ത് ആദ്യമായി മരാമത്ത് പണികൾ ഓൺലൈനായി അറിയാനുള്ള സർക്കാർ സംവിധാനം- തൊട്ടറിയാം P.W.D
No comments:
Post a Comment